Sunday, February 11, 2018

അക്രമങ്ങള്‍ വളരുന്ന കേരളം .!

കേരളത്തിൽ അക്രമങ്ങളും കൊലപാതങ്ങളുമാണ് മാധ്യമങ്ങളിലുടനീളം . മകൻ അമ്മയെ കൊല്ലുന്നു. അമ്മ മകനെ കൊല്ലൂന്നു. രാഷ്ട്രീയ കൊലപാതങ്ങളും അക്രമങ്ങളും കുറയുന്നില്ല. ആത്മീയ വ്യാപാര വ്യവസായം തഴക്കുന്നു. സ്ത്രീകൾക്കെതിരെ ഉള്ള അക്രമങ്ങൾ പെരുകുന്നു.
റോഡപകടങ്ങളിൽ ചെറുപ്പക്കാർ കൂടുതൽ മരിക്കുന്നു. ആത്മഹത്യകൾ പെരുകുന്നു. പണികിട്ടാതെ കൂടുതൽ പൈസ മോഹിച്ചു ചെറുപ്പക്കാർ കൊട്ടേഷൻ ഗ്യാങ്ങുകളിൽ ചേരുന്നു. ചെറുപ്പക്കാരിൽ ഡിപ്രെഷൻ കൂടുന്നു. അസാമാനതകളും വർഗീയ ചിന്തകളും വര്ധിക്കുന്നു. മുഖ്യധാര രാഷ്ട്രീയത്തിൽ ആദർശം അന്യം നിന്ന് മലീനസമായിരിക്കുന്നു. പരിസ്ഥിതി ദുരന്ത വക്കിൽ. ദുരന്തങ്ങൾ കൂടുന്നു. ആശുപത്രി-വിദ്യഭ്യാസ ബിസ്സിനെസ്സ് തഴച്ചു സാധാരണകാർ കടക്കെണിയിൽ. മാളുകൾ വര്ധിക്കുന്നു. പരമ്പരാഗത വ്യവസായങ്ങൾ തകരുന്നു. കൃഷി വർത്തമാനം കൂടുന്നു. കൃഷി കുറയുന്നു. സാമ്പത്തിക പ്രതിസന്ധി കൂടും. പ്രവാസികൾ തിരിച്ചു വരും. കേരളം സാമൂഹികമായും സാംസ്‌കാരികമായും ജീർണതകൾ കൂടികൊണ്ടിരിക്കുന്ന ഒരു രോഗാതുര സമൂഹമായി മാറിയിരിക്കുന്നു. ഒഴുക്കറ്റു മാലിന്യങ്ങളും കൂത്താടികളും കൂടുന്ന നമ്മുടെ ചില ജലാശയങ്ങളെ പോലെ.
കേരളം എങ്ങോട്ടാണ്.?21 ഒന്നാം നൂറ്റാണ്ടിൽ കേരളത്തിൽ ഒരു പുതിയ നവോദ്ധാനം ഉണ്ടാകണം. അത് അധികാരത്തിൽ ഇരുന്നു തഴമ്പ് പിടിച്ച മുഖ്യധാര രാഷ്ട്രീയ നേതാക്കളിൽ നിന്ന് വരില്ല. മാറ്റം നമുക്കുള്ളിലും സമൂഹത്തിലും ഉണ്ടായേ തീരു. നമുക്ക് എല്ലാവർക്കും കൂടെ എന്ത്‌ ചെയ്യാൻ കഴിയും ?

No comments: