കഴിഞ്ഞ ദിവസം ഏകത പരിഷത് കേരളത്തിന്റെ മെമ്പർഷിപ് കാമ്പയിനെകുറിച്ചിട്ട പോസ്റ്റ് എന്റെ സുഹൃത്തുക്കളിൽ പലരും വായിച്ചതാണ്. ഇത്ര വിശദമായി എഴുതിയിട്ടും ഉറക്കം നടിക്കുന്ന ചിലർക്ക് ഏകത പരിഷത്ത് കേരളത്തിന്റ സാമ്പത്തിക കാര്യങ്ങൾ അറിയണം. ഇനി അതും കൂടെ പറഞ്ഞില്ല എന്നു വെണ്ട.
എന്താണ് ഏകത പരിഷത്ത് അതു എങ്ങനെയാണ് പ്രവർത്തിക്കുന്നത് എന്നൊക്കെ കൃത്യമായി താഴെയുള്ള ലിങ്കിൽ (ആദ്യ കമന്റ് )ഉണ്ട് . തിരെഞ്ഞെടുപ്പിന് നിൽക്കാത്ത, ഒരൊറ്റ ശമ്പളക്കാർ പോലും ഇല്ലാത്ത, വലിയ ഓഫീസ് ഇല്ലാത്ത ഒരു സംഘടനക്ക് വലിയ പണം ആവശ്യമില്ല എന്ന് ആദ്യം മനസ്സിലാക്കുക. പണം കൊണ്ടല്ല ജനായത്ത ബോധ്യമുള്ളവരുടെ ജനകീയ മൂവേമെന്റ് ഉണ്ടാകുന്നത് എന്ന് മനസ്സിലാക്കുക. ഏകത പരിഷത്തിൽ ഞാൻ ഉൾപ്പെടെ ഉള്ളവർ വോളെൻറ്റീയറുമാരാണ് . ഏകത പരിഷത്തിൽ ഒരൊറ്റയാളും സംഘടകനയുടെ ശമ്പളം വാങ്ങുന്നില്ല. കേരളത്തിൽ ഞാൻ നേതൃത്വം നൽകുന്ന ഏകത പരിഷത്തിന് ഒരു ഓഫീസ് പോലുമില്ല. എന്നാൽ ആയിരക്കണക്കിന് അംഗങ്ങൾ ഉണ്ട്. കാരണം അത് പീപ്പിൾസ് മൂവേമെന്റ് ആണ്. ഒരു എൻ ജി ഒ അല്ല. ഒന്നും നേടാൻ ആഗ്രഹിക്കാത്ത നീതിക്കും എല്ലാ മനുഷ്യരുടെയും അവകാശങ്ങളിൽ വിശ്വസിക്കുന്ന സാധാരണക്കാരാണ് അതിലെ അംഗങ്ങൾ. അവർ സ്വന്തം സമയവും അവരവർക്കു ആവുന്ന തരത്തിലും സാമ്പത്തിക കൈത്താങ്ങും നൽകിയാണ് പ്രവർത്തനം നടത്തുത്.
ഞങ്ങളുടെ ഓരോ മീറ്റിങ്ങിലും ഭക്ഷണത്തിന് ഉള്ള ചിലവിന് ഞങ്ങളുടെ ഓരോരുത്തർ ഒരു ബക്കറ്റിൽ പൈസ ഇടും. എത്ര പൈസ കിട്ടി എന്ന് അവിടെ തന്നെ പറയും. അതാത് ജില്ലയിൽ ആർക്കെങ്കിലും ബസ്, ട്രെയിനിൽ യാത്രക്ക് കൂലി വേണമെങ്കിൽ അതാത് ജില്ലാ കമ്മറ്റി പിരിച്ചു യാത്രക്കുള്ള ടിക്കറ്റ് കൊടുക്കും ഞാൻ ഇപ്പോൾ മൂന്നു ജില്ലകൾ സന്ദർശിച്ചു തിരിച്ചു വന്നത് എന്റെ ചിലവിൽ. താമസം ഏകത പരിഷത് അംഗത്തിന്റെ വീട്ടിൽ. ഭക്ഷണം മലപ്പുറത്തും വയനാട്ടിലും ഉള്ള അംഗങ്ങളുടെ അന്ന ദാനം. .ഒരു ആദിവാസി ഊരിൽ രാജഗോപാൽ പോയപ്പോൾ അവിടെ ഉള്ള കുട്ടികൾക്ക് ചെരുപ്പ് ഇല്ല എന്ന് മനസ്സിലാക്കി അദ്ദേഹം ഒരു മാസത്തിനുള്ളിൽ ഞങ്ങൾ വേണ്ടത് ചെയ്യാം എന്ന് പറഞ്ഞു. അതിനു വേണ്ട തുക വിവിധ ജില്ല കമ്മറ്റികൾ സംഭാവന നൽകി. ഞാൻ വയനാട്ടിൽ ചെന്നപ്പോൾ മനസ്സിലായി രണ്ടായിരം രൂപ കുറവ് ഉണ്ടായിരുന്നു എന്ന്. അതു ഞാൻ നൽകി. അങ്ങനെയാണ് ഞങ്ങൾ സാമ്പത്തിക കാര്യങ്ങൾ നടത്തുന്നത്.
ഏകതാ പരിഷത്തിൽ ആളുകൾ അംഗങ്ങൾ ആകുന്നത് അവരുടെ സാമൂഹിക ഉത്തരവാദിത്തങ്ങൾ ആശയ -ആദർശങ്ങളൽ ഉറച്ചു നിറവേറണം എന്ന് ബോധ്യമുള്ളവരാണ്. എനിക്ക് എന്ത് കിട്ടും എന്നതിൽ ഉപരി എനിക്ക് എന്ത് ചെയ്യാൻ കഴിയും എന്നതാണ് അതിന്റെ പിന്നിലെ യുക്തി. അതുകൊണ്ടു തന്നെ ഒരാൾ ഏകത പരിഷത്തിൽ അംഗം ആകുമ്പോൾ ഞങ്ങൾ ഞങളുടെ വോളിന്ററി ആശയം പങ്കു വക്കും . അന്ന ദാൻ, സമയ ദാൻ, സാമ്പത്തിക് ദാൻ, ബുദ്ധി ദാൻ, സ്വയ ദാൻ അധവാ വ്യക്തി ദാ ൻ എന്നീ അഞ്ചു വോളിന്ററി ദാനങ്ങളിൽ ഒന്നോ അതിലധികമോ ദാനങ്ങൾ ചെയ്യാൻ തയ്യാറുളവരാണ് ഏകത പരിഷത്തിൽ അംഗങ്ങൾ ആകുക. അവർ മാനവിക ഏകതയിൽ വിശ്വസിക്കാനും പ്രവർത്തിക്കുവാനും തയ്യാറുള്ളവരുടെ കൂട്ടായ്മ ആയ പരിഷത്ത് ആണ്. അങ്ങനെയാണ് ഞങ്ങൾ എല്ലാം ഏകത പരിഷത്ത് ആകുന്നത്. ഈ അഞ്ചു ദാനങ്ങളിലും പങ്കാളിയായ ഒരു ഏകത പരിഷത് വോളന്റിയറാണ് ഞാൻ.
ഞങ്ങൾ പതിനായിരക്കണക്കിന് ആളുകളെ സംഘടിപ്പിച്ചു പദയാത്ര നടത്തി. വീണ്ടും ഒക്ടോബർ രണ്ടാം തിയതി 30 ആയിരം പേരുടെ ജന ആന്തോളൻ പദയാത്രക്കുള്ള തയ്യാർ എടുപ്പിലാണ്. അതിനു വെണ്ടി മൂന്നു കൊല്ലത്തെ തയാറെടുപ്പു ഉണ്ടായിരുന്നു. എല്ലാം അംഗങ്ങളും എല്ലാം ദിവസവും ഒരു പിടി ധ്യാന്യവും ഒരു രൂപയും മാറ്റി വെക്കും. അവർ യാത്രക്ക് വേണ്ട തയ്യാറെടുപ്പ് ഒരു വർഷം മുന്നേ തുടങ്ങും. യാത്ര നടന്നാണ്. ആർക്കും വണ്ടികൂലി കൊണ്ടുക്കേണ്ട. കൊടി അതാത് ലോക്കൽ കമ്മറ്റി കരുതും. പിന്നെ പോകുന്ന വഴിക്ക് ആംബുലൻസ് മറ്റ് സൗകര്യങ്ങൾ വഴി അരുകിൽ ഉള്ള സംഘടനകൾ നൽകും ഉറക്കം റോഡരുകിൽ. രാജഗോപാൽ അവരോടൊപ്പം നടക്കും. അവർക്കൊപ്പം റോഡരുകിലോ ഓപ്പൺ ഗ്രൗണ്ടിലോ കിടക്കും. അവരിൽ ഒരാളായി കൂടെ ക്കാണും. അവർ എന്ത് കൊണ്ട് ഇതു ചെയ്യുന്നു. സിമ്പിൾ. അവർക്ക് നഷ്ടപ്പെടുവാൻ ഒന്നും ഇല്ല. പക്ഷെ അങ്ങനെ സഹന സമരത്തിലൂടെ ഏതാണ്ട് മൂന്നര ലക്ഷം കുടുംബങ്ങൾക്ക് അഞ്ചാറു സംസ്ഥാനങ്ങളിൽ ഭൂമി ലഭിച്ചു.
കേരളത്തിൽ ഏകത പരിഷത് വാർഷിക അംഗത്വ ഫീസ് 100 രൂപയാണ്. അതിൽ 50 രൂപ ജില്ല കമ്മറ്റിക്ക് 50 രൂപ സംസ്ഥാന കമ്മറ്റിക്ക്. ഇനിയും എന്താണ് അറിയേണ്ടത്. സാമ്പത്തിക ശേഷിയുള്ളവർ വാർഷിക സംഭാവന വാഗ്ദാനം ചെയ്യും. ഈ 2018 ൽ ഞാൻ വാഗ്ദാനം ചെയ്തു എന്റെ വാർഷിക സാമ്പത്തിക സംഭാവന. . അതുപോലെ ഏതാണ്ട് നൂറു ഭാരവാഹികൾ വാർഷിക സംഭാവന നൽകുന്നുണ്ട്. അതു അപ്പോൾ അപ്പോൾ ഉള്ള പരിപാടികൾക്ക് ചിലവാക്കുകയാണ് പതിവ്. സംഭാവന സെക്രട്ടറി
യെ ഏൽപ്പിക്കും. അതിന്റെ കണക്കുകൾ എല്ലാം സംസ്ഥാന കമ്മറ്റി കൂടുമ്പോൾ ജനറൽ സെക്രട്ടറിയുടെ പ്രവർത്തന റിപ്പോർട്ടിൽ പങ്ക് വെക്കും. അടുത്ത സംസ്ഥാന സമ്മേളനത്തിനു വേണ്ട ബജറ്റ് പ്ലാൻ ആറു മാസം മുമ്പ് തയ്യാറാക്കും. നാൽപ്പതു രൂപയുടെ വെജിറ്റെറിയൻ ഭക്ഷണം. ഏതാണ്ട് അഞ്ഞൂറ് പ്രധിനിധികൾ വരും. ഒരു നേരെത്തെ ഭക്ഷണത്തിന് 20 അയീരം രൂപ. അത് പലപ്പോഴും ഒന്നോ രണ്ടോ അംഗങ്ങളോ ജില്ല കമ്മറ്റിയോ സ്പോൺസർ ചെയ്യും. അഞ്ഞൂറ് പേരിൽ നിന്ന് ശരാശരി 50രൂപ വച്ച് അവിടുത്തെ സ്പോട് കലക്ഷനിൽ 25 ആയിരം രൂപയിൽ അധികം പിരിയും . ബജറ്റ് കമ്മിയുണ്ടെങ്കിൽ ഞങ്ങളുടെ തന്നെ അംഗങ്ങൾ ആ സ്പോട്ടിൽ വച്ച് അതു സംഭാന നൽകി പരിഹരിക്കും. ഇപ്പോൾ സംസ്ഥാന കമ്മറ്റിയിൽ ഉള്ള നീക്കിയിരുപ്പ് 20 ആയിരം രൂപയോളം. ഇനിയും എന്തങ്കിലും അറിയണോ? ഒരു ജനകീയ വോളന്ററി സോഷ്യൽ മൂവേമെന്റ് അധികം സാമ്പത്തിക ബാധ്യതകൾ ഇല്ലാതെ സജീവമാക്കാം എന്നതിന് ഉദാഹരണമാണ് ഏകത പരിഷത്ത്.
യെ ഏൽപ്പിക്കും. അതിന്റെ കണക്കുകൾ എല്ലാം സംസ്ഥാന കമ്മറ്റി കൂടുമ്പോൾ ജനറൽ സെക്രട്ടറിയുടെ പ്രവർത്തന റിപ്പോർട്ടിൽ പങ്ക് വെക്കും. അടുത്ത സംസ്ഥാന സമ്മേളനത്തിനു വേണ്ട ബജറ്റ് പ്ലാൻ ആറു മാസം മുമ്പ് തയ്യാറാക്കും. നാൽപ്പതു രൂപയുടെ വെജിറ്റെറിയൻ ഭക്ഷണം. ഏതാണ്ട് അഞ്ഞൂറ് പ്രധിനിധികൾ വരും. ഒരു നേരെത്തെ ഭക്ഷണത്തിന് 20 അയീരം രൂപ. അത് പലപ്പോഴും ഒന്നോ രണ്ടോ അംഗങ്ങളോ ജില്ല കമ്മറ്റിയോ സ്പോൺസർ ചെയ്യും. അഞ്ഞൂറ് പേരിൽ നിന്ന് ശരാശരി 50രൂപ വച്ച് അവിടുത്തെ സ്പോട് കലക്ഷനിൽ 25 ആയിരം രൂപയിൽ അധികം പിരിയും . ബജറ്റ് കമ്മിയുണ്ടെങ്കിൽ ഞങ്ങളുടെ തന്നെ അംഗങ്ങൾ ആ സ്പോട്ടിൽ വച്ച് അതു സംഭാന നൽകി പരിഹരിക്കും. ഇപ്പോൾ സംസ്ഥാന കമ്മറ്റിയിൽ ഉള്ള നീക്കിയിരുപ്പ് 20 ആയിരം രൂപയോളം. ഇനിയും എന്തങ്കിലും അറിയണോ? ഒരു ജനകീയ വോളന്ററി സോഷ്യൽ മൂവേമെന്റ് അധികം സാമ്പത്തിക ബാധ്യതകൾ ഇല്ലാതെ സജീവമാക്കാം എന്നതിന് ഉദാഹരണമാണ് ഏകത പരിഷത്ത്.
No comments:
Post a Comment