Thursday, February 17, 2011

മലയാളഭാഷയുടെ സ്വത്വനിര്‍മ്മിതി

‎ജോണ്‍ സാമുവല്‍


1) ഭാഷ ജൈവബധ്ധമാണ്. മലയാള ഭാഷയുടെ ഉയിരും ഊര്‍ജവും ഉരുത്തിരിയുന്നത് അത് വിനിമയത്തിന് ഉപയോഗിക്കുന്ന ആളുകളുടെ ജീവിത- വ്യവഹാര സാഹചര്യങ്ങല്‍ക്കനുസരിചായിരിക്കും. എല്ലാ ഭാഷകളും മാറ്റത്തിന് വിധേയമാണ്.

2) എന്നാല്‍ ഭാഷയുടെ ഭരണഘടനയും മേല്കൊയ്മയുള്ള വ്യാകരണ-വ്യവഹാര രീതികളും രൂപപെട്തുന്നതില്‍ അന്നന്നത്തെ അധികാര സ്ഥാപനങ്ങള്‍ക്കും വ്യവസ്തക്ക്കും കാര്യമായ പങ്കുണ്ട്.

3) മലയാള ഭാഷയുടെ പരിണാമത്തില്‍ ബ്രാമ്മനര്‍ക്കെന്നപോലെ, അറബി, സുറിയാനി, റോമന്‍ വ്യാപാര വ്യവഹാരങ്ങള്‍ക്കും പങ്കുണ്ടാന്നുള്ളത് സാമ്പത്തിക-അധികാര ശ്രേണികളുടെ കുറിമാനങ്ങളാണ്. മലയാളത്തില്‍ ആദ്യമായി പുസ്തകപ്രസാധനം പതിനാറാം നൂറ്റാണ്ടില്‍ ചെയ്ടതും പോര്ടുഗീസുകരയിരുന്നലോ. ഇപ്പോള്‍ നമ്മളുപയോഗിക്കുന്ന കസേര, മേശ, ജനല്‍ എന്ന വാക്കുകളടക്കം പലവയും പോര്ടുഗീസില്‍നിന്നും ആവഹിച്ചവയാണ്. ആഗോളവല്‍ക്കരണം
വരുന്നതിനു എത്രയോ മുന്‍പ് തവണ നമ്മുടെ ഭാഷ ഒരു ബ്രഹത്തായ ആഗോള വ്യാപാര കണ്ണിയിലൂടെ മറ്റു പല ഭാഷകളും സംസ്കാരങ്ങളുമായി ഇണചേര്‍ന്നു രൂപഭാവങ്ങള്‍ആര്‍ജിച്ചു.

4) പത്തൊന്‍പതാം നൂറ്റാണ്ടിന്റെ രണ്ടംപകുതിയിലും ഇരുപതാം നൂറ്റാണ്ടിന്റെരണ്ടാംപകുതിയിലും മലയാള ഭാഷയുടെ വ്യവഹാരത്തെ രൂപപ്പെടുത്തിയതില്‍ പത്ര മാധ്യമങ്ങള്‍ക്ക് പ്രധാനമായ ഒരു പങ്കുണ്ട്. ആദ്യം ബേസല്‍ മിഷന്നും പിന്നീട് കേരളീയരായ പുതു മധ്യവര്‍ഗ വരേണ്യ ഉത്സാഹികളും തുടങ്ങിവച്ച മാധ്യമ-ഭാഷ സംരംഭങ്ങള്‍ക്കും പുതിയ കൊളോനീയ-അധുനീകതയുടെ അധികാര പ്രസരം ഉണ്ടായിരരുന്നു. 1892 -ഉണ്ടായ ഭാഷാപോഷിണി സഭയുടെ അങ്ങത്ത വിശകലനം ചെയ്താല്‍ പുതിയ വരേണ്യ-വിഭാഗവും ഭാഷ വികാസ-വ്യവഹാരവും തമ്മിലുള്ള കണ്ണികളെ കാണ്മാന്‍ സാധിക്കും.

മലയാള ഭാഷാ വീണ്ടു മാറിക്കൊണ്ടിരിക്കും- മലയാളികളുടെ ജീവിത-വ്യവഹാരങ്ങള്‍ മാറുന്നതോടൊപ്പം.
മലയാള ഭാഷക്ക് മാത്രമല്ല ഈ വിഹുഅലതകള്‍. കാലവും സാഹചര്യങ്ങളും മാറുന്നതനുസരിച്ച് ഭാഷയും മാറിക്കൊണ്ടിരിക്കും. ഭാഷയോടുള്ള വൈകാര്യകമായ പ്രതീകരണങ്ങള്‍ ഉണ്ടാകുന്നതു പോലും നമ്മളറിയാതെ നമ്മളുടെ ഉള്ളില്‍
സ്ഥാപനവല്‍ക്കരിക്കപെട്ട സത്വ ബോധങ്ങളില്‍ നിന്നാണ്. പതിനാറാം നൂറ്റാണ്ട് മുതല്‍ രൂപപെട്ടുവന്ന, നിര്‍മ്മിക്കപെട്ട ഭാഷാടിസ്ഥിത ദേശീയ സത്വ ബോധത്തില്‍ നിന്നാണ് ഭാഷ മൌലീക വാദങ്ങള്‍ ഉണ്ടായി തുടങ്ങയിത്
( from facebook discussions)

No comments: