വ്യവസ്ഥാപിത മീഡിയ ഒരു ബിസിനസ്സ് എനെറ്റെർപ്രൈസ് ആണ്. അവിടെ കാശുണ്ടാക്കിയാലേ പിടിച്ചു നില്ക്കാൻ ആകുള്ളൂ. നല്ല ശമ്പളം കൊടുക്കുവാൻ നല്ല കാശു വേണം. നല്ല കാശുകിട്ടണമെങ്കിൽ നല്ല പരസ്യ വരുമാനം വേണം. നല്ല പരസ്യ വരുമാനം വേണമെങ്കിൽ നാലാള് കൂടുതൽ കാണുന്ന, വായിക്കുന്ന സാധനങ്ങൾ പൊതു രുചിക്കും മൂഡിനും അനുസരിച്ചു കുക്കു ചെയ്തു വിളമ്പി കൊടുക്കണം. അതിനു അന്നന്നത്തെ അത്താഴചർച്ച കൊഴുപ്പിക്കാൻ നാടക മുഹൂർത്തങ്ങളും മസാല കൂട്ടുകളും പുതിയ വിഷയങ്ങളും മുഖങ്ങളും വേണം.
ജനത്തിന് കുറെ കഴിയുമ്പോൾ അധികാര ശ്രീമാന്മാരെയും അവരുടെ കിങ്കരന്മാരെയും ശിങ്കിടികളെയും മടുക്കുമെന്ന കാര്യമറിഞ്ഞു അതിനു പറ്റിയ സാധനങ്ങൾ തട്ടിൽ കയറ്റി കളിക്കുമ്പോഴാണ് ടീവിക്ക് മുമ്പിൽ ആള് കൂട്ടുന്നത്. അതുകൊണ്ടാണ് വെറും ഒരു തരികിട തട്ടിപ്പു സംഭവമായ സരിതാ സീരിയൽ ഏതണ്ടു ഹൌസ്ഫുള്ളായി ടീ. വി സ്റ്റുഡിയോകളിൽ ഓടിച്ചത്. അതു കൊട്ടിഘോഷിച്ചു ഊതി വീർപ്പിച്ചു മുക്കിനു മുക്കിനു ഫ്ലെക്സും, ബന്ധും, സെക്ക്രട്ടറിയേറ്റ് വളക്കലും, അസംബ്ലി മുടക്കലും ആയി ഒരു ഭൂലോക രാഷ്ട്രീയ സംഭവമാക്കിയത് മീഡിയ മസാലക്കു മാർക്കറ്റുണ്ടായത് കൊണ്ടും രാഷ്ട്രീയം തന്നേ മീഡിയ മസാല വിളമ്പാനുള്ള ഒരു പൊതു ഇടമായി പരിതാപകരമായി പരിണമിച്ചതിനാലുമാണ്. തിരഞ്ഞെടുപ്പിന് ശേഷം സരിതയും അതിനോട് അനുബന്ധിച്ച മീഡിയ മസാലയും പെട്ടെന്ന് അപ്രത്യക്ഷമായി. ആ മസാല വെച്ചു രണ്ടു വർഷം വാചകമേള കളിച്ചു തിരെഞ്ഞെടുപ്പ് കളിച്ചവരൊക്ക ഭരണം കിട്ടിയപ്പോൾ രൂപം മാറി, കാലം മാറി, വാക്ക് മാറി, ഭാവം മാറി.
അങ്ങനെ ബോറടിച്ചിരിക്കുമ്പോഴാണ് ലക്ഷ്‌മീ വിലാസം നാടകത്തിനു ലോ കോളജ് സമരം കൊണ്ടൊരു സ്കോപ്പ് ഉണ്ടായത്. അതും പഴയ തരികിട തട്ടിപ്പു കേസ് തന്നെ. പക്ഷെ അതിന് പുതിയ മീഡിയ മസാല മൈലേജ് ഉണ്ടായത് അതിലെ കേന്ദ്ര സ്ത്രീ കഥാ പാത്രം തിരുവനന്തപുരത്തെ അധികാര സർക്യൂട്ടിലെ സ്ഥിര അംഗമായ ഒരാളായതിനാലാണ്
മീഡിയ പതിവ് പോല മസാല സീരിയലുകൾ തുടങ്ങി. മീഡിയ സീരിയലിനു ഓട്ടമുണ്ടെന്നു അറിഞ്ഞപ്പോൾ ഇതുവരെ ഞാനൊന്നുമറിഞ്ഞില്ലേ രാമ നാരായണ എന്ന മട്ടിൽ കറങ്ങി നടന്നിരുന്ന രാഷ്ട്രീയ സാറുമ്മാരെല്ലാം പേരൂർകടക്കു വെച്ചു പിടിച്ചു. പിന്നെ പതിവ് വാചക മേള, നിരാഹാര സർക്കസ്സ്, ബന്ദ് , ആത്മഹത്യ ഭീഷണി മുതലായ സ്ഥിരം പരിപാടികൾ ഒരുക്കി മീഡിയ ക്യാമറകളെ സമ്പുഷ്ടമാക്കി. ഈ സീസൺ കഴിഞ്ഞാൽ ലോ കോളജ് കാര്യം എല്ലാരും മറക്കും.
അടുത്ത നാടകത്തിനു സ്കോപ്പുള്ളത് വരെ നമ്മൾ തമിഴ് നാടകം കണ്ടു തൃപ്തി അടയാം. നാടകമേ ഉലകം എന്നു വിദ്വാന്മാർ പറഞ്ഞത് ചുമ്മാതല്ല.അതിലല്ലേൽ പിന്നെന്തൊന്നു മീഡിയ. മീഡിയ ഇല്ലേൽ പിന്നെ എന്തോന്ന് രാഷ്ട്രീയം. ഈ കലാപരിപാടികൾ നൽകുന്ന എന്റെർറ്റൈന്മെന്റില്ലങ്കിൽ എന്തോന്ന് രാഷ്ട്രീയം, എന്തോന്ന് മീഡിയ. ഇതു രണ്ടുമില്ലെങ്കിൽ മലയാളിക്ക് എന്ത് ജീവിതം !! പിണറായി സഖാവു പാന്റിട്ടാൽ ആർക്കാ ഈ നാട്ടിൽ കലിപ്പ് ?!!

No comments:
Post a Comment