Posted on: 25 Jul 2011 ( mathrubhoomi)
ജോണ്‍ സാമുവല്‍
ഓസ്ലോവില്‍ എന്റെ ഏറ്റവും ദു:ഖാര്ത്തനമായ ഞായറാഴ്ചയാണ് പിന്നിട്ടത്. പൊതുവെ പ്രസന്നമായ നഗരത്തിന്റെ ഈ നാളുകളിലെ കണ്ണീരുപോലെ രാവിലെ മഴ ചാറിക്കൊണ്ടിരുന്നു. ഇന്നലെ ഞെട്ടലിനോടും അവിശ്വാസത്തോടും പൊരുത്തപ്പെടാന്‍ ശ്രമിക്കുകയായിരുന്നു ജനങ്ങള്‍. ഏങ്ങും ദു:ഖം നഗരത്തെ പൊതിഞ്ഞുനില്ക്കു ന്നു. നൂറുകണക്കിനാളുകള്‍ പൂക്കളുമായി പള്ളികളിലേക്ക് പോകുന്നത് എനിക്ക് ജനലിലൂടെ കാണാമായിരുന്നു. പൊതുവെ കൊച്ചുമക്കളുമായി വരുന്ന വൃദ്ധജനങ്ങളെയാണ് പള്ളികളില്‍ കാണാറുള്ളത്. ഈ ഞായറാഴ്ച വ്യത്യസ്തമായിരുന്നു. ഞാനും അപാര്‌്ികമെന്റിനടുത്ത പള്ളിയില്‍ പോയി. സംഗീതമോ പ്രസംഗമോ ഉണ്ടായിരുന്നില്ല. എങ്ങും മൂകത, മെഴുകുതിരികള്‍, പൂക്കള്‍, മെഴുകുതിരി കത്തിച്ച് എല്ലാവരും എഴുനേറ്റുനിന്നു. നിശ്ശബ്ദമായി പ്രാര്ത്ഥിചക്കാനേ മനസ്സുവരുന്നുള്ളൂ. അസാധാരണമായി ഇന്ന് ഒരുപാട് ചെറുപ്പക്കാര്‍ പള്ളിയിലെത്തിയിരുന്നു.
നഗരത്തിലൂടെ നടക്കുമ്പോഴും ഈ ദു:ഖഭാവം എങ്ങും തളംകെട്ടിനില്ക്കു ന്നത് കാണാമായിരുന്നു. രണ്ടു സുഹൃത്തുക്കള്‍ എങ്ങനെ കൂട്ടക്കൊലയില്‍ നിന്ന് രക്ഷപ്പെട്ടു എന്ന് ഇന്നുരാവിലെ കേട്ടു. മൂത്രപ്പുരയില്‍ പത്തുപേരാണ് ഒളിച്ചിരുന്നുരക്ഷപ്പെട്ടത്. ഒരാള്‍ വെള്ളത്തിലേക്ക് എടുത്ത് ചാടി മറുകരയിലേക്ക് നീന്തിരക്ഷപ്പെട്ടു. ശ്രീലങ്കന്‍ വംശജരായ മൂന്നുപേര്‍ കുറ്റിക്കാടുകള്ക്കിതടയില്‍ ഒളിഞ്ഞിരുന്നാണ് രക്ഷ നേടിയത്. പ്രധാനമന്ത്രിയുടെ ഓഫീസ് അടുത്താണ്. പുറത്ത് യുവാക്കളായ സുരക്ഷാഭടന്മാര്‍ കാവല്നി ല്ക്കു ന്നു. അവരും നിശ്ശബ്ദരാണ്. ഇരുപത്-ഇരുപത്തിരണ്ട് വയസ്സുള്ളവര്‍. യൂണിഫോമിലല്ലെങ്കില്‍ പട്ടാളക്കാരാണ് എന്ന് തോന്നുകയേ ഇല്ല. ഈ പ്രായക്കാരായ 91 പേരാണ് വെടിയേറ്റ് വീണുമരിച്ചത്.
നഗരമദ്ധ്യത്തിലെ കത്തീഡ്രലിന്റെ മുന്വേശം പൂക്കളും കത്തുന്ന മെഴുകതിരികളും കളിപ്പാട്ടങ്ങളും കൊണ്ട് നിറഞ്ഞിരിക്കുന്നു. വൈകീട്ട് നടന്ന പ്രത്യേക ദ:ഖാചരണച്ചടങ്ങില്‍ ഞാനും പങ്കെടുത്തിരുന്നു. നൂറില്താഖഴെ ആളുകള്‍ മാത്രം വരാറുള്ള ഹാളില്‍ അറുനൂറോളം പേരുണ്ടായിരുന്നു. പള്ളി നിറഞ്ഞുകവിഞ്ഞു. ഭക്തിഗാനാലാപം തുടങ്ങിയപ്പോള്‍ ആളുകളുടെ കവിളില്‍ കണ്ണീരൊഴുകുന്നത് കാണാമായിരുന്നു. എല്ലാവര്ക്കും ഒരു ബന്ധുവിന്റെ സുഹൃത്തിന്റെ സഹപ്രവര്ത്ത കന്റെ വിയോഗത്തിന്റെ വേദനയുണ്ട്. ഒറ്റ സന്താനങ്ങളെ നഷ്ടപ്പെട്ട മാതാപിതാക്കള്‍ എത്രയോ ഉണ്ട്. മരിച്ച ഒരു കൊച്ചുപയ്യന് പതിമൂന്നുവയസ്സേ പ്രായമുണ്ടായിരുന്നുള്ളൂ, ഏറ്റവും ഇളയ രക്തസാക്ഷി. ഒരുപത്തുവയസ്സുകാരന്റെ പിതാവായതുകൊണ്ട് എനിക്ക് ആ മാതാപിതാക്കളുടെ മനസ്സുകാണാന്‍ കഴിഞ്ഞു. സര്വീ സിന് ശേഷം എല്ലാവരും നിശ്ശബ്ദരായി കുറെനേരം പുറത്തെ തുറസ്സില്‍ നിന്നു. അവര്‍ തീരാക്കണ്ണീരില്‍ നുറുനുറുഅനുഭവങ്ങള്‍ പങ്കുവെക്കുകയായിരുന്നു. നേരിയ മഴ, പ്രകൃതിയുടെ കണ്ണീര്‍. മെഴുകുതിരികള്ക്കി ടയില്‍ ടെഡ്ഡി കരടികളും ബാര്ബി് ഡോളുകളും, ഓരോന്നിനും എന്തെല്ലാം ഓര്മ കള്‍. കരയാതിരിക്കാന്‍ കഴിയുന്നില്ല.
മരിച്ചുവീണവരെല്ലാം ശോഭനമായ ഒരു ഭാവി മുന്നില്‍ കണ്ട ഭാവിയുടെ നേതാക്കളായിരുന്നു. ഒരുപാട് കഴിവുകളും പ്രതീക്ഷകളും ഉള്ളവര്‍. വര്ഷം്തോറും ജുലായില്‍ നടക്കുന്ന ഇതുപോലുള്ള ക്യാമ്പുകളില്‍ പങ്കെടുത്ത് വളര്ന്നാ ണ് പ്രധാനമന്ത്ര സ്റ്റോല്ട്ന്ബ ര്ഗും് കേബിനറ്റ് മന്ത്രിമാരുമെല്ലാം ആ നിലയിലേക്ക് എത്തിയത്. മരിച്ചവരില്‍ ചിലരെങ്കിലും ഇതുപോലെ വളരേണ്ടവരായിരുന്നു. നല്ല സമൂഹത്തിനും ഭാവിക്കും വേണ്ടി വലിയ സ്വപ്‌നങ്ങള്‍ കണ്ടവരാണ് അവര്‍. വെറുപ്പിന്റെ പ്രത്യയശാസ്ത്രവുമായി വന്ന മറ്റൊരു യുവാവാണ് ഇത്രയും യുവത്വങ്ങളെ തല്ലിക്കെടുത്തിയത്.
നിറഞ്ഞ യൗവനത്തില്‍ ജ്വലിച്ചുനിന്ന പ്രിയ സന്താനങ്ങള്‍ നഷ്ടപ്പെട്ട അനേകര്ക്ക്സ വേണ്ടി പ്രാര്ത്ഥിിക്കാനേ നമുക്കും കഴിയൂ. ആഘോഷമായ യൗവനം, പൊടുന്നനെ തകര്ന്ന് സ്വപ്‌നങ്ങള്‍. ഇതൊരു ക്രൂരലോകമാണ്.
ഞാനും ഒരു മെഴുകുതിരി തെളിയിച്ചു.
(മനുഷ്യാവകാശ പ്രവര്ത്തികനും എഴുത്തുകാരനും ഗവേഷകനുമാണ് അടൂര്‍ സ്വദേശിയായ ജോണ്‍ സാമുവല്‍ ഇപ്പോള്‍ ഓസ്ലോവില്‍ താമസിക്കുന്നു
No comments:
Post a Comment