ത്രിപുര റിസൾട്ട് എല്ലാവരെയും സന്തോഷിപ്പിച്ചിരിക്കുകയാണ്. ബിജെപി വൻ ഭൂരിപക്ഷത്തിൽ ജയിച്ചതിൽ അവർക്ക് സന്തോഷം. സീ പി എം പൊട്ടിയതിൽ കോൺഗ്രസിന് സന്തോഷം കൊണ്ഗ്രെസ്സ് സംപൂജ്യരായതിൽ സീ പി എമ്മിന് സന്തോഷം.
പിന്നാർക്കാണ് പ്രശനം ? എന്തായാലും കൊണ്ഗ്രെസ്സിന്റെ കാര്യം കഷ്ടമാണ്. കാരണം ബിജെപി കൊണ്ഗ്രെസ്സ് എം ൽ എ മാരെ പോലും വിലക്കെടുത്തപ്പോൾ ഒന്നും ചെയ്യാതെ. ഒരു മുന്നണിയും ഉണ്ടാക്കാതെ ബി ജെ പി അവരുടെ വോട്ടു വിഴുങ്ങുന്നു എന്ന് മനസ്സിലാക്കാതെ ഉഴപ്പി നടന്ന് തിരഞ്ഞെടുപ്പിന് ഒരു മാസം മുമ്പ് പൊടി തട്ടിയെടുത്തു തട്ടികൂട്ടിയാൽ പൂജ്യം സീറ്റ് അല്ലാതെ എന്ത് കിട്ടും. ഒരു വർഷത്തിനകം തിരെഞ്ഞെടുപ്പ് ആണ്. കൊണ്ഗ്രെസ്സ് അവസാന മാസം കളത്തിൽ ഇറങ്ങിയാൽ ഒന്നും സംഭവിക്കില്ല. ബി ജെ പി 2019 ലേക്കുള്ള പണി തുടങ്ങിയിട്ട് ഒന്നര വര്ഷമായി. അതു കൊണ്ട് തൃപുരയിലെ സീ പി എം ന്റെ തോൽവിയിൽ സന്തോഷിക്കുന്ന കോൺഗ്രെസ്സുകാർ മകൻ ചത്താലും വേണ്ടില്ല മരുമോടെ കരച്ചിൽ കണ്ടാൽ മതിയെന്ന ഒരു അശ്ലീല സ്വഭാവമാണ്.
സീ പി എം ഇന്റെ പ്രശ്നം അവരുടെ കാലിനു അടിയിൽ നിന്ന് മണ്ണ് ഒലിച്ചു പോകുമ്പോഴും ഞങ്ങൾ തന്നെ വലിയ പുള്ളികൾ എന്ന സെല്ഫ് ഡിനെയ്ൽ മോഡ് ആണ്. രണ്ടാമത് അവരുടെ മധ്യ വർഗ്ഗ ഹേഡ് മെന്റാലിറ്റി കാരണം ആര് വിമർശിച്ചാലും അവരെ സീ പി എം വിരുദ്ധരായ സംഘിയൊ കൊണ്ഗ്രെസ്സോ ആയി ചാപ്പ കുത്തി ആക്രമിക്കും. ഇവരൊന്നും അല്ലാതെ ഭൂരിപക്ഷം ജനങ്ങൾ ഉണ്ടെന്നു ഈ പാർട്ടികൾ മറക്കാതിരുന്നാൽ അവർക്ക് കൊള്ളാം. ഇവർ തമ്മിൽ അടിച്ചു കൊതി കെറുവ് തീർത്തു സ്വയം നശിച്ചു കൊണ്ടിരിക്കുകയാണ്. എന്തായാലും കൊണ്ഗ്രെസ്സ് മുക്ത ഭാരതത്തിൽ സിപിഎം ന്റെ ഒന്നും പൊടികാണുകയില്ല എന്ന് അവർ തിരിച്ചറിഞ്ഞാൽ അവർക്കു ഇന്ത്യൻ ജനാധിപത്യത്തിനും നന്ന്.
ബിജെപി ഇന്ന് ഒരു ലക്ഷത്തിൽ അധികം മുഴുവൻ സമയ പ്രവർത്തകരും ആയിരക്കണക്കിന് പ്രൊഫഷണൽ ആളുകളും കോർപ്പറേറ്റ് ഇക്കോണോമിക്കൽ പൊളിറ്റിക്കൽ സരംഭമാണ്. പതിനായിരക്കണക്കിന് കോടി പണവും അതിലധികം കള്ള പണവും ഉള്ള വലിയ സാമ്പത്തിക സംരംഭമാണ്. ഇൻദ്യയിലെ ഏറ്റവും വലിയ കോടീശ്വരൻമാരും അവരുടെ മാധ്യമ സിണ്ടിക്കെട്ടും അവർക്ക് ഒപ്പമാണ്. അവർ എല്ലാ തിരഞ്ഞെടുപ്പും രണ്ടു കൊല്ലം മുമ്പ് ക്ര്യത്യമായ കോർപ്പറേറ്റ് സ്ട്രാറ്റജിയോടെ പ്ലാൻഡ് ഇൻവെസ്റ്റ്‌നേന്റും ബിസിനെസ്സ് പ്ലാനും റിട്ടേൺ ഓൺ ഇൻവെസ്റ്റ്‌മെന്റ് കണക്കു കൂട്ടി കളത്തിൽ ഇറങ്ങും. അവർ എല്ലാവരും സംസ്ഥാനത്തും കഴിവുള്ള ആളുകളെ ചീഫ് സ്ട്രെറ്റജി ഓഫീസർ ആയി നിയമിച്ചു ആഴ്ച തോറും ഫീഡ് ബാക്കും വിലയിരുത്തലുകളും നടത്തും. പ്രതി പക്ഷത്തെ കാശിറക്കിയും അല്ലാതെയും വിഘടിപ്പിക്കും. ഇന്ന് ലോകത്തിൽ ഏറ്റവും വലിയ കോർപ്പറേറ്റ് പാർട്ടി കോംപ്ലക്സ് ഉള്ള പാർട്ടിയാണ്.
അങ്ങനെ ഒരു മാസ്സിവ് ബുൾഡോസിങ് ഫോഴ്സിനോട് പിടിച്ചു നിൽക്കാൻ പഴയ അടവ് നയങ്ങളും പറഞ്ഞു തുരുമ്പിച്ച മുദ്രാവാക്യങ്ങളും പുസ്തത്തിലെ പുല്ലു തിന്നാത്ത പശുക്കളും ആസ്ഥാന ഉദ്യോഗസ്ഥ ത്വാതിക അവലോകന വിദ്വാൻമാരും ഒന്നും പോരാതെ വരും. ബിസിനസ് ആസ് യൂഷ്വൽ കൊണ്ട് നടന്നിട്ട് വലിയ കാര്യം ഇല്ല.
കൊണ്ഗ്രെസ്സ് തമ്മിൽ തല്ലി പാര വച്ചു ഉഴപ്പിനടന്നു കതിരിൽ കൊണ്ട് വളം വെച്ചാൽ ബി ജെ പി യോട് പിടിച്ചു നിൽക്കാൻ പറ്റില്ല. സീ പി എം കാർ ധാർഷ്ട്യവും താൻപോരിമയും സ്ഥിരം ന്യായീകരണ തൊഴിലും ആയി നടന്നാൽ ബാക്കിട്ടുള്ളതും കൂടി പോയി കിട്ടും. ഉള്ളത് പറഞ്ഞാൽ പലർക്കും ഇഷ്ട്ടപെടില്ല.
എല്ലാവരും പാർട്ടിക്കാരെയും സുഖിപ്പിച്ചു പറഞ്ഞാൽ അവര്ക്കിഷ്ട്ടമാണ്. അല്ലെങ്കിൽ കലിപ്പാണ്. പക്ഷെ ഇതൊക്കെ വിളിച്ചു പറയാൻ ആളുകൾ ഇല്ലെങ്കിൽ പിന്നെ ശോഷിച്ചു വരുന്ന ജനാധിപത്യ സവാദങ്ങൾ തന്നെ അന്യം നിന്ന് പോകും. അതുകൊണ്ട് പറയാതെ വയ്യ. കലിപ്പുള്ളവർ ദയവായി ക്ഷമിക്കുക.
ജെ എസ് അടൂർ.
No comments:
Post a Comment