ഭാഷകളും ജീവിക്കുകയും രൂപാന്തരം പ്രാപിക്കുകയും വളരുകയും ഒക്കെ ചെയ്യും.. ചില ഭാഷ സംസ്കാരങ്ങൾ ചില സമയത്ത് തഴച്ചു വളരും. ചിലത് ചില സമയത്തു തളരും.മനുഷ്യരുടെ ജീവിത സാഹചര്യം അനുസരിച്ചും സാങ്കേതിക വിദ്യയുടെ മാറ്റങ്ങൾക്കാനുസ്രതമായും ഭരണ അധികാര മേൽക്കോയ്മകൾക്കനുസരിച്ചും ഭാഷകൾക്കും ഭാഷയുടെ ഉപയോഗവും തിരഞ്ഞെടുപ്പും മാറും.
ഇന്ന് തമിഴ് നാട്ടിലെ കന്യാകുമാരി ജില്ലയിലെ ഭൂരിപക്ഷം പേരും അമ്പത് വർഷം മുമ്പ് മലയാള ഭാഷ അറിയാവുന്നവരും പഠിച്ചവരുമായിരുന്നു. എന്നാൽ ഇപ്പോഴത്തെ സ്ഥിതി വ്യത്യസ്തമാണ് ഭൂരിപക്ഷം പേരും തമിഴിൽ പഠിച്ചു തമിഴിൽ സംസാരിക്കുന്നവരാണ്. അതുപോലെ മാഹിയിൽ പണ്ടുള്ളവർ ഫ്രഞ്ച് സംസാരിക്കുമായിരുന്നു ഗോവയിൽ ഉള്ളവർ പോർച്ചുഗീസും. ഏതാണ്ട് പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആദ്യത്തെ നാല്പത് കൊല്ലം മുഗൾ സാമ്രാജ്യത്തിന്റെ വരേണ്യ ഭാഷ പേർഷ്യൻ ആയിരുന്നു. ഇന്ന് ഇന്ത്യയിൽ എത്ര പേർക്ക് പേർഷ്യനോ പോർച്ചുഗീസൊ അറിയാം ?
വടക്കു കിഴക്കേ ഇന്ത്യയിൽ ആണ് ഒരു പക്ഷേ ലോകത്തു ഏറ്റവും ഭാഷാ വൈവിദ്ധ്യംമുണ്ടായിരുന്ന ഒരു പ്രദേശം. ഏതാണ്ട് 1200 ലധികം വാമൊഴികളും നാട്ടു മൊഴികളും. ഓരോ ഗോത്ര സമൂഹങ്ങൾക്കും വെവ്വേറെ വാമൊഴികൾ. എന്നാൽ ഇരുപതാം നൂറ്റണ്ടിന്റെ അവസാനമായപ്പോഴേക്കും ചില ഭാഷകൾ ചെറിയ ഭാഷകളെ വിഴുങ്ങി.
ഉദാഹരണത്തിനു മിസോറം എന്ന് ഇന്ന് അറിയപ്പെടുന്ന സംസ്ഥാനത്തേ Zo അല്ലെങ്കിൽ ലൂഷായി ഗോത്രവർഗക്കാരുടെ വാമൊഴിയെ ലുഷായിക്ക് ഒരു നിയത വ്യാകരണവും നിഘണ്ടുവോക്കെ സൃഷ്ടിച്ചു റോമൻ ലിപിയിലുള്ള അക്ഷരങ്ങൾ നൽകി വരമൊഴിയാക്കി ഒരു മാനക ഭാഷയാക്കിയത് ബൈബിൾ പരിഭാഷക്കു വേണ്ടിയാണ്. അതു നടത്തിയത് വെൽഷ് മിഷനറി ജെ എച്ച് ലോറയിനും സാവിഡ്ജുമായിരുന്നു. അവർ ആ ഭാഷ ടിബെറ്റോ ബർമൻ ശാഖയിലെ കുക്കിൻ ഭാഷ കൂട്ടത്തിൽ പെടുത്തി. Zo എന്നതിന് ഉയർന്ന തണുത്ത പ്രദേശത്തെ കുന്നുകൾ എന്നാണ് അർത്ഥം. മി സൊ (zo) എന്നതിന് അർത്ഥം തണുത്ത പ്രേദേശത്തുള്ള കുന്നിൽ ജീവിക്കുവർ എന്നർത്ഥം. അവിടെ ലുഷായ് ഉൾപ്പെടെ പതിനാലു ഗോത്ര വിഭാങ്ങളും അവരുടെ വാമൊഴികളും മത്സരത്തോടെയും പരസപരം കലഹിച്ചു കഴിഞ്ഞതിനാൽ മിഷനറി മാർ ബുദ്ധി പൂർവ്വം ലുഷായ് ഭാഷയെ പണിതെടുത്തു അച്ചു നിരത്തി അതിനെ മിസോ ട്വാങ് (Mizo Toungu, )ആക്കി പുനസൃഷ്ടിച്ചു .മിസോ ബൈബിൾ എല്ലാവരുടെയും ബൈബിളായത് വാ മൊഴി വര മൊഴിയാക്കി അധികാരം മിസോ പ്രെസ്ബിറ്റീരിയൻ ചർച്ചിൽ കൂടിയും മിസോ ഭാഷാ പഠന സ്കൂളുകൾ തുടങ്ങിയുമാണ്. അങ്ങനെ ഏതാണ്ട് പന്ത്രണ്ടു ഭാഷകളെ പഴയ ലുഷായ് ( ഇവരെ ബംഗാളിയിൽ കുക്കികൾ എന്ന് വിളിച്ചിരുന്നു )എന്ന പുതിയ മിസോ ട്വാങ് വിഴുങ്ങി. നാഗാമീസിന്റെ കഥയും ഇത് തന്നെ. ഖാസി ഗാരോ ഭാഷകളുടെയും സ്ഥിതി സമാനമായിരുന്നു
.ഇരുപതാം നൂറ്റാണ്ടിന്റ ആരംഭിത്തിലുണ്ടായിരുന്ന നൂറു കണക്കിന് ഭാഷൾ ഇരുപതാം നൂറ്റാണ്ടിന്റ അവസാനം ആയപ്പോഴേക്കും ആരും സംസാരിക്കാൻ ഇല്ലാതെ അതു പറഞ്ഞിരുന്ന തലമുറയോടൊപ്പം മരിച്ചു. പക്ഷേ പുതിയ ഭാഷ പണ്ട് പടവെട്ടിയിരുന്ന ചിതറികിടന്നിരുന്ന ഗോത്രങ്ങളെ കൂട്ടിയിണക്കി ഒരു ഭാഷ ദേശീയ സ്വതം കൊടുത്തു. അങ്ങനെ മിസോ ട്വാങ്ങിൽ നിന്നും മിസോ റം ( റം = ലാൻഡ് ) മിസോറാം ആയി പരിണമിച്ചു. നാഗാമീസ് നാഗാലാൻഡായി പരിണമിച്ചു
വേറൊരു ഉദാഹരണം ഇന്തോനേഷ്യയാണ്. ഇന്തോനേഷ്യൽ പലഭാഷകൾ ഉണ്ട്. ഏതാണ്ട് എഴുനൂറ് നാട്ടു ഗോത്ര ഭാഷകൾ ഉണ്ട്. വികാസം പ്രാപിച്ച ജവാനീസ് ബാലി ഭാഷകൾ ഉണ്ട് . എന്നാൽ സുമാത്ര ദ്വീപിലെ കച്ചവട ഭാഷയായ മലയ ഭാഷ കച്ചവട വിനിമയ ഭാഷയായ Lingua Franca ആയിരുന്നു. മലാക്കയിലെ സുൽത്താന്റെ ഭാഷയായ മലയ ഡച്ചുകാരും അതു പോലെ പോർട്ടുഗീസ്കാരും അതു കച്ചവട Lingua Franca ആയി ഉപയോഗിച്ചാണ് അതു പല പ്രധാന ഇന്തോനോഷ്യൻ ദ്വീപുകളിലെയും കച്ചവടക്കാർ ഉപയോഗിച്ചു തുടങ്ങിയത്. ഡച്ചു കോളനിവൽക്കരണത്തോടെ ഇൻഡോനേഷ്യൻ ഭരണ വരേണ്യ ഭാഷ വെറും 2% ഡച്ചുകാർ മാത്രമേ സംസാരിച്ചുള്ളൂ എങ്കിലും അധികാരത്തിന്റെ ഭാഷയായി.
അങ്ങനെയാണ് കോളനി വൽക്കരണത്തിനു എതിരെ ഒരു പുതിയ ഭാഷയുളവാക്കി ഡച്ചു ഭാഷാ ഭരണത്തേയും അധികാരത്തെയും പ്രധിരോധിച്ചു. ഇരുപതാം നൂറ്റാണ്ടിന്റ ചരിത്രത്തിൽ സ്വതന്ത്രമായ ഒരു രാജ്യം ഒരു പുതിയ ഭാഷ നിർമ്മിച്ച് ദേശീയ ഭാഷായാക്കിയത് ഇന്തോനേഷ്യയിൽ മാത്രമാണ്
അങ്ങനെയാണ് കോളനി വൽക്കരണത്തിനു എതിരെ ഒരു പുതിയ ഭാഷയുളവാക്കി ഡച്ചു ഭാഷാ ഭരണത്തേയും അധികാരത്തെയും പ്രധിരോധിച്ചു. ഇരുപതാം നൂറ്റാണ്ടിന്റ ചരിത്രത്തിൽ സ്വതന്ത്രമായ ഒരു രാജ്യം ഒരു പുതിയ ഭാഷ നിർമ്മിച്ച് ദേശീയ ഭാഷായാക്കിയത് ഇന്തോനേഷ്യയിൽ മാത്രമാണ്
ഭാഷക്കു ഒദ്യോഗികമായി ഭാഷ എന്നുള്ള പേര് വിളിക്കുന്ന ഏക രാജ്യം ഇന്തോനേഷ്യയാണ് 1945 ൽ ഇന്തോനേഷ്യക്കു സ്വാതന്ത്ര്യം കിട്ടിയപ്പോൾ ഭാഷ ഇൻഡോനേഷ്യ എന്ന പുതിയ ഭാഷ ദേശീയ ഭാഷയായി പ്രഖ്യാപിച്ചു. കാരണം ദ്വീപുകളുടെ രാഷ്ട്രമായതിനാൽ ഏതെങ്കിലും ഒരു ദ്വീപ് ഭാഷയെടുത്താൽ മറ്റുള്ളവർ ഇടയും. മലയ ഭാഷയും സംസ്‌കൃത പദങ്ങളും ഡച്ചു , ജവാനീസ് ബാലി, അറബിക് ചൈനീസ് പദങ്ങളും ചേർത്ത് ഒരു പുതിയ അവിയൽ ഭാഷയുണ്ടാക്കി. അക്ഷരങ്ങൾ റോമൻ -ലാറ്റിൻ ലിപികൾ. വിദ്യാഭ്യാസം ആ ഭാഷയിൽ ആയതിനാൽ പൊതു ഇടങ്ങളിലും എല്ലാം ഔദ്യോഗിക ഇടങ്ങളിലും പുതിയ ഭാഷയാണ് ഭരണ അധികാരഭാഷ. കേവലം 70, കൊല്ലം മുമ്പ് നിർമ്മിച്ച് വളർത്തിയ ഭാഷ ഇന്ന് ഏതാണ്ട് 25 കോടി ജനങ്ങൾ സംസാരിക്കും. പത്രവും സാഹിത്യംവും റ്റീ വി പ്രോഗ്രാമ്മുകളുമുണ്ട്.
അതുകൊണ്ട് തന്നെ ഭാഷ പരിണമിക്കുന്നത് കച്ചവടത്തിൽ കൂടിയും, മത ശൃംഖലകളിൽ കൂടിയും സാങ്കെതിക വിദ്യയുടെ വളർച്ചയുടെയും അധികാര-ഭരണ തണലിലുമാണ്. അത്പോലെ തന്നെ വിദ്യാഭ്യാസ വ്യവഹാര പരിസരവും പ്രധാനമാണ്. ഭാഷ വളരുന്നത് കടം കോണ്ടും ഇണ ചേർന്നും, ഇഴകിയും , പഴകിയും അഴുകിയും എഴുതിയും പറഞ്ഞും തെറ്റിയും തെന്നിയും ശരിയാക്കി, വ്യാകരണവും അക്ഷരങ്ങളും ലിപികളുമായൊക്ക തട്ടിയും തടകിയും ഓക്കേയാണ്. അതു കൊണ്ട് തന്നെ ശുദ്ധ ഭാഷ എന്നത് അന്നന്നുള്ള അധികാരി വർഗം പരത്തുന്ന മിഥ്യയാണ്. ഭാഷയുടെ ജീവശാസ്ത്രവും ചരിത്രവും വ്യവസ്ഥവൽക്കരണ പരിസരവും പഠിച്ച ആരും ശുദ്ധ ഭാഷ എന്ന അധികാര മിത്തിനെ വിഴുങ്ങില്ല. മണിപ്രവാളമല്ല ജീവനുള്ള മലയാളം. അതു കഴിഞ്ഞ നൂറുകൊല്ലത്തിൽ എന്ത് മാത്രം മാറി.
ഇപ്പോൾ കേരളത്തിൽ ഉള്ള തിരുവിതാകൂർ കൊച്ചി മലബാർ മേഖലകളിൽ ഉണ്ടായിരുന്ന നാട്ടു രാജ്യങ്ങളുടെ ചരിത്രം വേറെയായിരുന്നു എങ്കിൽ കേരളത്തിലെ ഭാഷ മലയാളം ആകണെമെന്നില്ല
നാളെ മലയാളത്തെപ്പറ്റി.
ജെ എസ് അടൂർ
തുടരും.
ജെ എസ് അടൂർ
തുടരും.
No comments:
Post a Comment