പള്ളികളോട് ഏറ്റവും അടുത്തിരിക്കുന്നവർ ദൈവത്തോട് ഏറ്റവും അകന്ന് നിൽക്കുന്നു എന്നൊരു ചൊല്ലുണ്ട് ഇഗ്ളീഷിൽ . അത് കൊണ്ട് തന്നെ പള്ളി വ്യവസ്ഥകളോടും വ്യവഹാരികളോടും അകലം പാലിക്കുന്നു . വിശ്വാസം സ്വകാര്യ ബോധ്യങ്ങളും ജീവിതത്തിൽ അനുദിനം പ്രവർത്തികമാക്കണ്ട മോറൽ കോമ്പസ് ആയാണ് ഞാൻ കാണുന്നത് . നിങ്ങളുടെ വിശ്വാസം നിങ്ങളെ നല്ല സ്നേഹവും ആർദ്രതയും കരുണയും ക്ഷമയും ഉള്ള നല്ല മനുഷ്യർ ആക്കിയില്ലെങ്കിൽ അത് അത് ചത്ത വിശ്വാസമാണ് .
നിങ്ങളുടെ വിശ്വാസം മറ്റുള്ളവരെ ശത്രുക്കൾ ആയി കാണുന്നെങ്കിൽ മറ്റുള്ളവരുടെ വിശ്വാസങ്ങളെ ബഹുമാനിക്കുന്നില്ലെങ്കിൽ അത് മനുഷ്യരെ ജാതി മതത്തിന്റ പേരിൽ വിവേചിക്കുന്നു എങ്കിൽ അത് എല്ലാത്തിനെയും എല്ലാവരെയും വർഗീയമായി നോക്കുന്നു എങ്കിൽ അങ്ങനെയുള്ള വിശ്വാസത്തിന് ബദൽ ചേരിയിൽ ആണ് ഞാൻ .
വിശ്വാസം സ്വകാര്യ അന്തരന്ഗ ബോധ്യങ്ങളും പൊതു സാമൂഹിക രാഷ്ട്രീയ ജീവിതം സെക്കുലർ എന്നും വേർതിരിവോടെ കാണുന്ന ഒരാളുമാണ് ഞാൻ. ഭൂരി പക്ഷ ന്യൂന പക്ഷ വർഗീയതയ്ക്കും എതിരാണ് . എല്ലാത്തരം തീവ്ര വാദ സമീപനത്തിനിൽ നിന്നും വളരെ അകലം പാലിക്കുന്ന ആളാണ് . പള്ളി വ്യവസ്ഥകളിൽ ഒരു സ്ഥാന മാനങ്ങൾക്കമപ്പുറം നിൽക്കുന്ന ആളായതിനാൽ അതിനോടെല്ലാം മനഃപൂർവമായി അകലം പാലിക്കുന്നയാളാണ് .
പള്ളികൾ ഇന്ന് പരസ്പര വിശ്വാസം കുറഞ്ഞവരുടെയും പരസ്പരം സ്ഥാന മാനങ്ങൾക്ക് കലഹിക്കുന്നവരുടെയും പരീശ ഭക്തിക്കാരുടെയും ഇടമായികൊണ്ടിരിക്കുന്നതിനാൽ സിസി ടീവി ക്യാമറ ഇല്ലാതെ കാര്യങ്ങൾ നടക്കില്ല . കോടികൾ മുടക്കി വൻ പള്ളി മന്ദിരം പണിത് ആത്മീയ വ്യാപാര ബിസിനസ്സ് നടത്തുന്നിടങ്ങളിൽ യേശുവോ യേശുവിന്റ സ്നേഹമോ കരുണയോ ആർദ്രതയോ ക്ഷമയോ ഇല്ല . അത് കൊണ്ട് തന്നെ വ്യവസ്ഥാപിത ആഢ്യ പള്ളി വ്യവഹാരികളോടും ആത്മീയ വ്യാപാര വ്യവസായ സംരഭകരോടും സ്വാർത്ഥമതികളായ പരീശ ഭക്തിക്കാരോടും അകലം പാലിക്കുന്ന ആളാണ്
ഞാൻ യേശുവിന്റെ സ്നേഹത്തെയും , കരുണയെയും ആർദ്രതയും ക്ഷമയെയും പിൻ പറ്റുന്ന ആളാണ് . മത്തായി സുവിശേഷം 5 മുതൽ 7 വരെയുള്ള 111 വാക്യങ്ങൾ ഉള്ള ഗിരി പ്രഭാഷണം എന്ന യേശുവിന്റ മാനിഫെസ്റ്റോ ജീവിതത്തിൽ ആത്മാർത്തമായി പിന്തുടരൻ ശ്രമിക്കുന്ന ആളാണ് .സാധു കൊച്ചു കുഞ്ഞു ഉപദേശിയുടെ പാട്ടുകൾ ഇഷ്ട്ടമുള്ള ആളാണ് . ബൈബിൾ നല്ലത് പോലെ പല പ്രാവശ്യം വായിച്ച, വായിക്കുന്ന ആളാണ് . ഭഗവത് ഗീത വായിക്കുന്ന ആളാണ് . ഖുറാനും , ധമ്മപാതയും വായിച്ചിട്ടുണ്ട് . ഇതെല്ലാം വായിച്ചിട്ടും നല്ല ഒരു മനുഷ്യൻ ആകാൻ സാധിച്ചില്ലെങ്കിൽ ഈ പുസ്തക വായന എല്ലാം വ്യര്ഥമാണ് എന്ന് വിശ്വസിക്കുന്ന ആളാണ് .
നിങ്ങളുടെ മത മൗലീക വിശ്വാസം നിങ്ങളെ പുരുഷ മേധാവിയും സ്ത്രീ വിരുദ്ധനും മറ്റു മതസ്ഥരെ വെറുപ്പിക്കാനും ആണ് പഠിപ്പിക്കുന്നു വെങ്കിൽ അത് അപകട വിശ്വാസമാണ് .
അത് കൊണ്ട് ഞാൻ എല്ലാ വ്യസ്ഥാപിത സ്വാർത്ഥ ചട്ടകൂട്ടിനും ആത്മീയ വ്യാപാര വ്യവസായത്തിനും പരീശ ഭക്തി വ്യാപാരത്തിനും പുറത്താണ് .
എല്ലാ വിധ ജാതി മത വിവേചനകൾക്കും വർഗ്ഗീയതകൾക്കും എതിരാണ് . യേശുവിനെ പിന്തുടരാൻ പള്ളി മേടകളോ പുരോഹിത വർഗ്ഗമോ സമ്പന്ന ആത്മീയ വ്യാപാരി വ്യവസായികളോ സമ്പത്തിൽ പ്രിയമുള്ള ഇടയന്മാരോ അവശ്യമില്ല എന്നു കരുതുന്ന ആളാണ് .
എല്ലാ വിധ ജാതി മത വിവേചനകൾക്കും വർഗ്ഗീയതകൾക്കും എതിരാണ് . യേശുവിനെ പിന്തുടരാൻ പള്ളി മേടകളോ പുരോഹിത വർഗ്ഗമോ സമ്പന്ന ആത്മീയ വ്യാപാരി വ്യവസായികളോ സമ്പത്തിൽ പ്രിയമുള്ള ഇടയന്മാരോ അവശ്യമില്ല എന്നു കരുതുന്ന ആളാണ് .
No comments:
Post a Comment