ഇപ്പോൾ ഭാഷയുടെ ശരി -തെറ്റുകൾ ആണല്ലോ ഒരു വിഷയം. അതു പോലെ തറകൾ ഉപയോഗിക്കുന്ന തെറി വാക്കുകളും. പണ്ടൊരു കവി ' നാവിൽ കെട്ടികിടക്കുന്ന തെറി വാക്കുകളെ ' കുറിച്ചു എഴുതിയിട്ടുണ്ട്. പിന്നെ ലൊട്ടു ലൊടുക്കൂസ് പറച്ചിലുകൾ പറയുന്ന കൊജ്ഞാണൻമാരും 'കൂതറ ' കളും കൂടി വരുന്നതിൽ ആവലാതി പെടുന്ന ശുദ്ധിയുള്ള ശുദ്ധ -ആത്മാക്കൾ മലയാള ഭാഷയുടെ ഭാവിയെ കുറിച്ച് ആകുലരാണ്
മാനനീയ മലയാളത്തിൽ തെറി വാക്കുകൾ എഴുതിയില്ലെങ്കിലും തെറി വാക്കുകൾ പറയുന്നവർ ഇഷ്ട്ടം പോലുണ്ട്. അതു എല്ലാം ഭാഷ സമൂഹങ്ങളിലും ഉണ്ട്. ഭാഷ ഔദ്യോഗികമായും അല്ലാതെയും ആളുകൾ ഉപയോഗിക്കും. വാമൊഴിയും വരമൊഴിയും തമ്മിൽ ഇപ്പോഴും വലിയ വ്യത്യാസമുണ്ട്. ഒട്ടു മിക്ക ആളുകളും ഭാഷ അനുദിന ജീവിതത്തിൽ ആശയ വിനിമയത്തിന് വാമൊഴിയായി ഉപയോഗിക്കുന്നവർ ആണ്. വിവരങ്ങൾ അറിയുവാൻ പത്രം വായിക്കും. ചിലപ്പോൾ ടി വി കാണുകയും കേൾക്കുകയും ചെയ്യും. അനുദിനം മലയാളം എഴുതുന്നവർ കേരളത്തിൽ എത്ര ശതമാനമുണ്ട് ?
നമ്മൾ പല ഭാഷയിൽ നിന്നും പല രീതിയിൽ കടന്നു വന്ന വാക്കുകൾ ഒന്നും അതിന്റെ യഥാർത്ഥ ഉശ്ചാരണ ശുദ്ധിയോടെ അല്ല ഔദ്യോഗിക മാനക മലയാളത്തിൽ പോലും ഉപയോഗിക്കുന്നത്. അതിനു നൂറു കണക്കിന് ഉദാഹരണങ്ങളുണ്ട്. ഇഗ്ളീഷ് ഭാഷയിൽ ഒരേ വാക്കിന് ഇന്ന് അമേരിക്കൻ ബ്രിട്ടീഷ് സ്പെല്ലിങ് ഉണ്ട്. പണ്ട് ബ്രിട്ടീഷുകാർ അപചയവും വികലവുമായി കണ്ട അമേരിക്കൻ ഇഗ്ളീഷ് ഇന്ന് ലോക ഭാഷയാണ്. കാരണം ഇന്നത്തെ സാങ്കേതിക , രാഷ്ട്രീയ -സാമ്പത്തിക മേൽക്കോയ്‌മ അമേരിക്കക്കാണ് . ഇന്ന് ലോകത്തെങ്ങും ഇഗ്ളീഷ് പലവിധമുണ്ട്. പലതിനും പലടത്തും പല അർഥങ്ങൾ ഉണ്ട്. ശശി തരൂർ 'കാറ്റിൽ ക്ലാസ്സ് ' എന്ന പദം ഇന്ത്യയിൽ ഉപയോഗിച്ചപ്പോൾ അതിന്റെ അർഥം ജനങ്ങൾ വേറൊരു രീതിയിൽ ആണ് എടുത്തത്.
അതു പോലെ മലയാളത്തിലെ ' സാറെ ' എന്ന പ്രയോഗം. പള്ളിയിൽ അച്ചനെ പള്ളിയിൽ അച്ഛൻ എന്ന് വിളിക്കാത്തത് എന്ത് കൊണ്ടാണ്.
അതു പോലെ മലയാളത്തിലെ ' സാറെ ' എന്ന പ്രയോഗം. പള്ളിയിൽ അച്ചനെ പള്ളിയിൽ അച്ഛൻ എന്ന് വിളിക്കാത്തത് എന്ത് കൊണ്ടാണ്.
There are two approaches in linguistics: Descriptive and Prescriptive. Those who use descriptive approach will look how a language is used in a speech community as an everyday mode of communications and those who are prescriptive will insist on using a prescribed mode of using pure and standard language ( King's English ) In Linguistics, I prefer descriptive approach as I think language primarily serves as a mode of human communications. As long as I communicate to you, my use of language serves its primary purpose. For example your proficiency in English gives a privileged power position. Your proficiency in Malayalam helps you to get legitimacy in a Malayalam speech community. So you are empowered in both the language as a bilingual. But the same you may feel powerless in a Thai or Italian speech community. The point is it is important to understand and appreciate the power connotations of language use everywhere. The standardisation of language was never ever politically neutral and privileging of a language within any context is political. Language is politics. And politics is language.
ഉദാഹരണത്തിന് നമ്മുടെ ആധാരം എഴുത്തു ഭാഷ നമ്മുടെ അനുദിന ഭാഷ എഴുത്തു രീതികളിൽ നിന്ന് വ്യത്യസ്തമാണ്. കോടതി വ്യവഹാര ഭാഷ. ഇപ്പോഴും ന്യായാധിപന്മാരെ ' മി ലോഡ് ' എന്നാണ് വിളിക്കുന്നത്. ചിലർ അതിനു മൈ ലോർഡ് ' എന്ന് എഴുതും. ഏത് ഉശ്ചാരണം ആണ് ശരി ? മലയാളത്തിൽ ' ടീച്ചർ ' എന്ന് എഴുതും. പക്ഷെ ഇഗ്ളീഷ് ആർ പി അങ്ങനെ അല്ല അതു pronounce ചെയ്യുന്നത്. അതുമാത്രമല്ല അനുദിന മലയാളത്തിൽ എഴുതുന്നവർ എത്ര പേരുണ്ട് നമ്മുടെ സമൂഹത്തിൽ. ഞാൻ ഇരുപത്തിയഞ്ചു കൊല്ലം ഒരു വരിപോലും മലയാളത്തിൽ എഴുതിയില്ല. കാരണം എന്റെ ഭാഷ വ്യവഹാര പരിസരം വ്യത്യസ്തമായിരുന്നു. ഇന്ന് കേരളത്തിലെ പല മലയാളം വിദ്വാൻമാരുടെ മക്കൾ മലയാളം എഴുതാൻ സാധ്യത കുറവാണ്. കാരണം ഭൂരിപക്ഷം പേരും ഭാഷ ഉപയോഗിക്കുന്നത് അവരുടെ വിനിമയ ഭാഷ സാഹചര്യം അനുസരിച്ചാണ്. വിദേശത്ത് താമസിക്കുന്ന എനിക്ക് ഇന്ന് മലയാളം ഒരു സാമൂഹിക മാധ്യമ വിനിമയ മാർഗമാണ്. ഞാൻ മലയാളം ആരോടും ഇവിടെ സംസാരിക്കാറില്ല. കാരണം അതിന്റെ ആവശ്യം ഇല്ല.
ഞാൻ ഇവിടെ എഴുതുന്നത് എന്റെ ഭാഷയാണ്. അതു അങ്ങക്ക് മനസ്സിലാക്കാൻ സാധിച്ചാൽ ആ ഭാഷ പ്രയോഗം അതിന്റെ ഉദ്ദേശം നിർവഹിച്ചു. ഇനിയും അതു ശുദ്ധ മലയാളം ആണോ എന്ന് ഭൂതക്കണ്ണാടി വച്ചു നോക്കിയാൽ ഭാഷ ശുദ്ധിയുടെ ബ്രാമ്മണ്യം ഉണ്ടെന്നു അവകാശപ്പെടുന്നവർക്ക് കുറെ തെറ്റുകളും കുറവുകളും കാണാം. അഭിനവ പാണിനിമാർക്ക് വേണ്ടി മാത്രമല്ല സാധാരണ ആളുകൾ ഭാഷ ഉപയോഗിക്കുന്നത്. അഭിനവ പാണിനിമാർ ശുദ്ധികലശം നടത്താനായി നാരായവുമായി പുറകെ വന്നാൽ പണ്ട് മത്തായി പറഞ്ഞത് പോലെയുള്ളൂ. ഞാൻ ഇവിടെ തെറി പറഞ്ഞിട്ടില്ലല്ലോ .അങ്ങനെ പറയാതെയും പറയാം എന്നതാണ് ഭാഷയുടെ കുസൃതി.
പിന്നെ ഇവിടെ ഞാൻ മലയാളവും ഇന്ഗ്ലിഷും കലർത്തി എഴുതിയത് മനപ്പൂർവമാണ്. കാരണം അനുദിനം നമ്മളിൽ പലരും ഈ കലർപ്പു ഭാഷ ഉപയോഗിക്കുന്നുണ്ട്. ഭാഷാവിജ്ഞാനീയത്തിൽ അതിനു Code mixing and code switching എന്നാണ് പറയുന്നത് ചിലർക്ക് അതു സുഖിക്കില്ലായിരിക്കും. അപ്പോഴും മത്തായി പറഞ്ഞത് പോലെയുള്ളൂ. കാരണം ഞാൻ ഒരു മലയാളം വിദ്വാനോ വ്യാകാരണത്തിൽ വ്യുല്പത്തി ഉള്ള ആളോ അല്ല. വെറും സാധാരണക്കാരനായ ഒരു മലയാളി. അതുകൊണ്ട് എന്തെങ്കിലും തെറ്റോ അപരാധമോ ചെയ്തിട്ടുണ്ടെങ്കിൽ ദയവായി പൊറുക്കണം. ആല്ലേ പൊറുക്കണം എന്ന് വേണ്ട. ദയവായി ക്ഷമിക്കണം
പിന്നെ ഇവിടെ ഞാൻ മലയാളവും ഇന്ഗ്ലിഷും കലർത്തി എഴുതിയത് മനപ്പൂർവമാണ്. കാരണം അനുദിനം നമ്മളിൽ പലരും ഈ കലർപ്പു ഭാഷ ഉപയോഗിക്കുന്നുണ്ട്. ഭാഷാവിജ്ഞാനീയത്തിൽ അതിനു Code mixing and code switching എന്നാണ് പറയുന്നത് ചിലർക്ക് അതു സുഖിക്കില്ലായിരിക്കും. അപ്പോഴും മത്തായി പറഞ്ഞത് പോലെയുള്ളൂ. കാരണം ഞാൻ ഒരു മലയാളം വിദ്വാനോ വ്യാകാരണത്തിൽ വ്യുല്പത്തി ഉള്ള ആളോ അല്ല. വെറും സാധാരണക്കാരനായ ഒരു മലയാളി. അതുകൊണ്ട് എന്തെങ്കിലും തെറ്റോ അപരാധമോ ചെയ്തിട്ടുണ്ടെങ്കിൽ ദയവായി പൊറുക്കണം. ആല്ലേ പൊറുക്കണം എന്ന് വേണ്ട. ദയവായി ക്ഷമിക്കണം
No comments:
Post a Comment