Wednesday, April 4, 2018

തിരുമേനിമാരും തിരുമുറിവുകളും


അതങ്ങ് പള്ളീല്‍ ചെന്ന് പറഞ്ഞാല്‍ മതി എന്നൊരു ചൊല്ലുണ്ട് . പക്ഷെ ഇന്ന് പള്ളീല്‍ പറഞ്ഞാലും അങ്ങാടിയില്‍ പാട്ടാണ് . പിന്നെ യേശുവിനു തിരുമുറിവ് വീണ്ടും വീണ്ടും കൊടുക്കുന്നത് പള്ളി 'തിരു - മേനി' കളും പള്ളി കച്ചവടവും ആണ് .ചില മഹാപുരോഹിതർക്ക് അക്കിടി പറ്റി, പറ്റി, ചിലപ്പോൾ കിളിപോകും.
എന്തായാലും യേശു അനന്തരം ആളുകളോട് എന്താണ് പറഞ്ഞത്....
"ദൈവാലയത്തിൽ വില്ക്കുന്നവരെയും വാങ്ങുന്നവരെയും പുറത്താക്കിത്തുടങ്ങി; പൊൻവാണിഭക്കാരുടെ മേശകളെയും വില്ക്കുന്നവരുടെ പീഠങ്ങളെയും മറിച്ചിട്ടു കളഞ്ഞു;പിന്നെ അവരെ ഉപദേശിച്ചു: എന്റെ ആലയം സകല ജാതികൾക്കും പ്രാർത്ഥനാലയം എന്നു വിളിക്കപ്പെടും എന്നു എഴുതിയിരിക്കുന്നില്ലയൊ? നിങ്ങളോ അതിനെ കള്ളന്മാരുടെ ഗുഹയാക്കിത്തീർത്തു എന്നു പറഞ്ഞു.
18 അതു കേട്ടിട്ടു മഹാപുരോഹിതന്മാരും ശാസ്ത്രിമാരും അവനെ നശിപ്പിക്കേണ്ടതു എങ്ങനെ എന്നു അന്വേഷിച്ചു. പുരുഷാരം എല്ലാം അവന്റെ ഉപദേശത്തിൽ അതിശയിക്കയാൽ അവർ അവനെ ഭയപ്പെട്ടിരുന്നു."
മര്‍ക്കോസ് 11 : 15 -18 .
സീസറിനുള്ളത് സീസറിനും ദൈവത്തിനുള്ളത് ദൈവത്തിനും കൊടുക്കുക. അവർ അവനെക്കുറിച്ചു വിസ്മയിച്ചു." (മാർക്കോസ് 12:13-17)
പള്ളിയോടു ഏറ്റവും അടുത്തിരിക്കുന്നവര്‍ ദൈവത്തോട് ഏറ്റവും അകന്നിരിക്കുന്നു എന്നൊരു ചോല്ലുണ്ട് .
"കുരുടന്മാരായ വഴികാട്ടികളേ, നിങ്ങൾ കൊതുകിനെ അരിച്ചെടുക്കയും ഒട്ടകത്തെ വിഴുങ്ങിക്കളകയും ചെയ്യുന്നു.
25 കപടഭക്തിക്കാരായ ശാസ്ത്രിമാരും പരീശന്മാരുമായുള്ളോരേ, നിങ്ങൾക്കു ഹാ കഷ്ടം; നിങ്ങൾ കിണ്ടികിണ്ണങ്ങളുടെ പുറം വെടിപ്പാക്കുന്നു; അകത്തോ കവർച്ചയും അതിക്രമവും നിറഞ്ഞിരിക്കുന്നു.
26 കുരുടനായ പരീശനെ, കിണ്ടികിണ്ണങ്ങളുടെ പുറം വെടിപ്പാക്കേണ്ടതിന്നു മുമ്പെ അവയുടെ അകം വെടിപ്പാക്കുക. " മത്തായി 23: 25-26
"ആരെങ്കിലും മന്ദിരത്തെച്ചൊല്ലി സത്യം ചെയ്താൽ ഏതുമില്ല എന്നും മന്ദിരത്തിലെ സ്വർണ്ണത്തെച്ചൊല്ലി സത്യം ചെയ്യുന്നവനോ കടക്കാരൻ എന്നും പറയുന്ന കുരുടന്മാരായ വഴികാട്ടികളേ, നിങ്ങൾക്കു ഹാ കഷ്ടം.
17 മൂഢന്മാരും കുരുടുന്മാരുമായുള്ളോരേ, ഏതു വലിയതു? സ്വർണ്ണമോ സ്വർണ്ണത്തെ ശുദ്ധീകരിക്കുന്ന മന്ദിരമോ?" മത്തായി 23:16-17

No comments: