കേരള 'വികസനം' എന്ന് പറഞ്ഞാല്‍ ആരുടെ വികസനമാണ് ? എന്തിന്‍റെ 'വികസന' മാണ്? എങ്ങനെ യുള്ള വികസന മാണ് ? എവിടെയുള്ള വികസനമാണു? ആരാണിതൊക്കെ തീരുമാനിക്കുന്നത് ? എങ്ങനെയാണ് തീരുമാനിക്കുന്നത് ?
ചോദ്യങ്ങള്‍ ഉന്നയിക്കുന്നവരെയും , അതി-ജീവനത്തിനു വേണ്ടി സമരം ചെയ്യുന്നവരെയും 'വികസന വിരോധികള്‍' എന്ന് വിളി പേരിട്ടു പോലീസിനെ വിട്ടു ആക്രമിച്ചു ഒതുക്കുന്ന 'വികസന' ഭരണ-അഹങ്കാര മോഡലിന്‍റെ പേര് ജനായത്തമെന്നോ , ജനകീയമെന്നോ , ജനാധിപത്യമെന്നോ അല്ല.
കേരളം ചൈനയല്ല. ദുബായും സിങ്ങപൂരുമല്ല. അവിടെ എങ്ങും ജനാധിപത്യം എന്ന ഒരു സംവിധാനം ഇല്ലല്ലോ . കേരളം ഗുജറാത്തും അല്ല .
ഇവിടുത്തെ അഭ്യന്തര മന്ത്രിയുടെ പേര് യതീഷ് ചന്ദ്ര എന്നല്ല എന്നാണ് അറിവ് !
ഇവിടുത്തെ അഭ്യന്തര മന്ത്രിയുടെ പേര് യതീഷ് ചന്ദ്ര എന്നല്ല എന്നാണ് അറിവ് !
പോലീസിന്‍റെ 'വീഴ്ച്ച' എന്ന ന്യായീകരണ പല്ലവി കേള്‍ക്കാന്‍ തുടങ്ങിയിട്ടു ഒരു വര്‍ഷമായി. അങ്ങനെയുള്ള 'വീഴ്ച്ച' കളുടെ കണക്കെടുത്താല്‍ ഒരു പുസ്തകം എഴുതാം. ഇത് പോലീസിന്‍റെ 'വീഴ്ച്ച' അല്ല. ഭരിക്കുന്നവരുടെ വീഴ്ച്ചയാണ് .
കേരളത്തിലെ സര്‍ക്കാരും, നമ്മുടെ ബഹുമാനപെട്ട മുഖ്യ മന്ത്രിയും ആഭ്യന്തര മന്ത്രിയുമാണ് ഒരു ജനാധിപത്യ വ്യവസ്ഥയില്‍ ജങ്ങങ്ങളോട് ഉത്തരവാദിത്തപെട്ടിരിക്കുന്നത്. അവരാണ് പൌര സമൂഹത്തോട് ഉത്തരം പറയേണ്ടവര്‍. യതീഷ് ചന്ദ്രയോ പോലീസ് കരോ അല്ല കേരളം ഭരിക്കുന്നത് ഭരിക്കണ്ടത് . പോലീസ് രാജ് കൂടുമ്പോള്‍ അഭ്യന്തരമന്ത്രിയുടെ പണി എന്താണന്നു ജനം ചോദിക്കും . ഇത് മറന്നു 'വികസനം' കൊണ്ട് വന്നാല്‍ സര്‍ക്കാരിന്‍റെ സാധുത ഇടതു പക്ഷ പ്രവര്‍ത്തകര്‍ തന്നെ ചോദ്യം ചെയ്യുന്ന നില വരും. ഇപ്പോള്‍ പല ഇടതു പക്ഷ പ്രവര്‍ത്തകരും പോലീസിനു നേരെ മാത്രം കൈ ചൂണ്ടുന്നുള്ളൂ . അതിനു പല കാരണങ്ങളൂമുണ്ട്. കണ്ണടച്ചാല്‍ ഇരുട്ടാകില്ല എന്നു ഭരണത്തില്‍ ഉള്ള എല്ലാവരും അവരുടെ ന്യായീകരണ ദാസരും ദയവു ചെയ്തു മനസ്സിലാക്കുക .
ഭരണ-അഹങ്കാര സ്വരൂപങ്ങളുടെ മുകളില്‍ ഏറി മേളില്‍നിന്ന് താഴോട്ട് 'വികസനം' ഇറക്കിയാല്‍ അത് വിപരീത ഫലം ഉണ്ടാക്കുമെന്ന് തിരിച്ചറിയുക. എല്ലാം അടിച്ചോതുക്കിയിട്ടു പോലീസ്കാര്‍ക്ക് ഒരു സ്ഥലം മാറ്റമോ, ആള്‍ക്കാരുടെ കണ്ണില്‍ പൊടിയിടാന്‍ 'അന്വേഷണ വിധയമായി ' ഒരു മാസത്തെ സസ്പെന്‍ഷന്‍ കൊടുത്തത് കൊണ്ട് ഒന്നും സംഭവിക്കില്ല. സംശയമുള്ളവര്‍ പോലീസ് ആസ്ഥാനം അടക്കി വാഴുന്ന തച്ചങ്കരി സാറിനോട് ചോദിക്ക് .
ഒരു കാര്യം കൂടി . ഞാനൊരു വികസന വിരോധി അല്ല . ഞാന്‍ ഒരു സര്‍ക്കാര്‍ വിരുദ്ധനല്ല. സീ പി എം വിരുദ്ധനും അല്ല. പിന്നെ ഈ പോസ്റ്റിനു എന്‍റെ ഏറ്റവും അടുത്ത ചില സുഹൃതാക്കള്‍ പോലും 'ലൈക്ക്' അടിക്കവാന്‍ മടിക്കും. പറഞ്ഞെതിനോട് എതിരുണ്ടായത് കൊണ്ടല്ല . മറിച്ചു ഭരണത്തില്‍ ഉള്ളവരുടെ അപ്രീതി എന്തിനാണ് വാങ്ങുന്നത് എന്ന ചിന്ത കൊണ്ടാണ്.
കുറുംതോട്ടിക്കു വാതം വന്നാല്‍ എന്ത് ചെയ്യും ?
No comments:
Post a Comment