Friday, September 30, 2016

ഹർത്താൽ

കാര്യങ്ങൾ ഒക്കെ കൊള്ളാം. പണിമുടക്ക് ഹർത്താൽ സമരങ്ങൾ കേരളത്തിൽ ചിരപരിചിതമായ ഒരു ഏർപ്പാടാണ്. എന്തായാലും അഞ്ചാറ് മാസമായി ഒരു ഹർത്താൽ ഒക്കെ ഇവിടെ നടന്നിട്ട്. അതുകൊണ്ടു എല്ലാ സർക്കാരുദ്യോഗസ്ഥരും വളരെ സന്തോഷത്തിലാണ്. പിന്നെ അന്നന്നത്തെ ജോലി കൊണ്ട് ജീവിക്കുന്ന ഓട്ടോക്കാരും, കാപ്പിക്കടക്കാരും, തെരുവോരത്തെ കച്ചോടക്കാർക്കും ഒരു ദിവസത്തെ പൈസ പോയാലെന്താ, സുഖമായി ഒരു ദിവസം റസ്റ്റ് എടുക്കാം.
പിന്നെ ഒരു ദിവസം വാഹനങ്ങളുടെ പുക കുറയും. പോരാത്തതിന് കൈരളി ടീവിയിൽ പ്രേമം മാറ്റിനി ഷോ. എന്തായാലും വെള്ളിയാഴ്ച്ച തന്നെ ഹർത്താൽ വയ്ക്കുന്ന കാഞ്ഞ ബുദ്ധി കാരണം മൂന്ന് ദിവസത്തെ വീക്കെൻഡ്.
ഏതു കുബുദ്ധിയാണ് ഹർത്താലിനെ കുറ്റം പറയുന്നത്.? ചില പെറ്റി ബൂർഷകൾ ഹർത്താലിനെ കുറ്റം പറഞ്ഞെന്നു കരുതി നൂറു വര്ഷങ്ങളായി നടത്തിയ വിപ്ലവ പണിമുടക്ക് സമരങ്ങളെ മാറ്റുവാനാവില്ല.
പണിമുടക്ക് പണിയുള്ളവരുടെ അവകാശ സമരമാണ്. പണിയില്ലാത്തവർ വീട്ടിൽ ഇരുന്നു ചൊറി കുത്തട്ടെ. അല്ലെങ്കിൽ വേഗം തടി കേടാക്കാതെ നാട് വിട്ട് പണി നോക്കുക.
എന്നോട് ഒരു ഓട്ടോക്കാരൻ നാലു ചോദ്യം ചോദിച്ചു. സാർ ഈ ഗൾഫിലും ഹർത്താൽ ഉണ്ടോ ? എന്തിനാ ഇന്നത്തെ ഹർത്താൽ ?ഇത് കൊണ്ട് ഞങ്ങൾക്ക് എന്ത് കാര്യം ? ഏതു തൊഴിലാളിക്ക് വേണ്ടി ആണ് ഇത് ?ചോദ്യങ്ങൾ അരുതെന്നു അയാളോട് പറഞ്ഞു.
അയാൾക്ക് പഴയ മുദ്രാവാക്യം കെട്ട് പരിചയമില്ല. സർവ്വ രാജ്യ തൊഴിലാളികളെ സംഘടിക്കുവിൻ. സംഘടിച്ചു, സംഘടിച്ചു ശ്കതരാകുവിൻ. നഷ്ട്ടപ്പെടുവാൻ നമുക്കില്ലൊന്നും, ഈ കൈവിലങ്ങുകളല്ലാതെ ! കിട്ടാനുള്ളത് പുതിയൊരു ലോകം. നാം ഭരിക്കും ലോകം. ഓട്ടോ ഡ്രൈവർക്കെന്തറിയാം ?
ആർക്കറിയാം ? ചോദ്യങ്ങൾ അനാവശ്യം ആണോ ?

No comments: