Wednesday, April 4, 2018

പഴയ അധികാര സ്വരൂപങ്ങളുടെ പുതിയ അങ്കലാപ്പുകള്‍ -2


ഏറ്റവും കൂടുതല്‍ ടോപ്‌-ഡൌണ്‍ ഘടന വ്യവസ്ഥയില്‍ അധികാരം നടപ്പാക്കുന്ന മോഡല്‍ ആണ് കത്തോലിക്ക സഭ . അവരുടെ അധികാര മോണോപ്പളിയാണ് ആ സംഘടന സംവിധാനത്തില്‍ ഏറ്റവും വലുത് . അതിനു അവര്‍ക്ക് പ്രത്യക നിയമങ്ങള്‍ ഉണ്ട് . അവര്‍ ഒരു പരമാധികര ചട്ടക്കൂട്ടിലാണ്‌ കാര്യങ്ങള്‍ നടത്തി ശീലിച്ചത് . അത് കൊണ്ടാണ് കതോലിക്ക റിയല്‍ എസ്റ്റെട്ടു കച്ചവടം കൈവിട്ടു പോയപ്പോള്‍ കർദിനാൾ "കാനോന്‍' നിയമം പറയുന്നത്.
കത്തോലിക്ക സഭയുടെ മാതൃകയിലാണ്‌ കംമ്യൂനിസ്ട്ടു പാര്‍ട്ടികളുടെ സ്ഥാപന ഘടന ഡിസൈന്‍ . അത് ഒരു സിംഗിള്‍ പാര്‍ട്ടി ഭരണ കൂടത്തിനു വേണ്ടിയുള്ള ഡിസൈന്‍ ആണ് . അത് കൊണ്ടാണ് . പാര്‍ട്ടി നിയമവും പാര്‍ട്ടി ചട്ടവും റൂളും ഹൈറാര്‍ക്കിയും വളരെ പ്രധാനമകുന്നത് . സര്‍ക്കാര്‍ എന്തൊക്കെ നടത്തണം എന്നും എങ്ങനെയൊക്കെ നടത്തണം എന്നും പാര്‍ട്ടിതീരുമാനിക്കും . അത് കൊണ്ട് തന്നെയാണ് ഈ പാര്‍ട്ടികളുടെ ആസ്ഥാന മന്ദിരങ്ങള്‍ ബഹു നില മന്ദിരങ്ങള്‍ ആകുന്നതു . ഈ പാര്‍ട്ടികളില്‍ എല്ലാം വെര്‍ട്ടിക്കല്‍ എന്ട്രി പോയിന്റ് മാത്രമേയുള്ളൂ. അതു കൊണ്ടു ആദ്യം തൊട്ടു സംഘടന കൂറ് പുലർത്തി, പാരമ്പര്യം ഉള്ളവർക്ക് മാത്രമേ നേതാക്കൾ ആകുവാൻ സാധിക്കുകയുള്ളൂ.
കത്തോലിക്കാ സഭയിലെപ്പോലെ അച്ചടക്കം ഉള്ളവര്‍ക്കെ അച്ചപട്ടത്തം കിട്ടുകയുള്ളൂ. പിന്നെ പാര്‍ട്ടി /സഭ വിധേയത്ത അധികാര ചവിട്ടു പടികൾ ക്ഷമയോടെ ചവിട്ടി കയറിയാല്‍ മാത്രമേ ഒരു കാർദിനാളോ , പോളിറ്റ് ബ്യൂറോ മെമ്പറോ ആകുവാന്‍ സാധിക്കുള്ളൂ.
അവിടെ എത്തിയാല്‍ അവര്‍ ദിവ്യന്‍മാരാകും . ആര്‍ക്കും ചോദ്യം ചെയ്യാന്‍ സാധിക്കില്ല. തിരു വായ്ക്കു എതിര്‍ വായില്ല . ചോദ്യം ചെയ്യുന്നവരെ ' വിശ്വാസ വിരുദ്ധരായി " /പാര്‍ട്ടി വിരുദ്ധരായി നിഷ്ക്കാസനം ചെയ്യും . ഹെരിറ്റിക്സ്‌ ആയി ചാപ്പകുത്തും. ഇവര്‍ക്ക് രണ്ടു കൂട്ടര്‍ക്കും ചോദ്യം ചെയ്യാത്ത വിശ്വാസികളെ ആണ് ആവശ്യം. ഇതേ ഘടനയാണ് ആര്‍ എസ എസിനും . അവിടെ നാഗപ്പൂര്‍ നാഥനായ സർസംഘ ചാലക് മഹാരാഷ്ട്ര ബ്രാമ്മിന്‍ മേധാവി പറയുന്നത് ആണ് കാര്യം . ഇവര്‍ എല്ലാം ഒരു ഘടന സ്ഥാപന വ്യവസ്ഥയോട് കൂറ് സ്ഥാപിച്ചു വളര്‍ന്നു തലപ്പത്ത്‌ എത്തുമ്പോഴേക്കും അവര്‍ വന്ദ്യ വയോധികരാകും . അത് കൊണ്ട് തന്നെ അവരില്‍ മിക്കവരും മാറ്റങ്ങള്‍ക്ക് എതിര് നില്‍ക്കുന്ന അവരവരുടെ സ്ഥാപന യാഥാസ്ഥിതികരാകും .
ചിലര്‍ മാറ്റങ്ങളെ കണ്ടറിഞ്ഞു അഡാപ്റ്റു ചെയ്യും . അങ്ങനെ അഡാപ്റ്റു ചെയ്തു പിടിച്ചു നിന്ന ലോകത്തിലെ ഏറ്റവു പഴയ വലിയ അധികാര-ആത്മീയ സ്ഥാപന നെറ്റ്വര്‍ക്ക് സംരംഭമാണ് കാത്തലിക് സഭ .ഇപ്പോള്‍ നടക്കുന്ന മാറ്റങ്ങളെ കണ്ടെറിഞ്ഞു അഡാപ്റ്റു ചെയ്യുന്നത് കൊണ്ടാണ് ഫ്രാന്‍സിസ് മാര്‍പാപ്പ വ്യത്യസ്തനാകുന്നത് . അത്പോലെ ആയിരുന്നു ജോണ്‍ പോള്‍ മാര്‍പ്പാപ്പയും
കാലം മാറുകയാണ്. അന്തക്കാലം അല്ല ഇന്തക്കാലം . ഇപ്പോള്‍ ഏതു ജനത്തിനും അഭിപ്രായം പറയാം. ആരും കേറി ഗോളടിക്കും . കര്ദിനാളിനെയോ പാര്‍ട്ടി പി ബി യെയോ ഹൈക്കമാണ്ടിനെയോ , നാഗ്പൂര്‍ നാഥനയോ വിമര്‍ശിക്കര്‍ ഒരുത്തന്‍റെയും ലൈസന്‍സ് ആവശ്യം ഇല്ല . കാര്യങ്ങള്‍ തുറന്നു പറയുന്നവര്‍ ഏറെ . സൈബര്‍ സേനയും ട്രോല്‍ ആയുധവും ന്യായീകരണ കാലാള്‍പ്പടയും ഒക്കെയുന്ടെങ്കിലും കണ്ട്രോള്‍ കയ്യില്‍ നിന്ന് പോയി. അത് മാത്രമല്ല ' മത്തായി മ ' പക്ഷക്കാര്‍ കൂടി വരികയാണ്. അവര്‍ പറയാന്‍ ഉള്ളത് പച്ചക്ക് വിളിച്ചു പറയും . സാമൂഹിക മാധ്യമ വിപ്ലവം പഴയ സെറ്റപ്പിനെ വെള്ളം കുടിപ്പിക്കുകയാണ് . സെന്ട്രലൈസ്ദ് അധികാര രൂപങ്ങങ്ങളും ഘടനകളും അങ്കലാപ്പിലാണ് .
ഇന്നുള രാഷ്ട്രീയ ഘടനകളും സ്ഥാപന രൂപങ്ങളും മാറ്റി മറിക്കപ്പെടും . ഇന്നും നാം മനസ്സില്‍ കാണുന്നവരായിരിക്കില്ല കേരളവും ഇന്ത്യയും പത്തു പതിനഞ്ചു കൊല്ലം കഴിഞ്ഞാല്‍ ഭരിക്കാന്‍ പോകുന്നത് . ഇന്ന് പ്രബലം എന്ന് തോന്നുന്നു പല പാര്‍ട്ടികളും മാറ്റത്തിനന്‍റെ കുത്തൊഴിക്കില്‍ ഒഴുകി മറയും . നാം വലിയ ഒരു മാറ്റത്തിന്‍റെ വരവിനു മുമ്പുള്ള ഒരു സന്നിഗ്ദ്ധ സംക്രമണ അവസ്ഥയിലൂടെയാണ് കടന്നു പോകുന്നതു
ജെ എസ്സ് അടൂര്‍

No comments: