ഏറ്റവും കൂടുതൽ താല്പര്യവും പ്രതിബദ്ധതയും ക്ഷമയും ഉത്തരവാദിത്തവും സേവന താൽപ്പര്യവും അനുദിനം പുതിയ കാര്യങ്ങൾ പഠിക്കുവാനും വേണ്ടകഴിവും ആപ്റ്റിറ്റ്യൂടും ഉള്ളവരാണ് ഡോക്ടർ എന്ന പ്രൊഫെഷന് പോകേണ്ടത്. അങ്ങനെയുള്ള ഒരുപാട് പേരെ അറിയാം സാമൂഹിക പ്രവർത്തന രംഗത്തും കമ്മ്യുണിറ്റ് ഹെൽത്ത് മൂവേമെന്റിലും ഉള്ള ഒരുപാട് പേർ സുഹൃത്തുക്കളാണ്. അവരാരും സ്വാശ്രയ കോളേജിൽ കോടികൾ മുടക്കി പഠിച്ചവർ അല്ല. എന്റെ സുഹൃത്തുക്കളിൽ ഒരാൾ ആസാമിലെ സിൽച്ചർ ജില്ലയിൽ 10 രൂപ കൺസൾട്ടേഷൻ വാങ്ങിയാണ് സാമൂഹിക പ്രവർത്തനത്തോടോപ്പം സമൂഹത്തിലെ ഏറ്റവും പാവപ്പെട്ടവർക്ക് സഹായം എത്തിക്കുന്നത് .അതു പോലെ എത്ര പേർ.
അധ്യാപകരും ഡോക്ടർമാരും നേഴ്സുമാരും ഏറ്റവും സാമൂഹ്യബോധവും എമ്പതിയും വേണ്ട ഹുമൈൻ വൊക്കേഷനാണ്. അതുകൊണ്ടു തന്നെ ഈ മൂന്നു വൊക്കേഷനുകൾ ആധുനിക മനുഷ്യജീവിതത്തിന്റെ പരിപോഷണത്തിനും പരിപാലനത്തിനും അത്യാവശ്യമാണ്. ഏറ്റവും ഗുണമേന്മയും ഏറ്റവും നല്ല ശമ്പളവും അതിനു തക്ക ഉത്തരവാദിത്തവും വേണ്ടതാണ് ഈ മൂന്നു വൊക്കേഷനും. അതു ആവശ്യ സർവീസ് ആണ്. ഈ രംഗത്ത് ഗുണമേന്മ ഇല്ലെങ്കിൽ ആ സമൂഹത്തിന്റെ ഗുണമേന്മ കുറയും.
No comments:
Post a Comment