.
ലോകത്തെ എല്ലാ രാജ്യങ്ങളിലും ഭൂരി പക്ഷം വരുന്ന സാധാരണക്കാര്‍ സമധാനമായും സുരക്ഷിത മായും ജീവിക്കാന്‍ ആഗ്രഹിക്കുന്നവരാണ് .അവരുടെ മതവും വര്‍ണ്ണവും ചരിത്രവും എന്തും ആകെട്ടെ .ഏതു രാജ്യത്തെ സാധാരണക്കാരായ മനുഷ്യരോട് ചോദിക്കൂ .അവര്‍ക്ക് വേണ്ടത് ജീവിക്കുവാന്‍ ഒരു വീടും, ജോലിയും, സുരക്ഷയും , സമധാനവുമാണ്. ഇത് വെറും വാക്കല്ല, ഞാന്‍ ഏകദേശം ഒരു നൂറ്റി ഇരുപതു രാജ്യങ്ങള്‍ സന്ദര്‍ശിച്ചു കാണും . ഞാന്‍ ഏതു രാജ്യത്തു പോയാലും അവിടുത്തെ സാധാരണക്കാരായ മനുഷ്യരോട് സംസാരിക്കും. അവരുടെ നിലപാടുകള്‍ മിക്കപ്പോഴും അവരെ ഭരിക്കുന്നവരുടെ നിലപാടുകള്‍ ആകണമെന്നില്ല.മിക്കപ്പോഴും അതിനു വിരുദ്ദവുമാണ്
കാരണം പലപ്പോഴും രാജ്യം ഭരിക്കുന്നതും മതങ്ങളെ വരുതിയിലാക്കി ജനങ്ങളെ ഭിന്നിപ്പികുന്നതും ഒരു രാഷ്ട്രീയ വരേണ്യ ന്യൂന പക്ഷമാണ്. അവര്‍ മത-വിശ്വാസങ്ങളെയും സത്വങ്ങളെയും ഉപയോഗിച്ച് രാഷ്ട്രീയ ഭരണം കൈയ്യാളുന്നത് മൂന്ന് 'എം' ഉപയോഗിച്ചാണ് . 'Market, Military and Media'. പലപ്പോഴും ഈ വരേണ്യ ന്യൂന പക്ഷമാണ് 'പുലി വരുന്നേ , പുലി വരുന്നേ' എന്ന് സാധാരണക്കാരെ ഭയപ്പെടുത്തി അരക്ഷിതാവസ്ഥ ജന മനസ്സുകളില്‍ സൃഷ്ട്ടിച്ചു ഭൂരി ഭാഗം വരുന്ന ജനങ്ങളെ ഭരിക്കുന്നത്. ഇങ്ങനെയുള്ളവര്‍ ജനാധിപത്യവും , മതാധിപത്യവും , എകാതിപത്യവും, രാജാധിപത്യവും ഉപയോഗിച്ച് ജനങ്ങളെ ഭരിക്കും . അവരാണ് യുദ്ദങ്ങളും യുദ്ധ ശ്രുതികളും ഉണ്ടാക്കുന്നത് . അവരാണ് പലപ്പോഴും ജാതി-മത-വര്‍ണ്ണ വിഭജനങ്ങള്‍ സൃഷ്ട്ടിച്ചു തമ്മില്‍ അടുപ്പിക്കുന്നത്. യുദ്ധങ്ങളെ തീരുമാനിക്കുന്നത് ന്യൂന പക്ഷെ വരേണ്യര്‍ ആണെങ്കിലും കൊല്ലപെടുന്നത് അവരല്ല . കൊല്ല പെടുന്നത് സാധാരണക്കാരാണ്. വര്‍ഗീയ ലഹള ആസ്സൂത്രണം ചെയ്യുന്ന വരേണ്യര്‍ അല്ല മരിക്കുന്നത്. തമ്മില്‍ തല്ലിച്ച് കൂടുതല്‍ മരിക്കുന്നത് അതതു മത- സമുദായങ്ങളിലെ പാവ പെട്ട മനുഷ്യരാണ്. കുറെ പാവപെട്ട മനുഷ്യര്‍ കൊല്ലപെട്ടലോ മരിച്ചാലോ അംബാനിക്കും അദാനിക്കും കച്ചവടമാണ് പ്രധാനം .
അത് കൊണ്ട് തന്നെ ജാതിയുടെയും വംശത്തിന്റെയും , മതതങ്ങളുടെയും പേരില്‍ നടത്തുന്ന എല്ലാ ത്രീവ വാദ അക്രമ രാഷ്ട്രീയ പ്രത്യായ ശാസ്ത്രങ്ങളെയും ചോദ്യം ചെയ്യ പെടണം. അങ്ങനെയുള്ള ത്രീവവാദ അക്രമങ്ങള്‍ മുസ്ലീം മതത്തിന്‍റെ പേരില്‍ ആയാലും , ക്രിസ്ത്യന്‍ മതത്തിന്‍റെ പേരില്‍ ആയാലും , യൂദ മതത്തിന്‍റെ പേരില്‍ ആയാലും ബുദ്ധ മതത്തിടെ പേരില്‍ ആയാലും, ഹിന്ദു മതത്തിന്‍റെ പേരില്‍ ആയാലും ചോദ്യം ചെയ്യ പെടണം. അത് കൊണ്ട് തന്നെ താലിബാനും , ഐ സ്സും, ത്രീവ സയോനിസവും , സംഘ പരിവര്‍ ഹിന്ദുത്വ ത്രീവതയും ക്രിസ്ത്യന്‍ ത്രീവ്ര വാദികളെയും ചോദ്യം ചെയ്യണം . കാരണം ഈ അപകട കാരികള്‍ ആയ വൈറസ്സുകളെ സമൂഹത്തില്‍ പല രീതിയില്‍ കടത്തി വിട്ടു അരക്ഷിത ബോധം ശ്രിഷിട്ട്ക്കുന്നത് പലപ്പോഴും രാജ്യവും ഭരണവും സമ്പത്ത് വ്യവസ്ഥയും പിടിച്ചെടുക്കാന്‍ ഉപയോഗിക്കുന്ന ഒരു വരേണ്യ ന്യൂന പക്ഷമാണ് . ഒസാമ ബിന്‍ ലടെന്‍ വന്നത് കോടി കണക്കിനു സ്വത്തുള്ള കുടിമ്പത്തില്‍ നിന്നാണ് .
ഒരു കാര്യം കൂടി. ബഹു ഭൂരി പക്ഷം വരുന്ന നാനാ ജാതികളില്‍ പെട്ട പല ഭാഷ സംസാരിക്കുന്ന ഭൂരിപക്ഷം ഹിന്ദുക്കളും സംഘ പരിവാരല്ല. അവര്‍ സമാധാനമായും സന്തോഷമായും ജീവിക്കാന്‍ ആഗ്രഹിക്കുന്ന സാധാരണ മനുഷ്യര്‍ ആണ് . ഇന്ത്യയിലും ലോകത്തും ജീവിക്കുന്ന ക്രിസ്ത്യാനികളില്‍ ബഹുഭൂരിഭാഗവും 'ക്രൂസേട് ' കാരല്ല! അതുപോലെ ബഹുഭൂരിപക്ഷം മുസ്ലീങ്ങളും 'ജിഹാദി' കള്‍ അല്ല. ഇവരെല്ലെം സമാധാനമായി ജീവിക്കുവാന്‍ ആഗ്രഹിക്കുന്നവരാണ് .
എന്നാല്‍ വരേണ്യ ന്യൂന പക്ഷം ആളുകള്‍ പല മാദ്ധ്യമങ്ങളില്‍ കൂടെ 'തെളിവ് ' നിരത്തി 'മറ്റുള്ള' വരെ എല്ലാവരെയും ഒരു 'ശത്രുവിന്‍റെ 'വാര്‍പ്പ് മാതൃക' രൂപത്തില്‍ പ്രചരിപ്പിച്ചു അരക്ഷിതാവസ്ത കൂട്ടി അവര്‍ക്ക് 'സുരക്ഷ' വാഗ്ദാനം ചെയ്തു ഭരണം കൈയ്യാളാന്‍ നിരന്തരം ശ്രമിക്കും അങ്ങനെയാണ് വിവിധ 'stereotype' കള്‍ നിമ്മിക്ക പെടുന്നത് . ഇത് മത ത്തിന്‍റെ പേരില്‍ മാത്രം അല്ല നടന്നത്. നടക്കുന്നത് . എല്ലാ വിധ ഏകാതിപത്യ പ്രവണതകളും ഒരു ' ശത്രുവിനെ ' വാര്‍തുണ്ടാക്കി അത് ചൂണ്ടി കാണിച്ചു ഭയപെടുത്തി 'സുരക്ഷ വാഗ്ദാനം ' ചെയ്ത് ഭരണം പിടിച്ചെടുക്കും
ഇത് ചരിത്രത്തില്‍ ഉടനീളം പല ഭാവത്തിലും രൂപത്തിലും അരങ്ങേരുന്നതാണ്.
അതുകൊണ്ട് തന്നെ ഞാന്‍ എല്ലാ വര്‍ഗീയ രാഷ്ട്രീയത്തിനും എതിരാണ്. അത് ക്രിസ്ത്യന്‍ വര്‍ഗീയതയാലും, ഇസ്ലാം വഗീയത ആയാലും , ഹിന്ദുത്വ വര്‍ഗീയത ആയാലും , ബുദ്ധിസ്റ്റ് വര്‍ഗീയത് ആയാലും ഒരു പോലെയാണ് . അത് കൊണ്ട് തന്നെയാണ് ഞാന്‍ സാര്‍വ ലൌകീക മാനവ മൂല്യങ്ങള്‍ക്കും , പ്രകൃതി സംരക്ഷണത്തിനും , മനുഷ്യ അവകാശങ്ങള്‍ക്കും വേണ്ടി നില കൊള്ളൂന്നത്. അതുകൊണ്ടാണ് ഞാന്‍ മനുഷ്യനെ ജാതി-മത-ലിങ്ങ- വംശങ്ങളുടെ പേരില്‍ വിവേചിച്ചു തമ്മില്‍ അടിപ്പിക്കുന്നതിനെ എതിര്‍ക്കുന്നത് . അതുകൊണ്ട് തന്നെയാണ് മതത്തിന്‍റെ യും ജാതിയുടെ യും വംശത്തിന്‍റെ യും പേരില്‍ ആളുകളെ കൊല്ലുന്നതിനെ എതിര്‍ക്കുന്നത്. എല്ലാ തരം വര്‍ഗീയതയും മറ്റൊരു തരം വര്‍ഗീയതക്കും കളമോരുക്കും എന്ന് മറക്കാതിരിക്കുക. ഇത് കൊണ്ട് പ്രയോജനം ഉണ്ടാക്കുന്നവര്‍ ഒരു വരേണ്യ -താല്‍പ്പര ന്യൂന പക്ഷം ആണെന്ന് തിരിച്ചറിയുക . ഇതു 'ഇസത്തിന്‍റെ' പേരില്‍ ആയാലും ഹിംസയും ആക്രമങ്ങളും അഴിച്ചു വിടുന്നതിനെ എതിര്‍ക്കുക തന്നെ വേണം. അത് എന്തിന്‍റെ പേരില്‍ ആയാലും .
ഒരു സമുദായത്തിലുള്ള ആളുകളെ ശത്രൂ പക്ഷത്തു കുടിയിരുത്തി ഭയ -അരക്ഷിത അവസ്ഥ സ്രിഷിട്ടിച്ചു സാധാരണ ജനങ്ങളെ വിഭജിച്ചു വിഘടിപ്പിച്ചു ആണ് രാഷ്ട്രീയ-സാമ്പത്തിക വരേണ്യ ന്യൂന പക്ഷം മുതലെടുപ്പുകള്‍ നടത്തുന്നതു . ന്യൂന പക്ഷമായ ബ്രിട്ടീഷു കാര്‍ ഇന്ത്യയും ലോകവും ഭരിച്ചതു ജനങ്ങളെ വിഘടിപ്പിച്ചു നിര്‍ത്തിയാണ് എന്ന് മറക്കാതിരിക്കുക. .