Friday, September 30, 2016

മുഖ പുസ്തക കുറിപ്പുകള്‍

The problem with the fb and social network is that full lies can be planted as 'real' stories. And the same lies often cooked up by fanatic outfits get shared even by otherwise sensible people. In a recent controversy related to a high profile supreme court case of the death of a rape victim , there seems to be a planned effort to spread utter lies to communalise the case. So beware before swallowing the lies pedaled in the facebook.

യുദ്ധ ശ്രൂതികള്‍ ചില പ്രത്യേക സമയങ്ങളില്‍ എന്ത് കൊണ്ട് ഉണ്ടാകുന്നു ? മാധ്യമങ്ങള്‍ മറ്റെല്ലാം വിട്ടു അതിന്റെ പുറകെ വീറോടെ ഓടികൊണ്ടിരിക്കുകയാണ് ; ഉനയില്‍നിന്നും ഉറിയിലേക്ക് പിന്നെ ബാക്കി ശ്രുതികളിലെക്കും. പിന്നെ അടുത്തയിടെ വരുന്ന തിരഞ്ഞെടുപ്പുകള്‍ വെറും ആകസ്മിതകള്‍ മാത്രമാണ്. ഫേസ് ബുക്കില്‍ മുറവിളി കൂട്ടുന്ന യുദ്ധകൊതിയന്മാര്‍ക്ക് എന്ത് ചേതം!! പ്രത്യകിച്ചു മലയാളി രാജ്യസ്നേഹ മസില് പിടുത്തകാര്‍ക്ക് വാചക കസര്‍ത്ത് നടത്തി യുദ്ധം ചെയ്യുന്നതിന് ചേതംഒട്ടുമില്ലല്ലോ. ഇപ്പോള്‍ കറ കളഞ്ഞതീവ്ര രാജ്യസ്നേഹത്തിന്റെ സീസന്‍ ആണല്ലോ. പോരാത്തതിനു ഒന്ന് രണ്ടു യുദ്ധത്തില്‍ ഒക്കെ പങ്കെടുത്ത ഒരു ജവാന്‍റെ മകനായ ഞാന്‍ എന്തിനു കുറക്കണം! ജയ ജവാന്‍. ജയ്‌ കിസാന്‍. ജയ്‌ ജഗത്. കാരണം ഈ ജവാന്മാരും കിസാന്‍മാരു മെല്ലാം ഈ രാജ്യത്തെ വെറും സാധാരണ ജനങ്ങള്‍ ആണ്. അവര്‍ നിത്യവൃത്തിക്ക് വേണ്ടി കിട്ടിയ പണി എടുക്കുന്നത് ജീവിക്കാന്‍ ഉള്ള ആഗ്രഹം കൊണ്ടാണ്. പണ്ട് ഞാന്‍ സ്കൂളില്‍ ചൊല്ലിക്കൊടുത്ത് എന്നെകൊണ്ട് മനപാഠം പഠിപ്പിച്ചരാജ്യ സ്നേഹ വരികള്‍ ഉരുവിട്ടുകൊണ്ട് ഇന്നത്തെ പ്രസംഗം അവസാനിപ്പിക്കാം. "ഇന്ത്യ എന്റെ രാജ്യമാണ്. എല്ലാ ഇന്ത്യക്കാരും എന്‍റെ സഹോദരീ സഹോദരന്മാരാണ്. ഞാന്‍ എന്‍റെ രാജ്യത്തെ സ്നേഹിക്കുന്നു" . അപ്പോള്‍ കാര്യങ്ങള്‍ എല്ലാം പോളിട്ടിക്കളി കരകട്ട്ടാനല്ലോ!!?


Politics is not necessarily a rational enterprise. If it was so, Manmohan Sing would never have been the Prime minister. Even congress never imagined that they would win 2004 Election. Politics in a diverse and complex country like India does not happen through predictable lines. In 2004, not many even widely thought that Modi wold come to Delhi with full majority or Aravind Kejarwal would be a CM or Congress will get zero seat in Delhi. In 1920, not many thought India will become independent. It is circumstances that throw up leaders and leadership possibilities. If Pramod Mahajan, Madhav Rao Sindhia or Rajesh Pilot or YSR Reddy or Rajiv Gandhi was alive, Indian politics would have been different. Both in India and many states, new leaders and political parties will emerge. By 2022, there will be significant shifts in Indian Politics. New leaders whose name is never heard will emerge.





സുഗതകുമാരിയുടെ കാഴ്ചപ്പാട് പണ്ട് ബാല്‍ താക്കറെ മലയാളികളെ കുറിച്ച്പറഞ്ഞതാണ്‌. അത് ഭാഷ വെറിയുടെയും വംശീയ മേല്കോയ്മയുടെയും അസഹിഷ്ണുതയുടെയും മനസ്ഥിതിയാണ്. എന്താണ് സുഗതകുമാരി 'സംസ്കാരം' എന്ന്ത്കൊണ്ട് ഉദ്ദേശിക്കുന്നത്? ആരുടെ സംസ്കാരത്തെ കുറിച്ചാണ് അവര്‍ സംസാരിക്കുന്നതു? ആരൊക്കെയാണ് കേരളത്തിൽ സാംസ്കാരിക ദുരന്തങ്ങൾ ഉണ്ടാക്കികൊണ്ടിരിക്കുന്നത് ?
എന്തായാലുംഞാന്‍ഇതിനെകുറിച്ച്മുംപെഴുതിയതു ഇവിടെകിടകെട്ടെ.
"പക്ഷെ വലിയ സാമൂഹിക പ്രശനം വേറൊന്നാണ്. ഇതര സംസ്ഥാന തൊഴിലാളികളെ മലയാളികളിൽ ഭൂരിഭാഗവുംരണ്ടാം തരം മനുഷ്യരും പൗരന്മാരും ആയാണ് കാണുന്നത്. ഇതിന് ഒരു പരിധിവരെ കേരള സമൂഹത്തിൽ മേൽക്കോയ്മ നേടിയ സവർണ മനോഭാവം ആണ്.ഇതര സംസ്ഥാന തൊഴിലാളികളികളിൽ ഭൂരിഭാഗം പേരും പാവപെട്ട ദളിതരും മുസ്ലിങ്ങളും ആണുള്ളത് ഈ സാമൂഹ്യ വിവേചനത്തിന് ഇട നൽകുന്നുണ്ട്. ഇവിടെ ഇപ്പോൾ എന്ത് കൊലപാതങ്ങളോ ഭവന ഭേദങ്ങളോ ഉണ്ടായൽ ഇവരുടെ നേരെ കൈചുണ്ടുന്നത് പതിവകുന്നുണ്ട്.
കേരളത്തിൽ നിന്ന് പതിനേഴു ആയിരം കോടി മുതൽ ഇരുപതിനായിരം കോടി വരെ ഇവർ 'കടത്തി' കൊണ്ട് പോകുന്നു എന്ന് പരിതപ്പിക്കുന്ന പലരും ഓർക്കേണ്ടത് കേരളത്തിലെ സാമ്പത്തിക വളർച്ചക്ക് നിദാനം ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിൽ നിന്ന് വിദേശത്തു നിന്നും ഇവിടെ വരുന്ന പണമാണ്. ഇവിടെ വരുന്ന പണത്തിന്റെ അഞ്ചിൽ ഒന്ന് മറ്റു സംസ്ഥാങ്ങളിലേക്ക് പോകുന്നത് ഇവിടുത്തെ ഇപ്പോഴത്തെ സാമ്പത്തിക വളർച്ചയുടെ സ്വഭാവം കൊണ്ടാണ്.
ഇവിടെ വസിക്കുന്ന ലക്ഷ കണക്കിന് ഇതര സംസ്ഥാന തൊഴിലാളികൾ കേരള സർക്കാരിന് നികുതി വരുമാവും ഭാഗ്യക്കുറി വരുമാനവും നൽകുന്നുണ്ട്. പക്ഷെ കേരള സർക്കാർ ബജറ്റിൽ ഈ തൊഴിലാളികൾക്ക് വേണ്ടി കാര്യമായി ഒന്നും ചെയ്തിട്ടില്ല എന്നതാണ് വാസ്തവം. ഇവരിൽ വലിയ ഒരു വിഭാഗം താസിക്കാൻ സൗകര്യങ്ങൾ ഇല്ലാതെ ചെറിയ മുറികളിൽ അഞ്ചും പത്തും പേര് ഒരുമിച്ചു വസിക്കുകയാണ് പതിവ്.
ഇതര സംസ്ഥാങ്ങളിൽ നിന്നു ഇവിടെ ജോലിക്കു വരുന്ന സമൂഹങ്ങളും ഇവിടെ കുടിയേറാൻ സാധ്യത ഉള്ള സമൂഹങ്ങളും കേരളത്തിലെ സാമൂഹിക സാമ്പത്തിക ചുറ്റുപാട്ടുകളിൽ മാറ്റങ്ങൾ ഉണ്ടാക്കാനുള്ള സാധ്യതകൾ ഏറെയാണ്. ഇപ്പോൾ തന്നെ ബംഗാളിൽ നിന്ന് ഇവിടെ വരുന്നവർ ബംഗ്ലാദേശ് 'മുസ്ലിങ്ങൾ' ആണെന്നും അവരെ സൂക്ഷിക്കണം എന്നും സംഘ്പരിവാർ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചാരണം തുടങ്ങിയിട്ടുണ്ട്. കേരളത്തിലെ സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ രംഗങ്ങളിൽ പുതിയ കുറെയേറ്റങ്ങൾ കാരണം മാറ്റങ്ങൾ ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്.http://bodhigram.blogspot.in/2016/06/blog-post_67.html



മലയാളത്തിലെ പല ടി വി സീരിയലുകളും റിയാലിറ്റി ഷോകളും, കോമഡി ഷോകളും മറ്റ്‌ തരികിട പരിപാടികളും കാണിക്കുന്നതും അത് കാണാൻ ഒരുപാട് ആളുകളും ഉണ്ടെന്നുള്ളതും കാണിക്കുന്നത് കേരളത്തിൽ സമൂഹത്തിലും സാസ്കാരിക രംഗത്തും നടന്നു കൊണ്ടിരിക്കുന്ന ജീർണതയാണ്. ചാനലേതായാലും പത്തു പുത്തൻ എങ്ങനെയേലും പരസ്യ പലകളിലൂടെ നേടുക എന്നത് മാത്രം ലക്ഷ്യമാകുമ്പോൾ ആണ് മാധ്യമങ്ങൾ ജീർണതയുടെ പ്രതീകങ്ങൾ ആകുന്നതു. കേരളത്തിലെ മാധ്യമ അപചയങ്ങളെ ചർച്ച ചെയ്യുന്നതിന് പകരം തരാതരം പോലെ ഒരാളെ കല്ലെറിഞ്ഞിട്ടു എന്ത് കാര്യം. !

Billionaires are on the rise. So is inequality. There are 84 Billionaires in India and India has the largest number of people at the receiving end of hunger, malnutrition and poverty. Poor gets lip service and the rich gets tax benefits. Crony capitalists run the political show.

The world's billionaire population currently stands at 1,810 in 67 countries.
FORBES.COM|BY NICK DESANTIS

വിജിലൻസ് റെയിടും അഴിമതി ചർച്ചയും വീണ്ടും പൊടി പൊടിക്കുകയാണ്. ഇവിടുത്തെ ഓൺലൈൻ ഓഫ് ലൈൻ മാധ്യ മങ്ങൾ ഇത് ഒരു വ്യക്തി എങ്ങനെ കുചേലനിൽ നിന്നു കുബേരനായ കഥ ആവശ്യാനുസരണം മസാല കൂട്ടി മത്സരിച്ചു വിളമ്പുകയാണ്. എങ്ങനെ ഒരു കാപ്പികടക്കാരന്റ മകൻ 'കൊട്ടാരത്തിൽ ' എത്തിയെന്നു എഴുതി എഴുതി തകർക്കുകയാണ്.
പൊതു മുതൽ കക്കുന്നവരെയും കൈക്കൂലി വാങ്ങി ഞൊടിയിടയിൽ കുബേരന്മാരാകുന്നവരെയും വെറുതെ മേയാൻ വിടരുത്. അന്വേഷിക്കണം. കണ്ടത്തെണം. രാഷ്ട്രീയ കക്ഷി പകിട കളിക്കുമപ്പുറം പുഴുക്കുത്തു പിടിച്ച നേതാക്കൾക്ക്നേരെ ജനം കൈചൂണ്ടണം. ഒരു ശുദ്ധി കലശം നമ്മുടെ രാഷ്ട്രീയ കക്ഷി മണ്ഡലത്തിൽ ഇന്നല്ലങ്കിൽ നാളെ ഉണ്ടാകണം.
ഇത് ഒരു വ്യക്തിയുടെ മാത്രം പ്രശ്നമാണോ. ? ഇവിടുത്തെ വ്യവസ്ഥാപിത രാഷ്ട്രീയ പാർട്ടി വ്യവസ്ഥ തന്നെ എങ്ങനെയെങ്കിലും തിരെഞ്ഞെടുപ്പ് വിജയിച്ചു വീണ്ടും പാർട്ടി തിരഞ്ഞെടുപ്പിന് വേണ്ടി മത്സര ഓട്ടം തുടങ്ങുന്ന ഒരു ഏർപ്പെടാണ്.
ഇന്ന് തിരെഞ്ഞെടുപ്പ് ഉത്സവത്തിനും പരസ്യ മാമാങ്കങ്ങൾക്കും രാഷ്ട്രീയ പാർട്ടികളും അവരുടെ നേതാക്കളും എങ്ങനെ യാണ് ആയിരവും പതിനായിരവും നൂറു കണക്കിന് കൊടികളും സംഘടിപ്പിക്കുന്നത് ? ഒരു തിരഞ്ഞെടുപ്പിന് അനുവദിക്കപ്പെട്ടതിന്റെ എത്രയോ മടങ്ങാണ് മിക്ക വ്യവസ്ഥാപിത പാർട്ടി നേതാക്കളും ചിലവാക്കുന്നത് ? എത്ര പാർട്ടികൾക്കും അവരുടെ നേതാക്കൾക്കും അവർ തിരെഞ്ഞെടുപ്പിൽ എടുത്തു വീശുന്ന നൂറു കോടി കണക്കിന് രൂപയുടെ യഥാർത്ഥ സ്രോതസ്സ് വെളിപ്പെടുത്തുവാനുള്ള പ്രാഗൽഭ്യം ഉണ്ട് ? ചോദ്യങ്ങൾ അനവധിയാണ്.

No comments: