.
പലപ്പോഴും നമ്മള്‍ക്ക് തന്നെ നമ്മെളെ കുറിച്ച് തെറ്റി ധാരണകള്‍ ഉണ്ടാകാം. അതില്‍ ഒന്നാണ് നമ്മള്‍ മറ്റുള്ളവരെക്കാള്‍ ശ്രേഷ്ട്ടന്‍ മാരാണെന്ന അഹങ്കാര ധാരണകള്‍. കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ അഞ്ചു ദിവസം ആശുപത്രിയില്‍ ഒറ്റയ്ക്ക് കലശലായ വൈറല്‍ പനി അടിച്ചു ഒരു ഭക്ഷണവും കഴിക്കാതെ, ട്രിപ്പും ഫ്ലൂയുടും മാത്രമായി അവശനായി , ആരും സംസാരിക്കുവാനോ , നോല്‍ക്കാനോ ഒന്നും ഇല്ലാതെ വിദേശ ആശുപത്രിയില്‍ ഒറ്റയ്ക്ക് കിടന്നപ്പോള്‍ ചിന്തിച്ച ചിലതാണ് ഇവിടെ കുറിക്കുന്നത്. അങ്ങനെയുള്ള അവസ്ഥയില്‍ നമ്മുടെ ബാങ്ക് ബാലന്‍സോ, പദവിയോ, വിജ്ഞാനമോ ഒക്കെ വെറും ധാരണകള്‍ മാത്രമാണെന്ന് തിരിച്ചറിയും . കാരണം അവിടെ ഞാന്‍ വഹിക്കുന്ന പദവികളോ, എഴുതിയ പുസ്തകങ്ങളോ , ലേഖനങ്ങളോ ഒന്നും ഒരു വിഷയമേ അല്ലായിരുന്നു. പലപ്പോഴും നിസ്സഹായ അവസ്ഥകളില്‍ ആണ് നാം നമ്മെ തന്നെ കണ്ടെത്തുന്നതും തിരിച്ചറിയുന്നതും . ഇതും കൊണ്ടൊന്നും വല്യ കാര്യങ്ങളെ ഇല്ല എന്നും അറിയുന്നത് അപ്പോഴാണ്. പദവിയും പത്രാസും പൈസയും ബുദ്ധി വൈഭവും കൊണ്ടൊന്നും വലിയ കാര്യങ്ങള്‍ ഇല്ല എന്ന് വല്ലപ്പോഴും തിരിച്ചറിയുന്നത് നമ്മളെ കുറെകൂടി നല്ല മനുഷ്യരാകുവാന്‍ സഹായിക്കും .
Many times many of us knowingly or unknowing live in a state of delusions. A sense of arrogance is a also due to the illusions and delusions of the self. നമ്മള്‍ ഒരു പദവിയില്‍ എത്തിയാലോ, ഒരു വലിയ നേട്ടം ഉണ്ടാക്കിയാലോ , ചില കാര്യങ്ങള്‍ ചെയ്താലോ അറിഞ്ഞോ അറിയാതയോ അഹങ്കാരം നമ്മില്‍ കുടിയെറി തുടങ്ങും. അങ്ങനെ പലപ്പോഴും മറ്റുള്ളവരെക്കാളില്‍ കഴിവുള്ളവര്‍ ആണെന്നും അല്ലെങ്കില്‍ അവരെക്കാള്‍ ഒരുപാട് വിവരവും വിദ്യാഭ്യാസവും ഒക്കെയുന്ടെന്നുള്ള അഹംഭാവം ഉണ്ടായി തുടങ്ങി അത് നമ്മള്‍ അറിയാതെ തന്നെ നമ്മുടെ സ്ഥായി ഭാവമാകും. ഇത് നമ്മള്‍ മനപൂര്‍വം തിരിച്ചറിഞ്ഞു മാറ്റിയില്ലെങ്കില്‍ ഒരു ബാധ എന്നവണ്ണം നമ്മെ ജീവിത അവസാനം വരെ പിന്തുടരും .
പലപ്പോഴും അഹങ്കാര വിചാര ഭാവങ്ങളെ നമ്മള്‍ അറിയാതെ ആയിരിക്കും നമ്മളെ പിടി കൂടുക. പലപ്പോഴും ഇതു സമൂഹം തന്നെ ചാര്‍ത്തി തരുന്ന രോഗമായിരിക്കും . അല്പം മസില്‍ പിടിച്ചു നിന്നെല്ലെങ്കില്‍ നമ്മെളെ ആരും ഗൌനിക്കില്ല എന്ന ധാരണയില്‍ നിന്നും ഉണ്ടാകാം. മസില്‍ പിടിച്ചു ശീലിച്ചു , മസില്‍ പിടിക്കാതെ നില്ക്കാന്‍ ആകാതെ കഷട്ടപെടുന്ന പല നല്ല ആള്‍ക്കാരും ഉണ്ട് . ഇവരില്‍ ചിലര്‍ ഒക്കെ സര്‍ക്കാരിലും മറ്റു സ്ഥാപനങ്ങളിലും സീനിയര്‍ തസ്തികയില്‍ ഉള്ളവരായിരിക്കും
ഇത് പലപ്പോഴും പല ഐ ഏ എസ് /ഐ പി എസ് /ഐ എഫ് എസ് ഒദ്യോഗസ്ഥരിലും കണ്ടു വരുന്ന ഒരു രോഗമാണ്. എല്ലാവരും അങ്ങനെ അല്ല . പക്ഷെ ഒരു പാട് പേര്‍ അങ്ങനെയാണ്. ഇത് ഒരാള്‍ എം എല്‍ എ യും , എംപിയും ഒക്കെ ആയാല്‍ പലപ്പോഴും കണ്ടു വരുന്ന ഒരു രോഗമാണ്. മിക്ക മന്ത്രിമാരുടെ സ്ഥിതിയും അത് തന്നെ. മസില്‍ പിടിക്കാതെ ഇവരില്‍ പലര്‍ക്കും ജീവിക്കാന്‍ പറ്റാത്ത അവസ്ഥയാണ്.
ഇത് പലപ്പോഴും പല ഐ ഏ എസ് /ഐ പി എസ് /ഐ എഫ് എസ് ഒദ്യോഗസ്ഥരിലും കണ്ടു വരുന്ന ഒരു രോഗമാണ്. എല്ലാവരും അങ്ങനെ അല്ല . പക്ഷെ ഒരു പാട് പേര്‍ അങ്ങനെയാണ്. ഇത് ഒരാള്‍ എം എല്‍ എ യും , എംപിയും ഒക്കെ ആയാല്‍ പലപ്പോഴും കണ്ടു വരുന്ന ഒരു രോഗമാണ്. മിക്ക മന്ത്രിമാരുടെ സ്ഥിതിയും അത് തന്നെ. മസില്‍ പിടിക്കാതെ ഇവരില്‍ പലര്‍ക്കും ജീവിക്കാന്‍ പറ്റാത്ത അവസ്ഥയാണ്.
പിന്നെ കണ്ടു വരുന്നത് ' ബുദ്ധി ജീവി ' അഹങ്കാര നാട്യങ്ങളാണ്. ഒരു അമ്പത് പുസ്തകം വായിച്ചാല്‍ സര്‍വജ്ഞ പീഠം കയറി എന്ന് സ്വയം തെറ്റി ധരിക്കുന്നവര്‍. പത്തു കഥ എഴുതി പ്രസിദ്ധീകരിച്ചാല്‍ അവര്‍ ലോകോത്തര എഴുത്ത്കാരാണെന്ന് ധരിക്കുന്നവര്‍. അവര്‍ ഒന്നോ രണ്ടോ പുസ്തകങ്ങള്‍ കൂടി എഴുതിയാല്‍ പലപ്പോഴും അവരെ പിടിച്ചാല്‍ കിട്ടില്ല. അവര്‍ക്ക് പിന്നെ വേണ്ടത് ഫാന്‍ ക്ലബ്കളും സ്തുതിചോല്ലുകാരും മാത്രമാണ്. കേരളത്തിലെ ആനുകാലികങ്ങളില്‍ നാലു ലേഖനവും ഒരു പുസ്തകവും എഴുതിയാല്‍ വമ്പന്‍ 'ബുദ്ധി ജീവികള്‍ ' ആണെന്ന് ധരിക്കുന്നവരും ഉണ്ട്. എല്ലാവരും അങ്ങനെ ആണെന്ന് പറയില്ല. പിന്നെ നാഴികക്ക് നാല്‍പതു വട്ടം ഫുക്കോ, ദേരിട, ജൂലിയ ക്രിസ്റ്റെവ, ബെല്‍ ഹൂക്സ് , ലക്കാന്‍,ല്യോട്ടാദ് എന്നൊക്കെ പറഞ്ഞു പോസ്റ്റ് -മോഡേണ്‍ "ബുദ്ധി ജീവികള്‍". അവരില്‍ പലരുടെയും ധാരണ ഇതൊന്നു പറയാത്ത സാധാരണക്കാര്‍ 'മന്ദ ബുദ്ധികളോ" മണ്ടന്മാരോ ആണെന്നാണ്. ഇങ്ങനെയുള്ള അഹങ്കാരഭാവ സ്വയ കല്‍പ്പിത ദിവ്യത്തങ്ങള്‍ പലതും ഒരു ഡലൂഷന്‍ ആണെന്ന് തിരിച്ചറിയുന്നവര്‍ ചുരുക്കം.
ആയിരകണക്കിന് പുസ്തകങ്ങള്‍ വായിച്ചു ഒരു പാടു പുസ്തകങ്ങള്‍ എഴുതി ലോകമെമ്പാടും ആദരിക്കുന്ന ചിലരെ കണ്ടിട്ടുണ്ട്. അവരുടെ ഏറ്റവും വലിയ ഗുണം അവരുടെ ഹുമിലിറ്റിയാണ്. അങ്ങനെ ഞാന്‍ കണ്ടിട്ടുള്ള ഒരാളാണ് പൂനാ യുനിവേര്സിട്ടിയില്‍ ഉണ്ടായിരുന്ന രണ്ടു പേര്‍ . ഫിലോസഫിയുടെ പ്രോഫെസ്സര്‍ ആയിരുന്ന ആര്‍ സുന്ദരരാജന്‍ , അദ്ദേഹം വിജ്ഞാനത്തിന്‍റെ നിറകുടമായിരുന്നു, എന്ത് ചെറിയ സന്ദേഹവുമായി പോയാലും വളരെ വിനയത്തോടു കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കി തരും - വായിക്കുവാന്‍ പുസ്തകങ്ങള്‍ തരും അതുപോലെ ഞാന്‍ വര്‍ഷങ്ങളായി സ്നേഹിച്ചിരുന്ന ബഹുമാനിച്ചിരുന്ന പ്രൊ . രാം ബാപ്പറ്റ്. പൂനാ ഡക്കാന്‍ കോളെജില്‍ ഉണ്ടായിരുന്ന പ്രൊ. അശോക് കേല്‍ക്കര്‍ ഒരു വലിയ പണ്ഡിതനായിരുന്നു. അദ്ദേഹത്തിന് സംസ്കൃതവും , ലാറ്റിനും , ഗ്രീക്കും വശമുണ്ടായിരുന്നു. ഒരു പക്ഷെ ഭാഷ ശാസ്ത്രത്തില്‍ അത്രയും ഗാഡ ഗ്രാഹ്യമുള്ള അധികം പേരെ കണ്ടിട്ടില്ല. പക്ഷെ അഹങ്കാരം ഒട്ടുമേ തൊടാത്ത ഒരാള്‍.
ഏതാണ്ട് ഇരുപതു കൊല്ലം വിജയ് ടെണ്ടുല്‍ക്കര്‍ എന്ന മഹാനായ എഴുത്ത്കരനുമായി ഇടപഴകി - ഞാന്‍ ഗുരു സ്ഥാനിയാനായി കരുതുന്ന ഒരാള്‍. അദ്ദേഹം ഒരിക്കല്‍ പോലും അഹങ്കാരം ഉള്ള ഒരു എഴുത്ത് കരാനായിരുന്നില്ല. വലിയ കാര്യങ്ങള്‍ ചെയ്തിട്ടും വലിയ പദവികള്‍ വഹിച്ചിട്ടും ഏറ്റവും സിമ്പിളായി ജീവിച്ച , ഇടപെടുന്ന ഒരാള്‍ ആയിരുന്നു പ്രൊഫ്. മധു ദെന്‍ദാവാതെ. അദ്ദേഹം റയില്‍വേ മന്ത്രി ആയിരുന്നു . ഒരിക്കല്‍ ഞങ്ങള്‍ തമ്മില്‍ മുംബയിലെ വസായി റെയില്‍വേ സ്റ്റേഷനില്‍ വച്ച് കണ്ടു . എനിക്ക് സെക്കെന്ട് ക്ലാസ്സ് ടിക്കെട്ടെ ഉള്ളായിരുന്നു . അതുകൊണ്ട് ഫസ്റ്റ് ക്ലാസ്സില്‍ കയറാതെ അദ്ദേഹം എന്‍റെ കൂടെ കയറി- വീറ്റീ വരെ ഒരുമിച്ചു സംസാരിച്ചു . അന്നും അദ്ദേഹം എം പി ആണ് , ഇന്ത്യയിലെ ഒരു ഉന്നത നേതാവും . അത് പോലെ ഒരു പാട് ലാളിത്യവും വിനയവും ഉള്ള ഒരാള്‍ ആയിരുന്നു എല്‍ സി ജയിന്‍ . ഇവരില്‍ നിന്നെല്ലാം പഠിച്ച ഒരു കാര്യം ഇതാണ് .
The more we grow from within the more humble we will become. It needs immense internal confidence to be humble enough. It gives an ability to learn from everyone and every time. We continue to learn when we know that how much we do not know. And all positions of power are simply a matter of perceptions and lots of illusions and delusions of the self. Because none of us are indispensable in the world. There have been lots of people more gifted/smarter than us before us and there will be more gifted/smarter people after us.
The more we grow from within the more humble we will become. It needs immense internal confidence to be humble enough. It gives an ability to learn from everyone and every time. We continue to learn when we know that how much we do not know. And all positions of power are simply a matter of perceptions and lots of illusions and delusions of the self. Because none of us are indispensable in the world. There have been lots of people more gifted/smarter than us before us and there will be more gifted/smarter people after us.
സത്യത്തില്‍ എന്‍റെ വല്യമ്മച്ചി അഞ്ചു വയസ്സ് മുതല്‍ പറഞ്ഞു പറഞ്ഞു പഠിപ്പിച്ചതാണ് " താണ നിലത്തെ നീരോടു . നിറ കുടം തുളുമ്പില്ല .കുഞ്ഞേ ഒരിക്കലും ഒന്നിനും അഹങ്കരിക്കരുത് ". പലപ്പോഴും ഞാന്‍ അറിയാതെ അഹങ്കാര ഭാവം വന്നാല്‍ ഞാന്‍ പണ്ട് പറഞ്ഞു തന്നെ പാഠം ഓര്‍ക്കും. പിന്നെ പഴയ നിയമത്തിലെ സഭാപ്രസംഗി എന്ന പുസ്തകം എടുത്തു വായിക്കും .