കേരളത്തില്‍ "ബുദ്ധി ജീവികള്‍" എന്നും 'സാംസ്‌കാരിക നായകര്‍ " എന്നും മറ്റും വിളിക്കുന്നുനത് പൊതുവേ അറിയ പെടുന്ന മലയാളം എഴുത്ത് കാരെയാണ്. കേരളത്തെ സംബന്ധിച്ചു അവര്‍ മലയാളത്തില്‍ ഒന്ന് രണ്ടു പുസ്തകം എങ്കിലും എഴുതിയിരിക്കണം . അവരില്‍ ഒട്ടു മിക്ക ആളുകളും പലപ്പോഴും മലയാളം അധ്യാപകര്‍ ആയിരിക്കും. അതില്‍ തന്നെ കൂടുതല്‍ പ്രകീര്‍ത്തിക്കപ്പെടുന്നത് ഒരു പാര്‍ട്ടിയുടെയോ വലിയ സംഘ ബലത്തിന്റെയോ ഒക്കെ ഒത്താശ ഉള്ളവര്‍ ആണ്. സുകുമാര്‍ അഴിക്കോടും , എം എന്‍ വിജയനും ഒക്കെ ആ ഗണത്തില്‍ പെടുന്ന പ്രസംഗം നടത്തി 'മിത്തുകള്‍ ' ആയവരാണ് ആണ്. ഇവരെപോലെയുള്ളവരെ അവരുടെ യഥാര്‍ത്ഥ ഇന്‍റെലെക്ച്ചുവല്‍ കൊന്ട്രിബ്യുഷനും ഉപരി അതി ശോക്ത്തിയോടെ വാഴ്ത്തപ്പെട്ടവര്‍ ആണ്. കേരളത്തില്‍ 'ബുദ്ധി ജീവി സാംസ്‌കാരിക ' നായകര്‍ക്ക് ചില വാര്‍പ്പ് മാതൃകകള്‍ ഉണ്ട് . ഇത് ഓരോ സ്പീച്ച് കമ്മ്യൂണിറ്റി അധവാ ഭാഷ സമൂഹത്തിലും ഉണ്ടാകുന്നത് സാമൂഹികവും ചരിത്ര പരവുമായ കാരണങ്ങൾ കൊണ്ടാണ്. അതായത് ഭാഷ സമൂഹ വ്യവഹാരങ്ങൾക്ക് പലപ്പോഴും സാധുത നൽകുന്നത് മേല്കോയ്മകളുടെ അധികാര സ്വരൂപങ്ങളും അതാത് സമൂഹത്തിലെ വാഴ്വ്കൾ ഉള്ളവ ജാതി , മത, വർഗ സ്വതങ്ങൾ ആയിരിക്കും. അതു കേരളത്തിലെ സാമൂഹിക ' പൊതു ബോധ' നിർമ്മിതിയിലും ഉണ്ട് . അതിനു പുറത്തു വര്‍ത്തിക്കുന്നവര്‍ക്ക് ' സാസ്കാരിക നായകര്‍ ' ആകുവാന്‍ ഉള്ള സാധ്യത കുറവാണ്.
പണ്ടൊക്കെ ഞങ്ങളുടെ ചെറുപ്പ കാലത്ത് ഒരു മാതൃ ഭൂമി വരികയോ കലാ കൌമുദി വരികയോ കക്ഷത്തില്‍ കൊണ്ട് 'ബുദ്ധി ജീവി ചമയഞ്ഞു ' വരുന്ന വരും ഉണ്ടായിരിന്നു. പിന്നെ അല്പം സിനിമ . സാഹിത്യം. ചില വലിയ പേരുകള്‍ പറയുക . ടാര്കൊവ്സ്കി, ഗോദാര്ദ്, കുറസോവ, ഗബ്രിയേല്‍ മാര്‍ക്വസ് , നേരുദാ, ഒക്ടോവിയോ പാസ് , ക്യാമു, കഫ്കാ . ഇതൊക്കെ ഇടക്ക് പറഞ്ഞു അല്പം താടിയും തുണി സഞ്ചിയും ചില 'കിടിലന്‍' ബുക്ക്‌കളും ഉണ്ടെങ്കില്‍ എമ്പത് കളില്‍ ഒരു ലോക്കല്‍ 'ബുദ്ധി ജീവി ' ആകാമായിരുന്നു .
രാജ ഭരണ കാലത്തും രാജധാനിയെ ചുറ്റി പറ്റി കവിത ഒക്കെ എഴുതി 'പട്ടും വളയും" ഒക്കെ വാങ്ങിക്കുന്ന എഴുത്ത് കാരുണ്ടായിരുന്നു. ഇപ്പോഴും പല എഴുത്ത് കാരും അധികാര- ഭരണ- വ്യവസ്ഥയുടെ ആശ്രീതരോ, സ്തുതിപ്പുകാരോ , അല്ലെങ്കില്‍ ആ തണലില്‍ നില കൊള്ളൂന്നവരോ ആണ് . അവാര്‍ഡുകളും പദവികളും വേദികളും സര്‍ക്കാര്‍ 'സാംസ്‌കാരിക' സ്ഥാപനങ്ങളിലെ 'സ്ഥാന മാനങ്ങളും ' എല്ലാം നല്ല പ്രലോഭനങ്ങള്‍ ആണ്. അതിനർത്ഥം എല്ലാ എഴുത്തുകാരും അങ്ങനെ ആണെന്ന് അല്ല . ഇതിനു വിപരീതമായി ഒരു നോണ്‍-കണ്ഫെര്‍മിസ്റ്റ് ലൈനില്‍ പോകുന്ന ' എഴുത്ത്കാരെ " വിഗ്രഹവല്‍ക്കരിച്ചു ' മിത്തുകള്‍' ആക്കുന്ന കാഴ്ചയും കേരളത്തില്‍ കാണാന്‍ കഴിയും . പലപ്പോഴും മാധ്യമങ്ങള്‍ ആണ് ഒരു സാധാരണ എഴുത്ത് കാരെ പോലും പൊടിപ്പും തൊങ്ങലും ഒക്കെ വച്ച് 'ബുദ്ധി ജീവികളും ' ' സാംസ്കാരിക നായകരും' ഒക്കെ ആകുന്നത് . കേരളത്തില്‍ അധികാര-ഭരണ- സന്നാഹങ്ങളുടെയും 'മാധ്യമ' പ്രസരണത്തിലൂടെയും അല്ലാതെ 'സാംസ്‌കാരിക നായകര്‍' ആകുവാന്‍ പ്രയാസം ആണ് . ഇതില്‍ ചിലരൊക്കെ ചിലപ്പോള്‍ കുറച്ചൊക്കെ സ്വതന്ത്രര്‍ ആയിരുന്നാലും അധികാര-ഭരണ സംവിധാങ്ങളുടെ സഹയാത്രികര്‍ ആണ് ഒരു പാടു പേര്‍ . വ്യവസ്ഥകൾക്ക് എതിരെ ചോദ്യങ്ങൾ ചെയ്ത സ്വതന്ത്ര ആക്റ്റിവിസ്റ് എഴുത്തുകാർ പണ്ടും ഇന്നും ഉണ്ടെന്നു മറക്കുന്നില്ല. പക്ഷെ അവൻ "സാംസ്കാരിക നായകർ ' ആകാൻ ഉള്ള സാധ്യത കുറവാണ് .
കേരളത്തില്‍ മാത്രമാണ് ഒരാള്‍ ഒരു നോവലോ രണ്ടു വോളിയം കവിതകളോ കഥാ സമാഹാരങ്ങളോ ഇറക്കിയാല്‍ പിന്നെ മാധ്യമ പ്രസരണ നെറ്റ്‌വര്‍ക്ക് മാനേജു ചെയ്തു പെട്ടന്ന് 'ബുദ്ധി ജീവി' സംസ്ക്കാരിക നായക പട്ടം കിട്ടന്നത് . പലപ്പോഴും പല ശരാശരിയോ അതിൽ താഴെയോ ഉള്ള എഴുത്തുകാര്‍ പോലും ഒരു സംഘ ബലം ഉണ്ടെങ്കില്‍ ഊതി വീര്‍പ്പിച്ചു കൊട്ടി ഘോഷിക്കപ്പെടും .ഇതില്‍ പലരും ഒരു ഇടതു പക്ഷ ഭാഷയും മേമ്പോടിക്കും മാര്‍ക്സിസംവും ഒക്കെ അറിയാമെങ്കില്‍ പിന്നെ വന്‍കിട 'പ്രസങ്ങകരും ' സാംസ്‌കാരിക നായകരുവും ആയി പരിണമിക്കും . സത്യത്തില്‍ പലരും 'അവരെജു എഴുത്ത്കാരനെങ്കിലും സിനിമ സംവിധായകന്‍ ആണെങ്കിലും ഒരു 'ഇടതു' ആണ് എന്ന് വരുത്തി വ്യവസ്ഥാപിത ഇടതു പാര്‍ട്ടി അനുഭാവി ആണെങ്കില്‍ കൊട്ടി ഘോഷിക്കപ്പറ്റാനുള്ള സാധ്യത കൂടുതൽ ആണ്. . അതുകൊണ്ട് തന്നെ കേരളത്തില്‍ പിടിച്ചു നില്ക്കാന്‍ അത് ഒരു നല്ല സ്ട്രാട്ടെജി ആണ് . അതിനു പുറത്തു സ്കോപ്പ് ചുരുക്കം ആണ് .
മലയാളിയായ ഇങ്ഗ്ളീഷ് എഴുത്ത്കാരെ പോലും ആരും ഈ 'സാംസ്കാരിക' പട്ടം കൊടുക്കാറില്ല. നല്ല ഉദാഹരണം ആണ് അരുന്ധതി റോയ്, ശശി തരൂര്‍ മുതലായവർ .അവർ രണ്ടും വ്യത്യസ്‍ത ധ്രൂവങ്ങളിൽ ആണെങ്കിലും കേരളത്തിലെ വാർപ്പ് മാതൃകൾക്ക് പുറത്താണ് . ശശി തരൂർ ഇന്ത്യിലും പുറത്തും അറിയ പെടുന്ന എഴുത്ത് കാരന്‍. ഭരണ പരിചയം ഉള്ള ആള്‍ . ഏറ്റവും നല്ല വിദ്യാഭ്യാസം ഉള്ള ആള്‍. കുറഞ്ഞത് അഞ്ചു ഭാഷയില്‍ പ്രവീണ്യം ഉള്ള ആള്‍ . അകെ ഉള്ള കുഴപ്പം അദ്ദേഹം മലയാള എഴുത്തുകാരനല്ല. പിന്നെ കൊണ്ഗ്രെസ്സുകാരന്‍ ആണ്. പിന്നെ അധികാര വ്യവസ്ഥക്ക് അകത്താണ്.
അത് പോലെ കേരളത്തില്‍ നിന്നുള്ള എത്ര പ്രഗല്‍ഭരായ ശാസ്ത്രന്ജരേ മലയാളികള്‍ക്ക് അറിയാം ? എത്ര പ്രഗത്ഭരായ ഡോക്ടർ മാരെ അറിയാം ? . പല മേഘലകളിലും വ്യക്തി മുദ്ര പതിപ്പിച്ച വൈദഗധ്യം ഉള്ള എത്ര 'ബുദ്ധി ജീവികളെ' കേരളം അറിയും . ?എന്താണ് കെ എം രാജും ഡോ . വലിയതാനും ഒന്നും 'സാംസ്‌കാരിക' നായകര്‍ ആകാത്തത് ? . കേരളം ഇന്ത്യക്ക് സംഭാവന നല്‍ക്കിയ മൂന്ന് പേരുണ്ട് . ഒന്ന് വീ പി മേനോന്‍, രണ്ടു വര്‍ഗീസ് കുര്യന് . മൂന്ന് കെ ആര്‍ നാരായണ്‍ . പക്ഷെ ഇവര്‍ എല്ലാം കേരളത്തിലെ ഹെഗെമണിക്ക് പുറത്തും വാർപ്പു മാതൃകൾക്ക് പുറത്തു പ്രവര്‍ത്തിച്ഛവരാണ് . പിന്നെയുള്ള കാര്യം നിങ്ങളുടെ ജാതി - മത കോമ്പിനേഷന്‍ 'ശരി ദൂര' മല്ലെങ്കില്‍ നിങ്ങള്‍ കേരളത്തില്‍ 'സാംസ്‌കാരിക നായകര്‍ ' ആകുവാനുള്ള സാധ്യത കുറവാണ്. അത് കൊണ്ടാണ് പലപ്പോഴും പലരും 'സണ്ണി കപ്പികട്ടിക്കാടിനെ പോലുള്ളവരെ 'സാംസ്‌കാരിക നായകര്‍' യായി കണക്കാത്തത് . ഉദാഹരണങ്ങള്‍ നിരവധി ആണ് കേരളത്തിലെ ഒരു നൂറു കൊല്ലത്തെ ചരിത്രം പരതിയാല്‍ .
പക്ഷെ കാര്യങ്ങള്‍ മാറുകയാണ് ഇതിനു ഒരു കാരണം സാമ്പ്രതായിക മാധ്യമ വ്യവസ്ഥക്ക് അപ്പുറം സോഷ്യൽ മീഡിയയുടെയും ഓൺ ലൈൻ മീഡിയകളുടെയും പൊതു ഇടങ്ങൾ (virtual public sphere) ഓരോ വിർച്വൽ സ്പീച്ച് കമ്മ്യുണിറ്റിയിലും ഉണ്ടാകുന്നു എന്നതാണ്..
ഇന്ന് രാവിലെ തുടങ്ങിയത് ചോംസ്കിയുടെ ഒരു ലേഖനം വീണ്ടും വായിച്ചു കൊണ്ടാണ്. Responsibility of Intellectuals . അതിലെ ഒരു വരികൂടി എഴുതി നിര്‍ത്താം : Intellectuals are in a position to expose the lies of governments, to analyze actions according to their causes and motives and often hidden intentions.to seek the truth lying hidden behind the veil of distortion and misrepresentation, ideology and class interest, through which the events of current history are presented to us. The responsibilities of intellectuals, then, are much deeper the the “responsibility of people,” എന്തായാലും ചോംസ്കി ലോകത്തിലെ ഏറ്റവും അറിയ പെടുന്ന യഥാര്‍ത്ഥ ജീനിയസ് ആണ് . ചോംസ്കി യുടെ മാനദണ്ട പ്രകാരം ഉള്ള എത്ര ബുദ്ധി ജീവികളും 'സാംസ്കാരിക നായകരും ഉണ്ട് കേരളത്തില്‍ ?
ഇത് ആരുയും വ്യക്തിപരമായി കുറ്റപെടുത്തുവാന്‍ എഴുതിയതല്ല.നല്ല എഴുത്തു വായിക്കാനും നല്ല മലയാളം പ്രസംഗം കേൾക്കാനും നല്ല സിനിമ കാണാനും ഇഷ്ട്ട പെടുന്ന ആളാണ്. സാഹിത്യമാണ് പഠിച്ചത് . അതു കൊണ്ട് തന്നെ ഇത് സാഹിത്യത്തിനോ എഴുത്തിനോ എതിരല്ല. എഴുത്തുകാരെയും അല്ലാത്തവരെയും ബഹുമാനം ആണ് . ഇന്ന് രാവിലെ എന്‍റെ സുഹൃത്ത് Jayasankar Peethambaran സക്കറിയയെ കുറിച്ച്എ ഴുതിയ ഒരു പോസ്റ്റിനു മറുപടി ആയി തുടങ്ങിയതാണ് . അതുകൊണ്ട് തന്നെ ഇത് പൊതുവായ ഒരു സാമൂഹിക നിരീക്ഷണം ആണ് അപ്പോള്‍ ഇത് ചര്‍ച്ച ചെയ്യേണ്ട വിഷയം ആയി തോന്നി. ഇത് ഞാന്‍ കഴിഞ്ഞ മുപ്പതു കൊല്ലമായി കണ്ടു വരുന്ന ചില തോന്നലുകള്‍ ആണ് . അത് ഒരു ദൂരെ കാഴ്ചയാണ് - സൂക്ഷ്മ വിശകലനം അല്ല.
No comments:
Post a Comment