Sunday, March 25, 2018

ഭാഷ പരിണാമങ്ങള്‍ -3 , മാനക മലയാളത്തിന്‍റെ നാള്‍വഴികള്‍

മലയാള ഭാഷ ഇന്ന് നമ്മൾ ഉപയോഗിക്കുന്ന തരത്തിൽ ഉള്ള വ്യവസ്ഥവൽക്കരണം നടക്കുന്നത് 1820 കൾ മുതലുള്ള ഒരു നൂറു വർഷത്തിനിടയിലാണ്. അതിൽ സി. എം എസ്, എൽ എം എസ് ബേസൽ മിഷനും ബൈബിൾ പരിഭാഷയുമാണ് അതിനു വേണ്ട നിഘണ്ടുവും (Lexicography ). അക്ഷരം -ക്രമീകരണ രീതിയും ( Orthography ), വ്യാകരണവും (Grammar ) രൂപപെടുത്തിയത് 1820 മുതലുള്ള അറുപതു വര്ഷങ്ങളിലാണ്. 1841ൽ പിറ്റ് സായിപ്പാണ്‌ മലയാള ഭാഷക്ക് ഒരു വ്യാകരണ പുസ്തകം എഴുതി പ്രസിദ്ധികരിച്ചത്. മലയാളിയായ ജോർജ് മാത്തൻ മലയാള ഭാഷയുടെ വ്യാകരണം എന്ന പുസ്തകം പ്രസിദ്ധീകരിച്ചത് 1863 ൽ. എ ആർ രാജ രാജ വർമ്മ കേരള പാണിനീയം എന്ന വ്യാകരണ പുസ്തകം പ്രസിദ്ധീകരിച്ചത് പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തിൽ 1896 ലാണ്.
ഒരു പക്ഷേ ഇന്നത്തെ മാനനീയ മുഖ്യധാര ഭാഷ പഠനത്തെ പല കാരണങ്ങൾ കോണ്ടും ഗണ്യമായി സ്വാധീനിച്ചത് തിരുവനന്തപുരം മഹാരാജാസ് കോളേജ് (ഇന്നത്തെ യൂണിവേസിറ്റി കോളജ് ) ഭാഷാ പ്രൊഫസർ ആയിരുന്ന രാജ രാജവർമ്മയുടെ കൃതികളാണ്. അദ്ദേഹം മലയാളത്തിലും സംസ്‌കൃതത്തിലും എഴുതി . ഒരു പരിധിവരെ ആധുനിക മാനക മലയാളത്തിലെ സംസ്‌കൃത പദ സഞ്ജയ ബഹുത്വത്തിനും കാരണം ഇരുപതാം നൂറ്റാണ്ടിലെ ഔദ്യോഗിക ഭാഷ രേഖകൾക്കും ഭാഷാ പഠന സംവിധാനത്തിനും നേതൃത്വം കൊടുത്ത ഭാഷാ ഭരണ വരേണ്യരാണ്.
എല്ലാവർക്കും അറിയാവുന്നത് പോലെ മലയാള ഭാഷയെ വ്യവസ്ഥാപവൽക്കരിച്ചു നിലവിലെ മാനക ഭാഷയാക്കാൻ ശ്രമിച്ചവരിൽ പ്രമുഖൻ ജർമൻകാരനായ ഹെർമ്മൻ ഗുണ്ടർട്ട് എന്ന അസാമാന്യമായ ഭാഷപാടവമുള്ളയാളായിരുന്നു.
ഇരുപത്തി ഒന്ന് വയസ്സിൽ ഫിലോജിയിൽ ഡോക്ടറേറ്റ് എടുത്തു, തിയോളജിയും പഠിച്ചു 1836 ഇരുപത്തി രണ്ടാമത്തെ വയസ്സിൽ ഇന്ത്യയിൽ എത്തിയ ഗുണ്ടർട്ട് മാസങ്ങൾക്കുള്ളിൽ ബംഗാളി, ഹിന്ദുസ്ഥാനി, തെലുങ്ക്, തമിഴ് എന്നീ ഭാഷകൾ പഠിച്ച അസാമാന്യ ഭാഷ വിജ്ഞാനീയ പ്രതിഭയായിരുന്നു ഗുണ്ടർട്ട്. 1838 ൽ ബേസൽ മിഷനിൽ ചേർന്ന ഗുണ്ടർട്ട് തിരുനെൽവേലിയിൽ നിന്നും നാഗർകോവിൽ വഴി തിരുവനന്തപുരത്തു വന്നു സ്വാതി തിരുനാൾ മഹാരാജാവിനെ കണ്ടു. അന്നായിരിക്കാം മലയാളം ഭാഷയുടെ ഭാവിയെ നിർണ്ണായകമായി സ്വാധീനിച്ച അദ്ദേഹം മലയാളം ആദ്യമായി കേട്ടത്. അതുകഴിഞ്ഞു 1838 ൽ 24 വയസ്സ് മുതൽ 1859 ൽ 45 വരെ അദ്ദേഹം തലശ്ശേരിയിലും മലബാറിലും ആയിരുന്നു. ആ ഇരുപത് കൊല്ലം കൊണ്ടു അദ്ദേഹം മലയാളത്തിന്റെ മനസ്സറിഞ്ഞു മാറ്റത്തിന്റ ചുക്കാൻ പിടിച്ച ഭാഷാ പ്രതിഭയായി മാറി.
ഗുണ്ടർട്ട് കേരളോൽപത്തി പ്രസിദ്ധീകരിച്ചത് 1843 ൽ പഴൻചൊൽമാല പ്രസിദ്ധീകരിച്ചത് 1845 ൽ. മലയാള ഭാഷ വ്യാകരണം 1851 ൽ. 1860 ൽ മലയാള ഭാഷയിലേ ആദ്യ ഭാഷ പാഠ പുസ്തകം രചിച്ചു പ്രസിദ്ധപ്പെടുത്തിയതും മലയാളിയല്ലാത്ത ഹെർമൻ ഗുണ്ടർട്ട് എന്ന ജർമൻകാരണാണ്. മലയാളത്തിൽ പങ്ക്‌ച്ചുവേഷൻ മാർക്ക് ഉപയോഗിച്ചതും ഗുണ്ടർട്ട് തന്നെ.രാജ്യ സമാചാരം എന്ന പത്രം 1847ൽ തുടങ്ങിയതും അദ്ദേഹമാണ്. അദ്ദേഹം 1859 ൽ കേരളത്തിൽ മടങ്ങി ജർമനിയിൽ എത്തിയ ശേഷം 1872 ലാണ് മലയാളം -ഇന്ഗ്ലിഷ് നിഘണ്ടു പ്രസിദ്ധീകരിച്ചത്. ഇതിനിടയിൽ കേരള പഴമ എന്ന ചരിത്രവും , മലയാള രാജ്യം എന്ന ജിയോഗ്രഫി പുസ്‌തവും
പതിനെട്ടാം നൂറ്റാണ്ടിലാണ് ഇന്ന് നാമറിയുന്ന മലയാളം ഒരു നിയത സ്വരൂപമുള്ള വര്ത്തമാന ഭാഷയായി രൂപപ്പെടുന്നത്. അതിനർത്ഥം അതിനു മുമ്പ്‌ മലയാളമില്ലെന്നല്ല. അതിനു മുമ്പ്‌ ഇന്ന് നമ്മൾ മലയാളമെന്നു വിളിക്കുന്ന ഭാഷ പലവിധ നാട്ടു മൊഴിയും കാട്ടു മൊഴിയും വരമൊഴിയുമായൊക്കെ ഇപ്പോൾ നമ്മൾ കേരള സംസ്ഥാനം എന്നു വിളിക്കുന്ന ഭൂപ്രദേശത്തു നിലനീന്നിരിക്കണം. ഒരു പക്ഷെ നമ്മൾ ഇന്ന് മലയാളം എന്നറിയുന്ന ഭാഷ പ്രയോഗങ്ങളിൽ നിന്നും പലതര വ്യത്യാസങ്ങളുള്ള വായ്മൊഴികളാകണം കേരളത്തിലെ വിവിധ ഇടങ്ങളിൽ പറഞ്ഞത്. മലകളുടെ അളങ്ങളിൽ പറഞ്ഞ വാമൊഴികൾ മലയാളം എന്ന നിയത ഭാഷ രുപമായി പരിണമിച്ചു വളരാൻ തുടങ്ങിയത് പതിനെട്ടാം നൂറ്റാണ്ടു മുതലായി യിരുന്നു.
തുടരും
ജെ എസ്സ് അടൂര്‍
LikeShow More Reactions

No comments: