Friday, October 16, 2015

ബഹുസ്വരതയെ ഇല്ലായ്മ ചെയ്യാനുള്ള ശ്രമം -

ജെ എസ് അടൂർ (ജോൺ സാമുവൽ)
ന്ത്യ എന്ന ആശയത്തിന്റെ കാതൽ ഭാഷയുടെയും മതാനുഷ്ഠാനങ്ങളുടെയും വസ്ത്രത്തിനും ആഹാരത്തിനുമുള്ള നിർണ്ണയാവകാശങ്ങളുടെയും വൈവിധ്യവും ബഹുസ്വരതയുമാണ് . ഇതിനൊക്കെയുള്ള സ്വാതന്ത്ര്യം കിട്ടിയതോകോളനിവത്കരണത്തിനും വിവേചനത്തിനും മറ്റെല്ലാ ഭീതികൾക്കും അരക്ഷിതാവസ്ഥയ്ക്കും എതിരെയുള്ള പോരാട്ടത്തിലൂടെയും. ഫാസിസത്തിനും ഹിന്ദുത്വം എന്ന മറ യ്ക്കുള്ളിൽ പൊതിഞ്ഞ ബ്രാഹ്മണ (അധീശത്വ) നിക്ഷിപ്ത താല്പര്യങ്ങളുടെ തീവ്രവിഭാഗീയ രാഷ്ട്രീയത്തിനും എതിരെയുള്ള സമരത്തിൽ നിന്നും ഉരുത്തിരിഞ്ഞ രാഷ്ട്രീയത്തിന്റെ ഫലമായാണ്‌ ഇന്ത്യൻ ഭരണഘടന ഉയർന്നു വന്നത്. ഹിന്ദുത്വത്തിന്റെ ചരിത്രത്തിലേക്ക് നോക്കിയാൽ ഈ മുഴുവൻ രാഷ്ട്രീയ ചർച്ചയും ഒരു ചെറിയ ന്യൂനപക്ഷമായ ബ്രാഹ്മണ ശൃംഖലയുടെ മേധാവിത്വത്തിനും മതത്തിന്റെ പേരിലുള്ള വിഭാഗീയ സ്വത്വരാഷ്ട്രീയം ഉയർത്തിക്കാട്ടി അധീശത്വം ഉറപ്പിക്കാനുമുളളതായിരുന്നു എന്നത് നമുക്ക് സ്പഷ്ടമായി തന്നെ കാണാവുന്നതാണ്. 'ഹിന്ദുത്വ ദേശീയത'എന്ന അവകാശവാദതിനപ്പുറംസംഘപരിവാർആർ എസ് എസ്ഹിന്ദുമഹാസഭ തുടങ്ങിയവയുടെയെല്ലാം മാതൃത്വം ഒന്നോ രണ്ടോ ചെറിയ സംസ്ഥാനങ്ങളിലും ചുരുക്കം ചില ചെറു പട്ടണങ്ങളിലും നിന്നുള്ള വളരെ ചെറിയ ബ്രാഹ്മണവിഭാഗത്തിന്റെ അധീശത്വം ആണെന്നതാണ് സത്യം. അവരെല്ലാം തന്നെ മനുഷ്യാവകാശങ്ങളെയും സാമൂഹ്യ നീതിയെയും എല്ലാ ജനങ്ങൾക്കുമുള്ള തുല്യ സ്വാതന്ത്ര്യത്തെയും പൂർണമായും എതിർക്കുന്നവരുമായിരുന്നു. സ്വാതന്ത്ര്യസമര കാലത്തും അവർ കൊളോണിയലിസ്റ്റുകളെ എതിർക്കുകയോ സ്വാതന്ത്ര്യവും മനുഷ്യാവകാശങ്ങളും അടിസ്ഥാനമാക്കിയുള്ള ജനാധിപത്യം എന്ന ആശയത്തെ പിന്താങ്ങുകയോ ചെയ്തിട്ടില്ല. 
ഇക്കഴിഞ്ഞ 30 വർഷക്കാലയളവിൽ സാമ്പത്തികതലത്തിലും രാഷ്ട്രീയതലത്തിലും ഉദ്യോഗസ്ഥതലത്തിലുമുള്ള വരേണ്യ വിഭാഗങ്ങൾക്കിടയിൽ ഒരു പുതിയ ബാന്ധവം രൂപപ്പെട്ടിട്ടുണ്ട്. പൊതുമാധ്യമങ്ങൾ ജനാധിപത്യത്തിന്റെ പേരിൽ മേൽപ്പറഞ്ഞ വിഭാഗത്തിന്റെ താല്പര്യങ്ങളെയാണ് വർദ്ധിച്ച തോതിൽ സംരക്ഷിക്കുന്നതും . ഇന്ത്യയുടെ സാമ്പത്തിക വളർച്ചയും പ്രധാനമായി നഗര കേന്ദ്രീകൃതവും നഗരങ്ങളിലെ സവർണ്ണർക്കും ഇടത്തരം ധനികർക്കും പ്രയോജനപ്രദവുമാകുന്നതുമാണ്. ആയതിനാൽ, 'സാമ്പത്തികവളർച്ചയ്ക്കൊപ്പമുള്ള വികസനംഅല്ലെങ്കിൽ 'ഇന്ത്യ തിളങ്ങുന്നുഎന്നിവയെല്ലാം തന്നെ വെറും 8ശതമാനത്തിൽ താഴെ മാത്രം വരുന്ന വരേണ്യ ജാതികൾക്കും വിഭാഗങ്ങൾക്കും വേണ്ടിയുള്ളവയാണ്. ഈ 'വരേണ്യാധീശത്വപൊതുസമ്മതിയാണ് പ്രഘോഷണങ്ങളിലൂടെയും മുദ്രാവാക്യങ്ങളിലൂടെയുംഭൂരിഭാഗം വരുന്ന ഇന്ത്യക്കാരെയും ഉൾക്കൊള്ളിച്ചുളള  വികസനത്തിനു പകരംനടപ്പാക്കിവരുന്നത്. എന്നാൽ സ്ഥിതിവിവരക്കണക്കുകൾ മറ്റൊരു കഥയാണ് പറയുന്നത്. 77% ഇന്ത്യക്കാർ ഒരു ദിവസം $2 ൽ താഴെ ചിലവാക്കിയാണ് ജീവിക്കുന്നത്. 276 ദശലക്ഷം പേർ ഒരു ദിവസം $ 1.25 ൽ താഴെ വരുമാനത്തിൽ ജീവിക്കുന്നു (പരമദാരിദ്ര്യത്തിന്റെ അളവുകോൽ).10.69 കോടി കുടുംബങ്ങൾക്ക് നിഷേധിക്കപ്പെട്ടിരിക്കുന്നു. ഗ്രാമീണ ഇന്ത്യയിലെ 1 /3 കുടുംബങ്ങളും ഭൂരഹിതരാണ്. ദരിദ്രരും പാർശ്വവത്കരിക്കപ്പെട്ടവരുമായ ഭൂരിഭാഗവും ദളിതരുംആദിവാസികളും,  ഗ്രാമീണരും ന്യൂനപക്ഷങ്ങളുമാണ്. പക്ഷെ ഈ അപഹരണത്തിന്റെയും പാർശ്വവത്കരണത്തിന്റെയും ദാരിദ്ര്യത്തിന്റെയും യഥാർത്ഥ്യം കആക്രമണോന്മുഖമായ  മാധ്യമ പ്രചാരണങ്ങളിലൂടെയും ചതിയിലും കള്ളത്തിലും പൊതിഞ്ഞ പ്രഘോഷണങ്ങളിലൂടെയും മറച്ചുവയ്ക്കുകയാണ് ചെയ്യുന്നത്. കഴിഞ്ഞ 40 വർഷക്കാലത്തിനിടയിൽ നല്ലൊരു ശതമാനം രാഷ്ട്രീയകക്ഷികളും അരാഷ്ട്രീയവൽക്കരിക്കപ്പെടുകയും 100 താഴെ വരുന്ന ചില കുടുംബങ്ങളുടെ സംരംഭങ്ങളായി മാറുകയും ചെയ്തതോടെ അഴിമതി മുഖ്യധാരാകക്ഷി രാഷ്ട്രീയത്തിന്റെ പര്യായമായി മാറിക്കഴിഞ്ഞു. കഴിഞ്ഞ പൊതു തെരഞ്ഞെടുപ്പിൽ ബി ജെ പി യ്ക്ക് ലഭിച്ച  അഭൂതപൂർവമായ ഭൂരിപക്ഷം 32% ജനങ്ങൾ അവരെ പിന്തുണച്ചു എന്നതുകൊണ്ടല്ലമറിച്ചു ഒരു നഗര കേന്ദ്രീകൃത സമ്പത്തിക രാഷ്ട്രീയ വരേണ്യകൂട്ടുകെട്ടിനാൽ നിയന്ത്രിക്കപ്പെടുന്ന കുടുംബാധിപത്യ സംരഭത്തിനോടുള്ള കടുത്ത നൈരാശ്യത്തിന്റെ ഫലമാണ്. വിരോധാഭാസമെന്തെന്നാൽ സവിശേഷാധികാരങ്ങൾ ഉള്ള ഉയർന്ന ജാതിയിലും വിഭാഗങ്ങളിലും ഉൾപ്പെട്ട സാമ്പത്തിക പ്രമാണിമാരും വ്യവസായികളുമാണ് നവ യാഥാസ്ഥിതികമൂല്യങ്ങൾ മുറുകെപ്പിടിക്കുന്ന ഒരു ചെറു ന്യൂനപക്ഷം ആയ ഉന്നതജാതിക്കാരുടെ പിന്തുണയോടു കൂടി,ആക്രമണോന്മുഖമായ മാധ്യമപ്രചരണ തന്ത്രങ്ങളിലൂടെ, ഇന്ത്യ എന്ന ആശയത്തെ കൈപ്പിടിയിലൊതുക്കാൻ ശ്രമിക്കുന്നത്.
കഴിഞ്ഞ 90 വർഷമായി RSS നടപ്പിലാക്കാൻ ശ്രമിക്കുന്നത് ഫാസിസ്റ്റ് അജണ്ട തന്നെയാണ് എന്നതിൽ തർക്കമില്ല. 1938-ൽ We or Our Nationhood Defined എന്ന പുസ്തകത്തിൽ ഗോൾവൾക്കർ നാസികളുടെ ജൂത ഉന്മൂലനത്തിനെ അനുകൂലിക്കുന്നുണ്ട്. " രാഷ്ട്രത്തിന്റെ വിശുദ്ധിയും സംസ്കാരവും ഉയർത്തിപ്പിടിക്കാൻ,സെമിറ്റിക് വംശജരായ ജൂതന്മാരെ നിർമാർജനം ചെയ്തുകൊണ്ട് ജർമനി ലോകത്തെ ഞെട്ടിച്ചു. ദേശീയബോധം അതിന്റെ പാരമ്യത്തിൽ നമുക്കിവിടെ കാണാം. വ്യത്യസ്ത വർഗങ്ങളെയും സംസ്കാരങ്ങളെയും അതിന്റെ വേരറ്റം ചെന്ന് ഒരൊറ്റ അസ്തിത്വത്തിലേക്ക്‌ സ്വാംശീകരിക്കുക എന്നത് എത്രത്തോളം അനായാസമായ സംഗതിയാണെന്ന് ജർമനി കാട്ടിത്തരുന്നുണ്ട്. ഹിന്ദുത്വത്തെ സംബന്ധിച്ചിടത്തോളം നേട്ടമുണ്ടാക്കാൻ കഴിയുന്ന ഒരു പാഠമാണിത്."
ജാതിഭേദത്തെയും ലിംഗഭേദത്തെയും പവിത്രവത്കരിക്കുന്നതോടൊപ്പം  മനുസ്മൃതി ബ്രഹ്മണാധീശത്വത്തെയും വിശുദ്ധമായി കാണുന്നുണ്ട്. അതുകൊണ്ട് തന്നെ വിഭാഗീയ അജണ്ടയുള്ള ബ്രാഹ്മണ നേതാക്കൾ സദാവേദങ്ങൾക്ക് ശേഷം ഏറ്റവും അധികം ആരാധിക്കപ്പെട്ട പ്രാമാണിക ഗ്രന്ഥമായി കരുതപ്പെടുന്ന മനുസ്മൃതിയുടെ മാഹാത്മ്യത്തെ പ്രകീർത്തിക്കുകയും ചെയ്യുന്നു. ഗോൾവൾക്കർ മനുവിനെ 'മനുഷ്യവംശത്തിലെ ഏറ്റവും മഹാനും ബുദ്ധിമാനുമായ പ്രഥമ ന്യായാധിപൻഎന്ന് വിശേഷിപ്പിക്കുന്നു. 1950-ൽ RSS ഇന്ത്യൻ ഭരണഘടനയെ എതിർക്കുകയും തൽസ്ഥാനത്ത് മനുവിന്റെ നിയമാവലി നടപ്പാക്കണമെന്ന ആവശ്യം ഉന്നയിക്കുകയും ചെയ്തിരുന്നു. ഈ മനോനിലയാണ് ഫാസിസത്തിനു വളക്കൂറുള്ള മണ്ണായി ഇന്ത്യയെ മാറ്റുന്നത്. ഇതേ മാനസികാവസ്ഥയാണ് നൈതികതയുടെയും സഹനത്തിന്റെയും അഹിംസയുടെയും സനാതനഹൈന്ദവതയുടെയും പ്രവാചകനായിരുന്ന ഗാന്ധിജിയുടെ കൊലപാതകത്തിനു പ്രേരകശക്തിയായത്.
ഇറ്റലിയിലെ ഫാസിസ്ടുകളും ജർമനിയിലെ നാസികളും എത്രത്തോളം ക്രിസ്തുമതത്തിന്റെ നൈതികതയിൽ നിന്നും അകലെയായിരുന്നുവോ അധീശാത്മകവും ഹിംസാത്മകവും ആയ ഫാസിസ്റ്റ് അജണ്ടയുടെ പ്രയോക്താക്കൾവിവേകാനന്ദനും ഡോ. രാധാകൃഷ്ണനും അരബിന്ദോയും മഹാത്മാഗാന്ധിയും ഈ നാട്ടിലെ മഹാഭൂരിപക്ഷം ജനങ്ങളും വിശ്വസിക്കുന്നസകലതിനെയും ഉൾക്കൊള്ളുന്ന വസുധൈവ ഹൈന്ദവതയിൽ നിന്നും അത്രത്തോളം അകലെയാണ്. അതുകൊണ്ട് തന്നെ പലപ്പോഴും വെറും രണ്ടു ശതമാനത്തിൽ താഴെവരുന്ന സവർണ വിഭാഗങ്ങൾക്ക് രാജ്യത്തിന്റെ മേലുള്ള മേധാവിത്ത്വവും നിയന്ത്രണവും മറച്ചുപിടിക്കുന്നതിനായി മത സ്വത്വബിംബങ്ങളെ വളച്ചൊടിക്കുകയും ചെയ്യുന്നു.
ഈയിടെ നടന്ന യുക്തിവാദികളുടെയും സമൂഹ്യപ്രവർത്തകരുടെയും എഴുത്തുകാരുടെയും കൊലപാതകപരമ്പരകളും വിയോജിപ്പിന്റെയും എതിർപ്പിന്റെയും പ്രതിരോധത്തിന്റെയും ശബ്ദങ്ങളെ ഭീഷണി കൊണ്ടും പീഡനങ്ങൾ കൊണ്ടും അമർത്താനുമുളള ശ്രമങ്ങളുമെല്ലാം തന്നെ മാനുഷിക മൂല്യങ്ങളുള്ള ബഹുസ്വര ജനാധിപത്യ ഇന്ത്യ എന്നാ ആശയത്തെ ഇല്ലായ്മ ചെയ്യാൻ ശ്രമിക്കുന്നസാമ്പത്തിക രാഷ്ട്രീയ ശക്തികളാൽ സംരക്ഷിക്കപ്പെടുന്നസാമൂഹ്യ ഫാസിസത്തിന്റെ നിദർശകങ്ങളത്രേ. ഒരു കൂട്ടം കുടുംബങ്ങൾ നയിക്കുന്ന വ്യവസായ ലോബികളും.
കുടുംബഭരണത്തിൻ കീഴിലുള്ള കോർപരെറ്റ് മാധ്യമങ്ങളും സവിശേഷധികാരങ്ങൾ സിദ്ധമായ ഉന്നത വിഭാഗത്തിൽ പെട്ട വിദേശ ഇന്ത്യക്കാരും ചേർന്ന്'പൊതുസമ്മതി നിർമാണം എന്നതു നമ്മെ ബോധ്യപെടുത്താനായി പരമാവധി ശ്രമിക്കുമ്പോൾ തന്നെ പാർശ്വവത്കരിക്കപ്പെട്ട ന്യൂനപക്ഷങ്ങളിലും വിമോചന ചിന്താഗതിക്കാരിലും എഴുത്തുകാരിലുമൊക്കെ അനന്യമായ ഭീതിയും അരക്ഷിതാവസ്ഥയും വളർന്നു  കൊണ്ടിരിക്കുന്നു. ഉപഭോഗവസ്തു തെരഞ്ഞെടുക്കുന്നതിന്റെ പേരിൽ ഒരാ കൊല്ലപ്പെടുമ്പോൾഒരെഴുത്തുകാരന്റെ പടിവാതിലിൽ കൊലപാതകികൾ പ്രത്യക്ഷപ്പെടുമ്പോൾഒരധ്യാപകൻ അല്ലെങ്കിൽ എഴുത്തുകാരൻ ഭീഷണി മുഴങ്ങുന്ന ഫോ വിളികൾ സ്വീകരിക്കുമ്പോൾ ഒക്കെ തന്നെ ഫാസിസ്റ്റുകൾ ഇന്ത്യ എന്ന ആശയത്തെ നശിപ്പിക്കുകയാണ്. 1930-കളിലെ നാസി ജർമനിയെയൊ ഫാസിസ്റ്റ് ഇറ്റലിയെയോ പോലെ അല്ലതീർത്തും വൈവിധ്യം നിറഞ്ഞ ഇന്ത്യ. പണത്തിന്റെയും കായികശക്തിയുടെയും ഹുങ്കിൽ ഈ രാജ്യത്തിന്റെ നാനത്വത്തെയും ബഹുസ്വരതയെയും ജനാധിപത്യത്തെയും ശ്വാസം മുട്ടിക്കാനുള്ള തൊരു ശ്രമത്തെയും ഇന്നാട്ടിലെ മഹാഭൂരിപക്ഷം എതിർക്കുക തന്നെ ചെയ്യും. ജനാധിപത്യ വാഗ്ദാനത്തിന്റെ അടിസ്ഥാനതത്ത്വങ്ങൾ ആണ് ഭീതിയിൽ നിന്നും ഇല്ലായ്മയിൽ നിന്നുമുള്ള സ്വാതന്ത്ര്യം. വിശ്വാസത്തിനുള്ള സ്വാതന്ത്ര്യത്തിലും കൂട്ടായ്മയ്ക്കുള്ള സ്വാതന്ത്ര്യത്തിലും ഒരു തരത്തിലുമുള്ള വിലപേശലുകൾ ഭരണഘടന അനുവദിക്കുന്നില്ല എന്ന് മാത്രമല്ല അവ ഉറപ്പു കൊടുക്കുകയും ചെയ്യുന്നു. ഇന്ത്യ എന്ന ആശയത്തിൽ വിശ്വസിക്കുന്ന ഈ രാജ്യത്തെയും ജനങ്ങളെയും അതിന്റെ സമ്പന്ന പാരമ്പര്യത്തെയും സ്നേഹിക്കുന്ന എല്ലാവരും മതഭ്രാന്തിൽ നിന്നും ഫാസിസത്തിൽ നിന്നും ഇന്നാട്ടിനെ വീണ്ടെടുക്കാനുള്ള ശ്രമങ്ങളിൽ ഒരുമിക്കേണ്ടതുണ്ട്. മതത്തിന്റെ നൈതികപിരിവുകളെ മതാന്ധത ബാധിച്ചവരിൽ നിന്നും വർഗീയവാദികളിൽ നിന്നും എല്ലാത്തരതിലുമുള്ള ഫാസിസ്ടുകളിൽ നിന്നും നമുക്ക് പുനർനിർമിക്കണം.

ഇന്ത്യ എന്ന ആശയം വിഷലിപ്തമാക്കപ്പെടുമ്പോൾ നാം നിശബ്ദരായിരിക്കാൻ പാടില്ല. രാജ്യം നൈതികവും രാഷ്ട്രീയവുമായ ഒരു പ്രതിസന്ധിയെ നേരിടുമ്പോൾ നമുക്ക് നിക്ഷ്പക്ഷരായിരിക്കാൻ സാധിക്കില്ല. ലക്ഷക്കണക്കിന്‌ ജനങ്ങൾ അനീതിയ്ക്കും വിവേചനത്തിനും അക്രമത്തിനും വർഗീയതയ്ക്കും ഫാസിസത്തിനും നേർക്ക്‌ അരുത് എന്ന് പറയേണ്ടതാണ്. നമുക്കൊരു വൈവിധ്യപൂർണമായ ജനാധിപത്യത്തിൽ എല്ലാം വൈവിധ്യവും ഉൾക്കൊള്ളാൻ  കഴിയുന്ന ഒരു ഇന്ത്യ വളർത്തിയെടുക്കണം. നമുക്ക് ഗാന്ധിജിയും ഫൂലെയും അംബേദ്കറും നാരായണ ഗുരുവും പ്രചരിപ്പിച്ച മൂല്യങ്ങൾ കണ്ടെടുത്ത് ഇന്ത്യ എന്ന ആശയത്തെ പുനരുജ്ജീവിപ്പിക്കാം.

No comments: