മിക്ക ടെലിവിഷൻ ചാനലുകളുടെയും മീഡിയ എത്തിക്സും, ബിസിനസ് മോഡലും, കോർപ്പറേറ്റ് ഉത്തരവാദിത്തവും, പൈസ ഇൻവെസ്റ്റ് ചെയ്തിരിക്കുന്നവരുടെ ഇന്റെഗ്രിറ്റിയും ഒക്കെ തിരഞ്ഞാൽ പലപ്പോഴും ഓപ്പൺ ഡ്രൈനേജിനെ ഓർമ്മിപ്പിക്കും. പിന്നെ ടീ വീ കാണുന്നത് നിർത്തിയതിൽ പിന്നെ ഇവരെ ഒക്കെ കുറിച്ചു ചിന്തിച്ചു തല പുണ്ണാക്കണ്ട എന്ന ഒരു സമാധാനം ഉണ്ട്. പലരും ഇന്ന് അർണബ് ഗോസ്വാമിയുടെ വികലമായ പതിപ്പുകൾ ആണ്
അതിനർത്ഥം ടീ വി മാധ്യമങ്ങളിൽ ജോലി ചെയ്യുന്ന മാധ്യമ പ്രവർത്തകർ അങ്ങനെ ആണെന്നല്ല.
ടീ വി മാധ്യമ ബിസിനസ് പോലും പല തരികിട ഏർപ്പാടുകൾക്കും( ആത്മീയ വ്യാപാരം , ശിങ്കിടി മുതലാളിത്തം, അവനവിൻസ രാഷ്ട്രീയം, രാഷ്ട്രീയ ഡീലുകൾ ) മറ പിടിക്കാൻ ഉള്ള ഒരു പുക മറയാണ്. ഏതാണ് പൈഡ് ന്യൂസ് , ഏതാണ് ഫെയ്ക്ക് ന്യൂസ് എന്ന് അറിയാൻ വയ്യാത്ത കാഴ്ച്ചയില്ലായ്മയുടെ കാഴ്ച്ചകളുടെ കലി കാലം !!!!

No comments:
Post a Comment