Sunday, March 25, 2018

ഭാഷാ പരിണാമങ്ങള്‍ 4., അച്ചടിമലയാളത്തിന്‍റെ പിന്നാമ്പുറങ്ങള്‍ .


മിക്ക ഇന്ത്യയിൽ മുഖ്യധാര ഭാഷകളെയും പോലെ ഒരു പ്രത്യക ഭാഷ വഴികളായി രുപമെടുക്കാൻ പതിനാലാം നൂറ്റാണ്ടിന്റ തുടക്കം മുതലാകണം. ആ കാലങ്ങളിലാണ് ഇന്ത്യയിലേ പലദേശങ്ങളിലെയും വാമൊഴികൾ വൈഷണവ ഭക്തി പ്രസ്ഥാനങ്ങൾ വഴിയായി ഭാഷയുടെ പുതിയ പ്രോട്ടോ വ്യവഹാര രൂപങ്ങളിലേക്കു മാറുവാൻ തുടങ്ങിയത്. പതിനാലാം നൂറ്റാണ്ടിലെ രാമചരിതവും മറ്റും അങ്ങനെ ഉരുവായ പുതിയ ഭാഷാ രൂപങ്ങളുടെ അടയാളപ്പെടുത്തലാണ്. പക്ഷെ അന്ന് ഈ ഭൂ പ്രദേശത്തു ജീവിച്ചിരുന്ന ആളുകൾ അനുദിനം പറഞ്ഞിരുന്ന വാമൊഴികളെ കുറിച്ച് ഉഹാപോഹ അനുമാനങ്ങൾക്ക് അപ്പുറം കൃത്യമായ തെളിവുകൾ ഒന്നുമില്ല.
മലയാളം എഴുതിയിരുന്നതും നാരായം ഉപയോഗിച്ചു താളിയോലകളിലോ ആയിരുന്നു.കടലാസ്സും പേനയും മഷിയുമൊക്കെ പോർച്ചുഗീസ് വാക്കുകളാണ്. കാരണം അവരും ജസ്യൂട്ട് പാതിരി (അതും പോർച്ചുഗീസ് തന്നെ )മാരും കച്ചവടക്കാരുമാണ് പുതിയ എഴുത്തു സാമഗ്രികളും സാങ്കേതിക വിദ്യകളും ഈ ഭൂപ്രദേശത്തു അവതരിപ്പിച്ചതു. പതിനാറാം നൂറ്റാണ്ടിൽ അവരാണ് ഇവിടെ പ്രിന്റിംഗ് പ്രസ്സ് എന്ന പുതിയ സാങ്കേതിക വിദ്യ കൊണ്ടു വന്നത്. അച്ചു എന്നു ചാപ്പ എന്നീ പദങ്ങൾ മലയാളത്തിൽ കടന്നു കൂടിയത് അങ്ങനെയാണ്. കൊച്ചിയിലും കൊല്ലത്തും അമ്പഴക്കാട് എന്നിവിടങ്ങളിലാണ് അച്ചുകൂടങ്ങൾ അവർ സ്ഥാപിച്ചത്. പക്ഷേ അവർ 1578 ൽ അമ്പഴക്കാട്ട് ഇറക്കിയ പുസ്തകം ഫ്രാൻസിസ് സേവ്യറിന്റെ ക്രിസ്തീയ വിശ്വാസത്തെ കുറിച്ചുള്ള പുസ്തത്തിന്റെ തമിഴ് പരിഭാഷയായിയിരുന്നു. അന്ന് അച്ചടിച്ച പുസ്തകങ്ങൾ എല്ലാം തമിഴിൽ ആയതിനാൽ കേരളത്തിൽ ആ കാലങ്ങളിൽ തമിഴ് പ്രചാരത്തിലുള്ളതായി അനുമാനിക്കാം.
ലാറ്റിൻ ഭാഷയിൽ എഴുതി ആംസ്റ്റർ ഡാമിൽ പതിനേഴാം നൂറ്റാണ്ടിൽ (1678-1693l പ്രസിദ്ധീകരിച്ച ഹോർത്തൂസ് മലബാറിക്കസ് (മലബാറിലെ പൂങ്കാവനം എന്നർത്ഥം ) എന്ന ബ്രഹ്ത് ഗ്രന്ഥത്തിലാണ് മലയാളം അക്ഷരങ്ങളും പദങ്ങളും ആദ്യമായി അച്ചടിച്ചത്. കേരളത്തിലെ സസ്യം ജാലങ്ങളെക്കുറിച്ച് മുപ്പതു വർഷം മെടുത്തു അന്നത്തെ മലബാറിൽ ഡച്ചു ഗവർണർ ഹെൻറിക്ക് വാൻ റീഡിന്റെ മേൽനോട്ടത്തിൽ നടത്തിയ വിവരശേഖരം അടങ്ങിയ കേരളത്തെക്കുറിച്ചു ഇറങ്ങിയ ആദ്യത്തെ ശാസ്ത്ര ഗ്രന്ഥമായും ഇതിനെ പരിഗണിക്കാം. 12 വോളിയങ്ങളിൽ ഉള്ള ഈ ബ്രഹ്ത് ഗ്രന്ഥം കെ എസ് മണിലാൽ മലയാളിത്തിലെക്കു മൊഴിമാറ്റം നടത്തി ഡോക്ടർ ബി ഇക്‌ബാൽ കേരള യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ ആയിരുന്നപ്പോൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
'
സംപേക്ഷക വേദർഥം' മലയാളത്തിലെ ആദ്യ അച്ചടി പുസ്തകം 1772 ൽ റോമിലാണ് അച്ചടിച്ചത്. അതിനുള്ള അച്ചു വിളക്കിഎടുത്തത് ക്ലെമെന്റ് പൈനിസിസ് എന്ന ഇറ്റാലിയൻ പുരോഹിതനാണ് . ഒരുപക്ഷെ മലയാളം ഭാഷ മുദ്രണത്തിന്റെ പിതാവ് എന്ന് ഇദ്ദേഹത്തെ വിശേഷിപ്പിക്കാം . അതു കഴിഞ്ഞു മലബാർ ടൈപ്പ് എന്ന പേരിൽ മലയാള അക്ഷര അച്ചു നിരത്തിയത് ബോംബെ കൊറിയർ പ്രെസ്സിലെ ബെഹറാംജീ ജീജഭായ് എന്ന പഴ്‌സിയാണ്. അവിടെനിന്നാണ് 1811 ൽ ആദ്യമായി പുതിയനിയമത്തിന്റെ പരിഭാഷ അച്ചടിച്ചു പ്രസിദ്ധപ്പെടുത്തിയത് . അതുകഴിഞ്ഞു 1824 മുതൽ 1829 വരയുള്ള കാലത്താണ് വട്ട വടിവ് രൂപത്തിൽ ഇപ്പോൾ നമ്മൾ ഉപയോഗിക്കുന്ന അക്ഷരങ്ങൾ ഡിസൈൻ ചെയ്തു രൂപപ്പെടുത്തിയത്.1830 ൽ ബെയ്‌ലി പുതിയ നിയമത്തിന്റെ പതിപ്പ് പുതിയ അച്ചടി മാതൃകയിൽ പ്രസിദ്ധീകരിച്ചു.
ഇന്ത്യയിലെ മറ്റു പല ആധൂനിക ഭാഷ വികാസത്തിന് വഴി തെളിച്ചതു ബൈബിൾ പരിഭാഷയുമായി ബന്ധപെട്ടു ആധുനിക ഭാഷാ വിജ്ഞാനീയാ രീതി ഉപയോഗിച്ചു നിഘണ്ടുവും അക്ഷര ക്രമങ്ങളും, വ്യാകരണ ചിട്ടപ്പെടുത്തലും അച്ചടി സാങ്കേതിക വിദ്യയും ആധുനിക വിദ്യാഭ്യാസ രീതിയുമാണ്. പത്തൊമ്പതാം നൂറ്റാണ്ടിലെ മലയാളം ഭാഷാ വികസനത്തിനും വളർച്ചക്കും ഇതു ഒരു സുപ്രധാന ഘടകമായിരുന്നു. മലയാളത്തിൽ ആദ്യമായി ബൈബിൾ പരിഭാഷ തുടങ്ങിയത് 1806 ൽ മലയാളികളായ പുലികോട്ടിൽ ജോസഫ് ഇട്ടൂപ്പും കായംകുളം ഫിലിപ്പോസ് റമ്പാണുമാണ്. അവർ സിറിയക്കിൽ നിന്നാണ് മലയാളത്തിലേക്ക്, തമ്പാൻ പിള്ളയുടെ സഹായത്തോടെ പരിഭാഷ പെടുത്തിയത്. ഇവർ ചെയ്ത പുതിയ നിയമ പരിഭാഷയുടെ 1811 ൽ 500 കോപ്പികൾ ബോംബയിൽ അച്ചടിച്ചു പ്രസിദ്ധീകരിച്ചു. ഇതിനെ നവീകരിച്ചാണ് പിന്നീട് ബഞ്ചമിൻ ബെയ്‌ലിയും ഗുണ്ടർട്ടും എല്ലാം പരിഭാഷപ്പെടുത്തി മലയാളത്തിലെ സത്യം വേദപുസ്തകം ഒരു നൂറ്റാണ്ടോളം നിലനിന്ന ഭാഷാ വികസന വിദ്യാഭാസ പ്രക്രിയയിലൂടെ രൂപപെട്ടത്.
കേരളത്തിലെ വിവിധ ജാതി മത പ്രാദേശിക വിഭാഗങ്ങൾക്ക് വിവിധ വാമൊഴി നാട്ടു മൊഴി പാരമ്പര്യങ്ങുളുണ്ട് . എന്നാൽ ഭാഷയുടെ അധികാരി വർഗ്ഗം അതാതു സമൂഹത്തിലെ ജാതി വരേണ്യ വിഭമാണ്. കേരളത്തിൽ അതു പത്താം നൂറ്റാണ്ടു മുതൽ അതു ഭൂഅധികാരികളും അമ്പല പുരോഹിതരുമായ നമ്പൂതിരി ബ്രമ്മണ വിഭാത്തിനു ആയിരുന്നു. അതുകൊണ്ട് തന്നെ അവരുടെ അധികാര മേധാവിത്ത ഭാഷയുടെ ചരിത്ര നിർമ്മാണത്തയും വ്യയവസ്ഥാപവൽക്കരണത്തെയും സ്വാധീനിച്ചിട്ടുണ്ട്. പത്തൊമ്പതാം നൂറ്റാൻഡിലെ കോളനി ഭരണത്തണൽ ബൈബിൾ പരിഭാഷകരായ വിദേശികൾക്കും പരി രക്ഷിണ കൊടുത്തും. ഇരുപതാം നൂറ്റാണ്ടിൽ ആദ്യ ദശകങ്ങളിൽ ഭാഷ വിദ്യാഭ്യാസ രീതിക്കു രൂപം കൊടുത്തതും ജാതി വരേണ്യരായിരുന്നു. അതു മനസിലാക്കണെമെങ്കിൽ 1892 ൽ സ്ഥാപിച്ച ഭാഷ പോഷിണി സഭയുടെ അംഗങ്ങളുടെ കണക്കു നോക്കിയാൽ മതി . ജാതി വരേണ്യതയുടെ സംസകൃറ്റൈസേഷൻ (എം എൻ ശ്രീനിവാസൻ പറഞ്ഞത് പോലെ ) ആണ് ശുദ്ധ ഭാഷയുടെ ശുദ്ധ കരണവൻമാർ.
അതുകൊണ്ടാണ് ' വായിൽ തോന്നിയത് കോതക്ക് പാട്ട്,' എന്ന മട്ടിൽ കീഴാള മൊഴികൾ ഇകഴ്ത്തി മാനനീയ മാന്യന്‍മാര്‍ മാനക മലയാളത്തെ ആഢ്യവൽക്കരിക്കുന്നത്.
ജെ എസ അടൂര്‍

No comments: