Tuesday, June 6, 2017

അധികാരത്തിന്‍റെ അഹങ്കാരങ്ങള്‍ .


ഏതു കാര്യവും വിലയിരുത്തണ്ടത് അതിന്‍റെ സാകല്യമായ രാഷ്ട്രീയ- സാമൂഹിക -ചരിത്ര പരിസരങ്ങളില്‍ കൂടിയാണ്. സര്‍ക്കാരിന്‍റെ അധികാരം കയ്യാളുന്നവര്‍ പലപ്പോഴും നിയമവും പോലീസ് സംവിധാനവും ഉപയോഗിക്കുകയും ദുരുപയോഗിക്കുകയും ചെയ്യാറുണ്ട് . ആ അധികാരവും നികുതി പണം കൊണ്ട് പരസ്യം കൊടുത്തും, സമ്മര്‍ദ തന്ത്രങ്ങള്‍ പ്രയോഗിച്ചും അവര്‍ മാധ്യമങ്ങളെ വരുതിയിലാക്കി അവര്‍ക്ക് ഓശാന പാടിപ്പിക്കാന്‍ ശ്രമിക്കുക പതിവാണ് .
സര്‍ക്കാര്‍ അധികാരം കൈയ്യാളുന്ന രാഷ്ട്രീയ വരേണ്യരും, ഏറ്റവും അധികം സമ്പത്ത് കൂട്ടുന്ന കോര്‍പ്പെരട്ടു വരേണ്യരും, ഉദ്യോഗസ്ഥ വരേണ്യരും, മിലട്ടറി വരേണ്യരും, മാധ്യമ വരേണ്യരും ഒരുമിച്ചു ചെര്‍ന്നുള്ള ഒരു രാജധാനി കാര്‍ട്ടല്‍ ആണ് പലപ്പോഴും അധികാരം പങ്കിട്ടു കയ്യാളി അവരുടെ ആധിപത്യം പല രീതിയില്‍ നടപ്പാക്കുന്നത് . ഇങ്ങനെയുള്ള രാജധാനി ഭരണ -അധികാര ക്ലിക്കുകള്‍ പല രീതിയില്‍ ഓപ്പറെറ്റു ചെയ്യും . പാര്‍ട്ടി ഏതായാലും മതി ഭരണവും-അധികാരവും ഞങ്ങളുടെ കൈയില്‍ വേണേമെന്നുള്ള ഒരു വരേണ്യ നെറ്റ് വര്‍ക്ക് എല്ലാ രാജധാനി കളിലും കാണും . അത് ജനായത്തമായാലും എകാതിപത്യമായാലും ഈ ഒലിഗാര്‍ക്കിയിലുള്ളവരും അവരുടെ അനുചരന്‍മാരും അവര്‍ക്ക് പല ട്യൂണില്‍ കുഴലൂതുന്ന മാധ്യമ ശിങ്കിടികളും കാണും . ഭരണം മാറുന്നതനുസരിച്ചു അവര്‍ പാട്ട് മാറ്റും . മാറി വരുന്ന രാജാവിനു സ്തുതി ഗീതങ്ങള്‍ പാടും .
ഇങ്ങനെയുള്ള രാജധാനി അധികാര നെറ്റുറ്വര്‍ക്കുകള്‍ അവസരത്തിനൊത്തു പാട്ട് മാറ്റി സര്ക്കാര്‍ ഭരണ-അധികാര ശ്രേണികള്‍ക്ക് പ്രിയ പെട്ടവരായി കൂടുതല്‍ മുതല്‍ എടുപ്പ് നടത്തി ജീവിക്കുന്നവരാണ് . ഇവരില്‍ നല്ലോരു വിഭാഗം പവ്വര്‍ പാരസൈറ്റ്കളും, ഭരണ-അധികാര ദല്ലാളുകളുമാണ് .അങ്ങനെയുള്ള പവ്വര്‍ കാര്‍ട്ടലിന് വെളിയില്‍ കളിക്കുന്നവരെ ഒറ്റപ്പെടുത്തി വരുതിക്ക് നിര്‍ത്തുകയോ അല്ലെങ്കില്‍ ഹനിക്കുകയോ ഹിംസിക്കുകയോ ചെയ്യുന്നത് ഭരണ-അധികാരം കയ്യാളുന്നവര്‍ അരക്ഷിതരാവുംപോഴാണ് . ഇപ്പോള്‍ ഡല്‍ഹിയില്‍ നടക്കുന്നതും അതാണ്‌ .
അതിന്‍റെ എറ്റവും നല്ല ഉദാഹരണമാണ് ഇപ്പോള്‍ ഇടഞ്ഞു നില്‍ക്കുന്ന മാധ്യമ വരേണ്യരോട് പഴയതും പുതിയതുമായ കണക്കുകള്‍ അധികാര ശ്രേണിയില്‍ ഉള്ളവര്‍ പലിശയടക്കം തീര്‍ക്കുന്നത്. അധികാര പ്രതീകാരങ്ങള്‍ തീര്‍ക്കുന്നത് പല വിധത്തിലും പല നേരത്തിലും ആയിരിക്കും.
എന്‍ ഡി ടീവിയും മറ്റെല്ലാ 'പ്രമുഖ ' ടീ വി നെറ്റുവര്‍ക്കുകളും വളര്‍ന്നത്‌ അങ്ങനെയുള്ള രാജധാനി - അധികാര -വരേണ്യ കാര്‍ട്ടലുകലുടെ കൃപയാലാണ് .ഇവരില്‍ പലരും വളയത്തില്‍ കൂടി ആദ്യം ചാടി പിന്നെ വളയമില്ലാതെ ചാടി ഉള്ള നിയമങ്ങളെ ഒക്കെ ആവശ്യത്തിനു വളച്ചും തിരിച്ചും ഒടിച്ചും ഒക്കെയാണ് സമ്പത്തുള്ളവരായി അധികാരത്തിന്‍റെ ശീതളിമയില്‍ അര്മാദിക്കുന്നത് .
രാജധാനിയില്‍ നിലവിലുള്ള അധികാര കാര്‍ട്ടല്‍ എകാതിപത്യ പ്രവണത യുള്ള , ജനായത്ത സ്ഥാപനങ്ങളെ പതിയെ ശ്വാസം മുട്ടിച്ചോ അല്ലെങ്കില്‍ അകം പൊള്ളയാക്കിയോ ഇല്ലായ്മ ചെയ്യുന്ന ഒരവസ്ഥയാണിന്നുള്ളത് . ഇവിടെ ഭരണ-അധികാര അപ്രമാദിത്വം വളര്‍ത്തുന്നത് പല ഒളിവു-അടവ് തന്ത്രങ്ങളില്‍ കൂടിയാണ്. കാലികളെ അറുക്കുവാന്‍ വേണ്ടി അരും വില്‍ക്കരുതെന്ന് പറയുകയും അതോടപ്പം നിങ്ങള്‍ ബീഫ് കഴിച്ചാല്‍ ഞങ്ങള്‍ക്കെന്തു പ്രശ്നം എന്ന് പറയുകയും അതെ നേതാവ് വണ്ടി കയറി വേറൊരു സംസ്ഥാനത്ത് പോയി നേരെ തിരിച്ചു പറയ്ഞ്ഞു തികഞ്ഞ കള്ളത്തരത്തിന്‍റെ കപട രാഷ്ട്രീയം കളിക്കുന്നത് ജനായതത്തെ തന്നെ ചതുക്കു പിടിപ്പിക്കനാണെന്ന് പലരും തിരിച്ചറിയുന്നില്ല . അല്ലെങ്കില്‍ അവര്‍ അവരുടെ ഭക്തി ലഹരിയില്‍ കാണാന്‍ കാഴ്ച്ച മങ്ങിയവരാകുന്നു .
ഓരോരോ സ്ഥാപനങ്ങളുടെ കടക്കു കത്തി വച്ച് ഒന്ന് ഒന്നായി തീര്‍ക്കുകയാണ് . ആദ്യം ഇല്ലായ്മ ചെയ്തത് പ്ലാനിംഗ് കമ്മീഷന്‍ ആയിരുന്നു , പിന്നെ വിവര അവകാശ കമ്മീഷന്‍ . അത് കഴിഞ്ഞു ശിങ്കിടി മുതലാളി മാരെ ഉപയോഗിച്ച് മാധ്യമ നെറ്റ് വര്‍ക്കുകള്‍ കയ്യിലാക്കി . ബാക്കിയുള്ള മാധ്യമ മുതലാളി മാരെ രാജ്യ സഭയില്‍ കുടിയിരുത്തി അധികാരത്തിന്‍റെ അനുസരണയുള്ള വാലാട്ടി പട്ടികളാക്കി വരുതിയിലാക്കി .
എന്‍ ഡീ ടീ വി ചെയ്ത് വലിയ തെറ്റ് തരികിട സാമ്പത്തിക തിരിമറി നടത്തി കച്ചോടം നടത്തിയതല്ല. കാരണം ഇവിടുത്തെ ഒട്ട് മിക്ക കോര്പെരെട്ടുകളും അങ്ങനെയാനിവിടെ വളര്ന്നതാണ് എന്നതാണ് കാരണം . അംബാനിമാരുടെയും , അഡാനിയുടെയും മറ്റു പലരുടെയം ഉടനടി വളര്‍ച്ചക്ക് പിന്നിലെ പിന്നാമ്പുറ കഥകളില്‍ തരികിട ഇടപാടുകളുടെ മഹാഭാരതമാണുള്ളത്‌ .ഏറ്റവും പുതിയ ഉദാഹരണം. ഉടായിപ്പ് യോഗ സ്വാമി നടത്തുന്ന പതാഞ്‌ജലി കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളില്‍ വളര്‍ന്ന വളര്‍ച്ചയാണ്. .ഇങ്ങനെയുള്ള തരികിട പരിപാടികളിലൂടെ കാശ് ഉണ്ടാക്കി ഭരണത്തിലുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കാശു കൊടുത്തു സുഖിപ്പിച്ചു നിര്‍ത്തുന്ന ശിങ്കിടി മുതലാളിമാരും രാജ്യം ഭരിക്കുന്നവരും രു കൂട്ട്-രാഷ്ട്രീയ -സാമ്പത്തിക സംരംഭകരുമാണ് .ഇപ്പോല്‍ ഡല്‍ഹിയില്‍ ഗുജറാത്ത് സാമ്പത്തിക-രാഷ്ട്രീയ കാര്‍റ്റലിനാണു മേല്‍കോയ്മ .
എന്‍,ഡി,ടീവി ചെയ്ത വലിയ തെറ്റ് അവര്‍ മറ്റുള്ളവരെ പോലെ കാശു കൊടുത്തും രാജ്യ സഭയില്‍ പോയില്ല എന്നതാണ് .വിജയ മല്ല്യ സാറെല്ലാം രാജ്യ സഭ വഴിയാണ് മാന്യമായി കുറെ സ്യുറ്റ് കേസുകളുമായി ലണ്ടനിലേക്ക് കൂളായി പറന്നത് . അങ്ങേരെ ആരും റയിഡു ചെയ്തില്ല . കാരണം അയാള്‍ എല്ലാവര്ക്കും വേണ്ട പോലെ പലപ്പോഴായി കാശു കൊടുത്തതിന്‍റെ ഫലമുണ്ടായി .
എന്‍ ഡി ടീ വി ചെയ്ത് രണ്ടാമത്തെ തെറ്റു രാജാവിന്‍റെ അനുചരനെ ഇറക്കി വിട്ടതാണ്. പക്ഷെ 2002 ഇല്‍ ചെയ്ത തെറ്റിന് വരമ്പത്ത് കൂലി കൊടുക്കാനായി പണ്ടേ കണ്ണ് വെച്ചിരുന്നതാണ് . എന്‍,ഡി ടീ വി അല്ല ഇവിടെ പ്രശനം. അവര്‍ ഉപ്പു തിന്നിട്ടുങ്കില്‍ വെള്ളം കുടിക്കട്ടെ. അത് കോടതി തീരുമാനിക്കും .
പ്രശ്നം എന്ന് പറഞ്ഞാല്‍ അധികാര-ഭരണ -അഹങ്കാര രൂപങ്ങള്‍ ഒരു ജനായത്ത സംവിധാനത്തെ പതിയെ ചിരിച്ചു സല്ലപിച്ചു കൊണ്ട് ശ്വാസം മുട്ടിച്ചു കൊല്ലുന്ന ഭീകരമായ ഒരവസ്ഥയാണ് . കോര്‍പ്പെരെറ്റ് ശിങ്കിടി മാധ്യമങ്ങള്‍ പ്രതി പക്ഷത്തിന്‍റെ കുറ്റങ്ങള്‍ കൂകി തിമിര്‍ത്തു പറയുകയും ഭരണത്തില്‍ ഉള്ളവരുടെ ഓശാന പാടി വാഴ്ത്തുകയും ചെയ്യുമ്പോഴാണ്‌ . പ്രശ്നം ശിങ്കിടി മാദ്ധ്യമങ്ങള്‍ ഭരണ- അധികാരത്തിന്‍റെ വായ്‌ത്തരരികളായി അഹങ്കാരത്തോടെ ജനയാത്ത സംവിധാനത്തെ അടിമ പെടുത്തുംമ്പഴാണ്.
പ്രശനം ആളെ കൊന്നാല്‍ കേസില്ല. കന്നിനെ തിന്നാല്‍ ആളെ കൊല്ലും എന്ന ഭരണ ഭീകരതിയലാണ് . സാമ്പത്തിക വളര്‍ച്ചയുടെ കള്ള കണക്കുള്‍ വിധേയ മദ്ധ്യമ സിണ്ടിക്കേറ്റുകള്‍ തൊണ്ട തൊടാതെ വിഴുങ്ങി നമുക്ക് മുമ്പില്‍ ശര്‍ദ്ദിക്കുമ്പോഴാണ് ഓക്കാനം വരുന്നത് . പ്രശ്നം ജനങ്ങളുടെ യഥാര്‍ത്ഥ പ്രശ്ങ്ങളെ കാര്‍പെട്ട് ഇട്ടു മൂടി മറച്ചു കള്ളത്തരങ്ങള്‍ വിളമ്പുംപോഴാണ്
അതിലും വലിയ പ്രശ്നം ഇങ്ങനെയുള്ള അധികാര- അഹങ്കാര- ഭരണ സ്വരൂപങ്ങളെ വാഴ്ത്തി പാടി ഒളിഞ്ഞും തെളിഞ്ഞും അധികാരതിമിര്‍പ്പിന്‍റെ കാലാള്‍ പടയാകാന്‍ ഇവിടെ ജാതി മഹിമയും കുല മഹിമയും ഉള്ള ഒരു പാട് മാന്യന്മാര്‍ ഉണ്ടെന്നതാണ്. അവര്‍ മാധ്യമങ്ങളിലും സാമുഹ്യ മാദ്ധ്യമങ്ങളിലും ഒളിഞ്ഞും തെളിഞ്ഞും ന്യായീകരങ്ങള്‍ നടത്തും . ജനങ്ങളെ ജാതിയുടെയും മതത്തിന്‍റെയും പേരില്‍ വിഘടിപ്പിച്ചു വോട്ടു നേടി ഹിംസയുടെയും വെറുപ്പിന്‍റെയും രാഷ്ട്രീയം കളിക്കുമ്പോഴും അത് കണ്ടില്ലെന്നു നടിച്ചു അതിനെ ന്യാകരിക്കുന്നവര്‍ അധികാര- അഹങ്കാരങ്ങളുടെ ഭക്തന്‍മാരോ ഫാസിസ്റ്റ് രാഷ്ട്രീയത്തിന്‍റെ വക്താക്കളോ ആണ് .
ഇന്ദിര ഗാന്ധി അടിയന്തരാവസ്ഥ വച്ച് എല്ലാരേയും അകത്താക്കിയപ്പോഴും അധികാരത്തിന്‍റെ അനുചരന്‍മാരായി സ്തുതി പാടിയവരുടെ പിന്‍ഗാമികാളിന്നും പല രൂപത്തിലും ഭാവത്തിലും ഭാഷയിലും മാധ്യമങ്ങളിലും സമൂഹ മാദ്ധ്യമങ്ങളിലും സജീവമാണ് .പതിയെ പതിയെ നമ്മളുടെ അവകാശങ്ങളെ കൈയ്യേറി ഭയത്തിന്‍റെ വിത്തുകള്‍ പാകി കാലാള്‍ പടയുടെ ഒത്താശകളോടെ ഭരണധികാരത്തിന്‍റെ അഹങ്കാരങ്ങള്‍ അഴിഞ്ഞാടുംമ്പോള്‍ ജനായത്ത സംവിധാനമാണ് അപകടത്തിലാകുന്നത് .
ഓ വി വിജയന്‍ ധര്‍മ്മ പുരാണത്തില്‍ പറഞ്ഞ പ്രജാപതി വീണ്ടു വിസര്‍ജ്ജിക്കാനുള്ള ചുറ്റുപാടാണു ഈ രാജ്യത്തുള്ളത് .
പ്രജാപതിയുടെ വിസര്‍ജ്യങ്ങള്‍ വിളമ്പാന്‍ കൊട്ടും സൂട്ടുമിട്ട വിനീത ദാസന്‍മാരയ മാധ്യമ 'ഗോ' സ്വാമിമാര്‍ ദുര്‍ഗന്തം പരത്തി ജനങ്ങളെ നോക്ക് കുത്തികളാക്കി ഭരിക്കുന്ന ഒരു അപകട സ്ന്ധിയിലേക്കാണ് ഈ നാട് പോകുന്നത് .
ഇതു മാറണം .മാറിയെ തീരു .
LikeShow More Reactions
Comment

No comments: