ഇന്ത്യന്‍ ജയിലുകളില്‍ കഴിയുന്ന 2.8 ലക്ഷം അണ്ടര്‍-ട്രയല്‍ തടവുകാര്‍ ഇന്ത്യന്‍ ന്യായ നീതി -പോലീസ് വ്യവസ്തയുടെ വളരെ വലിയ ന്യുനതയിലേക്കാണ് വിരല്‍ ചൂണ്ടുന്നത് . ഇന്ത്യന്‍ ജയിലില്‍ കഴിയുന്ന ഭൂരി പക്ഷം പേരും ഈ വിഭാഗത്തില്‍ തെറ്റ് തെളിയുന്നതിനു മുമ്പേ ശിക്ഷ അനുഭവിക്കുന്നവരാണ്. അഞ്ചും പത്തും കൊല്ലം ജയില്‍ ശിക്ഷ അനുഭവിച്ചിട്ടു നിരപരാധികള്‍ ആണെന്ന് പറഞ്ഞു വിട്ടവരുടെ ജീവിതം ഇത് കൊണ്ട് താറുമറായിട്ടുണ്ട് . പലപ്പോഴും കട്ടവനെ കണ്ടില്ലെങ്കില്‍ കണ്ടവനെ പിടിക്കുക എന്ന പോലീസ് സര്‍ക്കസ് കാരണം നൂ
റു കണക്കിനു നിരപരാധികള്‍ പോലും അണ്ടര്‍ ട്രയല്‍ തടവ് കാരായി പോലീസ്
പീഡനം അനുഭവിച്ചു ജീവിതം നശിപ്പിച്ചവര്‍ അനവധി. കേരളത്തില്‍ നമ്പീനാരായണനും ഇത് തന്നെയാണ് സംഭവിച്ചത്. റഷീദ ചാരക്കേസ് നൂറു ശതമാനം സത്യമാണെന്ന് മീഡിയയും പോലീസും പറഞ്ഞു നാട്ടുകാരെ പറ്റിച്ചു. തീവ്ര വാദികള്‍ എന്ന ചാപ്പകുത്തി അഞ്ചും പത്തും കൊല്ലം അണ്ടര്‍ ട്രയല്‍ തടവുകാരായി പീഡനവും അര്‍ഹിക്കാത്ത ശിക്ഷയും കഴിഞ്ഞു നിരപരാധികള്‍ ആണെന്ന്സ കോടതി വിധിച്ചവര്‍ പലരുണ്ട്. സത്യം അറിഞ്ഞു വന്നപ്പോഴേക്കും പല നിരപരാധികളും ജയില്‍ ശിക്ഷ വാങ്ങിയിരുന്നു. അണ്ടര്‍ ട്രയല്‍ തടവ്കാരില്‍ ഭൂരി പക്ഷം പേരും സാമ്പത്തികം ഇല്ലാത്ത പാര്‍ശ്വവല്‍ക്കരിക്കപെട്ട വിഭാഗങ്ങളില്‍ ഉള്ളവരാണ്. ഇന്ത്യന്‍ ജയിലുകളില്‍ കഴിയുന്ന 55% തടവുകരും ദളിത് , മുസ്ലീം, ആദിവാസി വിഭാഗങ്ങളില്‍ നിന്നയതു യാദര്‍ശ്ചികം അല്ല. ചില പ്രസിദ്ധരുടെ കേസുകള്‍ വരുമ്പോള്‍ മാത്രമാണ് അണ്ടര്‍-ട്രയല്‍ തടവ് കാരെ കുറിച്ചുള്ള വിഷയം ശ്രദ്ദിക്കപ്പെടുന്നത്. ജാമ്യം കിട്ടേണ്ട പതിനായിരക്കണക്കിനു തടവ്കാര്‍ ഇന്ത്യന്‍ ജയിലുകളില്‍ ഉണ്ട് . അവരില്‍ ഭൂരിപക്ഷം പേര്‍ക്കും ഒരു വക്കീലിനെ വച്ച് വാദിക്കാന്‍ പാങ്ങില്ലത്തവരാണ്. പലപ്പോഴും ഇതിനു ഒരു പരിധി വരെ ഉത്തരവാദികള്‍ പിടിപ്പു കെട്ട പോലീസ് വ്യവസ്ഥയും താഴെ തലത്തിലുള്ള നീതി ന്യായ വ്യവസ്ഥയില്‍ ഉള്ള പ്രശ്ങ്ങളും ആണ്. ഒരു പരിധി വരെ അഴിമതിയും ഇതിനു ഒരു കാരണമാണ്. പലപ്പോഴും രാഷ്ട്രീയ വരേണ്യരും പോലീസും ചേര്‍ന്ന് കള്ളക്കേസില്‍ കുടുക്കി അണ്ടര്‍ ട്രയല്‍ തടവ്കാരായി പീഡിപ്പിക്കപെട്ടവരും ഉണ്ട്. നീതി ന്യായ -പോലീസ് വ്യവസ്ഥികള്‍ പോലും ചിലപ്പോഴെങ്കിലും മോബ്-സൈക്കൊലജിക്ക് അനുസരിച്ചും പാട്ടു പാടാറുണ്ട് .
No comments:
Post a Comment