Won the battle and will lose the war !!
കാരാട്ട് ലൈനിന്‍റെ കുഴപ്പവും അപകടവും എന്താണ് ? ബി ജെ പി യും സംഘ പരിവാറും പിന്തുടരുന്ന മജോരിറ്റെരിയന്‍ രാഷ്ട്രീയവും politics of exclusion, ഉം ഭരണഘടനെ തുരങ്കം വക്കുന്നതും മൊബ് ലിഞ്ചയിങ്ങും ന്യൂനപക്ഷ ആരാധന ആലയങ്ങളുടെ നേരെയുള്ള അക്രമങ്ങളും ഭരണഘടന സ്ഥാപനങ്ങളെ പതിയെ കാവിവൽക്കരിക്കുന്നതും ദളിത് വിഭാഗങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങളും ഒക്കെ കണ്ടിട്ട് അതിൽ ഫാസിസം കാണാതെ പോകുന്നു സവർണ്ണ രാഷ്ട്രീയമാണ് പ്രശ്നം. ആ ലൈൻ ഫലത്തിൽ പ്രൊ സങ്കി ലൈൻ ആണ്. കണ്ണന്താനം സുരേഷ് ഗോപി ലൈൻ.
കേരളത്തിൽ സീ പി എം ന്റെ മുഖ്യ തിരെഞ്ഞെടുപ്പ് എതിരാളി കൊണ്ഗ്രെസ്സ് തന്നെയാണ്. കേരളത്തിലെ മറ്റു സംസ്ഥാനങ്ങളിലോ സീ പി എമും കൊണ്ഗ്രെസ്സമായി തിരെഞ്ഞെടുപ്പ് ധാരണ ഉണ്ടാക്കുന്നതിൽ അർത്ഥം ഇല്ല. സീ പി എം കൊണ്ഗ്രെസും തമ്മിൽ നിലവിലെ സാഹചര്യത്തിൽ തിരെഞ്ഞെടുപ്പ് സഖ്യം രണ്ടു പാർട്ടിക്ക് ദോഷം ആണ്, പ്രത്യേകിച്ച് കേരളത്തിൽ സീ പി എം എന്ന പാർട്ടിയുമായി തിരെഞ്ഞെടുപ്പ് ധാരണ ഉണ്ടാക്കിയത് കൊണ്ട് കോൺഗ്രസിന് പ്രത്യേക നേട്ടം ഇല്ല.
ഇന്ന് സീ പി എമ്മിന് എന്തെങ്കിലും തിരെഞ്ഞെടുപ്പ് സാധ്യത ഉള്ളത് 25 സീറ്റിൽ താഴെയാണ്. അതും മുന്നണി ബലത്തിൽ. സിപി എം നു മറ്റു സംസ്ഥാനങ്ങളിൽ ഉള്ള അംഗങ്ങൾ ആർക്കു വോട്ടു ചെയ്യും ? ഇവിടെ ഫാസിസം ഇല്ല എന്നു പറയുന്നത് സവർണ്ണ രാഷ്ട്രീയ മേലാളന്മാരാണ്.
കൊണ്ഗ്രെസ്സ് അല്ല പ്രശ്നം. ഇന്ത്യൻ ജനാധിപത്യതിന്റെ ഭാവി ആണ് പ്രശ്നം. ഇന്ത്യൻ ഭരണ ഘടനയുടെ ഭാവി ആണ് പ്രശ്നം .ഏതാണ്ട് നാല്പതു ശതമാനത്തോളം വരുന്ന ദളിത് ആദിവാസി ന്യൂന പക്ഷ വിഭാഗങ്ങളുടെ സുരക്ഷയും അവകാശവുമാണ് പ്രശ്നം. ഇവിടെ ഉള്ള എല്ലാവരുടെയും മനുഷ്യ അവകാശമാണ് പ്രശ്‍നം. ചൈനയോ ഉത്തര കൊറിയയോ അല്ല പ്രശ്നം. ജനാധിപത്യ ഇന്ത്യയുടെ ഭാവി ആണ് പ്രശ്നം. ഇനിയും ഇവിടെ തിരെഞ്ഞെടുപ്പ് ഉണ്ടാകുമോ എന്നാണ് പ്രശ്നം. പഴയ ഏകാധിപത്യ കമ്മ്യുണിസ്റ്റ് ഡോഗ്മകൾ കാലഹരണപെട്ടതാണ്. ഇതൊന്നും ഉൾക്കൊള്ളാതെ കേരള തിരെഞ്ഞെടുപ്പ് രാഷ്ട്രീയത്തിന് അപ്പുറം ഇന്ത്യ നേരിടുന്ന ജനാധിപത്യ പ്രതിസന്ധി കണ്ടില്ലെന്നു നടിച്ചു മോഡി രാഷ്ട്രീയത്തിന് in effect സാധുത നൽകുന്ന കാരാട്ട് ലൈൻ സീ പി എം എന്ന പാർട്ടിയുടെ ദേശീയ സാധുതയും പ്രസക്തിയും കുറക്കും. അത് കൊണ്ട് തന്നെ എന്നെ പോലുള്ളവർ പിന്താങ്ങുന്നത് യെച്ചൂരി പറയുന്നത് ആണ്. സീ പി ഐ യുടെ നിലപാടും ഏറെ കുറെ സാമാനം ആണ്.
അടുത്ത തിരെഞ്ഞെടുപ്പ് ബിജെപി മുന്നണിയും കൊണ്ഗ്രെസ്സ് മുന്നണിയും തമ്മിൽ ആണ്. കൊണ്ഗ്രെസ്സ് ഒരു അമ്പർലാ ഫോർമേഷൻ ആണ്. ഇന്ത്യയിൽ ഇന്ന് നിലവിൽ ഉള്ള പുരോഗമന നിയമങ്ങൾ കൊണ്ഗ്രെസ്സ് കാലത്തു ഉണ്ടായതാണ്. കൊണ്ഗ്രെസ്സിനു പല പ്രശ്നങ്ങളും ഉണ്ട്. അതിനുള്ളിൽ തന്നെ പരസ്യ വിമർശനങ്ങളും ചർച്ചകളും സജീവമാണ്. അതിൽ തന്നെ വിവിധ പ്രത്യയ ശാസ്ത്ര ധാരകൾ ഉണ്ട്. ഗ്രൂപൂകൾ ഉണ്ട് . അവനവനിസം കൂടുതൽ ആണ്. അതിൽ പല തരും നല്ലതും തീയതും ആയ ആളുകളും ഉണ്ട് പക്ഷെ കൊണ്ഗ്രെസ്സ് ഒരു ഫാസിസ്റ്റു പാർട്ടി അല്ല. ഇന്ത്യൻ ഭരണഘടനയോടും ഭരണ ഘടന സ്ഥാപങ്ങലോടും ജനാധിപത്യതൊട്ടും കൂറുള്ള പാർട്ടി ആണ്. ആർ എസ് എസും ബിജെപ്പിയും കൊണ്ഗ്രെസ്സ് പോലല്ല. അതുകൊണ്ട് കോൺഗ്രസിനോട് നയപരമായി പോലും തൊട്ടുകൂയ്മ വേണം എന്ന കാരാട്ട് ലൈൻ കേരളത്തിൽ കുഴപ്പം ഇല്ല. എന്നാൽ ദേശീയതലത്തിൽ അത് ഫലത്തിൽ ബി ജെ പി യേ സഹായിക്കും അങ്ങനെയാണ് കൊണ്ഗ്രെസ്സ് മുക്ത ഭാരതം എന്ന ബി ജെ പി പദ്ധതിക്ക് കൂട്ടാളി ആയി കാരാട്ട് ലൈന്‍ മാറുന്നത് . കൊണ്ഗ്രെസ്സ് ഇല്ലാത്ത ഇന്ത്യയില്‍ സീ പി എം ഇന്‍റെ പൊടി പോലും കാണുക ഇല്ല. കേരളം അല്ല ഇന്‍ഡ്യ. കേരളത്തില്‍ ആര് ഭരിച്ചാലും കേന്ദ്ര നയങ്ങള്‍ പിന്തുടരുകെ നിവര്‍ത്തി ഉള്ളൂ. അത് കൊണ്ടാണ് സോഷ്യലിസം സാമ്രാജ്യ വിരോധം ഒക്കെ വാചകമടിയില്‍ ഒതുക്കി സാദാ നിയോ ലിബറല്‍ പോളിസി ഉപയോഗിച്ച് കേരളത്തില്‍ ഭരണം നടത്തുന്നത് . കാരാട്ട് won the battle in the party in Kerala and will lose the war in India.
No comments:
Post a Comment