Wednesday, June 21, 2017

കേരളത്തിലെ പൊതു ഗതാഗതം .


കഴിഞ്ഞ ഇരുപതു വര്‍ഷങ്ങളായി കേരളത്തിലെ വാഹനങ്ങളുടെ എണ്ണം വളരെയധികം കൂടിയിട്ടുണ്ട്. എന്നാല്‍ റോഡുകളുടെ വീതിയോ നീളമോ അധികം കൂടിയിട്ടുമില്ല.ഇന്ന് ഒരു ഇരു ചക്ര വാഹനമെങ്കിലും ഇല്ലാത്ത വീടുകള്‍ കുറവാണ്. പല വീടുകളിലും ഓരോരുത്തര്‍ക്ക് ഒരോ കാറോ , ബൈക്കോ ഉണ്ട് . അതുകൊണ്ട് തന്നെ റോഡുകളില്‍ തിരക്ക് കൂടി. കേരളത്തില്‍
 റോഡ്‌ അപകടങ്ങങ്ങള്‍ എല്ലാ മുപ്പതു മിനിട്ടിലും നടക്കുന്നു . ഓരോ രണ്ടു മണിക്കൂറിലും ഒരാള്‍ക്ക് ജീവന്‍ നഷ്ട്ടപ്പെടുന്നു. ഒരു വര്ഷം പതിനായിരത്തില്‍ അധികം ആളുകള്‍ അപകടം കാരണം ആശുപത്രികളില്‍ എത്തപ്പെടുന്നു. അത് കൂടാതെ അന്തരീക്ഷ മലീനീകരണം കൂടുതുന്നു .
ലോകത്തിലെ താന്നെ ഏറ്റവും ജനസാന്ദ്രമായൊരു പ്രദേശമാണ് കേരളം. ഇപ്പോള്‍ തന്നെ കേരളം ഒരു പരിസ്ഥിതി പ്രതിസന്ധിയെ നേരിട്ട് കൊണ്ടിരിക്കുകയാണ് . ലോകത്തിലെ ഏറ്റവും ജീവിത ഗുണ നില വാരമുള്ള സാമ്പത്തിക ശക്തിയുള്ള രാജ്യമാണ് നോര്‍വേ. ഓസ്ലോയില്‍ ആയിരുന്നു കുറെ വര്‍ഷങ്ങള്‍ ഞാന്‍ ജോലി ചെയ്തിരുന്നത് . എന്‍റെ ഒദ്യോഗിക പദവി അനുസരിച്ച് എനിക്ക് ഒരു ഡിപ്ലിമാട്ടിക് കാറിനു അര്‍ഹതയുണ്ട് . പക്ഷെ ഞാന്‍ നോര്‍വേയില്‍ ഒരിക്കലും കാര്‍ ഉപയോഗിച്ചില്ല. കാരണം അവിടെ ഓഫീസില്‍ പോകുവാന്‍ മിക്ക ആളുകളും കാര്‍ ഉപയോഗിക്കാറില്ല. മന്ത്രിമാര്‍ തൊട്ടു ഉന്നത ഉദ്യോഗസ്ഥര്‍ വരെ പൊതു ഗതാഗതമാണ് ഉപയോഗിക്കുന്നത് . ഒരിക്കല്‍ നോര്‍വേയിലെ ഒരു ഡപ്പ്യൂട്ടി മന്ത്രിയും വിദേശ കാര്യ വകുപ്പിലെ ഒരു സീനിയര്‍ ഉദ്യോഗസ്ഥനും എന്നെ കാണുവാന്‍ ഓസ്ലോയില്‍ യു എന്‍ ഓഫീസില്‍ എത്തി. അവര്‍ കൃത്യ സമയത്ത് തന്നെ എത്തി. പക്ഷെ ഞാന്‍ ജനലില്‍ കൂടി നോക്കിയപ്പോള്‍ കാറുകള്‍ ഒന്നും കണ്ടില്ല. മീറ്റിങ്ങ് കഴിഞ്ഞു ഞാന്‍ അവരെ യാത്രയാക്കാന്‍ അനുഗമിച്ചു . അവര്‍ രണ്ടു പേരും അവരവരുടെ സൈക്കിളില്‍ രണ്ടു കിലോമീറ്റര്‍ അകലെയുള്ള അവരുടെ ഓഫീസിലേക്ക് പോയി. എന്‍റെ ഓഫീസില്‍ കാര് കൊണ്ട് വരുന്ന ഒരു ഉദ്യഗസ്തന്‍ പോലും ഇല്ലായിരുന്നു. സമ്മര്‍ സമയത്ത് ഞാന്‍ പലപ്പോഴും സൈക്കളില്‍ ആണ് ഓഫീസില്‍ പോയത് .
കാരണം പൊതു ഗതാഗതം അവിടെയുള്ള നഗരങ്ങളിലെ പൊതു സംസകാരത്തിന്‍റെ ഭാഗമാണ് . അത് മാത്രമല്ല. ഒരു മാസത്തെ പാസ് എടുത്താല്‍ ട്രെയിനിലോ, ബസില്ലോ . ബോട്ടിലോ ഇഷ്ട്ടം പോലെ യാത്ര ചെയ്യാം. ബസ്സുകളില്‍ ഡ്രൈവര്‍ മാത്രമേയുളൂ. ചെക്കിംഗ് വല്ലപ്പോഴും .ടിക്കറ്റില്ലാതെ പിടിച്ചാല്‍ ഏതാണ്ട് ഇരു നൂറു ഡോളര്‍ പിഴ. അവിടെ ടിക്കെട്ടില്ലാതെ യാത്ര ചെയ്യുന്നവര്‍ ഇല്ലായെന്ന് തന്നെ പറയാം .
പതിമൂന്നു കിലോമീറ്റര്‍ മെട്രോ ഒരു നല്ല തുടക്കമാണ് . പക്ഷെ അത് പൊതു ഗതാഗത്തിലെ വിപ്ലവമോ വലിയ ഇന്നൊവേഷനോ ഒന്നുമല്ല. അത്കൊണ്ട് ഒരു ചെറിയ വിഭാഗം ജനങ്ങള്‍ക്ക്‌ ഒരു ചെറിയ സൗകര്യം ഉണ്ടാകുമെന്നത് നേരാണ് . അത് നല്ലകാര്യം. അത് കൊണ്ട് മാത്രം കാര്യമില്ല .
കേരളത്തില്‍ ഇനിയും നടക്കണ്ടത് ഒരു മെട്രോ വിപ്ലവം അല്ലം . കേരളത്തിനു വേണ്ടത് ഒരു സൈക്കില്‍ വിപ്ലവമാണ് . സൈക്കിള്‍ അന്തരീക്ഷ മലീന്കരണം കുറയ്ക്കും ആരോഗ്യം കൂട്ടും. ജീവിത ശൈലീ രോഗങ്ങള്‍ കുറയ്ക്കും .
കേരളത്തിലെ പൊതു ഗതാഗതം എങ്ങനെ മാറ്റം ?
ചില കാര്യങ്ങള്‍ ചര്‍ച്ചക്കായി വക്കുന്നു .
1) കേരളത്തിലെ പൊതു ഗതാഗത്തെ മുഴുവന്‍ അഴിച്ചു പണിതു അടുത്ത ഇരുപതു കൊല്ലത്തേക്ക് ഒരു പൊതു ഗതാഗത നയമുണ്ടാക്കുക. അതില്‍ ഏറ്റവും പ്രധാനമായാത് കേരളത്തിലാകമാനം ഒരു ഇന്റ്റഗ്രേറ്റെഡ് പൊത ഗാതാഗത നെറ്റ് വര്‍ക്ക് സാധ്യമാക്കുക എന്നതാണ് .ഇത് റെയില്‍, റോഡു, ജലപാതകള്‍ എന്നിവയെ കോര്‍ത്തിണക്കി ആയിരിക്കണം. അതിന്‍റെ മറു വശം സ്വന്തം വാഹനങ്ങള്‍ നിരത്തില്‍ കുറക്കുവാനുള്ള ഇന്‍സെന്റ്റീവ് എല്ലാവര്ക്കും ഉണ്ടാകണം. അതിനു നല്ല സൌകര്യങ്ങളുള്ള , സമയത്തിന് പോകുന്ന് ബസും , ട്രെയിനും , ബോട്ടുകളും വേണം. ഓസ്ലോയിലെയോ ജനീവയിലെയോ ഏതു ബസ് സ്റ്റോപ്പില്‍ നിന്നാലും അടുത്ത ബസു എത്ര മിനിറ്റില്‍ വരുന്നു എന്ന് കൃത്യമായി നമ്പര്‍ സഹിതം മോണിട്ടറില്‍ എഴുതി കാണിക്കും. ട്രെയിന്‍-ബസ്സ് സമയങ്ങള്‍ ഏകൊപ്പിച്ചു യാത്രക്കാരുടെ സമയത്തിനും സൌകര്യത്തിനു മായി സര്‍വീസ് മെച്ചപെടുത്തുക .
2) കേരളത്തിലെ കെ. എസ് .ആര്‍ റ്റി സീ യെ നാല് വ്യത്യസ്ത കമ്പനികള്‍ ആക്കുക. കേരളത്തിലെ മൂന്ന് മേഘലക്കും ഓരോ കമ്പനികള്‍. അന്യസംസ്ഥാന സര്‍വീസുകള്‍ക്ക് വേറെ ഒരു കമ്പനി. ഇത് കൂടാതെ വലിയ സിറ്റികള്‍ക്ക് പ്രത്യേക കമ്പനികള്‍. ഈ കമ്പനികള്‍ ഒന്നുകില്‍ സീയാല്‍ മാതൃകയില്‍ പീ . പീ പീ മോഡലില്‍ ആക്കി പുതിയ നിക്ഷേപം കണ്ടെത്തുക. ഈ കമ്പനികളില്‍ ഏറ്റവും കഴിവുള്ള പ്രോഫെഷല്‍ മാനേജെമെനടിന്‍റെ നേത്രത്വത്തില്‍ നടത്തുക. പ്രൈവറ്റ് മേഘലയില്‍ കണ്ടവര്‍ക്ക് ഓക്കെ പെര്‍മിറ്റ്‌ കൊടുക്കാതെ കൊ-ഒപെരടിവ് കമ്പനികള്‍ക്കോ , പ്രൈവറ്റ് കമ്പനികള്‍ക്കോ കൊടുക്കുക. ഇതിനെഎല്ലാം എകൊപിക്കാന്‍ ഒരി പൊതുഗതാഗത കൌന്‍സില്‍ ഉണ്ടാക്കുക. ഇത് എങ്ങനെ നടപ്പാക്കാം എന്ന് പിന്നീട് എഴുതാം .
3. കേരളത്തില്‍ അതിവേഗ റെയിലിന് ഒരു പ്രത്യക ലൈന്‍ ഉണ്ടാക്കുകുക . റെയില്‍വേ ലൈനിനു മുന്നില്‍ വീടുകളും കടകളും കുറവാണു. അത് കൊണ്ട് തന്നെ ഹൈ സ്പീഡ് ട്രൈയിനിനു വേണ്ടി സ്ഥലം എടുക്കാന്‍ അതിക പ്രശനങ്ങള്‍ ഇല്ല .നല്ല ട്രെയിന്‍ സൌകര്യ മുണ്ടെങ്കില്‍ അളുകള്‍ ദൂരെയാത്രക്ക് കാറുകള്‍ ഉപയോഗിക്കില്ല. ഞാന്‍ മിക്കപ്പോഴും ന്യുയോര്‍ക്കില്‍ നിന്ന് വാഷിങ്ങടനിലെക്കോ , ബോസ്ടനിലെക്കോ ട്രെയിനില്‍ ആണ് പോകുന്നത് . കാരണം നല്ല ഇന്റെനെറ്റ് കനക്ഷന്‍ , ലാപ് ടോപ്പില്‍ ജോലി ചെയ്യാം. കാപ്പി കുടിക്കാന്‍ ട്രെയിനില്‍ നല്ല കോഫീ ഷോപ്പ്. മൂന്ന് മണിക്കൂര്‍ ഒരു ശല്യവുമില്ലാതെ ഓഫീസില്‍ പണി ചെയ്യുന്നത് പോലെ ചെയ്യാം. കാരണം ട്രെയിനില്‍ യാത്ര ചെയ്യുവാന്‍ ചില ഇന്സെന്ടീവ് യാത്രാക്കര്‍ക്കുണ്ട് . എന്ത് കൊണ്ട് കേരളത്തില്‍ നമുക്ക് ഹൈ സ്പീഡ് ട്രെയിനുള്ള ശ്രമം തുടങ്ങി കൂടാ ?
4. ബാന്‍കൊക്കില്‍ എന്‍റെ അപ്പാര്‍ത്മെന്ടു മെട്രോ സ്റ്റേഷനില്‍ നിന്ന് രണ്ടു മിനിട്ട് ദൂരത്താണ് .അതിന്ന്‍റെ തൊട്ടടുത് വലിയ പാരിക്കിംഗ് ഗ്രൌണ്ട് ഉണ്ട് . അഞ്ചും പത്തും കിലോമീറ്റര്‍ അകലെ വീടുള്ളവര്‍ അവരുടെ കാറൂകള്‍ അവിടെ പാര്‍ക്ക് ചെയ്തിട്ട് നഗര മധ്യത്തിലെക്ക് യാത്ര ചെയ്യുന്നത് മെട്രോയിലാണ്‌. അവിടെ കുറഞ്ഞത്‌ ഒരു 300 വണ്ടികള്‍ പാര്‍ക്ക് ചെയ്യാം. മാസ വാടകക്ക് എടുക്കുന്നവര്‍ക്കു സ്ഥിരം പാര്‍കിംഗ് സ്ഥലമുണ്ട് . അങ്ങനെയുള്ള പാര്‍ക്കിംഗ് സര്‍ക്കാര്‍ ഒത്താശയോടെ സ്വകാര്യ വ്യക്തികള്‍ നടത്തുന്നതാണ് . ഇവിടെ അങ്ങനെയുള്ള പാര്‍ക്കിംഗ് ലോട്ടിന്‍റെ ഫീസ്‌ നിര്‍ദേശിക്കുന്നത് സര്‍ക്കാര്‍ ആണ് . അതി കൊണ്ട് തന്നെ തോന്നിയ പോലെ നടത്താന്‍ സാധിക്കില്ല. നഗരത്തിലെ തിരക്ക് കാരണം ഇപ്പാള്‍ പലരും വാഹനങ്ങള്‍ നഗരത്തിനു വെളിയില്‍ പാര്‍ക്ക് ചെയ്തിട്ട് മെട്രോ ഉപയോഗിക്കുകയാണ് പതിവ്.
കേരളത്തില്‍ ഇന്ന് എല്ലാ നഗരങ്ങളിലും പാര്‍ക്കിംഗ് സൌകര്യങ്ങള്‍ ഉണ്ടാക്കണം . റോഡു സൈഡില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്ന ഏര്‍പ്പാട് നിര്‍ത്തലാക്കണം. പാര്‍ക്കിംഗ് ഗ്രൌണ്ടില്‍ നിന്ന് നഗരത്തിലേക്ക് പോകാന്‍ മെട്രോയോ ബസു സൌകര്യമോ ഉണ്ടാകണം . കേരളത്തില്‍ ഇപ്പോഴും നല്ല പാര്‍ക്കിംഗ് സൌകര്യങ്ങള്‍ കുറവാണ് . മിക്കപ്പോഴും റോഡില്‍ അലക്ഷ്യമായി പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങള്‍ ആണ് ഗത-ഗത കുരുക്കുകള്‍ ഉണ്ടാക്കുന്നത്‌ . കേരളത്തില്‍ സ്ഥല പരിമതി ഉണ്ടായതിനാല്‍ അഞ്ചും പത്തും നിലയുള്ള പാര്‍ക്കിംഗ് മന്ദിരങ്ങള്‍ ഉണ്ടാക്കേണ്ടി വരും .
5. കാര്‍ പൂളിംഗ് ഒരു സംസ്കരാമാക്കുക . അതിനും ഇന്‍സെന്ടീവ് ഉണ്ടെങ്കില്‍ ആളുകള്‍ നിരത്തില്‍ കുറെ കാറുകളെ ഇറക്കൂ . സിറ്റി സെന്ട്ടരില്‍ കാര്‍ കൊണ്ട് പോകുന്നതിനു നിയന്ത്രണം ഏര്പ്പെടുതുക. അതിനു പല മാര്‍ഗങ്ങള്‍ ഉണ്ട് . പോലൂഷന്‍ നികുതി ഉള്‍പ്പെടെ .
7) കേരളത്തില്‍ പുതിയ ഒരു സൈക്കിള്‍ സംസക്കാരം കൊണ്ട് വരിക. റോഡുകളുടെ സൈഡില്‍ സൈക്കിള്‍ ട്രാക്കുകള്‍ നിര്‍ബന്ധമാക്കുക . എല്ലാ സ്കൂള്‍ കുട്ടികള്‍ക്കും സൈക്കിള്‍ വാങ്ങുവാന്‍ ഒരു ഇന്‍സെന്ടീവ് സൃഷ്ട്ടിക്കുക. കേരളത്തിലെ ഒരു ഒരു സൈക്കിള്‍ വിപ്ലവമാണിവരണ്ടത് . കുട്ടികള്‍ വീണ്ടും സൈക്കളില്‍ സ്കൂളില്‍ പോകുന്ന ഒരു സംസ്കാരം കേരളത്തില്‍ ഉണ്ടാകണം . ഇന്ന് യുറോപ്പിലെ പല നഗരങ്ങളിലും സൈക്കിള്‍ ശക്ത്തമായി തിരിച്ചു വരികയാണ് .
കേരളത്തിലെ പൊതുഗതാഗതം മൊത്തത്തില്‍ അഴിച്ചു പണിതു അത് പരിസ്ഥിതിക്കും നാട്ടിലുള്ള എല്ലാവര്‍ക്കും സൌകര്യമാക്കി തീര്‍ക്കാനുള്ള ശ്രമമാണ് ആവശ്യം. ശേഷം അടുത്തതില്‍ .

No comments: