പലപ്പോഴും വെറുപ്പിന്റെയും വിദ്വേഷംത്തിന്റെയും ഉന്മൂലനത്തിന്റെയും രാഷ്ട്രീയം പ്രവർത്തിക്കുന്നത് ഭയത്തിന്റെ സാമൂഹിക മനഃശാസ്ത്രത്തിൽ നിന്നാണ്. അവിടെ കരുതി കൂട്ടിയുള്ള കുരുതികളും, കൊല്ലും കൊലവിളികളും ബലാൽസംഗങ്ങളും വെറുപ്പിൽ നിന്നുള്ള അക്രമങ്ങളും ഭയത്തിൽ നിന്ന് കൂടുതൽ ഭയത്തിന്റെ വിത്തുകൾ വിതറി ഒരുപറ്റം ആളുകളെ ഭയപ്പെടുത്തി നിശബ്ദരാക്കുക എന്നതാണ്.
അങ്ങനെയുള്ള ഇടങ്ങളിൽ വെറുപ്പും വിദ്വേഷവും പരസപര ഭയവും നോര്മലൈസ് ചെയ്യപ്പെടും. അവിടെ വെറുപ്പ് മൂത്തു അത് ഒരു കൂട്ടം ആളുകളെ മദോന്മത്തരാക്കും. ഒരു തരം സാമൂഹിക ഭ്രാന്തിൽ അവർക്ക് ആരെയും ഏറ്റവും ക്രൂരമായി കൊല്ലാനോ, ബലാൽസംഗം ചെയ്യുവാനോ മടിയില്ല. ഇതായിരുന്നു നാസി ജർമനിയിൽ ഹോളോകോസ്റ്റിൽ സംഭവിച്ചത്. ഇതാണ് റുവാണ്ടയിലെ വംശവെറി പൂണ്ട നിഷ്ട്ടൂരമായ കൂട്ടക്കൊലയുണ്ടാക്കിയത്.
ഇന്ന് ഇന്ത്യൻ ജനായത്തവും ജനാധിപത്യ വ്യവസ്‌ഥയും നേരിടുന്ന ഏറ്റവും വെല്ലുവിളി വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും രാഷ്ട്രീയമാണ്. വെറി പൂണ്ടു ലക്കും ലഗാനും ഇല്ലാതെ കൊച്ചുകുട്ടിയെ പോലും ക്രൂരമായി ബലാൽസംഗം ചെയ്തു കൊന്നു വഴിയിൽ തള്ളാൻ മടിയില്ലാത്തവരാണ് സ്വതന്ത്ര ഇന്ത്യയെ ഇല്ലാതാക്കാൻ ശ്രമിക്കുന്നത്.
No comments:
Post a Comment