1513 ഇൽ ജനിച്ചു 1572 ഇൽ മരിച്ച ജോൺ ക്നോക്സ് 58 വയസ്സിനുള്ളിൽ പല തലമുറകളെ സ്വാധീനിച്ചു .സ്‌കോട്ടിഷ് റിഫോർമേഷന് നേത്ര്യത്വം കൊടുത്ത ജോൺ ക്നോക്സ് തിയോളജിയനും സോഷ്യൽ ആക്ടിവിസ്റ്റും ,രാജ ഭരണത്തിന്റെ വിമർശകനും ആയിരുന്നു . അങ്ങനെ സ്‌കോട്ട്ലൻഡിൽ നിന്ന് നാട് കടത്തപെട്ടു ഇന്ഗ്ലണ്ടിലും പിന്നീട് ജനീവയിലും താമസിച്ചു . ജനീവയിൽ അദ്ദേഹം 1540 കളിൽ താമസിച്ച സ്ഥലത്താണ് ജനീവയുടെ ഔറ്റ്സ്കേറ്റിൽ ഏയർപോട്ടിനു സമീപമുള്ള ജോൺ ക്നോക്‌സ് സെന്റർ .അദ്ദേഹത്തെ അറിയപ്പെടുന്നത് സ്‌കോട്ടിഷ് പ്രെസ്ബിറ്റേറിയനിസത്തിന്റ ആദ്യ തിയോളജിയൻ ആക്ടിവിസ്റ്റ് എന്ന പേരിലാണ് . ചർച്ചിന്റെ ജനകീയ ജനയാത്ത വൽക്കരണത്തിന് വാദിച്ച പ്രെസ്ബിറ്റീരിയൻ പൊളിറ്റിയുടെ വക്താക്കളായിരുന്നു ജോൺ കാൽവിനും ജോൺ ക്നൊക്‌സും ഉൾപ്പെടെയുള്ള റീഫോർമേഷൻ ലീഡേഴ്‌സ് .അത് കൊണ്ട് തന്നെ സാമൂഹിക നീതിക്കും മനുഷ്യ അവകാശങ്ങൾക്കുമാണ് ഈ സെന്റർ നില കൊള്ളുന്നത് .നെൽസൺ മണ്ടേലയുൾപ്പെടെ പല ലോക പ്രശസ്‌ത സാമൂഹിക രാഷ്‌ടീയ പരിഷ്കർത്താക്കൾ ഇവിടം സന്ദർശിച്ചിട്ടുണ്ട് .
75,895 Views
Anilkumar Manmeda
മഴയത്തും ചോരാത്ത കരുത്തുമായി നിമ വേലായുധൻ എന്ന പ്ലസ് ടു വിദ്യാർത്ഥിനിയുടെ മുദ്രാവാക്യം കേൾക്കാൻ.... വൈറലാകുന്നു നിമയുടെ പടഹധ്വനി. ഏകത പരിഷത്തിന് വേണ്ടി തിരുവനന്...
See more
നമ്മൾ ഇന്ന് കാണുന്ന കേരളത്തിന്റെ സാമൂഹിക സാംസ്‌കാരിക ഭരണ പ്രക്രിയ വളർച്ച വികാസങ്ങളുടെ തുടക്കം 1950 കൾ തൊട്ടു 1970കളുടെ അവസാനം വരെ രൂപപെട്ടുവന്ന ഒരു സാംസ്കാരിക-സാമൂഹിക ചുറ്റുപാട് ആണ്. ഇന്ന് കേരളത്തിൽ കാണുന്ന പല സ്ഥാപനങ്ങളും രാഷ്ട്രീയ നേതാക്കളും എഴുത്തുകാരും സിനിമാക്കാരും ഒക്കെ വളർന്നു വന്നത് 1960കൾ മുതൽ 1985 വരെയുള്ള കാലയളവിൽ ആണ്. ഇവരിൽ ഭൂരിഭാഗം ആൾക്കാരെയും ഒരു നാട്ടു വായന ശാല ഒരു വിധത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ സ്വാധീനിച്ചുണ്ടാകും.
The integrity of an organisation to a great extent is determined by or depends on whether the organisation represents and stands for the public interest, or it ...
See more
No comments:
Post a Comment