കേരളത്തിന് വേണ്ടത് ലോക നിലവാരത്തിലുള്ള മൂന്നു കേരള ഇന്റർനാഷണൽ മൾട്ടി പർപ്പസ് സെന്ററുകൾ ആണ്. കേരളത്തിൽ ഒരാഴ്ച്ചത്തേക്കുള്ള ഒരു ഫിലിം ഫെസ്റ്റിവലിനു മാത്രം തിരുവനന്തപുരത്തിനടുത്ത തിരുവല്ലത് ഒരു എക്സ്ക്ലൂസീവ് ഒരു കോമ്പ്ലെക്സ് നിർമ്മിക്കുന്നത് ദീർഘ വീക്ഷണം ഇല്ലാതെയാണ്.
എന്റെ പക്ഷം കേരളത്തിൽ എല്ലായിടത്തും മീഡിയോക്കറായ സാസംകാരിക സമുച്ഛയങ്ങൾ പണിയാതെ എല്ലാം സൗകര്യങ്ങളും ഉള്ള മൂന്നു കേരള ഇന്റർനാഷണൽ സെന്റർ ഡൽഹിയിലെ ഇന്ത്യ ഇന്റർനാഷണൽ സെന്റർ പോലെയോ ഹാബിറ്റാറ്റ് പോലെയോ പണിയുക. അതു തിരുവനന്തപുരം, കൊച്ചി കോഴിക്കോട് എന്നീ മൂന്നു നഗരങ്ങളിൽ ആയാൽ സാമ്പത്തികമായി വയബിൾ ആയിരിക്കും അതു സർക്കാർ സന്നാഹമാക്കാതെ പബ്ലിക് -പ്രൈവറ്റ് പാർട്ടിസിപ്പേഷനോട് കൂടി പണിയുക. സർക്കാർ ഉദ്യോഗസ്ഥർ നോക്കി നടത്താതെ ഒരു പാർട്ടിയുടെയും ശിങ്കിടികൾക്ക് കൊടുക്കാതെ സ്വയം ഭരണ അവകാശമുള്ള മൾട്ടി പർപ്പസ് ഫെസിലിറ്റി ആണ് വേണ്ടത്. അവിടെ ഫിലിം ഫെസ്റ്റിവൽ, മ്യൂസിക് ഫെസ്റ്റിവൽ, ഡാൻസ് ഫെസ്റ്റിവൽ, സാഹിത്യ ഫെസ്റ്റിവൽ എന്നിവ നടത്താം. ആർട് ഗാലറിയും, നാടകത്തിനു ആംഫി തീയേറ്ററും നിർമിക്കാം. നൂറു മുറികളും, ഭകഷണ ശാലകളും ലൈബ്രറിയും ഉണ്ടെങ്കിൽ വർഷത്തിൽ എല്ലാ ദിവസവും തിരക്കുള്ള ഒരു മൾട്ടി പർപ്പസ് ഫെസിലിറ്റി ആയിരിക്കും.
മാത്രമല്ല ഇങ്ങനെയുള്ള കാര്യങ്ങളുടെ ഫിനാൻഷ്യൽ വയബിലിറ്റി പ്രധാനമാണ്. കേരളത്തിലെ സർക്കാരും സർക്കാർ ഉദ്യോഗസ്ഥരും മാത്രം സംസ്കാരത്തിന്റെ മോനോപ്പളി ഏറ്റെടുക്കുന്നത് നല്ലതല്ല. അതു മാത്രമല്ല ഇപ്പോൾ തന്നെ നിഷ്ഫല സാരംഭങ്ങളായ പലതിനും സർക്കാർ ഖജനാവിൽ നിന്നാണ് എല്ലാം വർഷവും പണം ചിലവയ്ക്കുന്നത്. കേരളത്തിൽ അന്താരാഷ്ട്ര നിലവാരത്തിൽ ഉള്ള മൂന്നു കേരള ഇന്റർനാഷണൽ സെന്റർ ഡൽഹിയിലെ ഇന്ത്യ ഇന്റർനാഷണൽ സെന്ററിന്റെ മാതൃകയിൽ തുടങ്ങണം. . അതിനുള്ള സാമ്പത്തികം ഇനിഷ്യൽ മെമ്പർഷിപ് ഡ്രൈവോലൂടെ സമാഹരിച്ചാൽ സർക്കാരിന്റെ ചിലവ് കുറയും. അതു മാത്രമല്ല എല്ലാ വർഷവും സർക്കാർ ചിലവിൽ അതു നടത്തി നഷ്ടത്തിൽ ഓടിക്കുക്കുകയും വെണ്ട. അതിൽ കക്ഷി രാഷ്ട്രീയം കലർത്താതെയിരിക്കുക.
ഇന്ന് കേരളത്തിൽ മര്യാദക്കുള്ള ഒരൊറ്റ ഇന്റർനാഷണൽ കൺവെൻഷൻ സെന്ററോ മറ്റു സൗകര്യങ്ങളോ ഇല്ല. കേരളത്തിലെ സാമൂഹിക -സാംസ്‌കാരിക വികസനം തിരുവനന്തപുരം മാത്രം കേന്ദ്രീകരിച്ചു നടത്തരുത്. ഞാൻ തിരുവനന്തപുരം വാസിയും തിരുവനന്തപുരത്തു വോട്ടു ചെയ്യുന്ന ആളുമാണ്. പക്ഷേ കേരളത്തിന് വേണ്ടി ഒരു പോളിസി എടുക്കുമ്പോൾ അതു കേരളത്തിൽ ഉള്ള എല്ലാം പ്രദേശങ്ങളെയും പരിഗണിച്ചായിരിക്കണം
No comments:
Post a Comment