എന്ത് കൊണ്ട് ഞാൻ മഹാരാഷ്ട്രയിൽ അഖില ഭാരതീയ കിസാൻ സഭയുടെ (ABKS)നെത്ര്വത്തിൽ ഉള്ള കർഷക മാർച്ചിന് പിന്തുണയും ഐക്യദാർഢ്യവും നൽകുന്നത് ? അതിനു 5 കാരണങ്ങൾ ഉണ്ട്.
1) കഴിഞ്ഞ കുറെ വര്ഷങ്ങളായി ഇന്ത്യയിൽ ഏറ്റവും പീഡിതരായ വിഭാഗം കർഷരും കർഷക തൊഴിലാളികളുമാണ്. അവർ തല തിരിഞ്ഞ നഗര കേന്ദ്രീകൃത മധ്യ വർഗ്ഗ ബന്ധിതമായ സാമ്പത്തിക സാമൂഹിക പോളിസിയുടെ ബലിയാടുകൾ ആക്കപെട്ടവരാണ്. ലക്ഷക്കണക്കിന് കർഷകരെ കടക്കെണിയിലേക്കും ആത്മഹത്യയിലേക്കും തള്ളി വിടുന്ന വരേണ്യ രാഷ്ട്രീയത്തിന് എതിരായുള്ള പ്രധിരോധ സമരമാണിത്. അതുകൊണ്ട് തന്നെ ഇതു ബി ജെ പി സർക്കാരിന്റെ കർഷക വിരുദ്ധ നയങ്ങളെ എതിർക്കുന്ന സമരമാണിത്.

2) ഇതിൽ തന്നെ ഏറ്റവും കൂടുതൽ കഷ്ട്ടവും പീഡനവും അനുഭവിക്കുന്നത് ഇന്ത്യയിലെ 25% ഓളം വരുന്ന ദളിത് -ആദിവാസി വിഭാഗങ്ങൾ ആണ്. അവരിൽ ബഹുഃഭൂരിപക്ഷത്തിനും ഇന്നും സ്വന്തം ഭൂമിയോ, ജോലിയോ, കൂലിയോ ഇല്ലാതെ ദാരിദ്രത്തിൽ കഴിയുന്നത് ഇന്ത്യൻ ജനാധിപത്യം തന്നെ പണാധിപത്യമായി ചുരുങ്ങിയതു കോണ്ടും ഇന്നും എല്ലായിടത്തും ഉള്ള ജാതി വിവേചനം കൊണ്ടുമാണ്. അതിനു എതിരെ നിരന്തരമായ ജനാകീയ സമരങ്ങളിലൂടെ മാത്രമേ ഇന്ത്യൻ ജനാധിപത്യ വ്യവസ്ഥ ജനകീയവൽക്കരിക്കപ്പെട്ട യഥാർത്ഥ സാമൂഹിക ജനായത്തം സാധ്യമാകുകയുള്ളൂ.
3) ഫാസിസ്റ്റു ഏകാധിപത്യ പ്രവണതകൾക്ക് എതിരെ നടക്കുന്ന ജനകീയ സമരങ്ങൾ ജനായത്ത പ്രതിരോധത്തിനു അത്യാവശ്യമാണ്. അതു കൊണ്ട് തന്നെ ഫാസിസത്തെ എതിർക്കുന്നവർ ഇങ്ങനെയുള്ള ജനകീയ സമരങ്ങൾക്ക് പിന്തുണ നൽകണം.
മോഡി സർക്കാർ ആയിരക്കണക്കിന് കോടി രൂപ ബാങ്ക് തട്ടിപ്പ് നടത്തിയ ശിങ്കിടി മുതാലാളി മാർക്ക് വേണ്ടി എഴുതി തള്ളിയ വായ്പ കഴിഞ്ഞ സെപ്റ്റംബർ വരെ 2.4 ലക്ഷം കോടി രൂപയാണ്. കർഷകർക്ക് അവരുടെ ധാന്യ ങ്ങൾക്ക് 150% കൂടുതൽ വില കൊടുക്കും എന്ന് പറഞ്ഞു ഭരണത്തിൽ വന്നു പറഞ്ഞു ചതിച്ച മോഡി സർക്കാരിന്റെ വഞ്ചനകൾക്കെതിരെയുള്ള സമരം കൂടിയാണിത്.
4) ഇങ്ങനെയുള്ള സമരങ്ങൾ ഇന്ത്യൻ ജനായത്ത വ്യവസ്ഥയിൽ ജനകീയ ഇടതു പക്ഷ പ്രസ്ഥാന ങ്ങളുടെ പ്രസക്തിയെ കാണിക്കുന്നു. ക്രിയാത്മകമായി ഇന്ത്യൻ ജനായത്ത പ്രക്രിയയിൽ ഇടപെടുന്ന ഇടതു പക്ഷ പ്രസ്ഥാനങ്ങൾ ഇന്ത്യൻ ജനാധിപത്യ വ്യവസ്ഥയുടെ ഭാവിക്ക് ആവശ്യമാണ്
5) ഞാൻ ഉൾപ്പെടുന്ന ബഹുജന സാമൂഹിക പ്രസ്ഥാനമായ ഏകതാ പരിഷത്താണ് ഇന്ത്യയുടെ സമീപ ചരിത്രത്തിൽ ഒരു ലക്ഷം ആദിവാസി -ദളിത് -കർഷകർ ഉൾപ്പെട്ട ഏറ്റവും വലിയ ജനകീയ ലോങ്ങ് മാർച്ച് ഗ്വാളീയരിൽ നിന്നും ഡൽഹി വരെ 2012 ൽ സംഘടിപ്പിച്ചത്. അതിനു മുമ്പിൽ 50000 പേരെ പങ്കെടുപ്പിച്ച ജനആദേശ് മാർച്ച് . ഞങ്ങളുടെ അടുത്ത ലോങ്ങ് മാർച്ച് ഒക്ടോബറിൽ ഹരിയാനയിൽ നിന്നും ഡല്ഹിയിലേക്കാണ്. കേരളത്തിൽ നിന്നും ഞാൻ ഉൾപ്പെടെ ആയിരം പേര് ഏകതാ ജനകീയ മാർച്ചിൽ പങ്കെടുക്കും.
അതു കൊണ്ട് തന്നെ മഹാരാഷ്ട്രയിൽ നടക്കുന്ന കർഷക മാർച്ചിനോട് ഞാൻ ഉൾപ്പെടുന്ന ഏകത പരിഷത്തിന് ഐക്യ ദാർഢ്യമുണ്ട്. കാരണം ഞങ്ങളുടെ ആവശ്യവും മഹാരാഷ്ട്രയിലെ കർഷക മാർച്ചിന്റെ ആവശ്യങ്ങളും സമാനമാണ്.
അതു കൊണ്ട് തന്നെ മഹാരാഷ്ട്രയിൽ നടക്കുന്ന കർഷക മാർച്ചിനോട് ഞാൻ ഉൾപ്പെടുന്ന ഏകത പരിഷത്തിന് ഐക്യ ദാർഢ്യമുണ്ട്. കാരണം ഞങ്ങളുടെ ആവശ്യവും മഹാരാഷ്ട്രയിലെ കർഷക മാർച്ചിന്റെ ആവശ്യങ്ങളും സമാനമാണ്.
No comments:
Post a Comment