കേരളത്തിലെ ഏറ്റവും വലിയ പ്രശ്നം നമ്മള്‍ എത്ര പുതിയ പ്രൊഫഷണല്‍ തൊഴിലവസരം സൃഷ്ട്ടിക്കുന്നു എന്നതാണ് . ആശുപത്രി കച്ചവടവും വിദ്യാഭ്യാസ കച്ചടവും പുതിയ മോള്‍-സുപ്പര്‍ മാര്‍ക്കെറ്റ് കച്ചവടവും സ്വര്‍ണം , മാര്‍ബിള്‍ , മദ്യം - മുതലായ കച്ചവടവും അല്‍പ്പം ടൂറിസവും സ്വല്പം ടെക്നോ പാര്‍ക്കും ഓക്കെയാണ് കേരളത്തിലെ തോഴിലവസരങ്ങള്‍ . ഇതില്‍ തന്നെ എത്രപേര്‍ക്ക് പ്രതിവര്‍ഷം ആറു ലക്ഷത്തില്‍ കൂടുതല്‍ വരുമാനമുണ്ട്.
ഇപ്പോഴും കേരളത്തില്‍ നല്ല ശമ്പളം കിട്ടുന്ന ജോലി സര്‍ക്കാര്‍ ജോലി തന്നെ . അതുകൊണ്ടാണ് കേരളത്തില്‍ പി എസ സി കൊച്ചിങ്ങിനു വളരെ വലിയ തള്ള് . ചുരുക്കത്തില്‍ സര്‍ക്കാര്‍ പുതിയ തോഴിലവസരം ഉണ്ടാക്കുവാന്‍ പ്രത്യേകിച്ച് വലിയ കാര്യങ്ങള്‍ ഒന്നും ചെയ്യുന്നില്ല.

ഇതിനു ഒരു കാരണം നിവര്‍ത്തി ഇല്ലാതെ മലയാളികള്‍ ഏതെങ്കിലും ദുനിയാവില്‍ പോയി ജോലി കണ്ടു പിടിച്ചു ജീവിക്കും എന്ന പൊതു ധാരണയാണ് . കേരളത്തിലെ അതാതു കാലത്തേ സര്‍ക്കാര്‍ അവരുടെ ഇഷ്ടത്തിനു കടം വാങ്ങി കാലക്ഷേപം കഴിച്ചു അത്യാവശ്യം വികസനം ഒക്കെ നടത്തി ജീവിച്ചു പോകുന്ന ഒരു ഭരണ- അധികാര ഏര്‍പ്പാട് ആണ് .
കേരളത്തില്‍ ഇപ്പോഴുമുള്ള ഏറ്റവും വലിയ തൊഴില്‍ ദാതാവ് സര്‍ക്കാര്‍ ആണ് . അതാണ് കേരളം നേരിടാന്‍ പോകുന്ന ഏറ്റവും വലിയ വെല്ലു വിളിയും . എത്രകാലം മലയാളികള്‍ ജോലി തേടി ലോകമേമ്പാടും കുടിയേറും?
കേരളത്തില്‍ ഇപ്പോഴുമുള്ള ഏറ്റവും വലിയ തൊഴില്‍ ദാതാവ് സര്‍ക്കാര്‍ ആണ് . അതാണ് കേരളം നേരിടാന്‍ പോകുന്ന ഏറ്റവും വലിയ വെല്ലു വിളിയും . എത്രകാലം മലയാളികള്‍ ജോലി തേടി ലോകമേമ്പാടും കുടിയേറും?
No comments:
Post a Comment