Wednesday, June 6, 2018

കെവിന്‍റെ രക്തം

കെവിന്‍റെ രക്തം ഭൂമിയില്‍ നിന്നും നിലവിളിക്കുന്നു .
നീതിക്കായി, ന്യായത്തിനായി
ജീവിക്കാനുള്ള അവകാശത്തിനായി.
സ്നേഹത്തിനായി
ജാതി മത വെറികൾക്കെതിരായി 
മനുഷ്യത്വത്തിനായി.
ഈ കൊലപാതകത്തിന് നാം ഓരോരുത്തരും ഉത്തരവാദികളാണ്.
ജാതി മഹിമയിൽ അഭിരമിക്കുന്നവർ.
മതവും ജാതിയും എന്തിനും എല്ലാത്തിനും ഉപയോഗിക്കുന്ന രാഷ്ട്രീയ നേതാക്കൾ
ജാതിയും മതവും നോക്കി സ്ഥാനാർത്ഥികളെ നിർത്തുന്നവർ
ജാതിയുടെയും മതത്തിന്റെയും
പേരിൽ വോട്ട് തേടുന്നവർ.
ജാതി സത്വ വിളംബരം നടത്തുന്നവർ.
കപട ബ്രാമണ നസ്രാണികൾ.
ജാതി മത നേതാക്കളെ
ആഘോഷിക്കുന്നവർ
കെവിന്റ രക്തം കേരളത്തിലെ കപട പുരോഗമന സമൂഹത്തിന്റെ കൈകളിൽ ഉണ്ട്.
മാറേണ്ടത് നമ്മുടെ മനസ്ഥിതിയാണ്.
മാറേണ്ടത് നമ്മുടെ ഹിപ്പോക്രസിയാണ്.
മാറേണ്ടത് നമ്മുടെ സമൂഹമാണ്.
മാറേണ്ടത് നാം ഓരൊരുത്തരുമാണ്.
മാറേണ്ടത് നമ്മുടെ ഉള്ളിൽ ഒളിച്ചിരിക്കുന്ന
ജാതി -മത ഭൂതങ്ങളാണ്.
ജാതി മത വെറിക്കെതിരേ പ്രതികരിക്കുക .
ജാതി വെറി കൊലപാതകത്തിന് എതിരെ പ്രതീകരിക്കുകുക .
പോലീസ് നിസ്സംഗതക്ക് എതിരെ പ്രതികരിക്കുക.
ഇങ്ങനെയുള്ള കേരളമാണോ നമുക്ക് വേണ്ടത് ?
Devil's own country?

No comments: