ഞാൻ പല രാജ്യങ്ങളിലും താമസിച്ചിട്ടുണ്ട്. അവയിൽ സസൂഷ്‌മം ഞാൻ പഠിച്ച ഒരു സമൂഹം ആണ് നോർവേയിലേത്. അവിടെ ആരും രാഷ്ട്രീയ പ്രവർത്തനം ഒരു ഫുൾ ടൈം ജോബ് ആയി കൊണ്ട് നടക്കാറില്ല. അവിടെ ഏത് ജോലിക്കാർക്കും ഏത് പാർട്ടിയിലും അംഗമായി വാർഷിക വരിസംഖ്യാ അടച്ചു സജീവ പ്രവർത്തകരോ അനുഭാവികളോ ആകാം. ലോക്കൽ ലെവലിൽ നിന്നാണ് പാർട്ടി പദവികളിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. തിരെഞെടുപ്പിൽ നിൽക്കാൻ ആർക്കും കോടി കണക്കിന് പൈസയുടെ ആവശ്യം ഇല്ല. ലീവ് എടുത്തു തിരഞ്ഞെടുപ്പിന് നില്ക്കും. ജയിച്ചാൽ ആ ജോലി നല്ലത് പോലെ ചെയ്യും. തോറ്റാൽ പഴയ ജോലിയിലേക്ക് പോകും. ഇനിയും എം പി മന്ത്രി ഒക്കെ ആയാലും അവർ അവരുടെ കാലാവധി കഴിയുമ്പോൾ പഴയ ജോലിക്കോ പുതിയ ജോലിക്കോ പോകും. ഫ്ലെക്സ് ഇല്ല.കോടി തോരണങ്ങൾ ഇല്ല. ടൗൺ ഹാൾ മീറ്റിംഗുകൾ ആണ് അധികവും. ചുരുക്കത്തിൽ രാഷ്ട്രീയം ഒരു ആജീവനാന്ത തൊഴിലോ ഉപ ജീവന മാർഗ്ഗമോ അല്ല. അഴിമതി കുറവ്. മന്ത്രിമാരും എം പി മാരും സൈക്കിൾ ചവിട്ടി പോകുന്നതും അടുത്ത കോഫീ ഷോപ്പിൽ ഇരുന്നു കോഫി കുടിക്കുന്നതും കാണാം. കല്ലിടൽ. സർക്കാർ ഉത്ഘാടനം എന്നിവകൾ ഇല്ലെന്നു തന്നെ പറയാം.
ഒരിക്കൽ ഞാൻ ജോലി ചെയ്തിരുന്ന യു എൻ ഓഫീസിലെ ഒരു മീറ്റിംഗിൽ ഒരു മന്ത്രിയും സീനിയർ ഉദോഗസ്ഥരും വന്നു. മന്ത്രിയുടെ ഓഫിസ് ഒരു കിലോമീറ്റർ അകലെ. സമ്മർ ആയതിനാൽ മന്ത്രി കൂൾ ആയി നടന്നു പോയി. ചിലർ സൈക്കളിൽ കയറിപോയി. അത് പോലെ കുറെ അനുഭവങ്ങള്‍ . ഒരു യൂറോപ്പ് സീരീസ് പിന്നെ സമയം പോലെ എഴുതാം .

നോര്‍വേയിലെതും ജനാധിപത്യം .ഇന്ത്യയിലെ സ്ഥിതി എന്താണ് ?കേരളത്തിലെയോ ?
FB Post 28, 2018
No comments:
Post a Comment