Wednesday, May 9, 2018

സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ എല്ലാ ജനങ്ങള്‍ക്കും അവകാശമുണ്ട് .

സർക്കാർ ആരുടെയും കുടുംബ സ്വത്തോ , ഒരു പാർട്ടിയുടെ ഒസ്യത്തോ അല്ലെന്ന് ആദ്യം തിരിച്ചറിയുക .സർക്കാർ എല്ലാ ജനങ്ങളുടേതുമാണ് . മന്ത്രിമാർ പബ്ലിക് സെർവെൻറ് ആണ് പാർട്ടി സെർവെൻറ് അല്ല .സർക്കാർ എന്ന ഏർപ്പാട് നടക്കുന്നത് ഈ നാട്ടിലെ ജനങ്ങളുടെ നികുതി പണം കൊണ്ടാണ് .സർക്കാരിനോട് ചോദ്യം ചോദിക്കാനും അൽകൗണ്ടബിലിറ്റി ആവശ്യപ്പെടാനും എല്ലാ ജനങ്ങൾക്കും ധാർമ്മിക അവകാശവും ഉത്തരവാദിത്തവുമുണ്ട് .സർക്കാർ റെസ്പോൺസീവ് , അക്കൗണ്ടബിൾ , ഇൻക്ലസിവ് അല്ലെങ്കിൽ ജനങ്ങൾ പ്രധാന മന്ത്രിയോടും മുഖ്യ മന്ത്രിയോടും ചോദിക്കും അതാണ് ജനായത്ത വ്യവസ്ഥയുടെ കാതൽ . 

പക്ഷേ ആരെങ്കിലും സര്‍ക്കാരിനെ വിമര്‍ശിച്ചാലോ , മുഖ്യ മന്ത്രിയെ വിമര്‍ശിച്ചാലോ ഭരണ അധികാര പാര്‍ട്ടികളുടെ അനുഭാവികള്‍ സംഘടിതമായി വിമര്‍ശിച്ചവര്‍കെതിരെ ആരോപണ ശരങ്ങള്‍ എയ്തു തുടങ്ങും . തിരെഞ്ഞെടുപ്പില്‍ ഏതു പാര്‍ട്ടിയുടെ പേരില്‍ നിന്നാലും തിരെഞ്ഞെടുക്കപെട്ട് കഴിഞ്ഞാല്‍ അവര്‍ എല്ലാ ജങ്ങങ്ങളുടെയും പ്രധി നിധികളാണ് . എല്ലാ ജനങ്ങളോടും ഉത്തര വാദപെട്ടിരിക്കുന്നു .

 അശ്വതി ജ്വാല  എന്ന സാമൂഹിക പ്രവര്‍ത്തക സര്‍ക്കാരിനെയും പോലീസ് നിസ്സന്ഗതയെയും വിമര്‍ശിച്ചു എന്നതിന്‍റെ പേരില്‍  സംഘിടിതമായാണ് അശ്വതിയെ ചിലർ ആക്രമിക്കുന്നത് . അവർ പിരിച്ചു .അവർ കാറു വാങ്ങി .അവർ വിദേശ യാത്ര നടത്തി .അവർ സ്ഥലം വാങ്ങാൻ അഡ്വാൻസ് നൽകി . ഇതിൽ എല്ലാം എന്ത് 'ക്രിമിനൽ ' കുറ്റമാണുള്ളത് ? ഇവിടുത്തെ രാഷ്‌ടീയ പാർട്ടി നേതാക്കളെല്ലാം സ്ഥിരം ചെയ്യുന്ന ഏർപ്പാടുകളാണിത് .

ഇവിടെ എത്രയോ പേർ എന്തിനൊക്കെ കാശ് പിരിക്കുന്നുണ്ട്.? ഏറ്റവും കൂടുതൽ കാശ് പിരിവ് നടത്തുന്നത് ഇവിടുത്തെ രാഷ്ട്രീയ പാർട്ടിക്കാരാണ്. അതിൽ തന്നെ കൂടുതൽ പിരിക്കുന്നത് ഭരണത്തിൽ ഉള്ള രാഷ്ട്രീയക്കാരാണ്. അവരാരും ഈ പിരിവ് കൊടുക്കുന്ന ആർക്കും കണക്ക് കൊടുക്കാറില്ല. അത് എങ്ങനെ എവിടെ ആർക്കു വേണ്ടി ചിലവാക്കുന്നു എന്നും പറയില്ല. ഒരു ട്രാൻസ്പെരൻസിയുമില്ല. ഇപ്പോൾ പാർട്ടി സമ്മേളങ്ങൾ ഫൈവ് സ്റ്റാർ ഏർപ്പാടുകളാണ്? അശ്വതി ജ്വാല പണം പിരിച്ചു എന്ന് പറഞ്ഞു കേസ് എടുക്കുന്നവർ കേരളത്തിൽ എത്ര പേരുടെ പേരിൽ കേസെടുക്കും? ഇപ്പോൾ അധികാര കസേരകളിൽ ഇരിക്കുന്ന മാന്യൻമാരെല്ലാം കാശു പിരിച്ചു പുട്ടടിച്ചു വളർന്നല്ലേ നേതാക്കളായത്? മറ്റുള്ളവരുടെ കാശ് പിരിച്ചു നേതാവായർക്ക് എന്ന് തൊട്ടാണ് കാശു പിരിക്കുന്നത് ക്രിമിനൽ കുറ്റമാകുന്നത്?

അവർക്ക് ജ്വാല എന്ന സംഘടനയുണ്ടെങ്കിൽ അതിന്റ ഓഡിറ്റഡ് സ്റ്റേറ്റ്മെന്റ് കൊടുക്കേണ്ടിടത്താണ് കൊടുക്കേണ്ടത് .
യഥാർത്ഥത്തിൽ ഈ കൂട്ട അക്രമണത്തിന്ന് കാരണം ഇവിടുത്തെ പോലീസിന്റെ നിസ്സംഗതയെക്കുറിച്ചും നാട് ഭരിക്കുന്ന മുഖ്യ മന്ത്രിയെക്കാണാൻ സാധിച്ചില്ല എന്ന് പറഞ്ഞതാണ് .
അത് കേട്ടപാടെ ഭരിക്കുന്ന പാർട്ടിയുടെ ന്യായീകരണ വിഭാഗവും ആക്രമണ വിഭാഗവും കൂടി അശ്വതിയെ കരി വാരി തേച്ചു ആക്രമിക്കാൻ തുടങ്ങി . ഇതേപോലെ സംഘ പരിവാർ കാണിക്കുമ്പോൾ ' ഫാസിസം ' , ' ഫാസിസം ' എന്ന് വിളിച്ചുകൂവുന്നവർ തന്നെയാണ് അസഹിഷ്ണതയോടെ അവരെയും ' ചാരിറ്റി ' യെയും ആക്രമിക്കുന്നത് . ചിലർ ചാരിറ്റിയും ജനകീയ ഭക്ഷണ ശാലയുമൊക്ക തുടങ്ങി സാധുത പിടിച്ചു പറ്റാൻ പോകുമ്പോൾ അത് ' മഹ ത്തരം ' 'വിപ്ലവകരം ' ' ചെറുപ്പക്കാരിയായ ഒരു സ്ത്രീ അത് ചെയ്‌താൽ അത് ' തട്ടിപ്പ് ' ' ദുരൂഹം '. ചിലർ കാശു പിരിച്ചാൽ അത് 'രാഷ്ട്രീയ ' ധാർമ്മികം ' പുരോഗമനം ' ' ജനകീയം ' വേറെ ആരെങ്കിലും അത് ചെയ്‌താൽ ' തട്ടിപ്പ് ' ' അരാഷ്ട്രീയം '.
പ്രശ്നമെന്താണെന്ന് വച്ചാൽ പഴയ ശൈലിയിൽ ഉള്ള കടന്നാക്രമണം വിപരീത ഫലമായിരിക്കുമുണ്ടാക്കുന്നതു . വിയോജിക്കുന്നവരെയും വിമർശിക്കുന്നവരെയും വിരോധികളും ശത്രുക്കളുമായികണ്ടു ആക്രമിക്കാൻ പോയാൽ you will push your friends and potential allies in to opponents camp .ഇത് പോലുള്ള അസഹിഷ്ണ്ത കൂടി ആക്രമിക്കപ്പെടുമ്പോഴാണ് ആണ് പലരും സംഘ പരിവാർ പാളയത്തിൽ എത്തിച്ചേരുന്നത്.
മുള്ളു കൊണ്ടേടെക്കുന്നതിനെ പിക്കാസ് കൊണ്ടോ തൂമ്പ കൊണ്ടോ എടുത്താൽ വിപരീതഫലമാണ്‌ണ്ടാക്കുന്നത് എന്ന ബേസിക് കാര്യം ഉപദേശിക്കുവാൻ ആരുമില്ലേ ?.ഒരുപാട് ഉപദേശകർ ഉള്ളത് കൊണ്ടായിരിക്കും .
പൂച്ചക്കാര് മണി കെട്ടും

No comments: