ഏത് വലിയ സർവേ ആയാലും അതിന്റെ റിസൾട്ട് രണ്ടു മൂന്നു കാര്യങ്ങളെ ആശ്രയിച്ചിരിക്കും. ഒന്ന് ചോദിക്കുന്ന ചോദ്യങ്ങൾ. ഈ ചോദ്യങ്ങൾ എങ്ങനെ ആരോടു, ആരു, എപ്പോൾ എവിടെ വച്ചു ചോദിക്കുന്നു എന്നത്. പിന്നെ സാമ്പിൾ സൈസ്. ഉദാഹരണത്തിന് 120 കോടി വളരെ വൈവിദ്ധ്യം ഉള്ള ജനങ്ങൾ ജീവിക്കുന്ന ഒരു രാജ്യത്തു 120-150 പേരെ ഇന്റർവ്യൂ ചെയ്തു അതിന്റെ percent വച്ചു ഇന്ത്യക്കാർ ഇങ്ങനെ ആണെന്ന് ജനറലൈസ് ചെയ്യാം. pew സർവ്വേക്കും ഫ്രീഡം ഹൌസ് സർവേക്കും ഒക്കെ ഈ പരിമിതികൾ ഉണ്ട്. ഇതിൽ തന്നെ ഏറ്റവും പ്രയാസമുള്ളത് perception ആൻഡ് ആറ്റിട്യൂട് സർവ്വേകൾക്കാണ്.
അത് കൊണ്ട് തന്നെ വലിയ പല perception ആൻഡ് ആറ്റിട്യൂട് സർവ്വേകളും പലപ്പോഴും skwed റിസൾട്ട് തരാനുള്ള സാധ്യത കൂടുതൽ ആണ്. പല വലിയ പ്രോപ്പർ സർവേകളും ക്വാളിറ്റിയിൽ ബെസ്റ്റ് ആകണം എന്നില്ല. ഇതിനെകുറിച്ചു വിശദമായി പിന്നീട് എഴുതാം.. അഞ്ചു കൊല്ലം സർവേ നടത്തിയും പിന്നെ ഒരഞ്ചു കൊല്ലം സർവേ നടത്തിച്ചും വച്ചു ള്ള അനുഭവങ്ങൾ വച്ചു പറയുകയാണിത്. പലപ്പോഴും അനോനീമസ് പെർസെപ്ഷൻ സർവേ റിസൾട്ടും പ്രൊഫൈൽ ബേസ്ഡ് പെർസെപ്ഷ്യൻ സർവേ റിസൾട്ട് വ്യത്യസ്ഥ റിസൾട്ട് തരാം. ചിലപ്പോൾ സർവ്വേ റിസൾട്ടും ഫോക്കസ് ഗ്രൂപ്പ് ഡിസ്കഷനും വ്യത്യസ്‍ത റിസൾട്ട് തന്ന അനുഭവങ്ങൾ എനിക്കുണ്ട്. ഇന്ത്യക്കാരിൽ ഭൂരിപക്ഷം ഏകാധിപഥ്യത്തിൽ വിശ്വസിക്കുന്നു എന്നും കേരളം ഇന്ത്യയിലെ ക്രൈം ക്യാപ്പിറ്റൽ ആണെന്നും കേരളത്തിലെ ബഹു ഭൂരിപക്ഷം സ്ത്രീകളും ഗാർഹിക പീഡനനത്തെ പിന്താങ്ങുന്നു എന്നും ഇങ്ങനെ യുള്ള ചെറിയ സാമ്പിൾ ഉപയോഗിച്ചു ജനറലൈസ് ചെയ്യുന്നത് 'സയന്റിഫിക് ഡാറ്റാ ആന്‍ഡ് ഇന്ഫെരെന്‍സ് ' ആണെന്ന് വിശ്വസിക്കുന്ന സോഷ്യൽ 'സയൻസ് ' വിശ്വാസികൾ ഉണ്ടാകാം. കേരളം കില്ലിംഗ് ഫീൽഡ് ആണെന്ന് ജനറലൈസ് ചെയ്യുന്ന മാന്യന്മാരും 'ഡേറ്റ 'ഉണ്ടെന്നു അവകാശപെടും.
No comments:
Post a Comment