സത്യത്തിൽ ഈ കണ്ണട ചർച്ചകൾ ഒക്കെ ഉപരിപ്ലവമാണ് . പ്രശ്നം അവിടെയൊന്നും അല്ല.
ഒന്നാമത്തെ പ്രശ്നം ഇന്നത്തെ ഇസം കൺസ്യുമറിസം ആണ്. അങ്ങനെയുള്ള കൺസ്യുമർ കാപ്പിറ്റലിസ്റ്റ് സംസ്ക്കാരത്തിന്റെ ഭാഗമാണ് 'ബ്രാൻഡ് ഫെറ്റിഷ് '. നിങ്ങൾക്ക് 300 രൂപക്കും ഒരു ഷർട്ട് കിട്ടും 15000 രത്തിനും കിട്ടും. ബ്രാൻഡിന് ആണ് വില. ബ്രാൻഡ് എന്ന് പറഞ്ഞാൽ ക്യാപ്പിലിസ്റ്റ് മാർക്കറ്റിങ് മായ കാഴ്ച്ചകൾ ആണ്. ആ മായ വലയത്തിൽ ആണ് കേരളത്തിലെ കമ്മ്യുണിസ്റ്റ്കാരും കൊണ്ഗ്രെസ്സ്കാരും ബി ജെ പി ക്കാരും എല്ലാം.
കേരളം ഇന്ന് ഒരു നിയോ ലിബറൽ കൺസ്യുമെര്സ്റ്റ് സമൂഹം ആണ്. രാഷ്ട്രീയം സെക്ടറിയൻ കൺസർവെട്ടീവും. അതിലെ ഡിഗ്രിയിൽ മാത്രം പാർട്ടികൾ തമ്മിൽ വ്യത്യാസം കാണും. കേരളത്തിൽ കമ്മ്യുണിസം എന്നത് മൈക്കിൽ കൂടിയും ഫേസ് ബുക്കിൽ കൂടിയും വാചക കസർത്തു നടത്തിയുള്ള ഒരു ' മേക് ബിലീവ് ' ഇൽയുഷൻ ആണ്. കേരളത്തിൽ പണ്ട് കമ്മ്യുണിസ്റ്റ് എന്ന് അവകാശപെട്ടവരിൽ ഒരുപാട് പേരും ഇന്ന് കൺസ്യൂമർ സമൂഹത്തിന്റെ ഭാഗം മാത്രമാണിപ്പോൾ. അവരിൽ നല്ലൊരു വിഭാഗം ബ്രാൻഡ് കോൺഷ്യസ് ആയതു കൊണ്ടുടാണ് 5000 രൂപക്ക് കിട്ടുന്ന കണ്ണട പത്തിരട്ടി കൊടുത്തു ബ്രാൻഡഡ് സാധനം വാങ്ങുന്നത്. ഇന്ന് പല രാഷ്ട്രീയ നേതാക്കളും ഉപയോഗിക്കുന്നത് ഏറ്റവും വില കൂടിയ മൊബൈൽ ഫോൺ ബ്രാൻഡുകൾ ആണ്.
കേരളത്തിലെ രണ്ടാമത്തെ പ്രശ്നം ഇരട്ടത്താപ്പും എന്ററേഞ്ചഡ് ഹീപ്പോക്രസിയും ആണ്. സെല്ഫ് ഫിനാൻസ് കോളേജിന് എതിരെ വിദ്യാർത്ഥി സംഘത്തെ ഇറക്കി വിട്ടു പോലീസ് തല്ല് കൊള്ളിച്ചിട്ട് നേതാക്കളുടെ സ്വന്തം മക്കളെ സെല്ഫ് ഫിനാൻസിൽ തന്നെ പഠിപ്പിക്കും. ഇരുപത്തി നാല് മണിക്കൂറും അമേരിക്കൻ സാമ്രാജ്യത്തിനു എതിരെ പറഞ്ഞിട്ട് സ്വന്തം മക്കളെ അമേരിക്കയിലെ മൾട്ടി നാഷണൽ കമ്പിനികളിൽ ജോലിക്ക് വിട്ടു അഭിമാനം കൊള്ളും. അങ്ങനെ ഒരുപാട് കാര്യങ്ങളിൽ ഹിപ്പോക്രാറ്റിക് ആയ കപട സമൂഹം ആയിരിക്കുകയാണ് നമ്മുടെ സമൂഹം. അതിൽ നിന്ന് വരുന്ന രാഷ്ട്രീയത്തിനും അതിന്റെ കാപട്യം ഉണ്ട്. അതു കവിത വച്ച വിന്ഡോ ഡ്രസിങ് നടത്തുന്ന ബജറ്റിന്റെയോ ബ്രാൻഡഡ് കണ്ണടയുടെയോ പ്രശ്നം അല്ല.
അതു നമ്മുടെ സമൂഹത്തിലും രാഷ്ട്രീയത്തിലും പിടിക്കുന്ന പുഴുകുത്തിന്റ പ്രശ്നം ആണ്. പറച്ചിലും പ്രവർത്തിയും തമ്മിൽ ഉള്ള അപകടകരമായ അന്തരമാണ്. അത് സ്വന്തം കണ്ണിലെ കോലിനെ കാണാതെ അന്യന്റെ കണ്ണിലേ കരട് തപ്പുന്ന മനസ്ഥിതിയാണ്. അതു രാഷ്ട്രീയ നേതാക്കളിൽ പാർട്ടി ഭേദമന്യേ വളർന്നു വരുന്ന 'അവനവനിസം ' ആണ്. അതു വ്യക്തികളിലും സമൂഹത്തിലും വളർന്നു വരുന്ന ' എനിക്ക് എന്ത് കിട്ടും ' എന്ന സ്വാർത്ഥതയാണ്. സമൂഹത്തിലും രാഷ്ട്രീയത്തിലും വളർന്നു വരുന്ന ജാതി മത മുൻവിധികൾ ആണ്. കപട മോറൽ പോസ്റ്ററിങ് ആണ്. അതു ബ്രാൻഡ് ഫെറ്റിഷ് ആണ്. അതു മോറൽ അതോറിട്ടി നഷ്ട്ടപെടുത്തിയ നേതാക്കൾ ആണ്. അതു ഫെമിനിസ്റ്റ് എന്ന് അവകാശ പെട്ടിട്ടു പെട്രിയാർക്കി വീട്ടിലും പാർട്ടികളിലും പ്രാക്ടീസ് ചെയ്യുന്നതാണ്. അതു കമ്മ്യുണിസം പ്രസംങ്ങിച്ചിട്ടു ക്യാപിറ്റലിസ്റ്റ് ആയി ജീവിക്കുന്നതാണ്. അത് പഴയ അംബാസഡർ കാറിൽ നിന്നോ മഹിന്ദ്ര ജീപ്പിൽ നിന്നും ഓഡി യിലേക്കും ബി എം ഡബ്ല്യൂ വിലക്കും കൂപ്പറിലേക്കും നീണ്ടു പോകുന്ന കൺസ്യമർ സ്വപ്‌നങ്ങൾ ആണ്. അത് ഇരുട്ട് കൊണ്ട് ഓട്ട അടച്ചു കണ്ണടച്ചു പൂച്ച പാലുകുടിക്കുന്നത് പോലെയുള്ള തരികിട മനസ്ഥിതി ആണ്. അതു സ്വന്തം പാർട്ടിക്കാർ എന്ത് വൃത്തികേടുകൾ കാണിച്ചാലും അതിനെ ന്യായീകരിക്കുന്ന അധികാരം രാഷ്ട്രീയത്തിന്റെ ശിങ്കിടി വാലാട്ടികളും കൊട്ടേഷൻ ഗാങ്ങും ആണ്. അതു എല്ലാ ഇസത്തിനും അപ്പുറമുള്ള ഫേസ് ബുക്കിലും സമൂഹത്തിലും ഉള്ള പച്ചതെറി സംസ്കാരം ആണ്. Power political tussles have become increasingly obscene.
കേരളത്തിന് പുതിയ ഒരു നവോദ്ധാനം വേണം. അതിനുള്ള ഉൾകാമ്പ് ഉള്ള രാഷ്ട്രീയ നേതാക്കൾ ഇല്ല. Most of them are a part of the problem. അതു വരേണ്ടത് സാധാരണ ജനങ്ങളിൽ നിന്നാണ്.
( കേരള നിയമ സഭയിലെ സ്പീക്കറും മറ്റു ചിലരും ആമ്പതിനായിരം വിലയുള്ള കണ്ണടകള്‍ വാങ്ങിയതിനെ കുറിച്ചുള്ള ഫേസ് ബുക്ക് കൊലഹലത്തോട് പ്രതീകരിച്ചു 2 ഫെബ്രുവരി, 2018 ല്‍ എഴുതിയ ഫെസ് ബുക്ക് പോസ്റ്റ് )
No comments:
Post a Comment