Transformative Leadership is all about the art of transforming water in to wine and a handful of salt in to a Sathyagraha for Freedom. That is a point I discussed today in a session on ethical leadership at the Alphonsa college, Pala. Discussed Leadership learning from Confusious, Moses and how Gautama became the Buddha,, on Krishna, Jesus, Mohammed, Gandhiji, Marx, Che and Narayana Guru. They were all great communicators. Many of them told stories and they broke the existing rules of the game. They all could tell complex concepts in a simple way to convey to ordinary people in an extraordinary way. They used power of conviction and communications to challenge and change entrenched and oppressive powers of their times. They challenged and changed themselves first before challenging the powers of the day. All of them were non conformists. They lived and died for ideas that influenced thoughts and inspired actions that transformed the world. The biggest irony of history is that all iconoclasts became icons. Our job is not to follow icons of history but learn from their lives to challenge those entrenched powers built in the name of all former iconoclasts. Our role is to redefine and challenge the boundaries that constrains our creativity, thinking and action.. Conformists never became great change makers in the history or society.
Thursday, December 21, 2017
Sonia Gandhi
Sonia Gandhi proved to be an amazing woman leader. She has shown sheer grit, courage and conviction to face personal and political challenges.
She was forced to take over as the president of the Congress when the party was facing its biggest crisis, after Narasimha Rao's rule. She was rediculed by the media, her political opponents called her all names, made fun of her accent, Hindi, country of birth and what not. There is no political leader who faced such personal and political challenges like her. She took over congress in its worst phase. She rose like a phoenix. She led the Congress back to power.
She is responsible for pursuing and making some of the best policy changes In India as the Chairperson of UPA: Right to Information, Right to work (NREGA), Right to food security, Forest Rights acts, Act on Land Acquisition and act to stop domestic violence. She strongly stood up for women's rights and women"s political participation. She is leader who worked closely with social movements and civil society. She has been a leader with a conscience and strong secular values. She has been more Indian than most of pseudo nationalists.
There is none like her anywhere in the world: born and brought up in a different country, lead one of the oldest political parties in the world and in the midst of challenges she stood up like a women of courage and grit. Annie Basant was the only other woman leader, born outside India , who influenced politics of India.She valiantly fought for food security bill in the Parliament exhausted and was rushed to the hospital. UPA 2 began to lose the steam when she was faced with health problems and was hospitalized abroad.
As she retires from her role as the President of congress, I want to salute the most amazing woman political leader in India today and anywhere in the world. History will treat her with respect and dignity. She is mother courage too. She lost the charming man she loved so deeply. As a young widow, burdened with challenges of legacy, she nurtured her children with deep sense of values and nurtured a party when it was about to collapse.
As she retires from her role as the President of congress, I want to salute the most amazing woman political leader in India today and anywhere in the world. History will treat her with respect and dignity. She is mother courage too. She lost the charming man she loved so deeply. As a young widow, burdened with challenges of legacy, she nurtured her children with deep sense of values and nurtured a party when it was about to collapse.
Sonia Gandhi will inspire many young widows and women leaders in the years to come. She is a leader who earned it every inch, fought every inch and won every inch, despite being a part of the ruling dispensation of India. She is an unusual woman who managed to survive and thrive in an adopted country in the midst of adversities and challenges. Salutes to this amazing lady of beauty, grace, and courage of conviction.
കൊണ്ഗ്രെസ്സ് പാർട്ടി നേതാക്കൾ മനസ്സിലാക്കേണ്ടത്
കൊണ്ഗ്രെസ്സ് പാർട്ടി നേതാക്കൾ മനസ്സിലാക്കേണ്ടത് തേച്ച ഖദറും കോൾഗേറ്റ് ചിരിയും ഒക്കെ വച്ചു തിരെഞ്ഞെടുപ്പിന് മുമ്പേ കുറെ ഫ്ളെക്സൊ പോസ്റ്റേറ്റോ അടിച്ചു തിരെഞ്ഞെടുപ്പ് ജയിക്കുന്ന കാലം ഒക്കെ പോയി. ഇലക്ഷന്റെ മൂന്നു ആഴ്ച മുന്നേ അടിനിർത്തി ഒരു അവസാന തട്ടി കൂട്ട് പ്രചരണം കൊണ്ടൊന്നും കര കയറുകയില്ല. തിരെഞ്ഞെടുപ്പിൽ വിജയിക്കുവാൻ അടിസ്ഥാന തലത്തിൽ പാർട്ടി കെട്ടി പടുക്കണം. അതിനു അടിസ്ഥാന തലത്തിൽ കുറഞ്ഞത് ഒരു ജില്ലയിൽ അഞ്ചു വർഷം പ്രവർത്തിച്ചു കഴിവ് തെളിയിച്ച ചെറുപ്പകാർക്ക് വേണ്ടി അറുപതു ശതമാനം സീറ്റുകൾ മാറ്റി വയ്ക്കുക. അഴിമതിക്കെതിരെ സീറോ ടോളറൻസ് എന്ന് ജനങൾക്ക് ബോധ്യ മാവണം. ഫണ്ട് ക്രൗഡ് സൊർഴിങ്ങിലൂടെ കണ്ടത്താൻ ഉള്ള ആർജ്ജവും ചങ്കൂറ്റവും വേണം. പാർട്ടി ഭാരവാഹികൾ മാത്രം മാസം അഞ്ഞൂറ് മുതൽ അയ്യായിരം വരെ കൊടുത്താൽ കുറഞ്ഞത് മാസം പത്തു കോടി പിരിക്കാം. അനുഭാവികൾ കൂടി അത്പോലെ സംഭാവന കൊടുത്താൽ കൊണ്ഗ്രെസ്സ് പാർട്ടിക്ക് നൂറു കോടി വരെ എല്ലാ മാസവും പിരിക്കാൻ ഉള്ള അത്ര നെറ്റ് വർക്കുള്ള പാർട്ടി ആണ്. അത് പോലെ കൊണ്ഗ്രെസ്സ് ഒരു മൃദു ബി ജെ പി ആകാൻ ശ്രമിക്കാതെ ഒരു നവ ബദൽ രാഷ്ട്രീയം അവതരിപ്പിക്കുവാൻ കഴിയണം. നവ യാഥാസ്ഥിക രാഷ്ട്രീയവും നവ ലിബറൽ സാമ്പത്തിക പോളിസികളും മാറ്റി ഒരു പുതിയ രാഷ്ട്രീയ സാമ്പത്തിക പ്രായോഗിക സമീപനവും പുതിയ തലമുറയെ ആവേശം കൊള്ളിക്കുന്ന ഒരു സമീപനം ഉണ്ടെന്നു ജനത്തിന് വിശ്വാസം വരികയുള്ളൂ. താഴെ തട്ടിൽ മുതൽ പുതുക്കി പണിതു ഗ്രൂപ്പ് രാഷ്ട്രീയത്തിനതീതമായി പതിനായിരക്കണക്കിന് പുതു മുഖങ്ങളെയും പുതു ആശയങ്ങളെയും കൊണ്ട് കൊണ്ഗ്രെസ്സിനെ അടിതൊട്ടു മുടി വരെ ശുദ്ധീകരിച്ചു നവീകരിച്ചു റീബൂട്ട് ചെയ്താലേ ഈ പാർട്ടി പുതിയ തിരഞ്ഞെടുപ്പുകളെ നേരിടാൻ അക കാമ്പ് ഉണ്ടാകുകയുള്ളൂ. ഇപ്പൊ വെറും നാല് സംസ്ഥാനങ്ങളിൽ തന്നെ പിടിച്ചു നിൽക്കുന്നത് അവിടെ അവിടെ ഉള്ള സംസ്ഥാന നേതാക്കളുടെ വ്യക്തി പ്രഭാവം കൊണ്ടാണ്.
ഗാന്ധജിയുടെ പേരിൽ ഇപ്പോഴും വാചക കസർത്തുകൾ നടത്തുന്ന കൊണ്ഗ്രെസ്സ് പാർട്ടി പടയൊരുക്കം എന്ന പേരിൽ ജാഥ നടത്തിയത് തന്നെ കൊണ്ഗ്രെസ്സ് എത്തിപെട്ടിരിക്കുന്ന ദിശാസന്ധിയെ കാണിക്കുന്നു. ഗാന്ധിജിയുടെ അഹിംസ, സമാധാനം, സത്യാഗ്രഹം എന്നവയിൽ നിന്നൊക്കെ മാറി പടയൊരുക്കവും പാരവെപ്പും ഒക്കെയാകുമ്പോഴാണ് ഗ്രൂപ് തിരിഞ്ഞു തെരുവിൽ തെറി വിളിച്ചു തല്ലുകൂടുന്ന യുവ നേതാക്കൾ ഒക്കെയാണ് കൊണ്ഗ്രെസ്സ് പാർട്ടിയെ ഇത്ര ദാരുണമായ അവസ്ഥയിൽ എത്തിച്ചത്. കോൺഗ്രസിൽ എപ്പോഴും പട പാളയത്തിൽ തന്നെയായത് കൊണ്ടാണ് വെളിയിൽ എപ്പോഴും ഊണിനു മുന്നിലും പടക്കു പിന്നിലും ആകുന്നതു. പരസപരം ചിരിച്ചു പബ്ലിക്കിൽ കെട്ടിപിടിച്ചു പരസ്പരം പാര വച്ചും തമ്മിൽ തല്ലിയും കൊണ്ഗ്രെസ്സിനെ ഈ പരുവത്തിൽ ആക്കിയ നേതാക്കളുടെ ഏക സ്വപ്നം മന്ത്രി കസേരയും അധികാര അഹങ്കാര സർക്കാർ സന്നാഹങ്ങൾ ആകുമ്പോഴാണ് കൊണ്ഗ്രെസ്സ് പാർട്ടി തന്നെ ദുരന്തത്തിൽ ആകുന്നത്. ഈ ഗ്രൂപ്പ് തിരിഞ്ഞു തമ്മില്‍ തല്ലി പാര്‍ട്ടിയെ നശിപ്പിക്കുന്ന സ്ഥിതി മാറിയില്ലെങ്കില്‍ കൊണ്ഗ്രെസ്സ് നന്നാകില്ല.
ഗാന്ധജിയുടെ പേരിൽ ഇപ്പോഴും വാചക കസർത്തുകൾ നടത്തുന്ന കൊണ്ഗ്രെസ്സ് പാർട്ടി പടയൊരുക്കം എന്ന പേരിൽ ജാഥ നടത്തിയത് തന്നെ കൊണ്ഗ്രെസ്സ് എത്തിപെട്ടിരിക്കുന്ന ദിശാസന്ധിയെ കാണിക്കുന്നു. ഗാന്ധിജിയുടെ അഹിംസ, സമാധാനം, സത്യാഗ്രഹം എന്നവയിൽ നിന്നൊക്കെ മാറി പടയൊരുക്കവും പാരവെപ്പും ഒക്കെയാകുമ്പോഴാണ് ഗ്രൂപ് തിരിഞ്ഞു തെരുവിൽ തെറി വിളിച്ചു തല്ലുകൂടുന്ന യുവ നേതാക്കൾ ഒക്കെയാണ് കൊണ്ഗ്രെസ്സ് പാർട്ടിയെ ഇത്ര ദാരുണമായ അവസ്ഥയിൽ എത്തിച്ചത്. കോൺഗ്രസിൽ എപ്പോഴും പട പാളയത്തിൽ തന്നെയായത് കൊണ്ടാണ് വെളിയിൽ എപ്പോഴും ഊണിനു മുന്നിലും പടക്കു പിന്നിലും ആകുന്നതു. പരസപരം ചിരിച്ചു പബ്ലിക്കിൽ കെട്ടിപിടിച്ചു പരസ്പരം പാര വച്ചും തമ്മിൽ തല്ലിയും കൊണ്ഗ്രെസ്സിനെ ഈ പരുവത്തിൽ ആക്കിയ നേതാക്കളുടെ ഏക സ്വപ്നം മന്ത്രി കസേരയും അധികാര അഹങ്കാര സർക്കാർ സന്നാഹങ്ങൾ ആകുമ്പോഴാണ് കൊണ്ഗ്രെസ്സ് പാർട്ടി തന്നെ ദുരന്തത്തിൽ ആകുന്നത്. ഈ ഗ്രൂപ്പ് തിരിഞ്ഞു തമ്മില്‍ തല്ലി പാര്‍ട്ടിയെ നശിപ്പിക്കുന്ന സ്ഥിതി മാറിയില്ലെങ്കില്‍ കൊണ്ഗ്രെസ്സ് നന്നാകില്ല.
കേരള ലോക മഹാ സഭ കൊണ്ട് ആര്‍ക്കു എന്ത് പ്രയോജനം ?
എന്തായാലും കേരള ലോക മഹാസഭയൊക്കെ സര്‍ക്കാര്‍ നടത്തുകയാണല്ലോ . ഇവിടെ ജീവിക്കാന്‍ ജോലിയും വേലയും ഇല്ലാതെ വണ്ടി കയറിവരാണ് മലയാളികളില്‍ കൂടുതലും. അവര്‍ക്ക് സര്‍ക്കാര്‍ ചെയ്തു കൊടുത്ത ഏക കാര്യം കേരളത്തില്‍ നിന്നാല്‍ രക്ഷപെടുക ഇല്ല എന്ന പൊതു ബോധം ശരിയാക്കി കൊടുത്തതാണ് . ഇപ്പോള്‍ കുറെയേറെ മലയാളികള്‍ വിദേശത്ത് പോയി പത്തു പുത്തന്‍ ഉണ്ടാക്കിയപ്പോള്‍ പാര്‍ട്ടിക്കാര്‍ക്കും പള്ളിക്കാര്‍ക്കും അമ്പല കമ്മറ്റിക്കും ഒക്കെ അവരെ വേണം. സര്‍ക്കാര്‍ പ്രവാസികള്‍ക്ക് വേണ്ടി മിക്കപ്പോഴും വാക്കുകള്‍ കൊണ്ട് പാല്‍ പായസം ഉണ്ടാക്കി വിതരണം ചെയ്യുന്നതല്ലാതെ പ്രത്യകിച്ചു ഒന്നും ചെയ്തിട്ടില്ല. പിന്നെ നോര്‍ക്ക മുതലായ സര്‍ക്കാര്‍ സംരംഭങ്ങള്‍ ഗള്‍ഫ് മുതലിളിമാരും പ്രവാസി -സര്‍ക്കാര്‍/പാർട്ടി ശിങ്കിടികളും പിന്നെ കുറെ ഉദ്യോഗസ്ഥന്‍ മാരും തമ്മില്‍ ഉള്ള ഒരു ഏര്‍പ്പാടാണ് . ഇതിന്റെ ഉള്ളു കള്ളികൾ മനസ്സിലാക്കാൻ കേരളത്തിൽ നിന്നുള്ള പ്രവാസികൾക്ക് വേണ്ടി ചിലവഴിച്ച തുകയുടെ ഒരു ബജറ്റ് വിശകലനം മാത്രം മതി.
ഇവിടെ തിരുവനന്തപുരത്ത് കുറെ പേരെ വരുത്തി ശാപ്പാടും ചിലവും പ്രസംഗങ്ങളും കൊടുത്തു ഒരു "കേരള ലോക സഭ' യൊക്കെ സര്‍ക്കാരും , ഭരിക്കുന്ന പാര്‍ട്ടികളുടെ നേതാക്കളും ഉദ്യോഗസ്ഥ പ്രമുഖരും നടത്തിയത് കൊണ്ട് ലക്ഷകണക്കിന് വരുന്ന സാധാരണ പ്രവാസികള്‍ക്ക് ഒരു കാശിന്‍റെ പ്രയോജനവും ഇല്ല. പിന്നെ പ്രവാസികള്‍ കേരള രാഷ്ട്രീയത്തെ പരിപോഷിപ്പിക്കുന്നത് അറിയണമെങ്കില്‍ കുവൈറ്റ് ചാണ്ടി സാറും വഹാബു സാറും , അലി സാറും പിന്നെ കുറെ നല്ല മുതലാളിമാര്‍ പുറകിലും ഉണ്ടല്ലോ.
പിന്നെ സര്‍ക്കാര്‍ സന്നാഹങ്ങള്‍ ഒന്നും ഇല്ലാതെ ഇവിടെ പ്രവാസി മലയാളികള്‍ ഒരു പാട് കാര്യങ്ങള്‍ ചെയ്യുന്നുണ്ട് . പ്രവാസ മലയാളികളില്‍ ലോക തലത്തില്‍ ഒരു പാടു വലിയതും ചെറുതും കാര്യങ്ങള്‍ ചെയ്യുന്ന മലയാളികള്‍ ഉണ്ട്. ഒരൊറ്റ സര്‍ക്കാരും അവരെകുറിച്ച് ഒരു മിനിമം സര്‍വേ പോലും നടത്തിയിട്ടില്ല. സീ ഡി എസ ചില പഠനങ്ങള്‍ ഒക്കെ നടത്തിയിട്ടുന്ടെങ്കിലും ഇന്നും കേരളത്തില്‍ ലോകത്ത് ഒരു നൂറു രാജ്യങ്ങളില്‍ എങ്കിലും ഉള്ള മലയാളി വംശജരേകുറിച്ചു ഒരു നല്ല പഠനമോ സര്‍വേയോ ഇല്ല. മിക്കപ്പോഴും പ്രവാസി എന്ന് പറഞ്ഞാല്‍ ' ഗള്‍ഫ്' എന്നതില്‍ കവിഞ്ഞൊന്നും ഇവിടുത്തെ സര്‍ക്കാരിനില്ല. കാരണം ഗള്‍ഫില്‍ എല്ലാ പാര്‍ട്ടിക്കാര്‍ക്കും ബ്രാഞ്ചും സന്നാഹങ്ങളും ഉണ്ട് .
പിന്നെ സര്‍ക്കാര്‍ സന്നാഹങ്ങള്‍ ഒന്നും ഇല്ലാതെ ഇവിടെ പ്രവാസി മലയാളികള്‍ ഒരു പാട് കാര്യങ്ങള്‍ ചെയ്യുന്നുണ്ട് . പ്രവാസ മലയാളികളില്‍ ലോക തലത്തില്‍ ഒരു പാടു വലിയതും ചെറുതും കാര്യങ്ങള്‍ ചെയ്യുന്ന മലയാളികള്‍ ഉണ്ട്. ഒരൊറ്റ സര്‍ക്കാരും അവരെകുറിച്ച് ഒരു മിനിമം സര്‍വേ പോലും നടത്തിയിട്ടില്ല. സീ ഡി എസ ചില പഠനങ്ങള്‍ ഒക്കെ നടത്തിയിട്ടുന്ടെങ്കിലും ഇന്നും കേരളത്തില്‍ ലോകത്ത് ഒരു നൂറു രാജ്യങ്ങളില്‍ എങ്കിലും ഉള്ള മലയാളി വംശജരേകുറിച്ചു ഒരു നല്ല പഠനമോ സര്‍വേയോ ഇല്ല. മിക്കപ്പോഴും പ്രവാസി എന്ന് പറഞ്ഞാല്‍ ' ഗള്‍ഫ്' എന്നതില്‍ കവിഞ്ഞൊന്നും ഇവിടുത്തെ സര്‍ക്കാരിനില്ല. കാരണം ഗള്‍ഫില്‍ എല്ലാ പാര്‍ട്ടിക്കാര്‍ക്കും ബ്രാഞ്ചും സന്നാഹങ്ങളും ഉണ്ട് .
അവരരവരുടെ പാര്‍ട്ടി ഭരിക്കുമ്പോള്‍ ഇവരെയൊക്കെ എന്തെങ്കിലും പേരില്‍ വിളിച്ചു കൂട്ടും. കഴിഞ്ഞ സര്‍ക്കാരിന്‍റെ മാമാങ്കം ആയിരുന്നു " ജിം' ഗ്ലോബല്‍ ഇന്വേവ്സ്റ്മെന്റ്റ് മീറ്റ് '. ഇങ്ങനെയുള്ള ജമ്പോ കൊണ്ഫെരന്‍സ് കഴിഞ്ഞ ശേഷം അതിന്‍റെ ഒരെണ്ണത്തിന്‍റെയും ഇമ്പാക്റ്റിനെ കുറിച്ച് ഒരു വിശകലനവും ആരും നടത്താറില്ല. ഫലത്തില്‍ ഇവയെയെല്ലാം അതതു കാലത്തേ മുഖ്യ മന്ത്രി മാരുടെയും സര്‍ക്കാരിന്‍റെ ഒക്കെ പീ ആര്‍ എക്സര്‍സൈസ് ആയി മാറുകയാണ് പതിവ് . ഇങ്ങനെയുള്ള ജമ്ബോരികള്‍ക്ക് ശരാശരി അഞ്ചു കോടി ചിലവ് എങ്കിലും കാണും . ഇങ്ങനെയുള്ള വന്‍കിട സര്‍ക്കാര്‍ പീ ആര്‍ സന്നാഹങ്ങള്‍ ഇതുവരെയും ഞാന്‍ ഒഴിവാക്കിയിട്ടുണ്ട്.
കാരണം നികുതി പണത്തിൽ ഒട്ടുമുക്കാലും ചിലവഴിക്കുന്നത് പബ്ലിസിറ്റിക്ക് വേണ്ടിയും ഇവന്റ് മാനേജ്‌മെന്റിനു വേണ്ടിയും ആണ്. അത് കൊടുക്കുന്നത് മിക്കപ്പോഴും അവരവരുടെ പാർട്ടി ശിങ്കിടി ഏജൻസികൾക്കും. അതെ ഏജൻസികൾ പലപ്പോഴും ഉദ്യഷ്ട്ട കാര്യത്തിന് ഉപകാര സ്മരണകൾ അതാത് പാർട്ടികൾക്ക് ചെയ്തു കൊട്ടുക്കാറൂം ഉണ്ട്. കാര്യങ്ങൾ എല്ലാം മുറ പോലെ നടക്കും.
ഇത് കൊണ്ട് ഞാന്‍ ഇങ്ങനെയുള്ള സംരംഭങ്ങള്‍ക്ക് എതിരാണ് എന്ന് അര്‍ഥം ഇല്ല. പക്ഷെ ഇതിനു വേണ്ടു ഗവേഷങ്ങങ്ങള്‍ നടത്തിയിട്ടുണ്ടോ , ഇതിനു ഗൗരവമായ ഒരു വിഷനോ, മിഷനോ , പ്രോഗ്രാമോ , ഫോളോ അപ്പ് ഓ ഉണ്ടോ ? ഇതില്‍ പങ്കെടുക്കുന്ന ആളുകളെ ഏതു അടിസ്ഥാനത്തില്‍ ആണ് തിരെഞ്ഞെടുക്കുന്നത് ? ഇതിന്‍റെ ഇമ്പാകറ്റ് എങ്ങനെ മനസ്സിലാക്കാം ? ഇതിനൊന്നും വ്യക്തത ഇല്ലെങ്കില്‍ ഇത് ഒരു പീ ആര്‍ ജമ്ബോരി മാത്രമായിരിക്കും .
ഇന്നും ഇന്നലെയും ഒന്നും തുടങ്ങിയതല്ല ഈ കേരള ലോക മഹാ സഭ. അത് തുടങ്ങിയിട്ട് കുറഞ്ഞത് രണ്ടായിരത്തി അഞ്ഞൂറ് വര്‍ഷങ്ങളായി . കഴിഞ വര്ഷം എഴുതിയത് പങ്കു വക്കുന്നു.
ആഗോളവല്‍ക്കരിക്കപ്പെട്ട മലയാളികൾ.
------------------------------------------------------------------------- ഒരു പത്തു ഇരുപതു കൊല്ലം മുന്നേ കേരളത്തിലെ മുക്കിലും മൂലയിലും പ്രിയ സഖാക്കൾ ആഗോളവൾക്കരണത്തിനെതിരെയും അമേരിക്കൻ സാമ്രാജ്യത്തെയുമൊക്കെ എതിർത്തു മൈക്ക് സ്ടാന്റിന്റെ കഴുത്തിൽ പിടിച്ചുനിന്നു ഘോര ഘോരം പ്രസംഗിക്കുമായിരുന്നു. ഇപ്പോഴ്ത് അത്ര കേൾക്കാനില്ല. അതിന്റെ കാര്യം എന്താണെന്നു ഞാൻ രഹസ്യമായി ഒരു പ്രിയ സഖാവിനോട് ചോദിച്ചു. " പിള്ളേര് മൂന്നും അമേരിക്കയിലെ നല്ല മൾട്ടി നാഷണൽ കമ്പിനികളിൽ, പിന്നെ ഞാനിപ്പോ പകുതി സമയം അവിടയ. ബേബി സിറ്റിങ്ങാനു പണി. നേതാക്കളുടെ മക്കളെല്ലാം വിദേശത്ത് സുഖമായി കഴിയുന്നു. പിന്നെ ഞാനെങ്ങനെ ആഗോളവൽക്കരണത്തിന് എതിരെ പ്രസംഗിക്കും സഖാവേ ?''
------------------------------------------------------------------------- ഒരു പത്തു ഇരുപതു കൊല്ലം മുന്നേ കേരളത്തിലെ മുക്കിലും മൂലയിലും പ്രിയ സഖാക്കൾ ആഗോളവൾക്കരണത്തിനെതിരെയും അമേരിക്കൻ സാമ്രാജ്യത്തെയുമൊക്കെ എതിർത്തു മൈക്ക് സ്ടാന്റിന്റെ കഴുത്തിൽ പിടിച്ചുനിന്നു ഘോര ഘോരം പ്രസംഗിക്കുമായിരുന്നു. ഇപ്പോഴ്ത് അത്ര കേൾക്കാനില്ല. അതിന്റെ കാര്യം എന്താണെന്നു ഞാൻ രഹസ്യമായി ഒരു പ്രിയ സഖാവിനോട് ചോദിച്ചു. " പിള്ളേര് മൂന്നും അമേരിക്കയിലെ നല്ല മൾട്ടി നാഷണൽ കമ്പിനികളിൽ, പിന്നെ ഞാനിപ്പോ പകുതി സമയം അവിടയ. ബേബി സിറ്റിങ്ങാനു പണി. നേതാക്കളുടെ മക്കളെല്ലാം വിദേശത്ത് സുഖമായി കഴിയുന്നു. പിന്നെ ഞാനെങ്ങനെ ആഗോളവൽക്കരണത്തിന് എതിരെ പ്രസംഗിക്കും സഖാവേ ?''
നമ്മുടെ നാട്ടിൽ ചൂടിപ്പോ കൂടുതലാണെങ്കിലും തിരഞ്ഞെടുപ്പിന് ഇതുവരെ വലിയ ചൂടോന്നും ഇവിടില്ല. പക്ഷെ ന്യൂഓർക്കിലും ഫിലാദല്‍ഫിയായിലും ലണ്ടനിലും ദുബായിലും ഇരുന്നു കേരള തിരഞ്ഞെടുപ്പിനെ പറ്റി വേവലതിപ്പെടുന്ന ആത്മാക്കൾ ഏറെയാണ്. കഴിഞ്ഞ പ്രാവശ്യം മിയാമിയിൽ പോയൊപ്പോൾ അവിടേം ഒരു കേരളാ കോൺഗ്രസ്സുണ്ടെന്നു ഒരച്ചയാൻ പറഞ്ഞു. മാണി സാറെന്നു കേട്ടാൽ പുള്ളിക്ക് ജീവനാ. ന്യൂയോർക്കിലും ദുബായിലുമിരിന്നു കേരളത്തിലെ വിപ്ലവത്തെ കുറിച്ച് സ്വപ്നം കാണുന്ന സഖാക്കൾ ഏറെയാണ്.
ഞാൻ നമ്മുടെ നേതാക്കളെ ഒക്കെ അടുത്ത് കാണുന്നത് തിരുവന്തപുരം ദുബായ് എമിറേറ്റ്സ് ഫ്ളൈറ്റിൽ ആണ്. മിക്കവാറും ബിസിനിസ്സ് കളാസ്സിൽ. ദോഷം പറയരുതല്ലോ നല്ല തങ്കപ്പെട്ട മനുഷ്യർ. പലപ്പോഴും നമ്മുടെ നേതാക്കളെ ഒന്ന് മാനം മര്യാദക്ക് കാണണമെങ്കിൽ ദുബാക്ക് പോകേണ്ട അവസ്ഥയാണ്. അവരെ കണ്ടില്ലെങ്കിൽ അവരുടെ മക്കളെ കണ്ടു കാര്യം സാധിക്കാം. അതിനു ഇത്ര കുഴപ്പമെന്താണെന്നെ?
നമ്മൾ മലയാളികൾ കാക്ക തൊള്ളായിരം വര്ഷങ്ങക്കു മുന്നേ ആഗോളവല്‍ക്കരിക്കപ്പെട്ട മഹാന്മാരും മഹതികളും ആണ് എന്റെ സാറന്മാരേ. ഇപ്പോൾ കേരളത്തിലുള്ള കപ്പേം ചേനേം റബ്ബറും ഒക്കെ ആമസോണിൽ നിന്ന് ലിസ്ബൻ വഴി കപ്പലിറങ്ങിയതാണ്. പറങ്കി അണ്ടിയും പറങ്ങിപുണ്ണും കപ്പലും കൊച്ചീൽ കപ്പലിറങ്ങി. ചൈനക്കാർ കൊല്ലത്തു കപ്പലടുപ്പിച്ചു കച്ചോടം ചെയ്തില്ലയിരുവെങ്കിൽ നമുക്ക് കൊഴുക്കട്ടയും, ഇടി അപ്പവും മുറുക്കും അച്ചപ്പവും പിന്നെ ചീന ചട്ടിയും ചീന ഭരണിയും ചീന വലയും ചിന്ന കടയുമുണ്ടാകില്ലയിരുന്നു. കൊല്ലത്തുള്ള പലർക്കും ഇപ്പോഴും ഒരു ചിന്ന ചൈനീസ് ലൂക്കുള്ളത് ശ്രദ്ധിച്ചിട്ടുണ്ടോ? കേരളത്തിന്റെ തനതായെന്നു നമ്മൾ കരുതുന്ന നാലു കെട്ടും കെട്ടിട നിർമ്മാണ കലയും ചൈനയിൽ നിന്ന് ഇവിടെ കുടിയേറിയതാണ്. കഞ്ഞിയും പിഞ്ഞാണവും ചൈനയിൽ നിന്ന് നാം കടം കൊണ്ടതാണ്. അപ്പവും സ്‌റ്റുവും പൂ കേക്കും പോര്ടുഗീസുകാർ തന്നതാണ്. തെങ്ങു കൃഷി ഇവിടുണ്ടായത് ഡച്ചുകാർ വന്നിട്ടാണ്. റബ്ബർ മലേഷ്യയിൽ നിന്നും മുണ്ടക്കയത് കൊണ്ട് വന്നു സായിപ്പു കൃഷി ചെയ്തു തുടങ്ങിയതാണ്.
ഇവിടെ പള്ളീം അമ്പലോം ഒക്കെ പല നാട്ടിൽ നിന്ന് വന്നതാണ്. ജനലും മേശയും കസേരയുമൊക്കെ നാം പോർത്തുഗീസ് ഭാഷയിൽ നിന്നും കടമെടുത്തതാണ്. കക്കൂസ് ഡച്ചു ഭാഷയിൽ നിന്നും. ബൂര്ഷ ജർമനിയിൽ നീന്നും. മാർക്സമ്മാവൻ ലണ്ടനിൽ നിന്നും. എന്തിന് അധികം പറയുന്നു നമ്മുടെ ജീൻ പൂൾ പോലും യമനിൽ നിന്നും ജോർഡാനിൽ നിന്നും ഈജിപ്തിൽ നിന്നും ലബനോനിൽ നിന്നും ചൈനയിൽ നിന്നും യൂറോപ്പിൽ നിന്നുമൊക്കെ കച്ചോടം വഴി പല പരിപാടിയിൽ കൂടി ഇവിടെകൂടിയതാണ്.
ഞാനീ എഴുതുന്ന മലയാള ഭാഷ രണ്ടായിരമാണ്ടുണ്ടായിരുന്നുവെന്നു പുളൂ അടിച്ചു നാം ശ്രേഷ്ടട്ട ഭാഷ പദവി ഒക്കെ സങ്കടിപ്പിച്ചെങ്കിലും ഗുണ്ടർട്ട് സായിപ്പും ബെയിലി സായിപ്പോമൊക്കെ ഇല്ലാരുന്നേൽ മലയാളം നമ്മളെഴുതുന്നതും പറയുന്നതും ഇങ്ങനെ ആയിരിക്കില്ല. തിരുവന്തപുരത് മര്യാദക്കൊരു പൊതു കെട്ടിടം ഉണ്ടങ്കിൽ അത് സായിപ്പ് പണിഞ്ഞതാണ്. ബാർട്ടൻ സായിപ്പിന്റെ മഹ്വതം അറിയണമെങ്കിൽ 1869 ൽ പണിത നമ്മുടെ സെക്രട്ടറിയേറ്റ് മന്ദിരവും ഇന്നാളിൽ പണി കഴിപ്പിച്ച നിയമ സഭാ മന്ദിരവും ഒന്ന് തൂക്കി നോക്ക്.
കഴിഞ്ഞ പത്തൻപത്കൊല്ലമായി നമ്മൾ സിലോണിലും സിംഗപ്പൂരിലും ബർമേലും ബോർണിയോയിലും എത്യോപ്പിയായിലും ടാൻസാനിയായിലും ജർമനിയിലും ജനീവയിലും പേർഷ്യയിലും പിന്നെ കൂട്ടത്തോടെ ഗൾഫ് നാടുകളിലും അമേരിക്ക കാനഡ യു കെ ആസ്‌ട്രേലിയ വഴി ലോകമെമ്പാടും പെറ്റു പെരുകി. ഇന്ത്യയിൽ ഏറ്റവും ആഗോളവല്‍ക്കരിക്കപ്പെട്ട സമൂഹം നമ്മളാണെന്നുള്ളതില്‍ തർക്കമില്ല. നമ്മൾ അടിമുടി ആഗോളവൽക്കരിക്കപ്പെട്ട ആഗോളവളക്കരിക്കപ്പെട്ടൂകൊണ്ടിരിക്കുന്ന സമൂഹമാണ്. ഒരു കോടി ലക്ഷം രൂപയാണ് വെളിയിൽ നിന്നും നമ്മുടെ ബാങ്കുകളിൽ വന്നു നിറയുന്നത്. കുമ്പനാട് ഒരു കിലോമീറ്ററിനുള്ളിൽ ഒരു ഇരുപതു ബാങ്കുകൾ കാണും.
കഴിഞ്ഞ പത്തൻപത്കൊല്ലമായി നമ്മൾ സിലോണിലും സിംഗപ്പൂരിലും ബർമേലും ബോർണിയോയിലും എത്യോപ്പിയായിലും ടാൻസാനിയായിലും ജർമനിയിലും ജനീവയിലും പേർഷ്യയിലും പിന്നെ കൂട്ടത്തോടെ ഗൾഫ് നാടുകളിലും അമേരിക്ക കാനഡ യു കെ ആസ്‌ട്രേലിയ വഴി ലോകമെമ്പാടും പെറ്റു പെരുകി. ഇന്ത്യയിൽ ഏറ്റവും ആഗോളവല്‍ക്കരിക്കപ്പെട്ട സമൂഹം നമ്മളാണെന്നുള്ളതില്‍ തർക്കമില്ല. നമ്മൾ അടിമുടി ആഗോളവൽക്കരിക്കപ്പെട്ട ആഗോളവളക്കരിക്കപ്പെട്ടൂകൊണ്ടിരിക്കുന്ന സമൂഹമാണ്. ഒരു കോടി ലക്ഷം രൂപയാണ് വെളിയിൽ നിന്നും നമ്മുടെ ബാങ്കുകളിൽ വന്നു നിറയുന്നത്. കുമ്പനാട് ഒരു കിലോമീറ്ററിനുള്ളിൽ ഒരു ഇരുപതു ബാങ്കുകൾ കാണും.
ഞാൻ പോകാത്ത രാജ്യങ്ങൾ കുറവാണ്. ഏതു ദുനിയാവിൽ ചെന്നാലും എനിക്ക് മുമ്പേ എത്തിയ ഒരു മലയാളി കാണും.ആമസോൺ കാടുകളും സംസ്കാരവും കാത്തു സൂക്ഷിക്കാൻ പണിപ്പെടിന്ന പാലക്കാരനായ എന്റെ കൂട്ടുകാരൻ ഷാജി യെ പരിചയപ്പെട്ടത് ബ്രസീലിലെ ബെലേം നഗരത്തിലെ യൂണിവേഴ്‌സിറ്റി ഭക്ഷണ ശാലയിൽ വച്ചാണ്. നോർവേയുടെ ഏറ്റവും അങ്ങേയറ്റം നോർത് പൊളിനടുത്തെ പ്രശസ്ത ഡന്റിസ്ട്റ്റ് ഉതിമൂടുകരനായ എൻെറ കൂട്ടുകാരൻ സജിയാണ്. കിഗാലിയിലെ വലിയ റെസ്റ്റോറന്റിൽ ആഫ്രിക്കൻ ഭക്ഷണം ഉണ്ടാക്കിയത് കൊച്ചീക്കാരൻ സന്തോഷ്. ഏതെന്സിലെ ചൈനീസ് റെസ്ടോരേന്ടില്‍ ഭക്ഷണം വിളമ്പിയത് കിളിമാനൂർക്കാരൻ റഷീദ്.
ഇവിടെ ചെറു പ്പക്കാർ പഠിച്ചു പാസായാൽ ആദ്യം ചിന്തിക്കുന്നത് എവിടേലും പോയി രക്ഷ പെടണമെന്നാണ്. അങ്ങനെയാണ് ഞാൻ ചെങ്ങന്നൂരിൽ നിന്നും ജയന്തി ജനതയിൽ കയറി ആഗോള പൗരനായ ഒരു നാടോടി ആയതു. നമ്മുക്ക് കേന്ടക്കി ഫ്രെയിട് ചിക്കാനൊക്കെ ലുലുമാലിരുന്നു അടിച്ചുകൊണ്ടു വീണ്ടും ആഗോളവല്‍ക്കരണത്തിനെതിരെ ആത്മ രോക്ഷം കൊള്ളാം.
Monday, November 6, 2017
സിവില്‍ സര്‍വീസ് സ്വപ്നങ്ങളും കേരളത്തിലെ കരിയര്‍ ക്രേയ്സും
മനുഷ്യന് ജീവിക്കണമെങ്കില്‍ ജോലിയും കൂലിയും വേണം. ഓരോ കാലത്ത് ഓരോ ജോലിയോടുമുള്ള സാമൂഹിക മനസ്ഥിതി രൂപപ്പെടുന്നത് അതില്‍ നിന്നുള്ള സാമ്പത്തിക വരുമാനവും അത് നല്‍കുന്ന സാമൂഹിക അടയാളപെടുത്തലുമാണ്. ചെയ്യുന്ന ജോലിയുടെ 'സ്ഥാന മാനങ്ങളെ ' ക്രോഡീകരിച്ചു അധികാര തട്ടുകള്‍ സൃഷ്ട്ടിച്ചു അടക്കി ഭരിക്കുന്ന ഘടനകളായാണ് ജാതി വ്യവസ്ഥ തന്നെ രൂപപെട്ടത്. ദൈവങ്ങളെയും ഭൂമിയും കൈക്കലാക്കി വയ്ക്കുന്നവര്‍ അധികാരികള്‍ ആയിരുന്ന മാടമ്പി ഫ്യുഡല്‍ വ്യവസ്ഥയില്‍ നിന്ന് മാര്‍ക്കെറ്റ് -സ്റ്റേറ്റ് അച്ചുതണ്ടിലേക്ക് ഭരണ -അധികാര സൂചികകള്‍ മാറിയപ്പോള്‍ അധികാരം സാമ്പ്രതയിക ഹരമാക്കിയവര്‍ അങ്ങോട്ട് കളം മാറ്റി പിടിച്ചു. ഇന്ത്യയില്‍ പഴയ ഫ്യുഡല്‍ വ്യവസ്ഥയും പുതിയ രാഷ്ട്രീയ -അധികാര -അഹങ്കാര വ്യവസ്ഥകളും കൂടി ചേര്‍ന്ന ഒന്നാണ് ഇന്നത്തെ അധികാര ഘടനകള്‍ തന്നെ. ഇന്ന് അങ്ങനെയുള്ള അധികാര വ്യവസ്ഥയില്‍ കയറി പറ്റി അധികാര-അഹങ്കാര അകമ്പടിയോടെയുള്ള സാമൂഹിക 'സ്ഥാന-മാനങ്ങള്‍ക്കുള്ള രണ്ടു വഴികള്‍ ആണ് രാഷ്ട്രീയ പാര്‍ട്ടികളില്‍ ചേര്‍ന്ന് രാഷ്ട്രീയ നേതാവായി നാടു വാഴി ആകുക എന്നതും സിവില്‍ സര്‍വീസ് എഴുതി അവരുടെ കാര്യസ്ഥരായി ഭരണം നടപ്പാക്കുക എന്നതും . ബ്രിട്ടിഷുകാര്‍ നികുതി പിരിക്കാനും ജനത്തെ 'കണ്ട്രോള്‍ ആന്‍ഡ് കമാന്‍ഡ്' ചെയ്യാനും അടക്കി ഭരിക്കുവാനുമാണ് സിവില്‍ സര്‍വീസും പോലീസ് സര്‍വീസും സൃഷ്ട്ടിച്ചത്.
ഇന്‍ഡ്യ ജനാധിപത്യ വ്യവസ്ഥയില്‍ ആയപ്പോഴും പഴയ അധികാര ഘടനകളില്‍ വലിയ മാറ്റങ്ങള്‍ അധികം ഉണ്ടായിട്ടില്ല എന്നുള്ളത് ഒരു വസ്തുതയാണ് . അതുകൊണ്ട് തന്നെ പഴയ ഫ്യുഡല്‍ -ജാതി വ്യ്വവസ്ഥയും, കൊളോണിയല്‍ ഭരണ ലോജിക്കും, മാര്‍ക്കറ്റ്- സ്റ്റേട്ട് അച്ചുതണ്ടും , പിന്നെ അല്‍പ്പം ജനധിപത്യ മേമ്പോടിയുമൊക്കെ ചേര്‍ന്ന ഒരു സങ്കര -അധികാര-അഹങ്കാര പ്രയോഗങ്ങളാണ് ഇന്ത്യയില്‍ ഇന്ന് കാണുന്നത്. രാഷ്ട്രീയ പാര്‍ട്ടികളില്‍ നേതാവായി തിരഞ്ഞെടുപ്പിന് നിന്ന് ജയിച്ചു എം പി /എം എല്‍ എ മന്ത്രിയും ആകുക എന്നത് ഒരു ഏണീം പാമ്പും പോലുള്ള ഒരു ഹൈ റിസ്ക് ഏര്‍പ്പാട് ആണ്. കിട്ടിയാല്‍ കിട്ടി പോയാല്‍ പോയി. പിന്നെ അവിടെയും ഫ്യുഡല്‍ ജാതി-മത വ്യവസ്ഥകള്‍ ഒക്കെ ഇപ്പോഴും തോലിക്കപ്പുറം ഉള്ളതിനാല്‍ ഒരു രാഷ്ട്രീയ നേതാവിന്‍റെ മകനോ/മകളോ ആയി ജനിച്ചില്ലെങ്കിലോ ഒരു രാഷ്ട്രീയ പാര്‍ട്ടി അല്ലെങ്കില്‍ ബിസിനസ്സ് ഗോഡ് -ഫാദറോ ഇല്ലെങ്കിലോ പിടിച്ചു നില്‍ക്കുവാന്‍ പ്രയാസം. ചുരുക്കി പറഞ്ഞാല്‍ സര്‍ക്കാര്‍ അധികാര സന്നാഹങ്ങളിലേക്ക് രാഷ്ട്രീയ പാര്‍ട്ടി പാതകള്‍ കല്ലും മുള്ളും നിറഞ്ഞ ഹൈ റിസ്കുള്ള ഒരു കരിയര്‍ ഓപ്ഷന്‍ ആണ് . പിന്നെ പിന്‍ -പണം ഇല്ലാതെ രാഷ്ട്രീയ നാടുവാഴി ആകുവാന്‍ പ്രയാസം. അങ്ങനെയാണ് സര്‍ക്കാര്‍- കാര്യസ്ഥ-അധികാരത്തിലേക്കുള്ള ലോ-റിസ്ക് , മീഡിയം റിട്ടേന്‍സുള്ള ഒരു ഉപാധിയായി സിവില്‍ സര്‍വീസ് മാറിയത്.
അധികാര-രാഷ്ട്രീയ പ്രവര്‍ത്തനവും അതിനു കുട പിടിക്കുന്ന സിവില്‍ സര്‍വീസും രാജ്യത്തിന് ആവശ്യമായതും പ്രയോജനമുള്ളതുമായ രണ്ടു കരിയര്‍ ഓപ്ഷന്‍ തന്നെയാണ് .അതില്‍ തര്‍ക്കമില്ല. പക്ഷെ ഈ രണ്ടു കരിയരിനോടും മദ്ധ്യ വര്‍ഗ്ഗ സമൂഹത്തിനും മാധ്യമങ്ങള്‍ക്കും ഉള്ള നിലപാടുകള്‍ ആണ് ഒരു സാധാരണ കുടുമ്പത്തിലും സമൂഹത്തിലും കാണുന്നത്. അധികാരം ഒരു വലിയ റിസോഴ്സ ആണ് .അത് കൊണ്ട് തന്നെ അധികാര-അഹങ്കാര-ഘടനകളോട് താല്പര്യം സ്വാഭാവികമാണ്. അതില്‍ തന്നെ ഒരു റിസ്ക് -അവെഴ്സ് ആയ ഒരു മാര്‍ഗമാണ് സിവില്‍ സര്‍വീസ്. ഇപ്പോള്‍ അതിനു നല്ല ശമ്പളവും ഉണ്ട്. കിമ്പളം കിട്ടാന്‍ ഉള്ള സാധ്യത വലുതാണ്. പിന്നെ സ്ഥാന-മാനങ്ങളും 'നിലയും -വിലയും ' ഉള്ള ജോലി ആയതിനാല്‍ കല്യാണ മാര്‍കെറ്റില്‍ നല്ല ഡിമാണ്ട് . ഇതൊക്കെയുള്ള ഒരു സെമി-ഫ്യുടല്‍ മദ്ധ്യ വര്‍ഗ സമൂഹത്തില്‍ ഐ ഏ എസ്സ് സ്വപ്നങ്ങള്‍ സ്വാഭാവികമാണ്.
പിന്നെ എന്താണ് പ്രശ്നം? പ്രശ്നം മൂന്നാണ്. ഒന്ന് കരിയര്‍ സ്വപ്നങ്ങള്‍ക്ക് വേണ്ടി മാത്രം ആണ് വിദ്യാഭ്യാസം എന്ന ഒരു 'നോര്‍മല്‍' സാമൂഹിക സമീപനം ( കോമ്മണ്‍ സെന്‍സ് ) ; രണ്ടു ഒരു കുട്ടി ജനിച്ചു കഴിഞ്ഞാല്‍ ആ കുട്ടിയെ ഉപാധിയാക്കി സോഷ്യല്‍ സ്ടാട്ടാസ് കൂട്ടാന്‍ വെമ്പുന്ന സാമൂഹിക മനസ്ഥിതി ; മൂന്ന് തങ്ങളുടെ മക്കള്‍ക്ക് എന്താണ് ഏറ്റവും നല്ലത് എന്താണെന്ന് കുടുമ്പവും മതാപിതാക്കളും തീരുമാനിച്ചു അടിച്ചേല്‍പ്പിക്കുന്ന പ്രകൃതം. ഇത് ജോലിയുടെ കാര്യത്തില്‍ ആണെങ്കിലും കല്യാണത്തിന്‍റെ കാര്യത്തില്‍ ആണെങ്കിലും മറ്റെന്തു കാര്യങ്ങളുടെ തിരെഞ്ഞെടുപ്പില്‍ ആണെങ്കിലും ബാധകമായൊരു സാമൂഹിക വ്യവസ്ഥയില്‍ ഉള്ള 'നോര്‍മല്‍ ' ആയ ഒരു ഏര്‍പ്പാട് ആയിരിക്കുന്നു.
ഈ 'സ്ഥാന-മാന' തള്ളലുകള്‍ കുട്ടികള്‍ അഞ്ചാം ക്ലാസ് എത്തുന്നതിനു മുമ്പേ തുടങ്ങുന്നതിന്‍റെ ദാരുണ അവസ്ഥയില്‍ ആണ് ഇന്ന് കേരളത്തില്‍ കരിയര്‍ സംബന്ധമായ ആയ ഡിപ്രേഷനും ആത്മഹത്യകളും കൂടി വരുന്നതിനു ഒരു കാരണം. അതുപോലെ വിവാഹ മോചനങ്ങള്‍ക്കും ഒരു കാരണം കുട്ടികളുടെ ഇഷ്ട്ടങ്ങള്‍ പരിഗണിക്കാതെ കുടുംബ 'നിലയും വില'യും വച്ച് തള്ളലുകളാണ് . കേരളത്തിളെ മദ്ധ്യ -ഉപരി മദ്ധ്യ വര്‍ഗത്തില്‍ ഉള്ള ഒരു നല്ല വിഭാഗം ചെറുപ്പക്കാരെ പ്രെഷര്‍ കുക്കര്‍ ആക്കിയിരിക്കുകയാണ് ഈ കരിയര്‍-സക്സസ് പ്രീ- ഒക്കുപ്പ്യെഷന്‍. പഠിക്കുന്നത് , ജോലി കിട്ടാന്‍ മാത്രമാണെന്നും , ജോലി കിട്ടിയാല്‍ ഉടനെ കല്യാണം കഴിക്കണം , കല്യാണം കഴിച്ചു 'സെറ്റില്‍ ' ആയി കുട്ടികളെ ജനിപ്പിച്ചു അവരെയും 'നിലയോട് വിലയോടും ' വളര്‍ത്തണം എന്ന ലോജിക്ക് ഇന്ന് വൈറല്‍ ആയിരിക്കുകയാണ്. ഇത് ഒരു പുരുഷ-കേന്ദ്രീകൃത ലോജിക് ആണെന്ന് മറക്കരുത് .
ഒരു കുട്ടിയെ കുട്ടിയായി കളിച്ചും ചിരിച്ചും വായിച്ചും വര്‍ത്തമാനം പറയാനും ഒക്കെ വിടാതെ അഞ്ചാം ക്ലാസ്സ് മുതല്‍ ഡോക്റ്ററും , ഐ ഐറ്റി എന്ജിനീയരും പിന്നെ ഐ എ എസ്സും ഒക്കെ ആക്കുവാന്‍ വെമ്പുന്ന 'സ്നേഹനിധി' കളായ ' മതാ പിതാക്കള്‍ കുട്ടികളോട് ചെയ്യുന്ന ദ്രോഹം അവരില്‍ പ്രതിഫലിക്കുന്നത് ഒരു ഇരുപത്തി അഞ്ചു വയസ്സിനു ശേഷമായിരിക്കും. 'നോര്‍മല്‍ ' ആയി സക്സസ്ഫുള്‍ ആയി ജീവിക്കുവാന്‍ ഉള്ള കുടുമ്പ- സാമൂഹിക പ്രെഷര്‍ അത്ര ഭയങ്കരമാണ്. ഒരു പരിധി വരെ ഈ ഐ ഏ എസ്സ് ക്രെയിസും അതില്‍ നിന്ന് വരുന്നതാണ്. ഇതിനര്‍ത്ഥം ഈ കരിയര്‍ ഏതെങ്കിലും മോശമാണന്നല്ല. എല്ലാ കരിയറും നല്ലതാണ്. പക്ഷെ അത് ആര് എപ്പോള്‍ എങ്ങനെ തിരഞ്ഞെടുക്കുന്നു എന്നതാണ് പ്രശ്നം. കുട്ടികളെ സ്വാഭാവികമായി വളരാന്‍ വിടാതെ അഞ്ചാം ക്ലാസ്സ് മുതല്‍ കരിയര്‍ സ്വപ്നങ്ങള്‍ മാത്രം കൊണ്ട് വളര്‍ത്തിയാല്‍ അവര്‍ സാമൂഹികമായി പലപ്പോഴും ബോണസായി മരങ്ങളെ പോലെ ആയിരിക്കും.
ഒരാള്‍ ഏതു കരിയര്‍ തിരെഞ്ഞെടുക്കണം എന്ന ചിന്ത ഒരു പതിനേഴു പതിനെട്ടു വയസ്സില്‍ അയാള്‍ക്ക് തീരുമാനിക്കുവാനുള്ള കാഴ്ചപ്പാടും , മൂല്യങ്ങളും അതുപോലെ സ്വയം പക്വതയും ഉത്തരവാദിത്തവും നല്‍കുന്നത് അയാള്‍ വളര്‍ന്നു വരുന്ന ചുറ്റുപാടുകള്‍ ആണ്. കുട്ടികളുടെ മേളില്‍ ഒരു കരിയര്‍ അടിച്ചേല്പ്പിക്കാതെ അവരെ സാധാരണ ഗതിയില്‍ അത് സ്വന്തമായി കണ്ടെത്തുവാനുള്ള പ്രാപ്തി ( എനെബ്ലിംഗ് നര്‍ച്ചറിംഗ് ) നല്‍കുക എന്നതാണ് മാതാപിതാക്കള്‍ക്ക് ചെയ്യുവാന്‍ ഉള്ള ഒരു നല്ല കാര്യം. അത് പോലെ ഒരാള്‍ ഏതു കരിയര്‍ തിരഞ്ഞെടുക്കണം എന്നത് അയാളുടെ സര്‍ഗ്ഗ -സഹജ വാസനകളെയും പിന്നെ ആപ്റ്റിറ്റൂഡിനെയും ആശ്രയിച്ചായിരിക്കണം. ഒരാള്‍ക്ക് സിവില്‍ സര്‍വീസ് ആണ് താല്പര്യം എങ്കില്‍ അത് ഒരു ഇരുപതു വയസ്സ് ആകുമ്പോഴേക്കും ഒരു കാഴ്ചപ്പാടോടെ ചിന്തിച്ചു തീരുമാനിക്കണ്ട വിഷയമാണ്. അങ്ങനെ തീരുമാനിച്ചാല്‍ അതിനു വേണ്ടി നേരത്തെ തന്നെ വേണ്ടത് ചെയ്യുവാന്‍ കഴിയും. ഒരു പക്ഷെ ഇരുപത്തി അഞ്ചിന് മുന്‍പ് ക്ലിയര്‍ ചെയ്യാം അല്ലെങ്കില്‍ വേറെ മാര്‍ഗം തിരെഞ്ഞെടുക്കം.
എന്‍റെ മകന്‍ ഉപ്പോള്‍ അങ്ങനെ തീരിമാനിക്കണ്ട ഒരു പ്രായം ആണ്. ഒരു പക്ഷെ സിവില്‍ സര്‍വീസ് പരീക്ഷയില്‍ ജയിക്കുവാന്‍ ഉള്ള കഴിവും ആപ്ട്ടിടുഡും നേത്രുത്വ ഗുണവും ഉള്ള ആളാണ്. സാധാരണ കൂട്ടുകാരായി ഞങ്ങള്‍ ആകാശത്തിനു കീഴിലും മേളിലും ഉള്ള എല്ലാ കാര്യങ്ങളും ചര്‍ച്ച ചെയ്യാറുമുണ്ട് . ഇതിനിടയില്‍ സിവില്‍ സര്‍വീസില്‍ താല്പര്യമുണ്ടോ എന്ന് ചോദിച്ചപ്പോള്‍. ഇല്ല എന്നാണ് പറഞ്ഞത് . അത് വ്യക്തമായ കഴ്ചപ്പോടെടെ ആണയാള്‍ പറഞ്ഞേത് . അയാള്‍ അയാളുടെ വഴി കണ്ടെത്തെട്ടെ എന്നാണ് ഞങ്ങളുടെ നിലപാട്. ഒരു കരിയറിനെ കുറിച്ചും ഒരു കൌന്സിലിങ്ങും നല്‍കിയിട്ടില്ല. അയാള്‍ അയാളുടെ വഴികള്‍ സ്വയം കണ്ടെത്തട്ടെ.
ഒരു പക്ഷെ എന്‍റെ അച്ഛന്‍ ചെയ്ത ഏറ്റവും നല്ല കാര്യം പതിനെട്ടു വയസ്സ് കഴിഞ്ഞു എന്നെ എന്‍റെ വഴിക്ക് വിട്ടു എന്നതാണ്. സയന്‍സ് പഠിച്ച എനിക്ക് ഒരു നല്ല സയന്‍റ്റിസ്റ്റാ കാനുള്ള ക്ഷമയും സൂക്ഷ്മതയും ഇല്ല എന്ന് ഞാന്‍ തിരിച്ചറിഞ്ഞു സാഹിത്യം പഠിക്കുവാന്‍ പോയപ്പോള്‍ എന്നെ ഞാന്‍ തിരെഞ്ഞെടുത്ത വഴിയില്‍ വിട്ടതാണ് അവര്‍ ചെയ്ത ഏറ്റവും നല്ല സ്നേഹം.
എന്‍റെ കൂടെ വരുന്ന ചെറൂപ്പക്കാരോട് ഞാന്‍ പറയുന്ന ചില കാര്യങ്ങള്‍ ഉണ്ട്. ആദ്യമായി ജീവിതത്തെ കുറിച്ച് ഒരു കാഴ്ചപ്പാടുണ്ടാക്കുക. പിന്നീട് സമൂഹത്തെ കുറിച്ച് ഒരു കാഴ്ചപ്പാടുണ്ടാക്കുക . പിന്നീടു ആ സമൂഹത്തില്‍ നിങ്ങളെ കുറിച്ച് ഒരു കാഴ്ച്ചപ്പാടുണ്ടാക്കുക . അത് അനുസരിച്ച് നിങ്ങളെ കുറിച്ചും സമൂഹത്തെ കുറിച്ചും ഒരു വിഷന്‍ ഉണ്ടാക്കുക. നിങ്ങളുടെ സഹജ-സര്‍ഗ്ഗ വാസനകളെകുറിച്ച് ഒരു സ്വയ അവബോധം ഉണ്ടാകുക . നിങ്ങളുടെ ഗുണ-ദോഷങ്ങളെ കുറിച്ച് തിരിച്ചറിവുകള്‍ ഉണ്ടാക്കുക. നിങ്ങള്‍ ഇനിയും പഠിക്കണ്ട വിഷയങ്ങളെ കുറിച്ച് ഒരു ധാരണ ഉണ്ടാക്കുക. എന്നിട്ട് നിങ്ങള്‍ക്കിട്ട ഇഷ്ട്ടപെട്ട വഴികള്‍ നിങ്ങള്‍ തന്നെ തിരഞ്ഞെടുക്കുക. അതിനു ചിന്തയും വായനയും അനുഭവ പരിസരങ്ങളും പ്രധാനമാണ്. വായനക്ക് പരിധി വക്കരുത്. ഇഷ്ട്ട്ടമുള്ളത് ഇഷ്ട്ടം പോലെ വായിക്കുക. വായിക്കുന്നത് ചിന്തിക്കുക. ചിന്തിക്കുന്നത് സ്പുടം ചെയ്തു നിങ്ങളുടെ വഴികളെ ചിന്തിച്ചും തിരിച്ചറിഞ്ഞും സ്വയം കണ്ടെത്തുക.
യുറോപ്പിലും അമേരിക്കയിലും മറ്റും സ്കൂള്‍ കഴിഞ്ഞു പലരും ഒരു ബ്രേക്ക് ഇയര്‍ എടുത്തു ബാക്ക് -പാക്കുമായി ലോകം മുഴുവന്‍ ചുറ്റം . അതൊക്കെ കഴിഞ്ഞു വന്നാണ് പലരും ഏതു വഴി തിരെഞ്ഞെടുക്കണം എന്ന് തീരുമാനിക്കുന്നത് . അവരില്‍ നോബല്‍ പ്രൈസ് വാങ്ങിയ ശാസ്ത്രഞ്ജരും , മികച്ച ഡോക്റ്റര്‍ മാരും ഭരണാധികാരികളും ഉണ്ട് . അവരില്‍ നിന്നാണ് സ്റ്റീവ് ജോബ്സും, ഒബാമയും ബില്‍ ഗെറ്സ്സും ഒക്കെ ഉയര്‍ന്നു വന്നത്.
ഞാന്‍ ഇത് എഴുതുവാന്‍ കാരണം സിവില്‍ സര്‍വീസ് അസ്പിരേഷന്‍ ഉള്ള ഒരുപാട് നല്ല ചെറുപ്പക്കാര്‍ എന്നെ സമീപിക്കാറുണ്ട്. അവരോടു ഞാന്‍ പറയാറുള്ളതും കൂടി പറഞ്ഞവസാനിപ്പിക്കാം.
People make choices based on three aspects : compulsion, convenience and conviction. When you make a choice about a career or anything including choosing a life partner, one needs to ask the question whether such choices are made due to compulsions, convenience or conviction. Any choice that is made of conviction is bound to be successful because you are driven from within and you invest hundred percent in such choices.
ഇത് ഒരു പ്രധാന കാര്യം തന്നെയാണ്. പ്രശ്നം പലര്‍ക്കും ഇങ്ങനെയുള്ള ചോദ്യങ്ങള്‍ തന്നെ സ്വയം ചോദിക്കുവാന്‍ ഉള്ള അവസരങ്ങള്‍ കുടുംബവും സമൂഹവും കൊടുക്കുന്നില്ല എന്നതാണ്. ഇങ്ങനെയുള ചോദ്യങ്ങള്‍ ഒരു പതിനെട്ടു ഇരുപതു വയസ്സില്‍ ചോദിച്ചാല്‍ ഒരു പക്ഷെ അവരുടെ മുന്നില്‍ വിവിധ ഓപ്ഷനുകള്‍ തുറന്നു വരും. I tell them three things :
1) If you are tying for civil service , you have to simultaneously think of an alternative option and peruse both
2) Ideally make a choice of conviction by twenty and invest not more than two or three years- and don't spent more than three years. Usually it takes 18 months to prepare one cycle of civil service examination. If you don't clear by 24/25, then choose your alternative option and go ahead an establish.
3) If you start the preparation at 25, please do an course that may help you an alternative options. Many come to me after thirty , after giving four cycle of examination and not clear about the next step. So when you decide to give Civil Service Exam, please consider an alternate options and do a simultaneous course.
1) If you are tying for civil service , you have to simultaneously think of an alternative option and peruse both
2) Ideally make a choice of conviction by twenty and invest not more than two or three years- and don't spent more than three years. Usually it takes 18 months to prepare one cycle of civil service examination. If you don't clear by 24/25, then choose your alternative option and go ahead an establish.
3) If you start the preparation at 25, please do an course that may help you an alternative options. Many come to me after thirty , after giving four cycle of examination and not clear about the next step. So when you decide to give Civil Service Exam, please consider an alternate options and do a simultaneous course.
എന്‍റെ കൂടെ ഇന്റെര്‍ന്ഷിപ് ചെയ്ത പല നല്ല മിടുക്കരായ ചെറൂപ്പക്കരോട് സ്വയം ചിന്തിച്ചു അവരുടെ വഴികള്‍ രൂപപെടുത്താന്‍ ആണ് ഞാന്‍ പറയാറ്. അവര്‍ മിക്കവാറും അത് തന്നെ ചെയ്തു . അത് കൊണ്ട് തന്നെ സിവില്‍ സര്‍വ്വീസ് പരീക്ഷ ക്ലിയര്‍ ചെയ്തില്ലെങ്കിലും അവരില്‍ പലരും അവരുടെ വഴികള്‍ സ്വയം കണ്ടെത്തി. ചിലര്‍ പബ്ലിക് പോളിസി തന്നെ തിരെഞ്ഞെടുത്തു .
ആത്മ വിശ്വാസത്തോടെ സ്വയം അവരവരുടെ വഴികള്‍ കണ്ടെത്തി നിശ്ചയദാര്‍ഡ്യത്തോടെ മുന്നോട്ടു പോയാല്‍ അതില്‍ വിജയിക്കുക തന്നെ ചെയ്യും. എന്‍റെ അച്ഛന്‍ കുട്ടിക്കാലത്ത് പറഞ്ഞു തന്ന ഒരു കാര്യം ഞാന്‍ എന്‍റെ മകനോടും പറയും " Give your best. Make your choice. Make a difference wherever you are . Enjoy what you do and enjoy life. And work with commitment and competence to be one of the best in your chosen field and enjoy what you have earned" . അത് സിവില്‍ സര്‍വീസ് ആയാലും കൊള്ളാം . പത്ര പ്രവര്‍ത്തകര്‍ ആയാലും കൊള്ളാം. അധ്യാപകനോ, ഡോക്റ്ററോ, ഇന്ജീനിയരോ , ആര്‍ക്കിടെക്ടോ , വക്കീലോ , രാഷ്ട്രീയ പ്രവര്‍ത്തകനോ, സാമൂഹിക പ്രവര്‍ത്തകനോ, ഗവേഷകനോ, , കര്‍ഷകനോ , പുരോഹിതനോ, സൈനീകനോ, നഴ്സോ , പൈലറ്റോ ആരും ആയികൊള്ളട്ടെ.
The question you need to ask is whether you choose and make your career or your career choose and makes you. The distinction is very important as they are two different visions about the world and yourself.
The question you need to ask is whether you choose and make your career or your career choose and makes you. The distinction is very important as they are two different visions about the world and yourself.
കേരളത്തിലെ ഐ ഏ എസ് ഭ്രമങ്ങൾ
കഴിഞ്ഞ ആഴ്ചയിൽ കോപ്പിയടിച്ചു എന്ന കുറ്റത്തിൽ.ഒരു ഐ പി എസ് ഓഫിസർ ആയ കരീമിനെ പോലീസ് അറസ്റ്റ് ചെയ്തു എന്ന് വായിച്ചു. ഞാൻ കേട്ടിടത്തോളം മിടുക്കനായ ഒരു ചെറുപ്പക്കാരനായിരുന്നു ആയാൾ. തിരുവനന്തപുരത്ത് കരീംസ് എന്ന ഒരു സിവിൽ സർവീസ് കോച്ചിങ് സെന്‍റ്റർ സാമാന്യം തെറ്റില്ലാതെ നടത്തി അതിന്‍റെ കൂടെ പരീക്ഷ എഴുതിയ ആളാണ്. പക്ഷെ ആയാള്‍ ഇന്ന് ചെന്ന് പെട്ട അവസ്ഥ കേരളത്തിലെ ഐ ഏ എസ് ഭ്രമത്തിന്‍റെ ഒരു ചൂണ്ടു പലകയാണ് .
കേരളത്തിലെ മാദ്ധ്യമങ്ങളും, മദ്ധ്യ വര്‍ഗ്ഗ മനോഭാവവും , ഐ ഏ എസ്സ് എന്ന് പറഞ്ഞാല്‍ വലിയ സ്ടാറ്റസ് ആണ് എന്ന മിഥ്യാ ധാരണയും ഒക്കെ യാണ് ഈ ഐ ഏ എസ് ഭ്രമത്തിനു പിന്നിലെ ചില ഘടകങ്ങള്‍. മലയാള സിനിമകളും ഇങ്ങെനെയുള്ള മിത്തുകള്‍ ഉണ്ടാക്കുന്നതില്‍ ഒരു പങ്കു വഹിച്ചിട്ടുണ്ട്. ഐ ഏ എസ്സ് കിട്ടിയാല്‍ ലോട്ടറി അടിച്ചു എന്ന രീതിയില്‍ ആണ് പലരും കരുതുന്നത്. പലപ്പോഴും കല്യാണ മാര്‍ക്കറ്റില്‍ നല്ല ഡിമാണ്ട് ആയിരിക്കും. എല്ലാവരും അങ്ങനെ ആണെന്നല്ല അതിനു അര്‍ഥം.
പക്ഷെ ഇതൊക്കെ കിട്ടി ഒരു പത്തു പതിനഞ്ചു കൊല്ലം കഴിഞ്ഞു കിട്ടിയ സുഹൃത്തുകളുടെ ഇതിനോടുള്ള കാഴ്ചപ്പാട് തന്നെ മാറിയിരിക്കും. പലപ്പോഴും ജില്ല കലക്ട്ടര്‍ ആകുന്ന മൂന്ന് നാല് കൊല്ലം പലരും ചില നല്ല കാര്യങ്ങള്‍ ചെയ്യും. അത് കഴിഞ്ഞ കിട്ടുന്ന പോസ്റ്റ് പലതും അന്നന്ന് ഭരിക്കുന്ന രാഷ്ട്രീയ തമ്പ്രാന്‍മാരെ അനുസരിച്ച് ഇരിക്കും . അത് മടുത്തു ജോലി രാജി വച്ച ഒരുപാടു സുഹൃത്തുക്കള്‍ ഉണ്ട്. പലരും പറഞ്ഞിട്ടുണ്ട് കുടുമ്പത്തെ ഓര്‍ത്താണ് ജോലി രാജി വക്കാത്തത് എന്ന്. . സ്വകാര്യ സംഭാഷങ്ങളില്‍ മന്ത്രിമാരോടുള്ള കലിപ്പ് ചീത്ത വിളിച്ചു തീര്‍ക്കുന്ന ചില സുഹൃത്തുക്കളും എനിക്കുണ്ട് ( കേരളത്തില്‍ അല്ല ). എന്‍റെ കൂടെ യു എന്നില്‍ ജോലി ചെയ്ത ഇന്ത്യക്കാരില്‍ പലരും ഐ ഏ എസ് /ഐ പി എസ് /ഐ എഫ് എസ് മടുത്തു പിന്നെ വീണ്ടും പഠിച്ചു യു എന്നില്‍ ചേര്‍ന്നവരാണ്. ചിലര്‍ ഡപ്പ്യുട്ടെഷനില്‍ പല സാമുഹിക സംഘടനകളിലും ചേരും . അങ്ങനെ എന്‍റെ കൂടെ ജോലി ചെയ്ത ഒരാള്‍ ആണ് ഹര്‍ഷ് മന്ദിര്‍. അദ്ദേഹം ജോലി മടുത്തു വോളണ്ടറി റിട്ടയര്‍മെന്ടു എടുത്തു. അത് പോലെ പലരും. അരുണ റോയി ആദ്യ ചില കൊല്ലം കഴിഞ്ഞു പണി നിര്‍ത്തലാക്കി പിരിഞ്ഞു. എന്ന് വിചാരിച്ചു എല്ലാവരും അങ്ങനെ ആകണം എന്നില്ല. ഈ കടമ്പകള്‍ ഒക്കെ കടന്നു കൂള്‍ ആയി ഇലക്കും മുള്ളിനും കേടില്ലാതെ കാര്യങ്ങള്‍ ഭംഗിയായി നടത്തി വലിയ മാറ്റങ്ങള്‍ക്കു കാരണമായ ഒരു ചെറിയ ശതമാനം ഓഫീസര്‍മാരുണ്ട് .
ഒരു പരീക്ഷയുടെ പേരില്‍ വളരെ മിടുക്കരായ എത്രയോ ചെറുപ്പക്കാര്‍ അവര്‍ക്കുള്ള വലിയ സാദ്ധ്യതകള്‍ കളഞ്ഞു കുളിക്കുന്നു. ഈ പരീക്ഷക്ക് ശ്രമിക്കുന്നവരില്‍ ഒന്നോ രണ്ടോ ശതമാനത്തിനു കിട്ടും . കിട്ടിയവര്‍ സര്‍വജ്ഞ മിടുക്കര്‍ ആണെന്ന് തോന്നിയാല്‍ അവരെ കുറ്റം പറയാന്‍ ഒക്കില്ല. കാരണം കേരളത്തിലെ മാധ്യമങ്ങള്‍ അവരെ ആഘോഷിച്ചു ഒരു സെലിബ്രിറ്റി ആക്കി വക വരുത്തും. വലിയ കഴിവും ടാലെന്റ്സും ഉള്ള പലര്‍ക്കും കിട്ടാറില്ല. അവരില്‍ പലരും വല്ലാത്ത ഒരു ധര്‍മ്മ സങ്കടത്തില്‍ കൂടെയും പലപ്പോഴും നിരാശ വാദികളും ഡിപ്രേഷനില്‍ കൂടിയും കടന്നു പോകാറുണ്ട്.
സത്യത്തില്‍ ഒരു പരീക്ഷ ക്രാക്ക് ചെയ്യുന്നതും ഒരാളുടെ കഴിവും തമ്മില്‍ പലപ്പോഴും ബന്ധുണ്ടാകാറില്ല. പരീക്ഷ പാസാകുന്നവരില്‍ ഭൂരിഭാഗം പേരും എബവ് ആവറേജ് ആയുള്ള ഹാര്ഡ് വര്‍ക്കിംഗ് ആയ സ്ടുടെന്‍സ് ആയിരിക്കും. മിക്ക സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരുടെയും മക്കള്‍ സിവില്‍ സര്‍വീസ് തിരെഞ്ഞെടുക്കാറില്ല. ഞാന്‍ ഏറ്റവും ബഹുമാനിക്കുന്ന എന്നോട് ഏപ്പോഴും സേനഹമുള്ള ഒരു വലിയ സിവില്‍ സെര്‍വന്‍റെ ആണ് ബി എന്‍ യുഗാന്തര്‍ എന്ന നല്ല മനുഷ്യന്‍. പക്ഷെ അദ്ദേഹത്തിന്‍റെ മകന്‍ സിവില്‍ സര്‍വീസ് എടുത്തില്ല. അദ്ദേഹത്തിന്‍റെ മകന്‍ ആണ് മൈക്രോ സോഫ്റ്റിന്‍റെ സീ യീ ഓ സത്യന്‍ നടല്ല. ഒരു പാടു ഉദാഹരണങ്ങള്‍ ഉണ്ട് . അതിനു ഒരു കാരണം ഐ എ എസ്സ് /ഐ പീ എസ്സ് കിട്ടിക്ക്ഴിഞ്ഞുള്ള ആവശേം ഓക്കെ സര്‍വീസില്‍ ഒരു പത്തു കൊല്ലം ഇരിക്കുമ്പോഴേക്കും പോയി തുടങ്ങും. ഐ ഏ എസ്സ് /ഐ പ്പി എസ് രാജി വയ്ക്കാന്‍ അതിയായി ആഗ്രഹിക്കുന്ന പലരും ഉണ്ട് .പക്ഷെ അവരില്‍ ചുരുക്കം പേര്‍ക്കെ അതിനു കഴിയാറുള്ളൂ. ഇത് കണ്ടു വളര്‍ന്ന മക്കള്‍ പലരും ഈ പണിക്കില്ലന്നു തീരുമാനിച്ചാല്‍ അതുഭുതപെടാനില്ല.
എനിക്ക് ഐ എ എസ്സ് കാരും, ഐ പീ എസ്സ് ഐ എഫ് എസ് പിന്നെ പല സിവിൽ സർവീസിൽ ഉള്ള അനേക സുഹൃത്തുക്കൾ ഉണ്ട്. അവരിൽ പലരും പല കഴിവുകൾ ഉള്ളവരാണ്. എന്നാൽ കഴിവില്ലാത്ത, അഹങ്കാരികളും അഴിമതിക്കാരും ഈ കൂട്ടത്തിൽ അനവധി ആണെന്ന് മറക്കരുത്. പലപ്പോഴും ഇന്ത്യയിൽ ഏറ്റവും മസിലു പിടിച്ചു നടക്കുന്ന ഭൂരിപക്ഷം ഉദ്യോഗസ്ഥരെ കാണുമ്പോൾ മസൂറിയിൽ ഇവരെ മസിൽ പിടിപ്പിച്ചു പഠിപ്പിക്കുവാൻ പ്രത്യേക കരിക്കുലം ഉണ്ടോ എന്ന് തോന്നിപോകും.
ഇനി കാര്യത്തിലേക്കു കടക്കാം. ഞാൻ കേരളത്തിലും കേരളത്തിന് വെളിയിലും നൂറു കണക്കിന് ചെറുപ്പക്കാരുമായി പല രീതിയിൽ ഇടപഴകുന്ന ഒരാളാണ്. കഴിഞ്ഞ അഞ്ചു കൊല്ലത്തിൽ ഞാൻ കണ്ട ചെറൂപ്പക്കാരിൽ നല്ല ഒരു പങ്ക് സിവിൽ സർവീസ് ആസ്പൈരെൻസ് ആണ്. കേരളത്തിൽ എന്‍റെ കൂടെ ഇന്റേൺഷിപ്പ് ചെയ്യാൻ വരുന്നവരിൽ ഏറെയും ഈ വിഭാഗത്തിൽ ഉള്ളവരാണ്. അവരെല്ലാം എനിക്ക് ഏറ്റവും സ്നേഹമുള്ള മിടുക്കർ ആയവരാണ്. പ്രശ്നം ഇവരെല്ലാം ഇരുപത്തി അഞ്ചു വയസ്സ് കഴിഞ്ഞു സിവിൽ സർവീസ് എഴുതുവാൻ വന്നവരാണ്.ജീവിത്തിൽ ഏറ്റവും നിർണ്ണായകമായ അഞ്ചു വർഷങ്ങൾ ആണ് ഇതിനായി മാറ്റി വക്കുന്നത്. ഇവരിൽ കടന്നു കൂടുന്നവർ ഒരു ശതമാനമോ മറ്റോ ആണ്. കിട്ടാതെ വരുന്നവർ അനുഭവിrക്കുന്ന ധർമ്മ സങ്കടങ്ങൾ അവരുടെ വീട്ടുകർ പോലും മനസ്സിലാക്കാറില്ല.
എന്ത് കൊണ്ടാണിത് സംഭവിക്കുന്നത് ?
എന്ത് കൊണ്ടാണിത് സംഭവിക്കുന്നത് ?
2.
ഏതൊരു കരിയര്‍ സാധ്യതകളെയും പോലെ സിവില്‍ സര്‍വീസും ഒരു നല്ല കരിയര്‍ സാധ്യത തന്നെയാണ്. സിവില്‍ സര്‍വീസ് ഭരണത്തില്‍ നല്ല കാര്യങ്ങള്‍ ചെയ്യുവാനും ജനങ്ങളെ സഹായിക്കുന്ന തരത്തില്‍ പബ്ലീക് പോളിസി രൂപപെടുത്തുവാനും നല്ലതാണ്. ഭരണ അധികാരങ്ങളുടെ നന്മ തിന്മകള്‍ അടുത്തറിയാന്‍ ഉള്ള അവസരങ്ങള്‍ കിട്ടുന്ന ഒന്നാണ് സിവില്‍ സര്‍വീസ്. ഇതില്‍ മിക്കവരും തീര്‍ത്തും കണ്ഫെമിസ്സ്റ്റു ആയി ഭരണത്തിന്‍റെ നാലു അരികില്‍ അധികാര ചുറ്റിക്കളി നടത്തി ജീവിക്കുമെങ്കിലും ചിലരെങ്കിലും വലിയ നല്ല മാറ്റങ്ങള്‍ക്കും നിദാനമായ്യിട്ടുണ്ട്. അതുകൊണ്ട് തന്നെ എല്ലാ കരിയര്‍ ഓപ്ഷനെ പോലെ സിവില്‍ സര്‍വീസ് നല്ല കരിയര്‍ ഓപ്ഷന്‍ തന്നെയാണ്.
അതുകൊണ്ട് പ്രശ്നം ഐ ഏ എസ്സോ , സിവില്‍ സര്‍വ്വീസ് കരിയരോ അല്ല. പ്രശ്നം സമൂഹത്തില്‍ കരിയറിനെ കുറിച്ചും ജീവിതത്തെ കുറിച്ചുമുള്ള കാഴ്ചപ്പാടുകള്‍ ആണ്. ഒരു സെമി-ഫ്യുടല്‍ അസ്പെയ്യരിംഗ് മിഡില്‍ ക്ലാസ് സമൂഹത്തില്‍ സ്ടാറ്റസ് വളരെ പ്രധാന പെട്ട ഒന്നാണ്. സാമൂഹിക സ്ടാട്ടസിനു ഇവിടെ ജാതിയും ജോലിയും ഒരു പ്രധാന ഘടകമാണ്. കഴിഞ്ഞ അമ്പത് കൊല്ലങ്ങളായി ഡോക്റ്റര്‍ , എന്ജീനീയര്‍ എന്നി പ്രഫഷണല്‍ ജോലികള്‍ സാമൂഹിക സ്ടാട്ടസിലേക്ക് ഉള്ള ചവിട്ടു പടികള്‍ ആയിരുന്നു. കാരണം അന്ന് ആകെ ഉണ്ടായിരുന്നത് മൂന്ന് മെഡിക്കല്‍ കോളജും വിരലില്‍ എണ്ണാവുന്ന എന്‍ജീനീരിംഗ് കൊളജുകലുമാണ്. എന്‍റെ ഏറ്റവും അടുത്ത കസിന് മെഡിസിന് അഡ്മിഷന്‍ കിട്ടിയത് എഴുപതുകളുടെ ആദ്യ പാദത്തില്‍ വലിയൊരു വാര്‍ത്ത ആയിരുന്നു ഞങ്ങളുടെ നാട്ടില്‍. പിന്നെ ആ 'ഡോക്ട്ടരുടെ വീട്' എന്ന രീതിയാലാണ് ഞങ്ങളുടെ വീട് തന്നെ അറിഞ്ഞത്. പക്ഷെ തോന്നൂറൂകള്‍ കഴിഞ്ഞപ്പോഴേക്കും കളി മാറി. സെല്‍ഫ്-ഫിനാന്‍സ് കോളജുകള്‍ കാപ്പിക്കട പോലെ എല്ലാ മുക്കിലും തുടങ്ങിയപ്പോള്‍ കേരളത്തില്‍ എന്‍ജീനിയര്‍ മാരെ തട്ടി നടക്കാന്‍ മേലാത്ത അവസ്ഥയായി. നാട്ടില്‍ ഉള്ള എല്ലാവരും എന്‍ജിനീയര്‍ ആയപ്പോള്‍ അതിന്‍റെ 'ഗുമ്മു ' പോയി. പിന്നെ എല്ലാ ജില്ലയിലും ആവശ്യത്തിനു മെഡിക്കല്‍ കോളേജുമായപ്പോള്‍ എം ബി ബി എസ്സിനും പഴയ സ്ടാട്ടാസ് പോയി . പിന്നെ എംഡി /എമ്സ്സും ഒക്കെ എടുത്ത് വന്നാലെ മാനം മര്യാദക്ക് ശമ്പളം കിട്ടുന്ന ജോലിയ്യുള്ളൂ. അങ്ങനെയിരിക്കുംപോഴാണ് കുറെ കൊല്ലങ്ങള്‍ക്കു ശേഷം കേരളത്തില്‍ കുറെ പേര്‍ക്ക് സിവില്‍ സര്‍വീസ് പരീക്ഷയില്‍ റാങ്ക് കിട്ടുന്നത്. പത്രങ്ങള്‍ അത് വേണ്ടുവോളം ആഘോഷിച്ചു . വനിതയിലും ഗ്രഹ ലക്ഷ്മിയിലും ഇന്റര്‍വ്യൂ , പിന്നെ അവരവരുടെ ജാതി -മത -നാട്ടുകാര്‍ ഒരുക്കുന്ന സ്വീകരണങ്ങള്‍. പോരായെങ്കില്‍ കിംഗ് എന്ന സിനിമയിലെ മമൂട്ടി ഡയലോഗ് . കമ്മീഷണര്‍ പോലുള്ള തട്ട് തകര്‍പ്പന്‍ സിനിമകള്‍. എന്ജീനീയരിംഗ് കഴിഞ്ഞിട്ടും നല്ല ജോലി കിട്ടാത്ത അവസ്ഥ.
ഈ സാഹചര്യത്തിലാണ് സിവില്‍ സര്‍വീസ് മോഹങ്ങള്‍ കേരളത്തിലാകമാനം വളരുവാന്‍ തുടങ്ങിയത്.കേരളത്തെ പോലൊരു മദ്ധ്യ വര്‍ഗ സമൂഹത്തില്‍ 'സക്സസ്' ഒരു വലിയ 'ക്രെയ്സ് ' യായി. ഇതിനു സാംപ ത്തിക മാനങ്ങളും സാമൂഹിക മാനങ്ങളും ഉണ്ടായി . ഒരു നിയോ ലിബറല്‍ സാമ്പത്തിക കാഴ്ചാപ്പടില്‍ എങ്ങനെയും 'വിജയിക്കുക' , എങ്ങനെയും പണം ഉണ്ടാക്കുക . അത് കൊണ്ട് സ്ടാട്ടാസ് മെച്ചപെടുത്തുക എന്ന മനസ്ഥിതി കേരളത്തില്‍ വ്യാപകമായി. കല്യാണം കഴിക്കുന്നതിനു പേ പാക്കറ്റും പിന്നെ പ്രൊഫഷണല്‍ സ്ടാട്ടസും വലിയ ഒരു ഘടകമാണിപ്പോള്‍ . എഴുപതു കള്‍ വരെ കല്യാണം ഒരു കാര്‍ഷിക ഫ്യുടല്‍ സമൂഹത്തില്‍ സ്ടാട്ടസു അളന്നിരുന്നത് വീട്ടില്‍ എത്ര തുറൂ ഉണ്ടെന്നു നോക്കിയാണ്. തുറുവിന്‍റെ എണ്ണം നോക്കിയാല്‍ എത്ര പറ കണ്ടമുണ്ടെന്നും വീട്ടില്‍ കറവയുള്ള പശുക്കളും പൂട്ടാന്‍ കാളകള്‍ എന്നിവ ഒക്കെ നോക്കും. പിന്നെ ആന ഉള്ള വീടുകള്‍ എല്ലാം 'തറവാടിത്ത' ലക്ഷണങ്ങള്‍ ആണ്. എന്പതുകള്‍ ആയപ്പോള്‍ ഗള്‍ഫില്‍ ഉള്ള ആര്‍ക്കും കല്യാണ മാര്‍കെറ്റില്‍ വലിയ ഡിമാണ്ട് ആയി. പക്ഷെ എല്ലാവരും ഗള്‍ഫിന് വച്ച് പിടിച്ചപ്പോള്‍ കല്യാണ മാര്‍ക്കെറ്റില്‍ ഗള്‍ഫ് ഡിമാന്ടിനു കോട്ടം തട്ടി .
കേരളത്തില്‍ ഒരു 'സക്സസ്' മോഡല്‍ കണ്ടാല്‍ പിന്നെ അതിനെ എല്ലാവരും അനുകരിക്കും. റബര്‍ സക്സ്സ്സ് ആണെന് കണ്ടാല്‍ മലയാളി കണ്ടം നികത്തിയും റബ്ബര്‍ നടും. ഒരാള്‍ ടെരെസ്സിന്‍റെ മുകളില്‍ ടിന്‍ ഷീറ്റ് ഇട്ടാല്‍ പിന്നെ എല്ലാവര്‍ക്കും അത് ഇടണം. ഒരിടത്ത് മാരുതി കാര്‍ ഉണ്ടെങ്കില്‍ പിന്നെ മാരുതിക്ക് വലിയ ഡിമാണ്ട്. ഒരു മോഡല്‍ സിനിമ സക്സ്സസ്സ് ആയാല്‍ പിന്നെ കുറെ നാള്‍ ആ ഫോര്‍മുലയുടെ പുറകെ. കേരളത്തില്‍ ഏതു സക്സ്സസും വൈറല്‍ ആകും. ഒരിടത്ത് 'പൊങ്കാല' വിജയിച്ചാല്‍ നാടാകെ 'പൊങ്കാല' . നേഴ്സുമാര്‍ അമരിക്കയിലും ഗള്‍ഫിലും യു കെ യിലും എല്ലാം പോയി കാശുണ്ടാക്കി വലിയ വീടുകള്‍ വച്ചപ്പോള്‍ , എല്ലാവര്ക്കും നേഴ്സ് ആയാല്‍ മതീ. അമ്പതുകളില്‍ 'ഈചീച്ചി ' പണി ആയിരുന്ന നേഴ്സിംഗ് തോന്നൂരുകളില്‍ സോഷ്യല്‍ ട്രെന്‍ഡ് യായി. എന്തിനു പറയുന്നു ആത്മീയ വ്യാപാര വ്യ്വവസായം പോലും കേരളത്തില്‍ വൈറല്‍ ആയി. ചുമ്മാതെ അല്ല 'കുടുമ്പ ശ്രീ ' പോലും കേരളത്തില്‍ വൈറല്‍ ആയതു .
ഈ സാഹചര്യത്തില്‍ ആണ് ഐ എ എസ്സ് /സിവില്‍ സര്‍വീസ് ക്രേസ് ' കേരളത്തില്‍ വൈറല്‍ ആകുവാന്‍ തുടങ്ങിയത്. ആയരക്കണക്കിനു ചെറുപ്പക്കാര്‍ ഇതിന്‍റെ 'സക്സസ്' ഫോര്‍മുല കണ്ടു സിവില്‍ സര്‍വീസ് എഴുതുവാന്‍ തുടങ്ങി. നാട്ടില്‍ എല്ലാം കോച്ചിംഗ് സെന്റ്റര്‍ മുളച്ചു പൊന്തീ. എല്ലാ ജാതിക്കും മതങ്ങള്‍ക്കും അവരുടെ സിവില്‍ സര്‍വീസ് ആക്കാദമി. പിന്നെ സര്‍ക്കാര്‍ വക. സിവില്‍ സര്‍വീസ് എഴുതി കിട്ടാത്ത മിടുക്കന്മാര്‍ അവരുടെ സ്വന്തം കോച്ചിങ് കട തുറന്നു . പിന്നെ കണ്ണന്താനം കട. ചുരുക്കത്തില്‍ കേരളത്തില്‍ ഈ 'സക്സസ് ' മോഡല്‍ വൈറല്‍ ആയപ്പോള്‍ പിന്നെ മീഡിയ അത് ആഘോഷിക്കും . അങ്ങനെ കേരളത്തിലെ ഒരു പാട് അസ്പെയരിംഗ് മിഡില്‍ ക്ലാസ്സ് പേരന്റ്സ് അവരുടെ കുട്ടികളെ ഐ എ എസ്സ് ഡ്രീമിനു പ്രേരിപ്പിക്കുവാന്‍ തുടങ്ങി. അങ്ങനെ സംഗതി കേരളത്തില്‍ ആകമാനം വൈറല്‍ ആയി. ഇപ്പാൾ അഞ്ചാം ക്ലാസ്സിൽ പഠിക്കുന്ന കുട്ടികളെ പോലും സിവിൽ സർവീസ്കരാക്കുവാൻ കോച്ചിങ് കച്ചവടക്കാർ ഇറങ്ങിയിട്ടുണ്ട്. അതിനു സർക്കാർ സ്‌കൂളുകളിൽ ഒത്താശ കൊടുക്കുന്നു. ഇപ്പാൾ എട്ടാം ക്ലാസ് മുതൽ പിള്ളേരെ മെഡിസിൻ /ഐ ഐറ്റി കോച്ചിങ് സെറ്റ് അപ്പ് പല സ്‌കൂളുകളിലും ഉണ്ടെന്നു ആണ് കേട്ടത്. പിള്ളേരുടെ ഒരു ഗതികേട് !!!
പക്ഷെ ഇങ്ങനെയുള്ള കസർത്തുകൾ എല്ലാം കഴിഞ്ഞിട്ടും പല പ്രാവശ്യം എഴുതിയിട്ടും കിട്ടാത്ത ആയിരകണക്കിന് ചെറുപ്പക്കാര്‍ക്കു എന്താണ് സംഭവിക്കുന്നതു ?
പക്ഷെ ഇങ്ങനെയുള്ള കസർത്തുകൾ എല്ലാം കഴിഞ്ഞിട്ടും പല പ്രാവശ്യം എഴുതിയിട്ടും കിട്ടാത്ത ആയിരകണക്കിന് ചെറുപ്പക്കാര്‍ക്കു എന്താണ് സംഭവിക്കുന്നതു ?
ഇന്ത്യന്‍ ജനാധിപത്യത്തില്‍ ഞാന്‍ എന്തുകൊണ്ട് വിശ്വസിക്കുന്നു
ഇന്ത്യയിലെ ജനങ്ങളിലും ഇന്ത്യൻ ജനാധിപത്യ പ്രക്രിയയിലും എനിക്ക് വലിയ വിശ്വാസമുണ്ട്. ഇന്ത്യൻ ജനാധിപത്യം ഇന്നും ഒരു വർക്ക് ഇൻ പ്രോഗ്രസ്സ് ആണ്. കോളനിവൽക്കരണ വ്യവസ്തയിൽ നിന്ന് സ്വന്ത്രമായ രാജ്യങ്ങളിൽ ജനാധിപത്യ സംവിധാനം നില നിന്ന ഏക രാജ്യമാണ് നമ്മുടെ രാജ്യം. ഏഷ്യ ആഫ്രിക്ക, ലാറ്റിൻ അമേരിക്ക എന്നിവിടങ്ങളിൽ ഇന്ത്യൻ ജനാധിപത്യ ചരിത്രത്തിനു തുല്യമായ ഒരു രാജ്യം പോലുമില്ല.കിഴക്കൻ യൂറൊപ്പിലും സ്ഥിതി അത് തന്നെയായിരുന്നു.
ഇന്ത്യൻ ജനാധിപത്യ സംവിധാനത്തിന് ഒരു കാരണം ഏതാണ്ട് അറുപതു കൊല്ലം നീണ്ടു നിന്ന സ്വാതന്ത്ര്യ സമര പ്രക്രിയ ഒരു ബഹുജന രാഷ്ട്രീയ ജനാധിപത്യ പ്രക്രിയ കൂടി ആയിരുന്നതിനാൽ ആണ്. ഇതിൽ പ്രധാന പങ്കു വഹിച്ചത് ഒരു അംബ്രല്ല ഫോർമേഷൻ ആയ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സും അതിനുള്ളിയിൽ ഉണ്ടായ ബദൽ ധാരകളും അംബേദ്ക്കറിനെ പോലെയുള്ള സാമൂഹിക നീതിയിൽ അധി ഷ്ഠിതമായ ജനാധിപത്യവാദികളുമാണു.
ഇന്ത്യൻ ജനാധിപത്യ സംവിധാനത്തിന് ഒരു കാരണം ഏതാണ്ട് അറുപതു കൊല്ലം നീണ്ടു നിന്ന സ്വാതന്ത്ര്യ സമര പ്രക്രിയ ഒരു ബഹുജന രാഷ്ട്രീയ ജനാധിപത്യ പ്രക്രിയ കൂടി ആയിരുന്നതിനാൽ ആണ്. ഇതിൽ പ്രധാന പങ്കു വഹിച്ചത് ഒരു അംബ്രല്ല ഫോർമേഷൻ ആയ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സും അതിനുള്ളിയിൽ ഉണ്ടായ ബദൽ ധാരകളും അംബേദ്ക്കറിനെ പോലെയുള്ള സാമൂഹിക നീതിയിൽ അധി ഷ്ഠിതമായ ജനാധിപത്യവാദികളുമാണു.
ഇന്ത്യയിലെ തൊണ്ണൂറു ശതമാനനം ആളുകളും ഇന്നും ജനാധിപത്യത്തിൽ വിശ്വസിക്കുന്നവരാണ്.
സത്യത്തിൽ ഇൻഡിയിലെ തൊണ്ണൂറ് ശതമാനം ആളുകൾക്കും ഒരു മത ഭ്രാന്തും ഇല്ല. അവർ സാധാരണക്കാരായ മനുഷ്യർ ആണ്. അവർക്ക് പ്രധാനം സാമ്പത്തിക സാമൂഹിക സുരക്ഷയും സമാധാനവും ജോലിയും മറ്റുമാണ്. ഇന്ത്യയിൽ ഞാൻ സഞ്ചരിക്കാത്ത സംസ്ഥാങ്ങൾ കുറവാണ്. അതിന്റെ അടിസ്ഥാനത്തിൽ കൂടിയാണ് പറയുന്നത്.
സത്യത്തിൽ ഇൻഡിയിലെ തൊണ്ണൂറ് ശതമാനം ആളുകൾക്കും ഒരു മത ഭ്രാന്തും ഇല്ല. അവർ സാധാരണക്കാരായ മനുഷ്യർ ആണ്. അവർക്ക് പ്രധാനം സാമ്പത്തിക സാമൂഹിക സുരക്ഷയും സമാധാനവും ജോലിയും മറ്റുമാണ്. ഇന്ത്യയിൽ ഞാൻ സഞ്ചരിക്കാത്ത സംസ്ഥാങ്ങൾ കുറവാണ്. അതിന്റെ അടിസ്ഥാനത്തിൽ കൂടിയാണ് പറയുന്നത്.
കഴിഞ്ഞ തിരെഞ്ഞെടുപ്പിൽ ബീ ജെ പ്പി ജയിച്ചതിനു കാരണം ഇന്ത്യയിലെ ജനങ്ങൾ എല്ലാം സന്ഘികൾ ആയതു കൊണ്ടല്ല. മറിച്ചു കോൺഗ്രീസിനോടുള്ള പ്രതിഷേധവും അഴിമതിക്കു എതിരെയുള്ള ജനാധിപത്യ പ്രതീകരണവും ആയിരുന്നു. അതിനെ മുതൽ എടുത്തു പുത്തൻ വാഗ്ദാനങ്ങളുടെ വാചക മേളകളുമായി വന്ന മോദിസാറും ബീ ജെ പിയും പാട്ടും പാടി വിജയിച്ചതും ജനാധിപത്യമിവിടെ ഉണ്ടായത് കൊണ്ടാണ്. എന്നാൽ വാചക കാസർത്തുകൾക്കു അപ്പുറം ഭരണത്തിൽ പുതിയതായിട്ട് ഒന്നും ചെയ്യാതെ, സാമ്പത്തിക രംഗത്തെ ദുരിദത്തിൽ ആക്കി സാധാരക്കാരുടെ ജീവിതം പ്രയാസത്തിൽ ആക്കിയിട്ട് വർഗീയ ധ്രുവീകരണത്തിലൂടെ തിരെഞ്ഞെടുപ്പ് ജയിക്കാൻ പ്രായസമാണ്. സാധങ്ങളുടെ വില കുത്തനെ ഉയർന്നു. ഉള്ള ജോലികൾ പോകുന്നു. പുതിയ ജോലികൾ ഇല്ല. കർഷകർ കടക്കെണിയിൽ പെട്ടു നട്ടം തിരിയുന്നു. ചെറുകിയ മധ്യ വർഗ്ഗ വ്യാപാരി വ്യവസായികൾ കച്ചവടം ഇല്ലാതെ കഷ്ട്ടത്തിൽ. അഴിമതിക്ക് കുറവില്ല. അങ്ങനെയുള്ളടിതു വർഗീയ കാർഡിറക്കി വീണ്ടും ജയിക്കും എന്ന് പറയുന്നവർ വെറും വ്യമോഹികളാണ്. മോഡി ബലൂണിന്റെ കാറ്റ് പോയി തുടങ്ങി. പ്രതിപക്ഷ പാർട്ടികൾ ഒരുമിച്ചു നിന്നാൽ മോദിസാർ 2019 ഇൽ പെൻഷൻ പറ്റാൻ സാധ്യത കൂടുതലാണ്.
Tuesday, October 10, 2017
നിറകുടം തുളുമ്പില്ല
.
പലപ്പോഴും നമ്മള്‍ക്ക് തന്നെ നമ്മെളെ കുറിച്ച് തെറ്റി ധാരണകള്‍ ഉണ്ടാകാം. അതില്‍ ഒന്നാണ് നമ്മള്‍ മറ്റുള്ളവരെക്കാള്‍ ശ്രേഷ്ട്ടന്‍ മാരാണെന്ന അഹങ്കാര ധാരണകള്‍. കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ അഞ്ചു ദിവസം ആശുപത്രിയില്‍ ഒറ്റയ്ക്ക് കലശലായ വൈറല്‍ പനി അടിച്ചു ഒരു ഭക്ഷണവും കഴിക്കാതെ, ട്രിപ്പും ഫ്ലൂയുടും മാത്രമായി അവശനായി , ആരും സംസാരിക്കുവാനോ , നോല്‍ക്കാനോ ഒന്നും ഇല്ലാതെ വിദേശ ആശുപത്രിയില്‍ ഒറ്റയ്ക്ക് കിടന്നപ്പോള്‍ ചിന്തിച്ച ചിലതാണ് ഇവിടെ കുറിക്കുന്നത്. അങ്ങനെയുള്ള അവസ്ഥയില്‍ നമ്മുടെ ബാങ്ക് ബാലന്‍സോ, പദവിയോ, വിജ്ഞാനമോ ഒക്കെ വെറും ധാരണകള്‍ മാത്രമാണെന്ന് തിരിച്ചറിയും . കാരണം അവിടെ ഞാന്‍ വഹിക്കുന്ന പദവികളോ, എഴുതിയ പുസ്തകങ്ങളോ , ലേഖനങ്ങളോ ഒന്നും ഒരു വിഷയമേ അല്ലായിരുന്നു. പലപ്പോഴും നിസ്സഹായ അവസ്ഥകളില്‍ ആണ് നാം നമ്മെ തന്നെ കണ്ടെത്തുന്നതും തിരിച്ചറിയുന്നതും . ഇതും കൊണ്ടൊന്നും വല്യ കാര്യങ്ങളെ ഇല്ല എന്നും അറിയുന്നത് അപ്പോഴാണ്. പദവിയും പത്രാസും പൈസയും ബുദ്ധി വൈഭവും കൊണ്ടൊന്നും വലിയ കാര്യങ്ങള്‍ ഇല്ല എന്ന് വല്ലപ്പോഴും തിരിച്ചറിയുന്നത് നമ്മളെ കുറെകൂടി നല്ല മനുഷ്യരാകുവാന്‍ സഹായിക്കും .
Many times many of us knowingly or unknowing live in a state of delusions. A sense of arrogance is a also due to the illusions and delusions of the self. നമ്മള്‍ ഒരു പദവിയില്‍ എത്തിയാലോ, ഒരു വലിയ നേട്ടം ഉണ്ടാക്കിയാലോ , ചില കാര്യങ്ങള്‍ ചെയ്താലോ അറിഞ്ഞോ അറിയാതയോ അഹങ്കാരം നമ്മില്‍ കുടിയെറി തുടങ്ങും. അങ്ങനെ പലപ്പോഴും മറ്റുള്ളവരെക്കാളില്‍ കഴിവുള്ളവര്‍ ആണെന്നും അല്ലെങ്കില്‍ അവരെക്കാള്‍ ഒരുപാട് വിവരവും വിദ്യാഭ്യാസവും ഒക്കെയുന്ടെന്നുള്ള അഹംഭാവം ഉണ്ടായി തുടങ്ങി അത് നമ്മള്‍ അറിയാതെ തന്നെ നമ്മുടെ സ്ഥായി ഭാവമാകും. ഇത് നമ്മള്‍ മനപൂര്‍വം തിരിച്ചറിഞ്ഞു മാറ്റിയില്ലെങ്കില്‍ ഒരു ബാധ എന്നവണ്ണം നമ്മെ ജീവിത അവസാനം വരെ പിന്തുടരും .
പലപ്പോഴും അഹങ്കാര വിചാര ഭാവങ്ങളെ നമ്മള്‍ അറിയാതെ ആയിരിക്കും നമ്മളെ പിടി കൂടുക. പലപ്പോഴും ഇതു സമൂഹം തന്നെ ചാര്‍ത്തി തരുന്ന രോഗമായിരിക്കും . അല്പം മസില്‍ പിടിച്ചു നിന്നെല്ലെങ്കില്‍ നമ്മെളെ ആരും ഗൌനിക്കില്ല എന്ന ധാരണയില്‍ നിന്നും ഉണ്ടാകാം. മസില്‍ പിടിച്ചു ശീലിച്ചു , മസില്‍ പിടിക്കാതെ നില്ക്കാന്‍ ആകാതെ കഷട്ടപെടുന്ന പല നല്ല ആള്‍ക്കാരും ഉണ്ട് . ഇവരില്‍ ചിലര്‍ ഒക്കെ സര്‍ക്കാരിലും മറ്റു സ്ഥാപനങ്ങളിലും സീനിയര്‍ തസ്തികയില്‍ ഉള്ളവരായിരിക്കും
ഇത് പലപ്പോഴും പല ഐ ഏ എസ് /ഐ പി എസ് /ഐ എഫ് എസ് ഒദ്യോഗസ്ഥരിലും കണ്ടു വരുന്ന ഒരു രോഗമാണ്. എല്ലാവരും അങ്ങനെ അല്ല . പക്ഷെ ഒരു പാട് പേര്‍ അങ്ങനെയാണ്. ഇത് ഒരാള്‍ എം എല്‍ എ യും , എംപിയും ഒക്കെ ആയാല്‍ പലപ്പോഴും കണ്ടു വരുന്ന ഒരു രോഗമാണ്. മിക്ക മന്ത്രിമാരുടെ സ്ഥിതിയും അത് തന്നെ. മസില്‍ പിടിക്കാതെ ഇവരില്‍ പലര്‍ക്കും ജീവിക്കാന്‍ പറ്റാത്ത അവസ്ഥയാണ്.
ഇത് പലപ്പോഴും പല ഐ ഏ എസ് /ഐ പി എസ് /ഐ എഫ് എസ് ഒദ്യോഗസ്ഥരിലും കണ്ടു വരുന്ന ഒരു രോഗമാണ്. എല്ലാവരും അങ്ങനെ അല്ല . പക്ഷെ ഒരു പാട് പേര്‍ അങ്ങനെയാണ്. ഇത് ഒരാള്‍ എം എല്‍ എ യും , എംപിയും ഒക്കെ ആയാല്‍ പലപ്പോഴും കണ്ടു വരുന്ന ഒരു രോഗമാണ്. മിക്ക മന്ത്രിമാരുടെ സ്ഥിതിയും അത് തന്നെ. മസില്‍ പിടിക്കാതെ ഇവരില്‍ പലര്‍ക്കും ജീവിക്കാന്‍ പറ്റാത്ത അവസ്ഥയാണ്.
പിന്നെ കണ്ടു വരുന്നത് ' ബുദ്ധി ജീവി ' അഹങ്കാര നാട്യങ്ങളാണ്. ഒരു അമ്പത് പുസ്തകം വായിച്ചാല്‍ സര്‍വജ്ഞ പീഠം കയറി എന്ന് സ്വയം തെറ്റി ധരിക്കുന്നവര്‍. പത്തു കഥ എഴുതി പ്രസിദ്ധീകരിച്ചാല്‍ അവര്‍ ലോകോത്തര എഴുത്ത്കാരാണെന്ന് ധരിക്കുന്നവര്‍. അവര്‍ ഒന്നോ രണ്ടോ പുസ്തകങ്ങള്‍ കൂടി എഴുതിയാല്‍ പലപ്പോഴും അവരെ പിടിച്ചാല്‍ കിട്ടില്ല. അവര്‍ക്ക് പിന്നെ വേണ്ടത് ഫാന്‍ ക്ലബ്കളും സ്തുതിചോല്ലുകാരും മാത്രമാണ്. കേരളത്തിലെ ആനുകാലികങ്ങളില്‍ നാലു ലേഖനവും ഒരു പുസ്തകവും എഴുതിയാല്‍ വമ്പന്‍ 'ബുദ്ധി ജീവികള്‍ ' ആണെന്ന് ധരിക്കുന്നവരും ഉണ്ട്. എല്ലാവരും അങ്ങനെ ആണെന്ന് പറയില്ല. പിന്നെ നാഴികക്ക് നാല്‍പതു വട്ടം ഫുക്കോ, ദേരിട, ജൂലിയ ക്രിസ്റ്റെവ, ബെല്‍ ഹൂക്സ് , ലക്കാന്‍,ല്യോട്ടാദ് എന്നൊക്കെ പറഞ്ഞു പോസ്റ്റ് -മോഡേണ്‍ "ബുദ്ധി ജീവികള്‍". അവരില്‍ പലരുടെയും ധാരണ ഇതൊന്നു പറയാത്ത സാധാരണക്കാര്‍ 'മന്ദ ബുദ്ധികളോ" മണ്ടന്മാരോ ആണെന്നാണ്. ഇങ്ങനെയുള്ള അഹങ്കാരഭാവ സ്വയ കല്‍പ്പിത ദിവ്യത്തങ്ങള്‍ പലതും ഒരു ഡലൂഷന്‍ ആണെന്ന് തിരിച്ചറിയുന്നവര്‍ ചുരുക്കം.
ആയിരകണക്കിന് പുസ്തകങ്ങള്‍ വായിച്ചു ഒരു പാടു പുസ്തകങ്ങള്‍ എഴുതി ലോകമെമ്പാടും ആദരിക്കുന്ന ചിലരെ കണ്ടിട്ടുണ്ട്. അവരുടെ ഏറ്റവും വലിയ ഗുണം അവരുടെ ഹുമിലിറ്റിയാണ്. അങ്ങനെ ഞാന്‍ കണ്ടിട്ടുള്ള ഒരാളാണ് പൂനാ യുനിവേര്സിട്ടിയില്‍ ഉണ്ടായിരുന്ന രണ്ടു പേര്‍ . ഫിലോസഫിയുടെ പ്രോഫെസ്സര്‍ ആയിരുന്ന ആര്‍ സുന്ദരരാജന്‍ , അദ്ദേഹം വിജ്ഞാനത്തിന്‍റെ നിറകുടമായിരുന്നു, എന്ത് ചെറിയ സന്ദേഹവുമായി പോയാലും വളരെ വിനയത്തോടു കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കി തരും - വായിക്കുവാന്‍ പുസ്തകങ്ങള്‍ തരും അതുപോലെ ഞാന്‍ വര്‍ഷങ്ങളായി സ്നേഹിച്ചിരുന്ന ബഹുമാനിച്ചിരുന്ന പ്രൊ . രാം ബാപ്പറ്റ്. പൂനാ ഡക്കാന്‍ കോളെജില്‍ ഉണ്ടായിരുന്ന പ്രൊ. അശോക് കേല്‍ക്കര്‍ ഒരു വലിയ പണ്ഡിതനായിരുന്നു. അദ്ദേഹത്തിന് സംസ്കൃതവും , ലാറ്റിനും , ഗ്രീക്കും വശമുണ്ടായിരുന്നു. ഒരു പക്ഷെ ഭാഷ ശാസ്ത്രത്തില്‍ അത്രയും ഗാഡ ഗ്രാഹ്യമുള്ള അധികം പേരെ കണ്ടിട്ടില്ല. പക്ഷെ അഹങ്കാരം ഒട്ടുമേ തൊടാത്ത ഒരാള്‍.
ഏതാണ്ട് ഇരുപതു കൊല്ലം വിജയ് ടെണ്ടുല്‍ക്കര്‍ എന്ന മഹാനായ എഴുത്ത്കരനുമായി ഇടപഴകി - ഞാന്‍ ഗുരു സ്ഥാനിയാനായി കരുതുന്ന ഒരാള്‍. അദ്ദേഹം ഒരിക്കല്‍ പോലും അഹങ്കാരം ഉള്ള ഒരു എഴുത്ത് കരാനായിരുന്നില്ല. വലിയ കാര്യങ്ങള്‍ ചെയ്തിട്ടും വലിയ പദവികള്‍ വഹിച്ചിട്ടും ഏറ്റവും സിമ്പിളായി ജീവിച്ച , ഇടപെടുന്ന ഒരാള്‍ ആയിരുന്നു പ്രൊഫ്. മധു ദെന്‍ദാവാതെ. അദ്ദേഹം റയില്‍വേ മന്ത്രി ആയിരുന്നു . ഒരിക്കല്‍ ഞങ്ങള്‍ തമ്മില്‍ മുംബയിലെ വസായി റെയില്‍വേ സ്റ്റേഷനില്‍ വച്ച് കണ്ടു . എനിക്ക് സെക്കെന്ട് ക്ലാസ്സ് ടിക്കെട്ടെ ഉള്ളായിരുന്നു . അതുകൊണ്ട് ഫസ്റ്റ് ക്ലാസ്സില്‍ കയറാതെ അദ്ദേഹം എന്‍റെ കൂടെ കയറി- വീറ്റീ വരെ ഒരുമിച്ചു സംസാരിച്ചു . അന്നും അദ്ദേഹം എം പി ആണ് , ഇന്ത്യയിലെ ഒരു ഉന്നത നേതാവും . അത് പോലെ ഒരു പാട് ലാളിത്യവും വിനയവും ഉള്ള ഒരാള്‍ ആയിരുന്നു എല്‍ സി ജയിന്‍ . ഇവരില്‍ നിന്നെല്ലാം പഠിച്ച ഒരു കാര്യം ഇതാണ് .
The more we grow from within the more humble we will become. It needs immense internal confidence to be humble enough. It gives an ability to learn from everyone and every time. We continue to learn when we know that how much we do not know. And all positions of power are simply a matter of perceptions and lots of illusions and delusions of the self. Because none of us are indispensable in the world. There have been lots of people more gifted/smarter than us before us and there will be more gifted/smarter people after us.
The more we grow from within the more humble we will become. It needs immense internal confidence to be humble enough. It gives an ability to learn from everyone and every time. We continue to learn when we know that how much we do not know. And all positions of power are simply a matter of perceptions and lots of illusions and delusions of the self. Because none of us are indispensable in the world. There have been lots of people more gifted/smarter than us before us and there will be more gifted/smarter people after us.
സത്യത്തില്‍ എന്‍റെ വല്യമ്മച്ചി അഞ്ചു വയസ്സ് മുതല്‍ പറഞ്ഞു പറഞ്ഞു പഠിപ്പിച്ചതാണ് " താണ നിലത്തെ നീരോടു . നിറ കുടം തുളുമ്പില്ല .കുഞ്ഞേ ഒരിക്കലും ഒന്നിനും അഹങ്കരിക്കരുത് ". പലപ്പോഴും ഞാന്‍ അറിയാതെ അഹങ്കാര ഭാവം വന്നാല്‍ ഞാന്‍ പണ്ട് പറഞ്ഞു തന്നെ പാഠം ഓര്‍ക്കും. പിന്നെ പഴയ നിയമത്തിലെ സഭാപ്രസംഗി എന്ന പുസ്തകം എടുത്തു വായിക്കും .
Subscribe to:
Posts (Atom)