Thursday, March 8, 2018

മാറുന്ന ഇന്ത്യൻ രാഷ്ട്രീയം -3 ഇന്ത്യൻ രാഷ്ട്രീയത്തിലെ ഒന്നാം തലമുറ.


സ്വാതന്ത്ര്യനന്തരം ഭരണത്തിൽ കയറിയവർ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത്‌ ജനങ്ങളുടെ ഇടയിൽ പ്രവർത്തിച്ചു ജയിൽ വാസവും യാതനയും അനുഭവിച്ചു സ്വാതന്ത്ര്യം പൊരുതി നേടിയവരായോരുന്നു. അതു കൊണ്ട് തന്നെ ഭരണം ഒരു ജനാധിപത്യ ഉത്തരവാദിത്തമായി കണ്ട പൊതു ജനസേവകരായിരുന്നു ആദ്യ തലമുറയിലെ കൊണ്ഗ്രെസ്സ് പാർട്ടി നേതാക്കളും കമ്മ്യുണിസ്റ്റ് പാർട്ടി നേതാക്കളും.
ദേശ നിർമ്മാണം ഒരു വൃതമായി എടുത്ത യഥാർത്ഥ ത്യാഗികളുടെയും യോഗിയുടെയും ഒരു തലമുറ ആയിരുന്നു അതു. സ്വാതന്ത്ര്യത്തിന് ശേഷം ഇന്ത്യയിൽ എല്ലായിടത്തും വേരുകൾ ഉള്ള കോൺഗ്രസ്സും അത്പോലെ പല സംസ്ഥാനങ്ങളിലും വേരുകൾ ഉണ്ടായിരുന്ന കമ്മ്യുണിസ്റ്റ് പാർട്ടിയുമായിരുന്നു രണ്ടു പ്രധാന കക്ഷികൾ. അതെ സമയം ആർ എസ് എസ് ഇന്റെ പാർട്ടിയായ ജന സങ്കത്തിന് നാമ മാത്രമായ സാനിധ്യം മാത്രമാണ് ഉണ്ടായിരുന്നത്.
1951ഒക്ടോബർ 25 നും 1952 ഫെബ്രുവരി 21 നും ഇടയിൽ നടന്ന തിരെഞ്ഞെടുപ്പിൽ അന്നുണ്ടായിരുന്ന 489 സീറ്റിൽ 364 സീറ്റിൽ പോൾ ചെയ്തതിന്റെ 45% വോട്ടു നേടി വലിയ ഭൂരിപക്ഷത്തിലാണ് ഇന്ത്യൻ നാഷണൽ കൊണ്ഗ്രെസ്സ് ജയിച്ചത്. രണ്ടാമത്തെ കക്ഷിയായ സീ പി ഐ ക്കു കിട്ടിയത് 16 സീറ്റും 3.29% വോട്ടുമാണ്. ബീ ജെ പി യുടെ മുൻഗാമിയായ ജനസംഘിന് കിട്ടിയത് 3 സീറ്റു മാത്രം. ഹിന്ദു മഹാ സഭ 4 സീറ്റുകൾ നേടി. രാമ രാജ്യ പരിഷത് എന്നത് 3 സീറ്റ്. അങ്ങനെ വേണമെങ്കിൽ സംഘ പരിവാർ പാർട്ടികൾക്കെല്ലാം കൂടി 10 സീറ്റ് കിട്ടിയെന്നു പറയാം. സോഷ്യലിസ്റ് പാർട്ടിക്ക് 12 സീറ്റ് കിട്ടി. കിസാൻ മസ്‌ദൂർ പ്രജാ പാർട്ടിക്ക് 9 സീറ്റ്. ആർ എസ് പിക്ക് 3. ചുരുക്കത്തിൽ ഇടതു പക്ഷ പാർട്ടികൾക്ക് എല്ലാം കൂടി 49 സീട്ടുണ്ടായിരുന്നു. നെഹ്‌റുവിന്റെ കാലത്തു കൊണ്ഗ്രെസ്സ് കൂടുതൽ സോഷ്യലിസ്റ്റ് ചായ്‌വുള്ള ഗാന്ധിയൻ പ്രഭാവംഉള്ള സംഘടയായിരുന്നു. എന്നാൽ ബി ജെ പി മുൻഗാമികൾ ആയ ജന സംങ്കത്തിനു വെറും 3 സീറ്റും മൂന്നു ശതമാനത്തോളം മാത്രമാണ് കിട്ടിയത്.
ഈ ഒന്നാം തലമുറ പാർലിമെന്ററി നേതാക്കളും എഴുപതുകളിൽ വന്ന നേതാക്കളും രണ്ടാം തലമുറ നേതാളാലും തമ്മിൽ പല വ്യത്യാസങ്ങളും ഉണ്ടായിരുന്നു. 1967 ലെ ഇലക്ഷനോട് കൂടിയാണ് കോൺഗ്രസിന് മാറ്റം സംഭവിച്ചു തുടങ്ങിയത്. കൊണ്ഗ്രെസ്സ് 520 സീറ്റിൽ 283 സീറ്റിൽ ജയിച്ചു. സി പി എം 19 സീറ്റും സീ പി ഐ 23 സീറ്റും നേടി. എന്നാൽ മൂന്നു സീറ്റ് മാത്രം ഉണ്ടായിരുന്ന ഭാരതീയ ജന സംഘിന് 35 സീറ്റ് നേടി. സ്വതന്ത്ര പാർട്ടി നേടിയത് 44 സീറ്റ്. ഡി എം കേ 25 സീറ്റ്. ഇന്ത്യൻ രാഷ്ട്രീയത്തിലെ തലമുറ മാറ്റം ഉണ്ടായ ആദ്യ തിരെഞ്ഞെടുപ്പ് 1967 ലെ തിരെഞ്ഞെടുപ്പ് ആയിരുന്നു.
ഇതു കൊണ്ഗ്രെസ്സിലെയും ഇൻഡിയില്ലെയും ഇന്ദിര യുഗത്തിന്റെ ആരംഭവും കൂടിയായിരുന്നു. 49 വയസ്സിൽ പ്രധാന മന്ത്രിയായ ഇന്ദിര ഗാന്ധി 67 വയസ്സിൽ വെടിഏറ്റു മരിച്ചതു വരെയുള്ള കാലത്തു ഇന്ത്യൻ രാഷ്ട്രീയത്തിലെ അതികായിക നേതാവ് ഇന്ദിരാഗാന്ധി തന്നെയായിരുന്നു. കൊണ്ഗ്രെസ്സ് പാർട്ടിയുടെ ഉൾപാർട്ടി ജനാധിപത്യം തകർന്നതും ആ കാലഘട്ടത്തിലാണ്. കോൺഗ്രീസിലെ മാസ്സ് ലീഡേഴ്സ്റ്റിനെ ഒതുക്കുവാൻ ഡൽഹിയിൽ ഹൈ ക്കാണ്ടും കിച്ചൻ ക്യാബിനട്ടും ഉണ്ടാക്കിയതും ഇന്ദിരാഗാന്ധി ആയിരുന്നു. കൊണ്ഗ്രെസ്സ് ഒരു ഡൽഹി സെന്ററിക് അധികാര-അഹങ്കാര ഭരണ സംവിധാനമാകുന്നത് 1973 ൽ പി എൻ ഹസ്കrർ പോലുള്ളവരും. അതുപോലെ പ്രണബ് മുഖർജി നരസിംഹറാവു മുതലായവരെയും വി സി ശുക്ളയെ പോലുള്ള ആജ്ഞാനുവർത്തികളുമായിരുന്നു. സഞ്ജയ്‌ ഗാന്ധിയുടെ വരവോടു കൂടി പാർട്ടി കുടുംബ ബന്ധനത്തിലായി തുടങ്ങി. കൊണ്ഗ്രെസ്സ് പാർട്ടിയെ ഇന്ദിരാ ഗാന്ധി ഒരു കേന്ദ്രീകൃത കുടുമ്പ അധീനതയിലുള്ള ആശ്രിത വൃന്ദമാക്കി.
ജെ എസ്
തുടരും

No comments: