ഓരോ ഭാഷയിലും പല വാക്കുകളും വരുന്ന വഴികൾ വളരെ രസകരമാണ്. അതിലും രസകരമാണ് അർത്ഥങ്ങൾ മാറിമറിഞ്ഞു വരുന്നത്. പല ഭാഷയിലും വാക്കുകളും അർത്ഥങ്ങളും രൂപപ്പെടുന്നതു ആ നാട്ടിലെ പരിസ്ഥിതിയും ഭൂസാഹചര്യവും ചരിത്രവും സാമൂഹിക സാഹചര്യവുമായി ബന്ധപെട്ടാണ്.
മത വിശ്വാസ ഘടനകൾക്കും മറ്റു ഭാഷ സമൂഹമായി കച്ചവട ബന്ധങ്ങൾ കൊണ്ടോ, യാത്രകൾ കൊണ്ടോ, യുദ്ധങ്ങൾ കൊണ്ടോ, അധികാര വിനിമയങ്ങൾ കൊണ്ടോ ഉണ്ടാകുന്ന ബന്ധങ്ങൾ വാക്കുകളെയും അർത്ഥങ്ങളെയും മാറ്റി മറിക്കും.
മത വിശ്വാസ ഘടനകൾക്കും മറ്റു ഭാഷ സമൂഹമായി കച്ചവട ബന്ധങ്ങൾ കൊണ്ടോ, യാത്രകൾ കൊണ്ടോ, യുദ്ധങ്ങൾ കൊണ്ടോ, അധികാര വിനിമയങ്ങൾ കൊണ്ടോ ഉണ്ടാകുന്ന ബന്ധങ്ങൾ വാക്കുകളെയും അർത്ഥങ്ങളെയും മാറ്റി മറിക്കും.
ഭൂസാഹചര്യവും പരിസ്ഥിതി വ്യത്യാസങ്ങളും വാക്കുകളുടെ സൂഷ്മ -സ്ഥൂല അർത്ഥങ്ങളെ ബാധിക്കും. ഉദാഹരണത്തിന് മിസോ ഭാഷയിൽ വിവിധ തരം മഴകളെയും ചാറ്റൽ മഴകളെയും അടയാളപ്പെടുത്താൻ ഏഴു വ്യത്യസ്ത വാക്കുകൾ ഉണ്ട്. ഇത് മഴകളുടെ വിവിധ ഭാവങ്ങളെയും ഏറ്റകുറച്ചിലുകളെയും സമയങ്ങളെയും ബന്ധപെട്ടിട്ടാണ്. കേരളത്തിലുനമ്മൾ ഇടവപ്പാതി എന്നും തുലാവർഷം, വേനൽ മഴ എന്നും കർക്കടക പേമാരി എന്നും, മറ്റു പല വാക്കുകളും മഴയുടെ സമയത്തെ അടയാളപ്പെടുത്താനും അതു കൃഷി രീതികളുമായി വിശേഷിപ്പിക്കാനും ശ്രമിക്കും. നമ്മൾ 'മഴ ഇരമ്പി " വരുന്നു എന്നും 'മഴ ചാറുന്നുണ്ട് ' എന്നും 'ചാറ്റൽ മഴ ' എന്നും 'കൊടും മഴ എന്നും " അളിഞ്ഞ മഴ 'എന്നും 'പേമാരി ' എന്നും ഒക്കെ മഴകളെ വിശേഷിപ്പിക്കാറുണ്ട്. എന്നാൽ മരുഭൂമിയിൽ ഉള്ളവർ മഴകളെ വിശേഷിപ്പിക്കുന്നത് വേ
റൊരു രീതിയിൽ ആയിരിക്കും. എസ്കിമോ സമൂഹത്തിനു വിവിധ തരം മഞ്ഞു കട്ടകളെയും മഞ്ഞു വീഴ്ച്ചകളെയും വിശേഷിപ്പിക്കാൻ മുപ്പതിൽ അധികം വാക്കുകൾ ഉണ്ട്. ദ്വീപ് സമൂഹങ്ങളിൽ വസിക്കുന്നവർക്കു കടലിനെയും കാറ്റിനെയും വർണ്ണിക്കുവാൻ വാക്കുകളേറെ. ഒരു വലിയ കടൽ ഭൂകമ്പമോ കടൽ ഇളക്കമോ കടൽ കയറ്റ ദുരന്തമോ 2004 ൽ ഉണ്ടായിരുന്നില്ലങ്കിൽ സുനാമി എന്ന ജാപ്പനീസ് വാക്ക് ഇന്ന് പല ഭാഷകളിലും കുടിയേറുകില്ലായിരുന്നു. ഇന്ന് വിവിധ തരം കൊടുങ്കാറ്റുകൾക്കു പേരിടുന്നത് കൊടുങ്കാറ്റ് നിർണയ വിദഗ്ദരാണ്. അങ്ങനെയാണ് നമ്മൾ കഴിഞ്ഞ ചില മാസങ്ങൾക്ക് മുമ്പാണ്ടായ ചൂഴലി കാറ്റിനെ ഓഖി ദുരന്തം എന്നറിഞ്ഞത്.
ഇനിയും രണ്ടു മൂന്നു രസകരമായ വാക്കുകളെ കുറിച്ച്. ഞാൻ ഒരു മൂന്നാല് കൊല്ലം വാക്കുകൾ വന്ന വഴികൾ തേടി വടക്കു കിഴക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ ഊടാടി നടന്നു. എല്ലാം കണ്ടും, കെട്ടും, കുറെ അറിഞ്ഞും, അതിലേറെ അറിയാതെയും കുഗ്രാമങ്ങളിലും പട്ടങ്ങളിലും കറങ്ങി നടന്നു. അങ്ങനെ ഐസ്വാളിലെ ഇലക്ട്രിക് വെങ്ങിൽ (മുക്ക്, വഴി എന്നൊക്കെ ) ആണ് ഒരു പോസ്റ്ററിൽ KS എന്നത് ശ്രദ്ധിച്ചത്. മിസോ ഭാഷയുടെ അക്ഷരങ്ങൾ റോമൻ-ഇന്ഗ്ലിഷ് ലിപികളിൽ ആയതു കൊണ്ടു വായിക്കാൻ പ്രയാസം ഇല്ല. KS എന്നത് മിസോ വാക്കല്ല എന്ന് പെട്ടന്ന് മനസ്സിലായി കാരണം അതിനു സാധാരണ മിസോ വാക്കുകളുടെ ഘടന (morphology അല്ലായിരുന്നു.
വീണ്ടും ഇത് പല പോസ്റ്ററിലും കണ്ടു.അതിൽ എല്ലാം കൊണ്ടത്തിന്റെ (ഗർഭ നിരോധന ഉറകൾ എന്നും, നിരോധ് ബ്രാൻഡ് വന്നതോടെ നിരോധ് എന്നും മലയാളത്തിൽ പറയും. കോണ്ടം എന്നത് അതു കണ്ടുപിടിച്ച ആളിന്റെ പേര് ) പടവും കണ്ടു. അങ്ങനെയാണ് ആ പോസ്റ്ററുകൾ എയ്ഡ്‌സ്നെ കുറിച്ചു ജനങ്ങളെ ബോധവാരാക്കാൻ എന്നറിഞ്ഞത്.
അതു എന്റെ ഒരു മിസോ സുഹൃത്തിനെ കൊണ്ടു പരിഭാഷപ്പെടുത്തി. അങ്ങനെ KS എന്ന് പറഞ്ഞാൽ വേശ്യ എന്നാണ്അർത്ഥമെന്നു മനസ്സിലായത്. BEWARE of KS എന്ന ആ പോസ്റ്ററിൽ ഒരുപാടു ഭാഷ സംസ്കാര മുൻവിധികൾ ഉണ്ടെന്നു മനസ്സിലായി. പക്ഷെ ഈ ks എന്ന വാക്ക് എങ്ങനെ വന്നു ആർക്കു അറിയില്ല. ഞാൻ അറിയാവുന്ന മിസോയിൽ പലരോടും തിരക്കി. എല്ലാവരും അടക്കി പിടിച്ച ചിരി സമ്മാനിച്ചതല്ലാതെ കാര്യം പിടികിട്ടിയില്ല. പിന്നെ മമിത് എന്ന ഗ്രാമത്തിലെ ഒരു അധ്യാപകൻ അതിന്റെ ഗുട്ടൻസ് പറഞ്ഞു. KS എന്നത് Kopui service എന്ന രണ്ടു വാക്കുകളുടെ ചുരുക്കെഴുത്താണ്. അങ്ങനെ കാര്യം ഏകദേശം പിടി കിട്ടി.
കാരണം മിസോ ഭാഷയിൽ ' കുവ ' എന്ന് പറഞ്ഞാൽ നാട് എന്നും ഗ്രാമം എന്നും ഗോത്ര സമൂഹത്തിന്റെ പൊതു ഇടം എന്നുമണ് അർത്ഥങ്ങൾ. 'പുയി ' എന്നതിനു വലുതെന്നും, Voluptuous എന്നും അർത്ഥങ്ങൾ ഉണ്ട് . ഉദാഹരണത്തിന് മാ പുയി അല്ലെങ്കിൽ മാപ്പുയി എന്ന് പറഞ്ഞാൽ അത്യാവശ്യം ശരീര മേദസ്സും സൗന്ദര്യവും ഒക്കെയുള്ള അൽപ്പം കാമചേതനകൾ ഉയർത്തുന്ന ചെറുപ്പക്കാരിയെ വിശേഷിപ്പിക്കുന്നതാണ് . ആ നാട്ടിലെ ഒരു പ്രേമ ഗാനം തുടങ്ങുന്നത് ' മാപ്പുയീ മിങായി ദം റോ ' എന്ന് തുടങ്ങിയാണ് ' എന്റെ സുന്ദരിപെണ്ണെ നീ എന്നോട് ഒന്ന് ക്ഷമിക്കു ' എന്ന ആമുഖത്തോടെ നടത്തുന്ന ഒരു നല്ല നാട്ടു പാട്ടാണ്. ചുരുക്കത്തിൽ കുവ +പുയി കൂവപ്പുയിയും പിന്നെ Koppui യും ആയി പരിണമിച്ചു. അതിന്റെ അർത്ഥങ്ങൾ പട്ടണം എന്നും നഗരം എന്നുമാണ്. ഗോത്ര സമൂഹത്തിൽ പട്ടണവും നഗരവും എന്ന കാര്യമോ ആശയമോ ഇല്ല. അതു കൊണ്ടു അവർ a big and desirable village എന്ന് വിശേഷിപ്പിച്ചു. അങ്ങനെയാണ് കോപ്പുയി ഉണ്ടായത്. അതായത് ks എന്ന് വച്ചാൽ കോപ്പുയി സർവീസ് - സിറ്റി സർവീസ്. എങ്ങനെ അതിനു ' prostitution എന്ന അര്‍ഥം വന്നു

ഐസ്‌വാൾ ഒരു പട്ടണം ആകാൻ തുടങ്ങിയത് അവിടെ വലിയ പള്ളിയും സ്‌കൂളും പിന്നെ ആസ്സാം റൈഫിൾസിന്റ് പട്ടാള ക്യാമ്പും തുടങ്ങിയതിൽ പിന്നെയാണ്. ഗോത്ര സമൂഹങ്ങളിൽ നഗരം എന്ന ആശയം ഇല്ലാത്തത് പോലെ വേശ്യവൃത്തി അല്ലെങ്കിൽ പ്രോസ്റ്റിട്യൂഷൻ എന്ന കാര്യമോ ആശയമോ ഇല്ല. ഒരു ആണും പെണ്ണിനും ഇഷ്ടപെട്ടാൽ അവർ തരാ തരാം പോലെ കട്ടിലോ, മേട്ടിലോ, തോട്ടിലോ, വീട്ടിലോ കാര്യങ്ങൾ ഭംഗിയായി നിർവഹിക്കും. പക്ഷേ പെണ്ണിന്റെ സമ്മതമില്ലാതെ അവളെ തൊട്ടാൽ അവന്റെ കാര്യം പോക്കാണ്. സായിപ്പ്മാർ ക്രിസ്തീയ മൊറാലിറ്റി കൊണ്ടു വരുന്നത് വരെ പരസ്പരം ഇഷ്ടമുള്ള അണിനും പെണ്ണിനും കാര്യങ്ങൾ നടത്താൻ വിലക്കുകൾ ഇല്ലായിരുന്നു.
ഐസ്വാളിൽ പട്ടാള ക്യാമ്പ് വന്നതോട് കൂടി സെക്‌സിന് ആവശ്യക്കാർ കൂടി. എന്നാൽ ആ പണിക്കു പെണ്ണുങ്ങൾ ഇല്ലതാനും. അങ്ങനെ കൃഷി കഴിഞ്ഞുള്ള ഇടനാളുകളിൽ ചില സ്ത്രീകൾ ഐസ്വാളിൽ പോയി ചിലപ്പോഴൊക്ക സെക്സ് സർവീസ് അവിടെയുള്ള ചില ആവശ്യക്കാർക്ക് കൊടുത്തു അത്യാവശ്യം പൈസ വാങ്ങാൻ തുടങ്ങി. അവരെ ഗ്രാമത്തിൽ ഉള്ളവർ അല്പം തമാശയോടെ വിളിച്ചതാണ് കോപ്പുയി സർവീസ് (സിറ്റി സർവീസ് ) എന്നത് അതു ലോഭിച്ചാണ് KS ഉണ്ടായത്. ഇന്ന് കെഎസ് മാനകീയ മിസോയിലെ ഒരു വാക്കാണ്.
ഇതു പോലെ മലയാളത്തിലും വാമൊഴിയായി 'സിറ്റി സർവീസ് ' പല അർത്ഥങ്ങളോടെ ഉപയോഗിക്കാറുണ്ട്. മലയാളത്തിൽ വാമൊഴിയിൽ ഉപയോഗിക്കുന്ന ചില വാക്കുകൾ പലതും വന്ന വഴി വിചിത്രമാണ്. അങ്ങനെയുള്ള ഒരു വാക്കാണ് ' ക്ണാപ്പൻ '. ഈ വാക്ക് പലപ്പോഴും വാമൊഴിയിൽ ഉപയോഗിക്കുന്ന കഴിവും കഴകത്തും ഇല്ലാത്തവരെ വിശേഷിപ്പിക്കാനാണ്. ഈ പ്രയോഗം വന്നത് ഒരു സായിപ്പിന്റെ പേരിൽ നിന്നാണ്. പണ്ട് മദ്രാസ് പ്രസിഡൻസിയിൽ മലബാറിലെ ജില്ലയുടെ കലക്റ്റർ ആയിരുന്ന ആളായിരുന്നു ആർതർ റോലാൻഡ് ക്നാപ്പ്. അയാൾ പലതും ചെയ്യാൻ ശ്രമിച്ചെങ്കിലും അതു നടപ്പാക്കാൻ ഉള്ള കഴിവോ കാര്യപ്രാപ്ത്തിയോ ഇല്ലായിരുന്നു. അക്കാലത്ത കഴിവില്ലാത്ത ഉദ്യോഗസ്ഥരെ ക്ണാപ്പൻ എന്നു വിളിച്ചു . അങ്ങനെ പറഞ്ഞു പറഞ്ഞു അതു ഒരു സാധാരണ മലയാളപദമായി.
അതു പോലെ ഉപയോഗിക്കുന്ന വേറൊരു മലയാളം വാക്കാണ് 'എമണ്ടൻ ' . അതു വലിയ കാര്യങ്ങളെ വിശേഷിപ്പിക്കുവാൻ. അല്ലെങ്കിൽ 'ഗ്രേറ്റ് ' എന്നും ഉപയോഗിക്കാറുണ്ട്.. യഥാർത്ഥത്തിൽ ഇതു ഒന്നാം മഹായുദ്ധ കാലത്തു ജർമനിയുടെ ഏറ്റവും വലിയ യുദ്ധ കപ്പലാണ്. SMS എംഡൻ. അതു പോലെ ഗുഹ്യ രോഗങ്ങൾക്ക് കപ്പൽ എന്നു പറയുന്നത് ഈ രോഗങ്ങൾ കപ്പൽ വഴി കേരളത്തിൽ വനത് കൊണ്ടാണ്. കപ്പല്‍ - തമിഴും . കപ്പിത്താനും . നങ്കൂരം- പോര്‍ച്ചുഗീസ്സില്‍ നിന്ന് മലയാളത്തില്‍ കുടയെറിയതാണ്
ജെ എസ്സ് അടൂർ.
No comments:
Post a Comment