കോൺഗ്രസിൽ ഗ്രൂപ് രാഷ്ട്രീയത്തിന് വെളിയിൽ വളർന്ന നേതാക്കളെ കാണണമെങ്കിൽ ഒരു മൈക്രോസ്കോപ്പ് വച്ച് നോക്കണം. എല്ലാ ഗ്രൂപ് അഭ്യാസങ്ങളും കാണിച്ചു ഭരണ അധികാര സ്ഥാന മാനങ്ങളും വാങ്ങി നാല്പത് കൊല്ലം അനുഭവിച്ചിട്ട് ഗ്രൂപ്പ് രാഷ്‌ടീയത്തിനതീതരാണെന്നു അവകാശപ്പെടുന്നത് കണ്ണിൽ മണ്ണുവാരിയിടൽ എന്ന ഏർപ്പാടാണ്. എല്ലാ പാർട്ടികളിലും വ്യക്തി പരമായി അഴിമതി ഇല്ലാത്തവരും ഭരണം ഉപയോഗിച്ചു അവിഹിത സ്വത്തു സമ്പാദിക്കാത്ത കുറെ നേതാക്കൾ ഉണ്ട് എന്നത് സത്യമാണ്.
പക്ഷെ, ഇന്ന് കേരളത്തിലോ ഇന്ത്യയിലോ ഭരിക്കുന്ന ഒരൊറ്റ രാഷ്ട്രീയ പാർട്ടിയും നേരെ ചോവ്വേ സുതാര്യമായല്ല ഫണ്ട് പിരിക്കുന്നതും ചിലവാക്കുന്നതും. ഒരു മുഖ്യധാര രാഷ്ട്രീയ പാർട്ടി നടത്തി കൊണ്ട് പോകുവാൻ പ്രതി വര്ഷം കോടി കണക്കിന് രൂപ വേണം. ഇലക്ഷന് ഒരുപാട് കോടികൾ എല്ലാ മണ്ഡലത്തിലും ചിലവാക്കും. ഇലക്ഷന് ചിലവാകുന്ന പൈസ ഒരൊറ്റ നേതാവും വീട്ടിൽ നിന്നല്ല കൊണ്ട് വരുന്നത് .അത് എൽ ഡി എഫ് ആയാലും യൂ ഡി ഫ് ആയാലും ബി ജെ പി ആയാലും പൈസയുടെ സോഴ്സിനെ കുറിച്ചോ എത്ര ചിലവാക്കി എന്നതിനെ കുറിച്ചോ സത്യ സന്ധമായ കണക്കുകൾ വെബ് സൈറ്റിലോ എങ്ങും പ്രസിദ്ധീകരിച്ചിട്ടില്ല . 'ആദർശ ' ഇമേജ് മാനേജർ മാരൊക്കെ ഒക്കെ ആ സിസ്റ്റത്തിന്റെ ഭാഗം തന്നെയാണ് . അത് കൊണ്ട് ആ സിസ്റ്റത്തിൽ നിന്ന് കൊണ്ട് 'ആദർശ ധീരത ' യൊക്കെ പറയുന്നത് മീഡിയ തമാശകൾ ആണ്. ആദർശ ഭാവങ്ങൾ ഇന്ന് അവസാരോചിത വാചക കസർത്തുകളും മീഡിയ ഇമേജ് മാനേജ്‌മെന്റുമാണ്.
ഈ പറയുന്ന ആദർശ വീരന്മാർ എല്ലാം ഒരു സിസ്റ്റത്തിന്റെ ഭാഗമാണ് .ആ സിസ്റ്റത്തിന്റെ ഗുണഭോക്താക്കൾ ആണ് . ആ സിസ്റ്റത്തിൽ പണം എങ്ങനെ എവിടെനിന്ന് വരുന്നു എന്നും എവിടേക്ക് പോകുന്നു എന്നും വോട്ട് ചെയ്യുന്ന ജനങ്ങൾക്കറിയില്ല. പക്ഷെ എല്ലാ ആദർശ പുണ്ണ്യ ആത്മാക്കൾക്കും അറിയാം.
പിന്നെ പ്രതി പക്ഷത്തിരിക്കുമ്പോൾ 'ജനകീയ ' സമരങ്ങളിൽ പങ്കെടുക്കുന്നത് എല്ലാവരും ചെയ്യുന്നതാണ് .എല്ലാ പാർട്ടിക്കാരും. വാചക മേളകൾ എല്ലാവരും ചെയ്യൂന്നതാണ് . കണ്ടതിൽ പൂട്ടുകയും കൂട്ടത്തിൽ പാടുകയും മീഡിയ പോകുന്നിടത്തു ഫോട്ടോ ഇമേജ് മാര്കെറ്റിങ്ങും അല്ലാതെ ഇവർ ഏതു ജനകീയ സമരങ്ങൾ ഏറ്റെടുത്തു വിജയിപ്പിച്ചത്? .മീഡിയ ഇമേജ് മാനേജ് മെന്റിൽ കവിഞ്ഞു അധികാര ഭരണ സന്നാഹങ്ങളിൽ കഴിഞ്ഞതല്ലാതെ ഇവർ കേരള സമൂഹത്തിൽ ഉണ്ടാക്കിയ ഒരു ജനകീയ സമരമോ പരിവർത്തനമോ എത്രയുണ്ട്?
No comments:
Post a Comment