ഇതു പോലെ പോകുകയാണെങ്കിൽ വീണ്ടും ഒരു സ്വാതന്ത്ര്യ സമരത്തിനു സമയമായി. അവർ സ്ലോ പോയ്സൻ തന്ത്രത്തോടെ ഇന്ത്യൻ ജനാധിപത്യ സ്ഥാപനങ്ങളെയും ഭരണ ഘടനയും ജനാധിപത്യത്തയും ഇല്ലാതാക്കനാണ് ശ്രമിക്കുന്നത് . മാധ്യമങ്ങളെ വിലക്കു വാങ്ങുകയോ, നിലക്കു നിർത്തുകയോ ചെയ്തു സെൻസർഷിപ്പിനെക്കൾ അപകടത്തിൽ. റിപബ്ളിൽക് ഓഫ് ലൈസ് ആൻഡ് ഹേറ്റ് ഉണ്ടാക്കുന്നു. കാലാൾപ്പട ചോദ്യം ചെയ്യുന്നവരെ വെടി വച്ചു കൊല്ലുന്നു. റൈറ്റ് ടു ഇൻഫർമേഷൻ ചോദിക്കുന്നവർ എല്ലാമാസവും കൊല്ലപ്പെടുന്നു .പറയാൻ ഇനിയും ഒരു പാടു മനുഷ്യ അവകാശ ധ്വസനങ്ങൾ . എന്നിട്ടാണ് ഇവിടെ ചിലർ ലക്ഷണം ഒത്ത ഫാസിസം വന്നില്ല എന്ന് പറഞ്ഞു ചിലരെ പറ്റിക്കുന്നത്. ഈ പോക്ക് എങ്ങോട്ടാണ്?
അടുത്ത തിരെഞ്ഞെടുപ്പിലെ എന്റെ രാഷ്ട്രീയ നിലപാട്
ഇന്ത്യ ഇന്ന് നേരിടുന്ന പ്രധാന വെല്ലുവിളി ഇന്ത്യയുടെ ഭരണഘടനയുടെ ഭാവിയും, ഇന്ത്യൻ ജനായത്തത്തിന്റെയും ഭാവിയുമാണ്. ഇവിടെ ജാതി മത ഭേദമന്യേ എല്ലാ മനുഷ്യർക്കും ഭരണ ഘടന ഗാരന്റി ചെയ്യുന്ന തുല്യ അവകാശങ്ങളോട് ജീവിക്കുവാൻ കഴിയുമോ എന്നതാണ്. ഇന്ത്യ സ്വാതന്ത്ര്യത്തോടെ നിലനിൽക്കുമോ എന്നതാണ്. ഇന്ന് അപകടകരമായ ഏകാധിപത്യ പ്രവണതയെ പ്രതിരോധിക്കാൻ കൊണ്ഗ്രെസ്സ് അടക്കമുള്ള പ്രതിപക്ഷ കക്ഷികൾ ഒരുമിച്ചു പ്രവർത്തിക്കണ്ടത് ഇന്ത്യൻ ഭരണ ഘടനയുടെയും ജനാധിപത്യത്തിന്റെയും ഭാവിക്കു ആവശ്യമാണ്. അതു കൊണ്ടു 2019 ലെ തിരെഞ്ഞെടുപ്പിൽ എന്റെ നിലപാട് വ്യക്തമാണ്. ഞാൻ കൊണ്ഗ്രെസ്സ് മുക്ത ഭാരതക്കാരുടെ കൂടെ അല്ല. ഞാൻ കൊണ്ഗ്രെസ്സ് ശക്‌ത ഭാരതക്കാരുടെ കൂടെയാണ്. കൊണ്ഗ്രെസിനു പല പ്രശ്നങ്ങൾ ഉണ്ട്. അതു ഞാൻ തന്നെ പല പ്രാവശ്യം പറഞ്ഞിട്ടുണ്ട്. പക്ഷെ, ഇന്ത്യൻ ഭരണ ഘടനയോടും ജനാധിപത്യ പ്രക്രിയകളോടും തികഞ്ഞ പ്രതിബദ്ധത ഉണ്ട്. രാഹുൽ ഗാന്ധി എന്തൊക്കെ പറഞ്ഞാലും തികഞ്ഞ ജനാധിപത്യ വിശ്വാസിയാണ്. സാമൂഹിക നീതിയിലും മനുഷ്യരുടെ തുല്യ അവകാശങ്ങളിൽ വിശ്വസിക്കുന്ന ആളാണ്. ഞാൻ ഒരു പാർട്ടിയുടെയും വക്താവല്ല. അംഗവും അല്ല. ഇന്ത്യൻ ഭരണ ഘടനയുടെയും ഇന്ത്യൻ ജനാധിപത്യത്തിന്റെയും വക്താക്കളോടൊപ്പമുള്ള സജീവ ഇന്ത്യൻ പൗരനാണ്. ഇപ്പൊൾ അതിനാണ് എന്റെ രാഷ്ട്രീയ നിലപാടിൽ മുൻതൂക്കം. എന്റെ രാഷ്ട്രീയ നിലപാടു എന്നും സാമൂഹിക -സാമ്പത്തിക നീതിയിൽ അധിഷ്ഠിതമായ സാമൂഹ്യ പങ്കാളിത്ത ജനാധിപത്യമാണ്. നോർഡിക് രാജ്യങ്ങളിലെ സോഷ്യൽ ഡെമോക്രസിയോടു അടുത്ത നില്ക്കുന്നത് അതു ഇന്ത്യൻ സാഹചര്യത്തിൽ പ്രവർത്തികമാക്കാൻ ഇട തരുന്നത് ഇന്ത്യൻ ഭരണ ഘടനയാണ് . ഇന്ത്യൻ ഭരണഘടന ദേശീയതലത്തിൽ ഉറപ്പു തരാൻ സാധ്യത ഉള്ള ദേശീയ പ്രതിപക്ഷത്തോട് ഒപ്പമാണ് ഞാൻ. ഈ നിലപാട് ഈ തിരെഞ്ഞെടുപ്പിന്റെ സാഹചര്യത്തിൽ ആണ്. അതു കഴിഞ്ഞു സാഹചര്യങ്ങൾക്കു അനുസൃതമായി പുന പരിശോധിക്കും .
അതു കൊണ്ടു തന്നെ എനിക്ക് രാഷ്ട്രീയ നിഷ്പക്ഷത എന്നൊന്നില്ല.
അതു കൊണ്ടു തന്നെ എനിക്ക് രാഷ്ട്രീയ നിഷ്പക്ഷത എന്നൊന്നില്ല.
No comments:
Post a Comment