കേരള രാഷ്ട്രീയത്തിൽ പുതിയ മാറ്റങ്ങളുടെ തുടക്കമാണിത്. 1980ഇൽ ഉണ്ടായ രാഷ്ട്രീയ സമവായങ്ങൾ മാറി മറിയും.പ്രബല പാർട്ടികളിൽ കുഴാമറിച്ചിലുകൾ കൂടി ഇപ്പോഴുള്ള അധികാര സമവാക്യങ്ങൾ മാറി മറിയും. ഒട്ടുമിക്ക പാർട്ടികളിലെയും താഴെ തട്ടിലുള്ള പ്രവർത്തകർ ആശങ്കാകുലരാണ്. കൊണ്ഗ്രെസ്സ് പാർട്ടി ഗ്രൂപ്പ് പോരുമായി പരസ്പരം പാര വച്ചാൽ പാർട്ടി തളർന്നു തരിപ്പണം ആകും. പഴയ പാർട്ടികളിൽ കഴിവും കാമ്പുമുള്ള പുതിയ ചെറുപ്പക്കാർ ചേരുന്നില്ല.ഉള്ള ചെറുപ്പക്കാരിൽ അധികവും ശിങ്കിടി രാഷ്ട്രീയത്തിലെ സീറ്റ് മോഹികൾ ആയ അധികാര വിധേയർ മാത്രമാകുന്ന അവസ്ഥയാനുള്ളത്. ബ്രഹ്ത് സാമൂഹിക കാഴ്ച്ച പ്പാടില്ലാതെ, സ്വാർഥ സ്വപ്നങ്ങൾക്ക് അപ്പുറം ചിന്തയറ്റു ദർശനവും ദീര്‍ഘ രാഷ്ട്രീയ കാഴ്ചപ്പാടും ഇല്ലാത്ത അവസ്ഥ. പഴയ കമ്പ്യൂട്ടറിൽ പുതിയ സോഫ്റ്റ് വെയർ ഇട്ടാൽ ഹാങ്ങാവുന്ന അവസ്ഥയിൽ ആണ് മിക്ക രാഷ്ട്രീയ പാർട്ടികളും. ആശയ ദാരിദ്ര്യം കൂടുകയും ആമാശ വിചാരം മാത്രമാകുകയും ചെയ്യുമ്പോൾ പുതുക്കപ്പെടാനോ പുതിയ ചിന്തകൾക്ക് നാമ്പിടാനോ ത്രാണിയില്ലാത്ത പുക വമിച്ചു ഒരു വിധത്തിൽ ഓടുന്ന സർക്കാർ വണ്ടി പോലായിരിക്കുന്നു മിക്ക പാർട്ടികളും. അടുത്ത 7 കൊല്ലങ്ങൾക്കുള്ളിൽ പുതിയ രാഷ്രീയ കക്ഷികളും പുതിയ നേതാക്കളും കേരളത്തിൽ പ്രബലമാകും. ഇപ്പോഴുള്ള പ്രബല നേതാക്കളിൽ ഭൂരിപക്ഷവും അസ്തമിക്കും.
No comments:
Post a Comment