സത്യത്തിൽ ചിദംബരത്തെ പോലെയുള്ളവർ ആണ് കൊണ്ഗ്രെസ്സിനെ ഈ പരുവത്തിൽ ആക്കിയത്. ഒട്ടും ഗ്രാസ് റൂട്ട് ബന്ധമില്ലാത്ത കോർപ്പറേറ്റ് ലോബിയുടെ ആളായിരുന്നു അങ്ങേർ. അധികാര അഹങ്കാരത്തിന്റെ മുണ്ടുടുത്തു ഇഗ്ളീഷ് ഓതുന്ന രാജധാനിയിലെ 'ജെന്റിൽമാൻ.' അല്ലെങ്കിൽ 'മാന്യ അദ്ദേഹം ". ഇവരെ പോലെ ജനങ്ങളെ ദൂരദര്ശിനിയിലൂടെ കാണുന്ന മാന്യൻമാർ ആണ് കൊണ്ഗ്രെസ്സിന്റെ കുളം തോണ്ടിയത്. രാഷ്ട്രീയവുമായി ഒരു ബന്ധവും ഇല്ലാത്ത മകന് സീറ്റ് സംഘടിപ്പിച്ചെങ്കിലും കെട്ടി വച്ച കാശ് കിട്ടിയില്ല.
ഇതെക്കെ ആണെങ്കിലും ഈ അറസ്റ്റ് നാടകം ബി ജെ പി യുടെ നാറി കൊണ്ടിരിക്കുന്ന അഴിമതികളിൽ നിന്ന് ശ്രദ്ധ തിരിക്കാനും കൊണ്ഗ്രെസ്സിനെ നിർവീര്യം ആക്കാനും ഉള്ള ഒരു വിച്ചു ഹണ്ടാണ്.
ചിതംബരവും മോനും ഒന്നും ഒരു സിംപതിയും അർഹിക്കുന്നില്ല. കീർത്തിയുടെ ബിസിനസ് ക്രോണി ക്യാപ്പിറ്റലസത്തിനു ഉദാഹരണം ആണ്.
ചിതംബരവും മോനും ഒന്നും ഒരു സിംപതിയും അർഹിക്കുന്നില്ല. കീർത്തിയുടെ ബിസിനസ് ക്രോണി ക്യാപ്പിറ്റലസത്തിനു ഉദാഹരണം ആണ്.
പക്ഷെ ഭൂലോക ഉടായിപ്പ് ആയ മോഡി കമ്പിനി അതിലും തരികിടയാണ്. മോഡി കമ്പിനി ഒരു ഗുജറാത്ത് കോർപ്പറേറ്റ് പൊളിറ്റിക്കൽ ഇക്കോണോമിക് എന്റർപ്രൈസാണ്. നീരവ് മോഡി ഒക്കെ അതിന്റെ സ്റ്റേക്ഹോൾഡേഴ്‌സാണ്. മോഡി സീ ഈ ഓ യും അമിത് ഷാ ചീഫ് ഓപ്പറേറ്റിങ് ഓഫീസറും ആണ് . അതു കൊണ്ട് തന്നെ ഇത് അങ്ങേരുടെ രണ്ടാമൂഴ തിരെഞ്ഞെടുപ്പ് ക്യാമ്പയിൻ തുടക്കം ആണ് ഇന്നത്തെ അറസ്റ്റ്
ചിതമ്പരത്തെ പോലുള്ള ബാഗേജിസിനെ മാറ്റി നിർത്തി കൊണ്ഗ്രെസ്സ് റീബൂട്ട് ചെയ്തില്ലെങ്കിൽ കാര്യങ്ങൾ സ്വാഹ!!
No comments:
Post a Comment