Sunday, June 10, 2018

അമാശയ രാഷ്ട്രീവവും അരാഷ്ടീയ അടെജെസ്റ്റ്മേന്റുകളും

കേരളത്തിലും മറ്റ്‌ പലയിടത്തും രാഷ്ട്രീയ പാർട്ടികൾ നേരിടുന്ന പ്രശ്നം അതിനുള്ളിൽ വളരുന്ന അരാഷ്ട്രീയതയാണ്. എന്താണ് ഈ അരാഷ്ട്രീയത? . ആശയ പരമായ ബോധ്യ ങ്ങളും രാഷ്ട്രീയ പ്രത്യയ ശാസ്ത്ര മൂല്യങ്ങൾക്കും അപ്പുറം സ്വകാര്യ താൽപ്പര്യങ്ങൾക്കു വേണ്ടിയും സ്ഥാന മാന മോഹങ്ങൾക്ക് വേണ്ടിയും രാഷ്ട്രീയം ഒരു അഡ്ജസ്റ്റ്‌മെന്റ് കോമ്പ്രമൈസ് കൊടുക്കൽ വാങ്ങലുകളും ആകുമ്പോൾ ആണ് രാഷ്ട്രീയ പാർട്ടികൾ അരാഷ്ട്രീയവൽക്കരിക്കപ്പെടുന്നത്. മിക്ക നേതാക്കൾക്കും അടുത്ത തിരഞ്ഞെടുപ്പിന് അപ്പുറം സമൂഹത്തെ കുറിച്ചോ, രാജ്യത്തെ കുറിച്ചോ ലോകത്തെ കുറിച്ചോ കാഴ്ച്ചപ്പാടോ ധാരണയോ കാണില്ല. കാരണം അവരുടെ ജീവിതവും രാഷ്ട്രീയവും എല്ലാം പലപ്പോഴും സ്ഥാന മാന മോഹങ്ങൾക്ക് വേണ്ടിയുള്ള ഉപചാപങ്ങളും മരണ പാച്ചിലുമാണ്. അടിപിടി ഏല്ലാം സ്ഥാന മാന സൗകര്യങ്ങൾക്ക് വേണ്ടിയും സർക്കാർ അധികാര സന്നാഹങ്ങൾക്ക് വേണ്ടിയും.
ഒന്നാലോചിച്ചാൽ. ആര് രാജ്യ സഭാ മെമ്പർ ആയാലും ഇവിടെ പ്രത്യേകിച്ച് ഒരു കുന്തവും സംഭവിക്കില്ല. ഈ രാജ്യ സഭ അടിപിടിയൊക്കെ ആമാശയപരമാണ് ആശയ പരമേ അല്ല. ഇവരൊക്ക ഡൽഹിയിൽ മല മറിച്ചിട്ടില്ല. മറിക്കാൻ പോകുന്നുമില്ല. ഒരു തൊഴിൽ തർക്കം.
കാരണം ഇതിൽ ഒക്കെ രാഷ്ട്രീയത്തെക്കാൾ അരാഷ്ട്രീയതയാണ് ഉള്ളത്. പൊതു താല്പര്യത്തെക്കാൾ സ്വകാര്യ താല്പര്യങ്ങളാണ് ഉള്ളത്. അവരായി അവരുടെ കാര്യമായി. ജോസ് മാണി ലോക സഭയിൽ ആയാലും രാജ്യ സഭയിൽ ആയാലും അയാൾക്ക് കൊള്ളാം. എല്ലാ തൊഴിലിനേയും പോലെ രാഷ്ട്രീയവും ഒരു കുടുംബ തൊഴിൽ ആകുമ്പോൾ ആണ് അത് അരാഷ്‌ടീയവൽക്കരിക്കപ്പെടുന്നത്.
മിക്ക സ്ഥാന മാനങ്ങളും ഇന്ന് തൊഴിൽ തർക്കങ്ങളും പ്രൊഫെഷണൽ കുടിപകയും മത്സരങ്ങളും, പ്രൊമോഷൻ തർക്കങ്ങളുമാണ്. ഇന്ന് രാഷ്ട്രീയ പാർട്ടികൾ സ്വകാര്യ താല്പര്യങ്ങളുടെ കിടമത്സരവും പാർട്ടി എന്നാൽ അത് നെഗോഷിയേറ്റ് ചെയ്യുന്ന ഇടവുമായതാണ് രാഷ്ട്രീയ പാർട്ടികൾ അരാഷ്ട്രീയവൽക്കരിക്കപ്പെടുന്നതിന്റ സന്ദർഭം. ഇന്ന് എത്ര മാത്രം രാഷ്ട്രീയ പ്രത്യയ ശാസ്ത്ര സംവാദങ്ങൾ നടക്കുന്നുണ്ട്? സീറ്റ് രാഷ്ട്രീയത്തിന്റ കാതൽ കൂടുതലും ഐഡന്റിറ്റി പൊളിറ്റിക്‌സും ജാതി മത സമവാക്യങ്ങളുമാണ് .
സ്ഥാനാർത്ഥികൾ എന്ത് തന്ത്രവും പയറ്റി ജാതിയും മതവും ഒക്കെ നോക്കി ഐഡന്റിറ്റിറ്റി പൊളിറ്റിക്സ് കളിക്കുന്നതും ലോകത്തെ കുറിച്ചോ നാടിനെ കുറിച്ചോ ജനങ്ങളെകുറിച്ചോ സ്വപ്നമോ കാഴ്ച്ചപ്പാടോ ഉണ്ടായിട്ടല്ല. ഏതു വിധനെയും ജയിച്ചു ഒരു അധികാര -സ്വകാര്യ നെറ്റ്വർക്കിന്റെ ഭാഗമാകുക എന്നതിൽ കവിഞ്ഞു എന്ത് രാഷ്ട്രീയ മൂല്യങ്ങളാണ് ഉള്ളത്?
ആറു കൊല്ലം കൂടി സർക്കാർ ചിലവിൽ മാണി സാറിന്റെ മോൻ സാറിന് ഭരണ സൗകര്യങ്ങളിൽ കഴിയാം. കൊണ്ഗ്രെസ്സ്കാരാണെങ്കിലും അതൊക്കയാണ് സ്ഥിതി. രണ്ട് പ്രാവശ്യം ആലോചിച്ചു നോക്കിയാൽ Who cares?
വീരേന്ദ്ര കുമാർ ഒക്കെ രാജ്യ സഭയിൽ പോയി പഴകിയ സോഷ്യലിസം പ്രസംഗിച്ചു ഇന്ത്യയെയും കേരളത്തെയും പരിപോഷിപ്പിക്കുകയല്ലേ !! പിന്നെ ഈ അച്ഛൻ -മക്കൾ കഴകങ്ങൾ ഒക്കെ ഇത്തിൾ കണ്ണി കൂട്ടി കൊടുപ്പ് അരാഷ്ട്രീയ സ്വകാര്യ കുടുംബ ചെറുകിട വ്യാപാരികൾ ആണ്. അങ്ങനെയുള്ള ചെറുകിട കുടുംബ സംരഭങ്ങളിലെ രാഷ്ട്രീയം എന്താണ്?
കേരളത്തിൽ നിന്ന് എം പി മാരായ എത്ര പേർ എന്തെങ്കിലും വലിയ കാര്യങ്ങൾ ചെയ്തിട്ടുണ്ട്? ചുരുക്കം ചിലർ മാത്രമാണ് ഓർമ്മയിൽ തങ്ങി നിൽക്കുന്നത്.
മിക്കവരും അവരുടെ ടെം കഴിഞ്ഞാൽ ജനങ്ങളുടെ ഓർമ്മയിൽ പോലും കാണില്ല. കേരളത്തിൽ ഇരുപത് കൊല്ലം മുമ്പുള്ള എത്ര മന്ത്രിമാരെ ജനം ഓർക്കും?. ഇപ്പോഴുള്ള മന്ത്രിമാരുടെ എല്ലാം പേര് എത്ര ചെറുപ്പക്കാർക്ക് അറിയാം?
So Who cares!!!

No comments: