എന്തിനാണ് ഈ ഉത്ഘാടന ഉത്സവങ്ങള്‍ ? ആര്‍ക്കു വേണ്ടിയാണിതു? ഇത് കൊണ്ട് എന്ത് പ്രയോജനം ? . ഇങ്ങനെയുള്ള പതിവിന്‍ പടി സര്‍ക്കാര്‍ ആചാര -അനുഷട്ടാനങ്ങള്‍ക്ക് എത്ര മാത്രം പൊതു പണവും , സമയവും ആണ് നഷ്ട്ടപെടുത്തുന്നത് ? നാട്ടില്‍ ഒരു കലുങ്കായാലും , പാലമായാലും. നാട്ടു വഴിയാണെങ്കിലും മന്ത്രിമാര്‍ തന്നെ ഉത്ഘാടനം ചെയ്താലെ ഒരു ഗുമ്മുള്ളൂ എന്നാണ് വെപ്പ്. ഈ മന്ത്രിമാര്‍ അവരെ ഏല്‍പ്പിച്ച ജോലി ചെയ്യുന്നതിന് പകരം എത്ര ഉത്ഘാടനങ്ങള്‍ ഒരു ദിവസം നടത്തും ? പോരാത്തതിനു ഈ മാന്യന്‍ മാരുടെ എല്ലാം പുഞ്ചിരി മുഖങ്ങള്‍ നമ്മുടെ മുന്നില്‍ അടിച്ചേല്‍പ്പിക്കാന്‍ കോടി കണക്കിന് ഖജനാവില്‍ നിന്ന് പണമെടുത്തു പരസ്യങ്ങള്‍!! ആര്‍ക്കു വേണ്ടിയാണിത് ? ജനങ്ങള്‍ക്ക് വെണ്ടിയോ ? !!!. ഇവിടെ ഭരിക്കുന്ന നേതാക്കളുടെ ഒരു പബ്ലിസിറ്റി അഭ്യാസം എന്നതില്‍ കവിഞ്ഞു എന്തെങ്കിലും പ്രസക്തിയുണ്ടോ ? ആരെങ്കിലും എഴുതി കൊടുത്ത പ്രസംഗം വായിച്ചു ഈ മഹാന്മാര്‍ ബോറടിപ്പിക്കും എന്നതില്‍ കവിഞ്ഞു ഇതിനെന്താണ് പ്രസക്തി ? മെട്രോ ഉത്ഘാടനത്തിന്‍റെ വേദിയില്‍ എഴുതി കൊടുക്കുന്ന പ്രസംഗം വായിച്ചു ഉത്ഘടിക്കുന്ന ഒരാള്‍ പോലും കൊച്ചി മെട്രോയില്‍ ജീവതിത്തില്‍ യാത്ര ചെയ്യാന്‍ പോകുന്നില്ല. അവരാരും തന്നെ മെട്രോ നിര്‍മ്മിക്കുന്നതിനു എന്തെങ്കിലും ചെയ്തോ എന്നും സംശയമാണ്. ആരൊക്കയാണ് കൊച്ചി മേട്ട്രോ സാധ്യമാക്കിയത് എന്ന് അരിയാഹാരം കഴിക്കുന്നവര്‍ക്ക് എല്ലാവര്ക്കും അറിയാം.
ഇതെല്ലം വേരുമൊരു ഷോ . എല്ലാം ഒരു ഷോ അല്ലെ ? വരുന്നതും കാര്യങ്ങള്‍ ചെയ്തില്ലെങ്കിലും വെറുതെ വാചകമടിക്കുന്ന വെറും ഒരു ഷോമാന്‍ അല്ലെ ? ഇങ്ങനെ ഉള്ള ഉത്ഘാടന ഉത്സവങ്ങള്‍ നിര്‍ത്തേണ്ട കാലം അതിക്രമിച്ചിരിക്കുന്നു .
ഇതെല്ലം വേരുമൊരു ഷോ . എല്ലാം ഒരു ഷോ അല്ലെ ? വരുന്നതും കാര്യങ്ങള്‍ ചെയ്തില്ലെങ്കിലും വെറുതെ വാചകമടിക്കുന്ന വെറും ഒരു ഷോമാന്‍ അല്ലെ ? ഇങ്ങനെ ഉള്ള ഉത്ഘാടന ഉത്സവങ്ങള്‍ നിര്‍ത്തേണ്ട കാലം അതിക്രമിച്ചിരിക്കുന്നു .
No comments:
Post a Comment