Sunday, April 22, 2018

കേരളത്തിലെ റീസൈക്ലിംഗ് വ്യവഹാരങ്ങള്‍

കേരളത്തിലെ രാഷ്ട്രീയത്തിലും സാഹിത്യത്തിലും സാമൂഹ്യ പ്രവർത്തനത്തിലും ഉള്ള ഒരു പ്രശ്നം 1970കളിൽ ഉയർന്നു വന്ന ഒരു നവ രാഷ്ട്രീയ, സാമൂഹിക, സാഹിത്യ ധാരകളുടെ റീ സൈക്കളിംഗ് ആണ് ഇപ്പോഴും നടക്കുന്നത് എന്നതാണ്. ഇതിനു ഒരു കാരണം 1980കൾ മുതൽ കേരളത്തിൽ മാറ്റാം ഉണ്ടാക്കാൻ കാമ്പുണ്ടായിരുന്ന തലമുറയിൽ വലിയ ഒരു വിഭാഗം ഗൾഫിലേക്കും മറ്റു നാടുകളിലേക്കും കുടിയേറി. അവരിൽ മാറ്റങ്ങൾ ഉണ്ടാക്കാൻ കഴിവുള്ളവർ അവരുടെ പ്രൊഫെഷനിൽ അല്ലെങ്കിൽ ബിസിനസ്സിൽ ശ്രദ്ധ തിരിച്ചു. അതുകൊണ്ടു തന്നെ ഇന്നും കേരളത്തിലെ രാഷ്ട്രീയ സാമൂഹിക സാഹിത്യ രംഗങ്ങളിൽ പ്രബലർ 1970 കളുടെയും എൺപത് കളുടെ ആദ്യ പാദത്തിലേയും ബാക്കി പത്രങ്ങളാണ്. അവർക്ക് 1990 കൾക്ക് ശേഷം ജനിച്ച ഒരു തലമുറയെ ഇൻസ്‌പെയർ ചെയ്യാൻ സാധിക്കുന്നില്ല. മലയാളത്തിലെ പ്രമുഖ എഴുത്തുകാരുടെ മക്കൾ എത്ര പേർ മലയാളത്തിൽ എഴുതും? കേരളത്തിലെ മലയാള മൗലീക വാദികളുടെ മക്കളിലും കൊച്ചു മക്കളിലും ഒക്കെ മലയാളം നല്ലത്‌ പോലെ എഴുതാനും വായിക്കുവാനും അറിയാവുന്നവർ എത്ര പേരുണ്ട്? കേരളത്തിൽ കാർഷിക പ്രതിസന്ധിയെക്കുറിച്ചും നെൽ വയലുകളെ കുറിച്ചും ഗൃഹാതുരത്തോടെ സംസാരിക്കുന്ന അമ്പതും അറുപതും വയസ്സുള്ളവർ എത്ര അവരുടെ മക്കളെ കൃഷിക്കാരക്കുവാൻ പ്രേരിപ്പിക്കും? സ്വന്തം കൃഷി സ്ഥലം വിറ്റു നഗരങ്ങളിലെ ഫ്ലാറ്റ്കളിൽ ജീവിച്ചു കൃഷിയെക്കുറിച്ച് നെടുവീർപ്പിട്ടിട്ട് എന്ത് കാര്യം? കേരളത്തിലെ വിരോധാഭാസങ്ങൾ നമ്മുടെ ഓരോരുത്തരുടെയും ജീവിതത്തിൽ ഉണ്ട്.

No comments: