തിരുവനന്തപുരം യൂണിവേഴ്സിറ്റികോളേജ് കേരള സമൂഹത്തിലേക്കുള്ള ഒരു കൈചൂണ്ടി പലകയാണ്. ഒരു കാലത്തു കേരളത്തിൽ നിന്നും പ്രഗല്പ്പമതികളായ ഒരുപാട് പേരെ വായിക്കാനും, ചിന്തിക്കാനും, എഴുതുവാനും നല്ല മനു ഷ്യരായി ജീവിക്കുവാനും പഠിപ്പിച്ച ഒരു സർവ്വകലാശാല. തെക്കൻ കേരളത്തിലെ സാമൂഹിക സാംസ്കാരിക, വിദ്യാഭ്യാസ രംഗങ്ങളിൽ ഏറ്റവും പ്രഭാവം ചിലത്തിയ കോളേജ്. ഇന്നത്തെ അതിന്റ പരിതാപകരമായ അവസ്ഥയും കേരളം എങ്ങോട്ടാണ് പോകുന്നതിന്റ ചൂണ്ടു പലകയാണ്. അവിടെ നടക്കുന്ന "കലാപരിപാടികൾക്ക്' ഒരു എസ്. എഫ്. ഐ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ല. കെ. എസ്. യൂ വ്വും മറ്റു വിദ്യാർത്ഥി സംഘടനകളെല്ലാം തന്നേ ഇന്ന് വ്യവസ്ഥാപിത രാഷ്ട്രീയ കക്ഷികൾക്കുള്ളിൽ സംഭവിച്ചു കൊണ്ടിരിക്കുന്ന ജീർണതയുടെ പ്രതിഫലനങ്ങൾ മാത്രമാണ്. എസ്. എഫ് ഐ യുടെ ' റെഡ് ഫോർട്ടായ ' യൂണിവേഴ്സിറ്റി കോളേജിൽ പഠിച്ച ചില കുട്ടികളുമായി ഒരു യൂത്ത് റിട്രീറ്റിൽ മാർക്സിനെ കുറിച്ച് ചോദിച്ചു. അദ്ദേഹം എവിടെയാണ് ജനിച്ചതും പഠിച്ചതും ജീവ്ച്ചതും എന്നതിനെ കുറിച്ച്. ചിലർ പറഞ്ഞു റഷ്യയിൽ ആണെന്ന്. ചിലർ പറഞ്ഞു ഫ്രാൻസിൽ ആണെന്ന്. അവരിൽ ആർക്കും തന്നേ മാർക്സിനെ കുറിച്ചോ സാമാന്യ വിവരം പോലുമില്ലായിരുന്നു. ആരും കമ്മ്യുണിസ്റ്റ് മാനിഫെസ്റ്റോ കാണുകയോ വായിക്കുകയോ ചെയ്തിട്ടില്ല. അതു അവരുടെ കുറ്റം അല്ല. കോളജുകളിലെ രാഷ്ട്രീയത്തിന്റെ ഗുണമേന്മ സമൂഹത്തിലെ രാഷ്ട്രീയ സാമൂഹിക പ്രക്രിയകളുടെ പ്രതി ഫലനം ആയിരിക്കും. തിരുവനന്തപുരത്തെ ലോകോളേജിലും യൂണിവേഴ്സിറ്റി കേളേജിലും മറ്റു പല കോളജിലും സംഭവിക്കുന്നത് കെരള സമൂഹത്തിലെ പുഴുക്കുത്തുകളുടെ അനുരണങ്ങളാണ്.
No comments:
Post a Comment