Tuesday, May 30, 2017

മുഖ പുസ്തകം ഉപയോഗിക്കുന്നതു എന്ത് കൊണ്ട് ?

ഞാന്‍ സാധാരണ മുഖ പുസ്തകം ഉപയോഗിക്കുന്നതു നാല് കാരണങ്ങളാലാണ്‌ .ഒന്നാമതായി കേരളത്തിലും, ഇന്ത്യയിലും , ലോകത്ത് എമ്പാടുമുള്ള എന്‍റെ സുഹൃത്തുക്കളുമായും , ബന്ധുക്കളുമായി വിനിമയങ്ങള്‍ നടത്താന്‍. ഞാന്‍ അവരുടെ വിശേഷങ്ങള്‍ അറിയുന്നതും അവര്‍ എന്‍റെ വിശേഷങ്ങള്‍ അറിയുന്നതും സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ കൂടിയാണ്. എന്നാല്‍ മുഖ പുസ്ത്തകം വഴി കണ്ടു മുട്ടിയ ചിലര്‍ ജീവിതത്തിലും കൂട്ടുകാരായി. രണ്ടാമതായി , ഞാന്‍ ഈ മാദ്ധ്യമം ഉപയോഗിക്കുന്നത് ന്യൂസ്‌ അപ്ടെറ്റിനും പിന്നെ വിദേശത്തും ഇന്‍ഡ്യയിലും ഉള്ള പത്ര മാദ്ധ്യമങ്ങളില്‍ വന്ന നല്ല ലേഖങ്ങളുടെ ലിങ്ക് കിട്ടുവാനുമാണ് . മൂന്നാമതായി , ഞാന്‍ വല്ലപ്പോഴും കുറിക്കുന്ന ആശയങ്ങളും വിചാരങ്ങളും പങ്കു വയ്ക്കാന്‍. നാലാമതായി എനിക്കിഷട്ടമുള്ള വിഷയങ്ങള്‍ എഴുതുന്ന ആളുകളെ വായിക്കുവാനും, അത് പോലെ വിനിമയ വിചാരങ്ങള്‍ ഉള്ള ആളുകളെ വായിക്കുവാനുമാണ് .
ഇത് വരെ ഞാന്‍ ഈ മദ്ധ്യമത്തെ ഒരു മാസ്സ്- ഔട്രീച് സംരംഭമായി എടുത്തിട്ടില്ല. അത് കൊണ്ട് തന്നെ പുതിയ ആളുകളെ കൂട്ട്ന്നതിലും വലിയ തിടുക്കം കാണിക്കാറില്ല. കഴിഞ്ഞ എട്ടു വര്‍ഷങ്ങളായി ഇവിടെ ഉണ്ടെങ്കിലും , ഇതുവരെ അയ്യായിരം പേരെ കൂട്ടിയിട്ടില്ല. ഇതിനു ഒരു കാരണം ഒരു പാടു ഫേക്ക് ഐഡികളെ ആദ്യം കണ്ടു മുട്ടിയത്‌ കൊണ്ടാണ് . ഇപ്പോഴും ഏതാണ്ട് രണ്ടായിരത്തോളം ഫ്രെണ്ട്സ് റിക്വസ്റ്റു പെണ്ടിംഗ് ആണ് . കാരണം ഞാന്‍ ഇപ്പോള്‍ ഒരാളുടെ പ്രോഫിലും ടൈം ലൈനും എല്ലാം പഠിച്ചിട്ടു മാത്രമേ ഇപ്പോള്‍ ഫ്രെണ്ട്സ് ലിസ്റ്റില്‍ പെടുത്തുകയുള്ളൂ. എല്ലാ ആഴ്ചയും അഞ്ചു പേരെ അങ്ങനെ കൂട്ടും ഫേസ് ബുക്കിന്റെ ആലോഗരിതം കാരണം ഫ്രെണ്ട് ലിസ്റ്റില്‍ പെട്ടവരുടെ താരതമ്യന ചിലരെ ചിലപ്പോള്‍ എന്‍റെ പോസ്റ്റ് കാണാറുള്ളൂ. അത് പോല എല്ലാവരുടെയും പോസ്റ്റ് ഞാനും കാണണമെന്നില്ല .
മലയാളത്തില്‍ കൂടുതല്‍ എഴുതിയാല്‍ മലയാളികള്‍ വായിക്കുകയും പ്രതീകരിക്കുകയും ചെയ്യാറുണ്ട് . പക്ഷെ ഇപ്പോള്‍ എനെറെ ഫ്രെണ്ട് ലിസ്റ്റില്‍ ഉള്ളവരില്‍ കൂടുതലും മലയാളികള്‍ അല്ലാത്തവരോ , മലയാളം വായിക്കാന് കഴിയാത്തവരോ ആണ് . അത് കൊണ്ട് തന്നെയാണ് പലപ്പോഴും ഞാന്‍ ഇന്ഗ്ലീഷില്‍ എഴുതുന്നത്‌. ഇവിടെയും ഒരു പ്രശ്നം സമയത്തിന്‍റെതാണ്. ഞാന്‍ മിക്കപ്പോഴും എന്ഴുതുന്നത് എന്‍റെ യാത്രയില്‍ ആയിരിക്കുമ്പോഴോ , അല്ലെങ്കില്‍ വൈകുന്നെരെങ്ങളിലോ ആണ്. ആയതിനാല്‍ ഞാന്‍ എഴുതുന്നത്‌ എന്‍റെ ഫോണില്‍ ആണ്. ഫോണില്‍ ഇന്ഗ്ലീഷില്‍ കീ ഇന്‍ ചെയ്യുവാന്‍ ശീലിച്ചത് കൊണ്ട്, ഒരു പത്തു മിനിറ്റില്‍ ഒരു ലേഖനമോ ഒരു നീണ്ട പോസ്ടോ എഴുതുന്നതില്‍ ഒരു പ്രയാസവുമില്ല. മലയാളത്തില്‍ എഴുതുവാന്‍ കുറെകൂടെ സമയം ഇപ്പോഴുമെനിക്ക് വേണം. എന്‍റെ മലയാളം ഫോണ്ടുള്ള ഫോണ്‍ കളഞ്ഞു പോയതിനില്‍ പിന്നെ മലയാളം എഴുത്തും കുറഞ്ഞു.
എന്തായാലും ഞാന്‍ തല്ക്കാലം ഫേസ്ബുക്ക്‌ പോപ്പുലരിറ്റി കാംപൈനില്‍ ഇല്ല . കാരണം ഞാന്‍ ഫെസ് ബുക് കുറെ കൂട്ട്കാരുമായി പങ്കു വയ്ക്കാനും അവരില്‍ നിന്ന് കാര്യങ്ങള്‍ അറിയുവാനുമായി മാത്രമാണ് ഉപയോഗിക്കുന്നത്. ജീവിതത്തില്‍ നേരിട്ട് ഒരുപാടു കംപൈനില്‍ പങ്കുടുക്കുന്നത് കൊണ്ട് ആളുകളുമായി നേരിട്ടറിഞ്ഞു ഇടപഴകാനാണ് ഇന്നും താല്പര്യം. മുഖ പുസ്തതിന്‍റെ ഗുണത്തെപോലെ അതിന്‍റെ ദോഷങ്ങളെയും തിരിച്ചറിയുന്നതാണ് ഒരു കാരണം.
ഞാന്‍ മിക്കപോഴും വായിക്കുന്ന ചില ആളുകള്‍ താഴെ പറയുന്നവരുടെതാണ്. അത് വായിക്കുന്നതിനു പല കാരണങ്ങള്‍ ഉണ്ട് .അതില്‍ ഒന്ന് എനിക്ക് നേരിട്ടറിയുന്നവരില്‍ നിന്നറിയാനും അവരുടെ കാര്യങ്ങള്‍ അറിയു
വാനും. മറ്റേതു എന്‍റെ ടൈം-ലൈനില്‍ വിനിമയം ചെയ്യുന്നവരും പ്രതീകരിക്കുന്നവരും . അവരില്‍ ചിലരുടെ ( മലയാളികളുടെ മാത്രം )പ്രൊഫൈല്‍ താഴെ കൊടുക്കുന്നു. ഇത് ഒരു ഇന്ടിക്കെട്ടിവ് ലിസ്റ്റാണ് .ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് ഇവിടെ സജീവമായ ആളുകളുടെതാണ്. ഇവരില്‍ ഭൂരിഭാഗം പേരും എനിക്ക് നേരിട്ട് അറിയാവുന്നവര്‍ ആണ് . ഇവിടെ ഇട്ടിരുക്കുന്നത് മുന്ഗണന ക്രമത്തില്‍ അല്ല. മനസ്സില്‍ പെട്ടെന്ന് വന്നതു പോലെ ചെര്തുവെന്നെയുള്ളൂ . പലരും എന്‍റെ നല്ല സുഹുര്തുക്കളും . മറ്റു ചിലരെ ഈ വര്ഷം മുഖ പുസ്തത്തില്‍ കണ്ടു മുട്ടിയതാണ് .
LikeShow More Reactions
Comment
51 comments
Comments
Kp Aravindan ജോൺ ഭാഷാ ഇൻസ്റ്റിട്യൂട്ടിൽ ചേർന്നോ? ഫേസ്ബുക്കിനെ മുഖപുസ്തകമാക്കേണ്ട വല്ല കാര്യമുണ്ടോ? 
LikeShow More Reactions
Reply
10
25 May at 20:33
Jijo P. Ulahannan Same pitch here, I joined Facebook for my connections abroad, and a majority are still foreigners. It's difficult to switch only to Malayalam. Also, there's not much to digest after a days following.
LikeShow More Reactions
Reply
2
25 May at 20:34
Vishnu R Haripad ജോൺ‌ സാർ 
LikeShow More Reactions
Reply
1
25 May at 20:36
Shajan Skariah I dont think i deserve it, thanks john
LikeShow More Reactions
Reply
2
25 May at 20:37
Baiju Swamy I am not a celebrity in Facebook neither I want to be. Thanks for noticing me and acknowledging my posts
LikeShow More Reactions
Reply
2
25 May at 20:38
Suneetha Balakrishnan Happy to know you read me, John. And of course the bonds stretch into the respective families too.
LikeShow More Reactions
Reply
3
25 May at 20:38
Harish Vasudevan Sreedevi നന്ദി ജോൺ. ഏതാണ്ടെല്ലാവരും കോമൺ സുഹൃത്തുക്കൾ ആണ് എന്നതിൽ സന്തോഷം.
LikeShow More Reactions
Reply
6
25 May at 20:44
George Kallivayalil How can u miss me dear Js Adoor. I am an admirer 
LikeShow More Reactions
Reply
2
25 May at 20:46
Javed Parvesh യുഎന്നില്‍ ഡമോക്രാറ്റിക് ഗവേണന്‍സിലും , അതുപോലെ രാജ്യാന്തര ഡവലപ്‌മെന്റ് ഏജന്‍സികളിലും സിനീയര്‍ തലത്തില്‍ പണിയെടുത്ത നിങ്ങള്‍ എഴുതേണ്ട വിഷയം കുട്ടിക്കാലത്ത് എന്തു ചെയ്യണം, പ്രായപൂര്‍ത്തിയായവര്‍ എന്തുതിരഞ്ഞെടുക്കണം . ചുരിദാര്‍- സല്‍വാര്‍ കമ്മിസ് ധരിക്കുമ...See more
LikeShow More Reactions
Reply
19
25 May at 21:01
KA Shaji ഏറ്റവും കടുത്ത വ്യക്തിഗത വിമര്‍ശനങ്ങൾക്ക് പോലും എത്ര മാന്യമായി മറുപടി പറയാം എന്ന് പഠിച്ചത് താങ്കളില്‍ നിന്നാണ്. സ്വന്തം അഭിപ്രായം ഏറ്റവും മാന്യവും ശക്തവുമായ ഭാഷയില്‍ എങ്ങനെ അവതരിപ്പിക്കാമെന്നതും. ജനാധിപത്യ ബോധം ഇല്ലാത്തവരോടും ജനാധിപത്യപരമായി പെരുമാറുക...See more
LikeShow More Reactions
Reply
23
25 May at 21:17Edited
CG Daniel many friends request are coming to me after JS included my name also. I remember a Japanese Proverb " when the character of a man is not clear to you, look at his friends.
LikeShow More Reactions
Reply
3
25 May at 21:05
Abijith Ka കൊറേപ്പേരെ അറിയാൻ കഴിഞ്ഞു നന്ദി
LikeShow More Reactions
Reply
3
25 May at 21:05
Satheesan Puthumana നന്ദി..സന്തോഷം ..., JsA...
എഫ്.ബി.വഴിയും മലയാളനാടിലൂടെയും വളര്‍ന്ന വിലപ്പെട്ട സൌഹൃദം ..
എഫ്.ബി.ഒരര്‍ത്ഥത്തില്‍ നമ്മളെ ഒരറയിലിട്ടു ബന്ധിക്കുന്നു എന്ന് തോന്നാറുണ്ട്. മറ്റൊരര്‍ത്ഥത്തില്‍ അതിര്‍ ത്തികളില്ലാത്ത ഒരു പ്രപഞ്ചത്തിലേയ്ക്ക് തുറന്നു വിടുന്നു എന്നും ... 
LikeShow More Reactions
Reply
2
25 May at 21:06
Roy Joy സാറിനോട് ഒത്തിരി നന്ദി ഈ മാഞ്ഞാലി-തുവയൂർക്കാരൻ അറിയിക്കുന്നു.
LikeShow More Reactions
Reply
1
25 May at 21:07
Justin George Thank You Js Adoor 
LikeShow More Reactions
Reply
1
25 May at 21:10
Murali Vettath ജോണ് എന്നും പക്ഷം പിടിക്കാതെ മാന്യമായി സ്വന്തം അഭിപ്രായം മാന്യത എപ്പോഴും നില നിര്‍ത്തി തന്നെ പറയുന്ന ഒരാള്‍ ...ഫെസ്ബൂക്കില്‍ അന്തരാഷ്ട്ര രാഷ്ട്രീയത്തെയും ഗവേന്‍ഷിപ്പിനെ കുറിച്ചും അതിലെ കുതിര കച്ചവടത്തെയും കുറിച്ച് അറിയുന്ന സംസാരിക്കുന്ന ചുരുക്കം ചുരുക്കം പേരില്‍ ഒരാള്‍..പ്രാക്സിയില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുന്ന ഒരാള്‍..
LikeShow More Reactions
Reply
10
25 May at 21:21Edited
K.m. Seethi ജോൺ, ഇതൊരു 'മിശ്ര കലഹിത'രുടെ ലോകമാണ്. സൗഹൃദവലയം വലുതാകുന്തോറും സങ്കീർണതയും കൂടും. എനിക്ക് കൂട്ടുകൂടാൻ 1321 പേരെ ഉള്ളൂ. ആയിരക്കണക്കിന് പേർ 'അഭ്യർത്ഥി'ച്ചിട്ടുണ്ടെങ്കിലും അറിയാത്തവരെ ഞാൻ കൂട്ടു കൂടിച്ചിട്ടില്ല. പലർക്കും പരാതികാണും. ചിലരെ തിരിച്ചറിയാൻ പോല...See more
LikeShow More Reactions
Reply
6
25 May at 21:41Edited
Viswa Prabha Thank you.  
LikeShow More Reactions
Reply
1
25 May at 21:42
VK Cherian Kaviye arenkilum malayalathil para Vecho ennu varnyathil Aasha ka!!!!
LikeShow More Reactions
Reply
1
25 May at 22:21Edited
Pl Lathika thank you.. feeling honoured. ..
LikeShow More Reactions
Reply
1
26 May at 11:11Edited
Hamza Kanchirappully ഞാൻ ഫെയ്‌സ് ബുക്കിൽ വന്ന ആദ്യകാലത്ത് (6 വർഷം ആയിക്കാണും) വളരെ സജീവമായി നടക്കുന്ന ചർച്ചകളിൽ ഒട്ടുമിക്കത്തിലും താങ്കളെ കാണാറും വായിക്കാറുമുണ്ട്. എന്റെ സംവാദരീതികളെ അതു ഒരുപാട് സ്വാധീനിച്ചിട്ടുമുണ്ട്. എന്തായാലും സ്നേഹം സന്തോഷം. 💝
LikeShow More Reactions
Reply
3
25 May at 22:00
Raman Kutty Thanks. It's been great knowing you, both in person and on fb
LikeShow More Reactions
Reply
1
25 May at 22:17
Swathi George ഞാനാണു ഈ ലിസ്റ്റിൽ ഏറ്റവും മികച്ചതായി എനിക്ക് തോന്നിയത്. പിന്നെ ജെ എസ്സും. 
LikeShow More Reactions
Reply
6
25 May at 22:21
Raju Thomas U r avoided me from the list?
LikeShow More Reactions
Reply25 May at 22:24
Pl Lathika പലപ്പോഴും പോസ്റ്റുകളിൽ നിന്ന് ബോധി ഗ്രാമിലേക്കും പോകാറുണ്ട്.. സമകാലീന വിഷയങ്ങളെ കുറിച്ച് ഒരു dependable opininon നു വേണ്ടി ഈ wall ഞാൻ റെഫർ ചെയ്യാറുണ്ട്.
LikeShow More Reactions
Reply
4
25 May at 22:32Edited
Js Adoor മുകളിലെ ലിസ്റ്റില്‍ പെടുത്താന്‍ വിട്ടു പോയ ചില പേരുകള്‍ . VK AdarshJoseph Antony Jose Mathew Siby Mathew Ajay Kumar Ajay S. SekherDrkk Mathew
LikeShow More Reactions
Reply
7
25 May at 22:54Edited
Jinesh PS ഈ ലിസ്റ്റിൽ പേരുവരാൻ മാത്രം കഴിവുള്ള ആൾ ആണോ ഞാനെന്നതിൽ സംശയമുണ്ട്. എങ്കിലും പരാമർശിച്ചതിലുള്ള സന്തോഷം മറച്ചുവെക്കുന്നില്ല. നന്ദി സുഹൃത്തേ ...

ആരോഗ്യ മേഖലയും കുറച്ചു പക്ഷി നിരീക്ഷണവും ഒക്കെയാണ് എന്റെ ഇഷ്ടങ്ങൾ ...
LikeShow More Reactions
Reply
4
25 May at 22:53Edited
Ancy John JS ന്റെ പോസ്റ്റുകൾ കൂടുതൽ ആളുകളിലേക്കെത്തിക്കാൻ ഞാൻ കുറച്ചു ശ്രമിച്ചതാണെങ്കിലും വിചാരിച്ച അത്ര ഫലം കണ്ടില്ല.... ഞാനെപ്പോഴും തിരഞ്ഞെടുത്ത് വായിക്കാറുണ്ട് ... നന്ദി , കൂടെ കുട്ടിയതിന്...
LikeShow More Reactions
Reply
2
25 May at 23:00
Jose Mathew വർഷങ്ങളോളം വിദേശ രാജ്യങ്ങളിൽ UN അടക്കം പ്രമുഖ സ്ഥാപനങ്ങളിൽ ജോലി ചെയ്തിട്ടും കുടുബത്തോടൊപ്പം സ്ഥിര താമസമാക്കാൻ ജോൺ തിരഞ്ഞെടുത്തത് കേരളവും ഞങ്ങളുടെ രണ്ടു പേരുടേയും സ്വദേശമായ അടൂരുമാണ്.. ഒരു രാജ്യാന്തര മലയാളി ആയിരിക്കമ്പോഴും കേരളത്തിലെ സമകാലീന രാഷ്ട്രീയ, ...See more
LikeShow More Reactions
Reply
5
26 May at 01:11Edited
Sivan Kottiyoor മിക്കവരും പൊതു സുഹൃത്തുക്കൾ കൂടിയാണ്.

(അപ്പോൾ ഇതും കാമ്പയിന്റെ ഭാഗമായില്ലേ? )
LikeShow More Reactions
Reply26 May at 01:46
A.J. Philip Thanks for the inclusion in your list. More power to your pen.
LikeShow More Reactions
Reply
1
26 May at 05:33
CG Daniel I wish Js Adoor should follow Sasi Tharoor to join politics in India. Adoor Parliamentary constituency is an easy winnable seat for him.
LikeShow More Reactions
Reply
3
26 May at 05:37
Venugopalan KB ഫെയിസ്ബുക്കിൽ ഞാൻ വളരെ വിലമതിക്കുന്ന സൗഹൃദങ്ങളിൽ ഒന്നാണ് താങ്കളുടേത്. താങ്കളുടെ സുചിന്തിതമായ ആശയങ്ങളും വ്യക്തമായ വീക്ഷണങ്ങളും ശ്രദ്ധിക്കുന്ന ഒരാളാണ് ഞാൻ. ഭിന്നാഭിപ്രായങ്ങളുള്ള അവസരങ്ങളിൽ പോലും വാക്കുകളിൽ തികഞ്ഞ മാന്യത പുലർത്തുന്ന താങ്കളെ പോലുള്ളവർ മുഖപുസ്തകത്തെ കൂടുതൽ അഭികാമ്യമാക്കുന്നു. സ്നേഹം...
LikeShow More Reactions
Reply
2
26 May at 05:40
Durga Sreenivasan Good to know & of course publishing a list isn't part of a campaign 👍
LikeShow More Reactions
Reply
2
26 May at 05:47
Raman Krishnan Kutty Face Book friend aayathil athiaya santhoshamundu. Keep up this friendship.
LikeShow More Reactions
Reply
1
26 May at 08:21
CG Daniel Today I have received 9 new friends request all mutual friends of JS. I need not check their profiles to accept as JS is the friend of them
LikeShow More Reactions
Reply
2
26 May at 08:26Edited
Raman Krishnan Kutty That's nice CGD sir.
LikeShow More Reactions
Reply
1
26 May at 08:28
VK Cherian Js has lot of factual analysis, which is rare is most Malayalee debates..but sometimes I donot agree with some of the assumptions behind those. Otherwise such factual analysis is rare among Malayalee walls ... factual ... based on provable facts ....(d...See more
LikeShow More Reactions
Reply
5
26 May at 09:32Edited
Koyamparambath Satchidanandan My reasons for being here and writing in English are no different. Only in the beginning I accepted requests without proper checks. Now I am wiser.
LikeShow More Reactions
Reply
4
26 May at 09:05
S Gopala Krishnan പ്രീയപ്പെട്ട ജോൺ, എന്റെ പേര് ഉൾപ്പെടുത്തിയതു കൊണ്ടുണ്ടായ സന്തോഷം കൊണ്ടല്ല ഇതെഴുതുന്നത്. ഫേസ്ബുക്ക് ഉപയോഗിക്കുന്നതിൽ നമുക്ക് എവിടെയോ സമാന ഹൃദയങ്ങൾ ഉണ്ട് എന്ന് കണ്ടതിനാലാണ്. ഫേസ്ബുക്ക് തുടങ്ങിയപ്പോൾ മുതൽ എന്റെ മതിലെഴുത്തുകൾ 80 ശതമാനവും കേൾക്കുന്ന സംഗീതത...See more
LikeShow More Reactions
Reply
4
26 May at 11:55
Methilaj MA ജെ എസ്സിന്റെ ഫേസ് ബുക്ക് പോസ്റ്റുകളെക്കാൾ രസകരവും ഇന്ഫര്മേട്ടീവും ആണ് അദ്ദേഹത്തിൻറെ പ്രസംഗങ്ങൾ, ഒരിക്കൽ മാത്രമേ അതും വളരെ കുറച്ചു സമയം മാത്രമേ അത് കേട്ടിരിക്കാൻ ഉള്ള ഭാഗ്യമുണ്ടായുള്ളൂ, അനിർഗ്ഗള നിർഗ്ഗളമായൊരു ഒഴുക്കായിരുന്നു ലോക ചരിത്രവും മഹായുദ്ധങ്ങളും ഒക്കെ ചുമ്മാ ഇങ്ങനെ ഒഴുകുന്നു...

യു എന്നിലെ ജോലി ഒരു സുകുമാർ അഴീക്കോടിനെയാണ് മലയാളികൾക്ക് നഷ്ടപ്പെടുത്തിയത്  
LikeShow More Reactions
Reply
5
26 May at 15:32
K.v. Thomas ജെ എസ ന്റെ പോസ്റ്റുകള്‍ സ്ഥിരം വായിക്കുന്ന ഒരാള്. ലോക കാര്യങ്ങള്‍ അറിയാന്‍ ഇങ്ങടെ പോസ്റ്റ്‌ ആണ് കൂടുതല്‍ നന്ന് എന്ന് തോന്നാറുണ്ട്..
LikeShow More Reactions
Reply
2
26 May at 15:37
Elizabeth Abraham Thanks for accepting my friend request, It was based solely on this post and I saw that you are friends with two interesting people I follow. I do not know you but I like the friends you keep.
LikeShow More Reactions
Reply
2
26 May at 16:58
Aby Tharakan ജോണ്‍ ഇവിടെ എഴുതുന്നത് എല്ലാം വായിക്കും. പലകാര്യങ്ങളിലും ഒരു ഒപ്പീനിയന്‍ സ്വീകരിക്കാന്‍ ഈ കുറിപ്പുകള്‍ ‍സഹായിച്ചത് എത്രയോ തവണ. രാഷ്ട്രീയ സാമൂഹിക വിഷയങ്ങളെക്കുറിച്ചുമാത്രമല്ല, ജീവിതത്തെക്കുറിച്ചും. സെല്‍ഫ് ഹെല്‍പ്പ് മുതല്‍ 
ആന്താരാഷ്ട്ര രാഷ്ട്രീയം വരെ, what a spectrum of engagement. Thank you John.
LikeShow More Reactions
Reply
5
26 May at 17:55
Vishakh Cherian നെറ്റിപട്ടം ചൂടിയ ഗജ വീരന്മാരുടെ കൂടെ എന്നെയും നിർത്തിയതിൽ വളരെ നന്ദി , അതോടൊപ്പം എന്റെ ഉത്തരവാദിത്വങ്ങൾ കൂടിയെന്നും ഓർമ്മിക്കുന്ന പോസ്റ്റ് ആണ്
LikeShow More Reactions
Reply
1
26 May at 21:33
Murali Vettath ജോണ് രണ്ടു കാര്യം ഒന്ന് പ്ലാനിംഗ് ബോര്‍ഡിനെ കുറിച്ച്.ശരിയാണ് ഇപ്പോള്‍ ഉള്ള മിക്കവാറും കേമര്‍ തന്നെ........... സങ്കടം എന്ന് വെച്ചാല്‍ അതില്‍ ഒരു ദളിതന്‍ ഇല്ലാ എന്നതാണ്..കേരളത്തിലെ ദളിത്‌ രേപ്രസേന്റെശന്‍ എത്ര വരും ഡോക്ടര്‍ കുഞാമനെ പോലെ ഉള്ളവര്‍ ഉള...See more
LikeShow More Reactions
Reply
3
26 May at 21:39
DrSheeja Thereza Thank you! feel privileged to be part of this list. You are one of those people whose posts make me feel it is worth spending time on Facebook. pls keep writing and continue to feed our brains 😊
LikeShow More Reactions
Reply
4
27 May at 07:37
Abraham Koshy I like reading you and responding.Keep writing.
LikeShow More Reactions
Reply
1
27 May at 09:23
Ravi Varma ക്ഷമയും സംയമനവും ആണ് ജോണിന്റെ വരം . ഞാന്‍ അന്വെ ഷിക്കുന്നതും അതാണ്‌
LikeShow More Reactions
Reply
4
28 May at 20:45Edited

No comments: