പെൺകുഞ്ഞുങ്ങൾ
തൂക്കു കയറിൽ ഒടുങ്ങുന്ന,
ഒടുക്കത്തെ കലി കാലമാണിത്.
വികൃതരായ
വിടന്മാർ
ഉള്ളിലിരുട്ടമായി
ഇരകളെ തേടി,
ഇരുളിൽ
ഇളം മാംസം തേടിയിറങ്ങുന്ന
നാടാണിത്.
തൂക്കു കയറിൽ ഒടുങ്ങുന്ന,
ഒടുക്കത്തെ കലി കാലമാണിത്.
വികൃതരായ
വിടന്മാർ
ഉള്ളിലിരുട്ടമായി
ഇരകളെ തേടി,
ഇരുളിൽ
ഇളം മാംസം തേടിയിറങ്ങുന്ന
നാടാണിത്.
വൃഷണങ്ങളുടെ ഭാരവും
പേറി ഒളിഞ്ഞു നോക്കി
തുപ്പലിറക്കി,
ഞെരി പിരികൊള്ളുന്ന
തൈകിളവന്മാരുടെ
നാടാണിത്.
പേറി ഒളിഞ്ഞു നോക്കി
തുപ്പലിറക്കി,
ഞെരി പിരികൊള്ളുന്ന
തൈകിളവന്മാരുടെ
നാടാണിത്.
കൊതി കെറുവുമായി
തുറിച്ചു നോക്കി
പെണ്ണിനേയും ആണിനെയും
കണ്ടു പേയിളകി
ഇമ്മോറൽ പൊലീസു കളിക്കുന്ന,
ഞരമ്പ് രോഗികളുമിവിടയാണ്.
തുറിച്ചു നോക്കി
പെണ്ണിനേയും ആണിനെയും
കണ്ടു പേയിളകി
ഇമ്മോറൽ പൊലീസു കളിക്കുന്ന,
ഞരമ്പ് രോഗികളുമിവിടയാണ്.
വല്യമ്മയെ പോലും
ബലാൽ സംഗം ചെയ്യുന്ന
മനസ്സിലും ലിന്ഗത്തിലും,
പുണ്ണു നിറഞ്ഞ,
പിശാചുക്കളുടെയും
നാടാണിത്.
ബലാൽ സംഗം ചെയ്യുന്ന
മനസ്സിലും ലിന്ഗത്തിലും,
പുണ്ണു നിറഞ്ഞ,
പിശാചുക്കളുടെയും
നാടാണിത്.
ഈ നാടെങ്ങനെ,
ദൈവത്തിന്റെ നാടാകും.?
വർഗ്ഗീയ വിഷം ചീറ്റുന്ന
സാത്താന്മാരുടെ നാട്
എങ്ങനെ ദൈവത്തിന്റെ നാടാകും ?
ദൈവത്തിന്റെ നാടാകും.?
വർഗ്ഗീയ വിഷം ചീറ്റുന്ന
സാത്താന്മാരുടെ നാട്
എങ്ങനെ ദൈവത്തിന്റെ നാടാകും ?
പുരോഹിതന്മാർ പിഴപ്പിച്ചു
ഗര്ഭിണികളാക്കുന്ന
കൊച്ചു പെൺകുട്ടികളുടെ നാട്
ഏത് ദൈവത്തിന്റെ നാടാണ് ?
ഗര്ഭിണികളാക്കുന്ന
കൊച്ചു പെൺകുട്ടികളുടെ നാട്
ഏത് ദൈവത്തിന്റെ നാടാണ് ?
സ്‌നേഹമറ്റു വരണ്ടവരുടെ
നാടിനെ,
എങ്ങനെ ദൈവത്തിന്റെ സ്വന്തം
നാടെന്നു വിളിക്കും ?
നാടിനെ,
എങ്ങനെ ദൈവത്തിന്റെ സ്വന്തം
നാടെന്നു വിളിക്കും ?
പഞ്ചാരകെണിയൊരുക്കി
മാദ്ധ്യമ ചന്തയിൽ ചാകര തേടുന്ന
കള്ളന്മാരുടെ നാട്ടിൽ,
ഏതാണ് ദൈവങ്ങൾ ?
മാദ്ധ്യമ ചന്തയിൽ ചാകര തേടുന്ന
കള്ളന്മാരുടെ നാട്ടിൽ,
ഏതാണ് ദൈവങ്ങൾ ?
കമിഴ്‌ന്നു വീണാലും
പണം, പണം, പണം
എന്നു കൊതി മൂത്ത
ആർത്തി പണ്ടാരങ്ങൾ
ഏത് ദൈവങ്ങളുടേതാണ് ?
പണം, പണം, പണം
എന്നു കൊതി മൂത്ത
ആർത്തി പണ്ടാരങ്ങൾ
ഏത് ദൈവങ്ങളുടേതാണ് ?
പച്ച തെറിയോതി
തന്തക്കു വിളിച്ചു
ഉപദേശിമാർ
ഏത് ദൈവത്തിലേക്കുള്ള
വഴിയാണിവിടെ കാട്ടുന്നത് ?
തന്തക്കു വിളിച്ചു
ഉപദേശിമാർ
ഏത് ദൈവത്തിലേക്കുള്ള
വഴിയാണിവിടെ കാട്ടുന്നത് ?
സുവിശേഷങ്ങൾ
ഇല്ലാത്ത നാട്ടിൽ,
അശ്ലീലമായ തെരുവുകളിൽ,
ഏതു ദൈവങ്ങൾ ആണ്
നടക്കാനിറങ്ങുന്നത് ?
ഇല്ലാത്ത നാട്ടിൽ,
അശ്ലീലമായ തെരുവുകളിൽ,
ഏതു ദൈവങ്ങൾ ആണ്
നടക്കാനിറങ്ങുന്നത് ?
ദൈവത്തിന്റ സ്വന്തം നാടെന്നു,
ഓതി, ഓതി, ഓതി
നമ്മൾ നമ്മളെതന്നെ
പറ്റിച്ചിവിടെ എത്ര നാൾ കഴിയും ?
ഓതി, ഓതി, ഓതി
നമ്മൾ നമ്മളെതന്നെ
പറ്റിച്ചിവിടെ എത്ര നാൾ കഴിയും ?
No comments:
Post a Comment