Saturday, February 25, 2017

Lessons from life and work: Love, Joy and Peace



Happiness is a choice; a decision and an ability to not to get upset fast. Life and work is a balancing act
My approach in organisations is to work on the strengths of the people and help them to overcome their limitation in an empathetic manner over a period of time, rather than sitting on a pedestal and making quick judgement. Be always helpful to people. Try to be proactive than reactive. Try best to forgive and try not to get upset as much as possible. Don't spend time gossiping about others and don't listen to gossips. Develop our own analysis based on observation, and facts rather than what people 'feed' you. Try not to be judgmental on people. Every person is unique and he/she will have his own strengths. Discovering those strengths is a part of leadership capacity. Take people as they are - rather than they 'ought' to be. Patience matters a lot. Give people time to change, rather than force change. Be gentle with people rather than aggressive and abusive. It is easy to find a problem but not easy to find a solution. Evolve solutions. Take every stakeholder in to confidence when you take a decision that affect them.

Be professional and detached in decision making and always be aware about one's own conscious or unconscious biases and try to keep such biases out when we take a professional decision.Be focused and determined to make change happen. But change can only happen when there is a collective commitment- and hence the most important point is to learn to work with people- and people unlike you. And it is important to take decision without pride and prejudice. Be always open to learn new things and learn from everyone within your organisation. Because many people may have better knowledge than you on many things. Be always open to criticism and seek the help of those who criticize to find a viable solution. Everyone makes mistakes. And what matters is whether one realize such mistake or lapses and take corrective measures. And leadership of joy requires self-reflection, introspection, correction and an ability to say 'sorry'- and not to make a mistake again.

There will always be skeptics. There will always be people who speak ill of us. There will always be people who do not appreciate what good we do. There will always be cynics. There will always be people who are jealous. There will always be people who speak nice things in front of you and bitch about you in your absence. There will always be people who seek to undermine you. There will always be opportunists who want to make use of you and then forget you. There will always be ungrateful people.

That has been the story of life and work. But what matters is how we handle all these people without any malice.. What matters is how we are honest to ourselves and to others who work with us or live with us. How do we continuously listen and keep on learning. How do we move forward with sincerity, commitment and courage of conviction to make a positive difference wherever we are.

I keep my peace by spending time with people who think, act and move forward with positive spirit and try to not get bother too much about negative people and those who spread negativity. Because happiness is our choice. And we create our joy and peace..Love, peace and joy reinforce each other. When we learn to love people, when we learn to forgive people, when we learn to forget bad incidents, we learn to live with joy and peace. What makes life worth living is how do we earn love, joy and peace through our thoughts, words and deeds. Smile at people, They too smile at you. Smile at life and life in turn will smile at you. When we work and live with love a magic unfolds within us. When we live and work with love, we become creative. When we learn to live and work with love, we begin to make a difference. Then life is indeed worth living. That is what I have learned in life and work.

Love, Joy and peace are what we all can aspire for. All other things can be purchased from the market place!

Sunday, February 12, 2017

ചൂണ്ടു പലക

തിരുവനന്തപുരം യൂണിവേഴ്സിറ്റികോളേജ് കേരള സമൂഹത്തിലേക്കുള്ള ഒരു കൈചൂണ്ടി പലകയാണ്. ഒരു കാലത്തു കേരളത്തിൽ നിന്നും പ്രഗല്പ്പമതികളായ ഒരുപാട് പേരെ വായിക്കാനും, ചിന്തിക്കാനും, എഴുതുവാനും നല്ല മനു ഷ്യരായി ജീവിക്കുവാനും പഠിപ്പിച്ച ഒരു സർവ്വകലാശാല. തെക്കൻ കേരളത്തിലെ സാമൂഹിക സാംസ്കാരിക, വിദ്യാഭ്യാസ രംഗങ്ങളിൽ ഏറ്റവും പ്രഭാവം ചിലത്തിയ കോളേജ്. ഇന്നത്തെ അതിന്റ പരിതാപകരമായ അവസ്ഥയും കേരളം എങ്ങോട്ടാണ് പോകുന്നതിന്റ ചൂണ്ടു പലകയാണ്. അവിടെ നടക്കുന്ന "കലാപരിപാടികൾക്ക്' ഒരു എസ്. എഫ്. ഐ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ല. കെ. എസ്. യൂ വ്വും മറ്റു വിദ്യാർത്ഥി സംഘടനകളെല്ലാം തന്നേ ഇന്ന് വ്യവസ്ഥാപിത രാഷ്ട്രീയ കക്ഷികൾക്കുള്ളിൽ സംഭവിച്ചു കൊണ്ടിരിക്കുന്ന ജീർണതയുടെ പ്രതിഫലനങ്ങൾ മാത്രമാണ്. എസ്. എഫ് ഐ യുടെ ' റെഡ് ഫോർട്ടായ ' യൂണിവേഴ്സിറ്റി കോളേജിൽ പഠിച്ച ചില കുട്ടികളുമായി ഒരു യൂത്ത്‌ റിട്രീറ്റിൽ മാർക്സിനെ കുറിച്ച് ചോദിച്ചു. അദ്ദേഹം എവിടെയാണ് ജനിച്ചതും പഠിച്ചതും ജീവ്ച്ചതും എന്നതിനെ കുറിച്ച്. ചിലർ പറഞ്ഞു റഷ്യയിൽ ആണെന്ന്. ചിലർ പറഞ്ഞു ഫ്രാൻസിൽ ആണെന്ന്. അവരിൽ ആർക്കും തന്നേ മാർക്സിനെ കുറിച്ചോ സാമാന്യ വിവരം പോലുമില്ലായിരുന്നു. ആരും കമ്മ്യുണിസ്റ്റ് മാനിഫെസ്റ്റോ കാണുകയോ വായിക്കുകയോ ചെയ്തിട്ടില്ല. അതു അവരുടെ കുറ്റം അല്ല. കോളജുകളിലെ രാഷ്ട്രീയത്തിന്റെ ഗുണമേന്മ സമൂഹത്തിലെ രാഷ്ട്രീയ സാമൂഹിക പ്രക്രിയകളുടെ പ്രതി ഫലനം ആയിരിക്കും. തിരുവനന്തപുരത്തെ ലോകോളേജിലും യൂണിവേഴ്സിറ്റി കേളേജിലും മറ്റു പല കോളജിലും സംഭവിക്കുന്നത് കെരള സമൂഹത്തിലെ പുഴുക്കുത്തുകളുടെ അനുരണങ്ങളാണ്.

മീഡിയ മസാല

വ്യവസ്ഥാപിത മീഡിയ ഒരു ബിസിനസ്സ് എനെറ്റെർപ്രൈസ്‌ ആണ്. അവിടെ കാശുണ്ടാക്കിയാലേ പിടിച്ചു നില്ക്കാൻ ആകുള്ളൂ. നല്ല ശമ്പളം കൊടുക്കുവാൻ നല്ല കാശു വേണം. നല്ല കാശുകിട്ടണമെങ്കിൽ നല്ല പരസ്യ വരുമാനം വേണം. നല്ല പരസ്യ വരുമാനം വേണമെങ്കിൽ നാലാള് കൂടുതൽ കാണുന്ന, വായിക്കുന്ന സാധനങ്ങൾ പൊതു രുചിക്കും മൂഡിനും അനുസരിച്ചു കുക്കു ചെയ്തു വിളമ്പി കൊടുക്കണം. അതിനു അന്നന്നത്തെ അത്താഴചർച്ച കൊഴുപ്പിക്കാൻ നാടക മുഹൂർത്തങ്ങളും മസാല കൂട്ടുകളും പുതിയ വിഷയങ്ങളും മുഖങ്ങളും വേണം.
ജനത്തിന് കുറെ കഴിയുമ്പോൾ അധികാര ശ്രീമാന്മാരെയും അവരുടെ കിങ്കരന്മാരെയും ശിങ്കിടികളെയും മടുക്കുമെന്ന കാര്യമറിഞ്ഞു അതിനു പറ്റിയ സാധനങ്ങൾ തട്ടിൽ കയറ്റി കളിക്കുമ്പോഴാണ് ടീവിക്ക് മുമ്പിൽ ആള് കൂട്ടുന്നത്. അതുകൊണ്ടാണ് വെറും ഒരു തരികിട തട്ടിപ്പു സംഭവമായ സരിതാ സീരിയൽ ഏതണ്ടു ഹൌസ്ഫുള്ളായി ടീ. വി സ്റ്റുഡിയോകളിൽ ഓടിച്ചത്. അതു കൊട്ടിഘോഷിച്ചു ഊതി വീർപ്പിച്ചു മുക്കിനു മുക്കിനു ഫ്ലെക്സും, ബന്ധും, സെക്ക്രട്ടറിയേറ്റ് വളക്കലും, അസംബ്ലി മുടക്കലും ആയി ഒരു ഭൂലോക രാഷ്ട്രീയ സംഭവമാക്കിയത് മീഡിയ മസാലക്കു മാർക്കറ്റുണ്ടായത് കൊണ്ടും രാഷ്ട്രീയം തന്നേ മീഡിയ മസാല വിളമ്പാനുള്ള ഒരു പൊതു ഇടമായി പരിതാപകരമായി പരിണമിച്ചതിനാലുമാണ്‌. തിരഞ്ഞെടുപ്പിന് ശേഷം സരിതയും അതിനോട് അനുബന്ധിച്ച മീഡിയ മസാലയും പെട്ടെന്ന് അപ്രത്യക്ഷമായി. ആ മസാല വെച്ചു രണ്ടു വർഷം വാചകമേള കളിച്ചു തിരെഞ്ഞെടുപ്പ് കളിച്ചവരൊക്ക ഭരണം കിട്ടിയപ്പോൾ രൂപം മാറി, കാലം മാറി, വാക്ക് മാറി, ഭാവം മാറി.
അങ്ങനെ ബോറടിച്ചിരിക്കുമ്പോഴാണ് ലക്ഷ്‌മീ വിലാസം നാടകത്തിനു ലോ കോളജ് സമരം കൊണ്ടൊരു സ്കോപ്പ് ഉണ്ടായത്. അതും പഴയ തരികിട തട്ടിപ്പു കേസ് തന്നെ. പക്ഷെ അതിന് പുതിയ മീഡിയ മസാല മൈലേജ് ഉണ്ടായത് അതിലെ കേന്ദ്ര സ്ത്രീ കഥാ പാത്രം തിരുവനന്തപുരത്തെ അധികാര സർക്യൂട്ടിലെ സ്ഥിര അംഗമായ ഒരാളായതിനാലാണ്
മീഡിയ പതിവ് പോല മസാല സീരിയലുകൾ തുടങ്ങി. മീഡിയ സീരിയലിനു ഓട്ടമുണ്ടെന്നു അറിഞ്ഞപ്പോൾ ഇതുവരെ ഞാനൊന്നുമറിഞ്ഞില്ലേ രാമ നാരായണ എന്ന മട്ടിൽ കറങ്ങി നടന്നിരുന്ന രാഷ്ട്രീയ സാറുമ്മാരെല്ലാം പേരൂർകടക്കു വെച്ചു പിടിച്ചു. പിന്നെ പതിവ് വാചക മേള, നിരാഹാര സർക്കസ്സ്, ബന്ദ് , ആത്മഹത്യ ഭീഷണി മുതലായ സ്ഥിരം പരിപാടികൾ ഒരുക്കി മീഡിയ ക്യാമറകളെ സമ്പുഷ്ടമാക്കി. ഈ സീസൺ കഴിഞ്ഞാൽ ലോ കോളജ് കാര്യം എല്ലാരും മറക്കും.
അടുത്ത നാടകത്തിനു സ്കോപ്പുള്ളത് വരെ നമ്മൾ തമിഴ്‌ നാടകം കണ്ടു തൃപ്തി അടയാം. നാടകമേ ഉലകം എന്നു വിദ്വാന്മാർ പറഞ്ഞത് ചുമ്മാതല്ല.അതിലല്ലേൽ പിന്നെന്തൊന്നു മീഡിയ. മീഡിയ ഇല്ലേൽ പിന്നെ എന്തോന്ന് രാഷ്ട്രീയം. ഈ കലാപരിപാടികൾ നൽകുന്ന എന്റെർറ്റൈന്മെന്റില്ലങ്കിൽ എന്തോന്ന് രാഷ്ട്രീയം, എന്തോന്ന് മീഡിയ. ഇതു രണ്ടുമില്ലെങ്കിൽ മലയാളിക്ക് എന്ത് ജീവിതം !! പിണറായി സഖാവു പാന്റിട്ടാൽ ആർക്കാ ഈ നാട്ടിൽ കലിപ്പ് ?!!